മതം വേണ്ട മനുഷ്യനായാൽ മതി എന്നും.. മലയാളം കുർബാന വേണ്ടെന്നും.. പറഞ്ഞു നടമാടുന്നു..
മതസൗഹാർദ്ദം , കമ്മ്യൂണിറ്റി കൂട്ടായ്മ, മറ്റു സുഹൃത്തുക്കൾ എന്തുവിചാരിക്കും, ഇതെന്നെ ബാധിക്കുന്നതല്ലല്ലോ , എന്റെ നിലനിൽപ്പിന്... എല്ലാം എന്നെ പിന്നോട്ടുവലിക്കുന്നു..
ഞാൻ ആലോചിച്ചപ്പോൾ ഈശോയ്ക്കും ഇങ്ങനെ ഫരിസ്യരെയും ഓക്കേ സന്തോഷിപ്പിച്ചു ജീവിച്ചിരുന്നെങ്കിൽ ഈലോകത്തു സുഗമായി ജീവിച്ചു സമൂഹത്തിൽ ഇന്നത്തെ പല സഭാ നേതാക്കളെ പോലെ വാർദ്ധക്യം എത്തി മരിക്കാമായിരുന്നു..
കത്തിച്ച ആളെ ഞാൻ വെറുക്കുന്നില്ല.. മതവിരുദ്ധ പ്രസംഗങ്ങൾ നടത്തിയ വ്യക്തിയെയും ഞാൻ വെറുക്കുന്നില്ല.. പക്ഷെ കത്തിച്ച ബൈബിൾ CASA ചെയ്തതുപോലെ... എന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു അങ്ങാടിയിൽകൂടി നടന്ന് ഇത് ഞങ്ങളുടെ ജീവനാണ് ഇത് കത്തിച്ചതിൽ എനിക്ക് സങ്കടമുണ്ട് എന്ന് സമൂഹത്തോട് പറയാമായിരുന്ന്..
നമ്മുടെ കാഴ്ച പാടുകൾ മാറ്റെണ്ട സമയമായി. ക്ഷമ, എളിമ എന്നൊക്കെ പറയുന്നത് ഭയത്തിനെയോ, കഴിവുകേടിനെയോ മറക്കുന്നതിനു വേണ്ടി ഉള്ള ഒന്നല്ല.നമ്മൾ ആരെയും വ്യക്തിപരമായി വെറുക്കുന്നില്ല.നമ്മൾ ഒന്നും ചെയ്യാതിരുന്നപ്പോൾ മറ്റു സംമൂഹം പോലും ചിന്തിച്ചു കാണും ഇവർ ഇതിനൊരു പ്രാധാന്യവും കൊടുക്കുന്നില്ല എന്ന്. അങ്ങനെ വിചാരം ഉണ്ടാവുന്ന രണ്ടോ നാലോ പേർ മാത്രം മതി ഒരു കമ്മ്യൂണിറ്റിയെ തന്നെ തരംതിരിക്കാൻ..
ഞാനൊരു ആക്റ്റീവ്വായിട്ടുള്ള പ്രാർത്ഥനക്കരാൻ ഒന്നുമല്ല. ഇന്ന് ബൈബിൾ കത്തിച്ച് ക്രിസ്തീയതയും ക്രിസ്തു മതത്തിൻ്റെയും പ്രവർത്തനങ്ങളെയും മറ്റും എതിർത്തു പറഞ്ഞു വെറുപ്പിന്റെ ഇരുട്ട് പരത്തുന്നവർ നാളെ നമ്മുടെ ഭൂമികയ്ക്കു മുകളിൽ ഇരുട്ടിട്ട് മൂടാൻ പോകുന്ന ആ നീണ്ട രാത്രികൾ അപാരവും ആപത്ക്കരവും ആയിരിക്കുമെന്ന തിരിച്ചറിവു എനിക്കുണ്ട്..
ബൈബിൾ കത്തിച്ച വ്യക്തി ഈ ജീവിതത്തിൽ എന്നെങ്കിലും ഒരു നിമിഷം മനുഷ്യനായി മാറിയാൽ, അയാൾ ദൈവത്തെ- ജീവനുള്ള ദൈവത്തെ തെരയേണ്ടിവരും.
ഈശോ പറഞ്ഞു :വെളിച്ചത്തെ കീഴടക്കാൻ ഇരുളിന് കഴിഞ്ഞില്ല(യോഹ 1:5).
ഭഗവത് ഗീതയിലും ഇതേ പ്രകാശത്തിന്റെ വചസ്സുകൾ ഉണ്ട് . "നീയാണ് വെളിച്ചം. എല്ലാ വെളിച്ചത്തെയും പ്രകാശിപ്പിക്കുന്ന വെളിച്ചം. നിന്നിൽ അന്ധകാരമില്ല കാരണം നീ ജ്ഞാനമാണ്. " (ഭഗവദ്ഗീത 3.17).ജ്ഞാനം ആകുന്ന വെളിച്ചം അജ്ഞതയുടെ അന്ധകാരത്തെ കീഴടക്കും എന്നു വിവക്ഷ.
ഇതാണ് മാനവികതയുടെ പ്രത്യാശ.. ബൈബിൾ കത്തിച്ച വ്യക്തിയെയും.. ക്രിസ്തുമത വിദ്വേഷങ്ങളായ വ്യക്തികളെയും.. ഓർത്ത് മനസ്സിൽ അവരുടെ സൽബുദ്ധിക്കായി പ്രാർത്ഥിച്ചുകൊണ്ട് സൗഹാർദ്ദ കൂട്ടായ്മക്കായി നമുക്ക് മനസ്സിനെ ഉദ്ദീപിപ്പിക്കാം.. അതൊരു സുവിശേഷവേലയാണ് സാക്ഷ്യവും..
കുറച്ചു കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവികളും കൂടെ രണ്ടുമൂന്നു കാക്കകളും ചേർന്നാൽ അത് എവിടെയാണോ അവിടെയുള്ള ക്രിസ്ത്യാനികൾക്ക് എന്നും പാരയായിരിക്കും
ReplyDeleteക്രിസ്ത്യാനികൾ ക്ഷമിച്ചും സഹിച്ചും കണ്ടില്ലെന്നു നടിച്ചു പോകുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്
DeleteCommunist party need support so they done many things just now everything straight back to the party as a boomerang so just now they are helpless
Deleteit's true . Good work , Keep posting
ReplyDeleteChristians are calm and quiet nature towards people from other religious beliefs. That calm and quiet nature is utilised here
ReplyDelete