Friday, 29 November 2024

ആന താമര..

ആമസോണ്‍ നദീതടങ്ങളില്‍ സാധാരണ കണ്ടുവരുന്നതാണ് ആനത്താമര .

 പച്ച നിറത്തില്‍ വലിയ വട്ടത്തിലുള്ള ഇതിന്റെ ഇലയുടെ അടിഭാഗം മുഴുവന്‍ മുള്ളുകളാണ്.

സാധാരണ താമരപ്പൂക്കള്‍ വിരിഞ്ഞാല്‍ കൂടുതല്‍ ദിവസം നിലനില്‍ക്കുമെങ്കില്‍ ആനത്താമരയുടെ പൂക്കള്‍ ഒരു ദിവസം മാത്രമാണ് വിരിഞ്ഞാല്‍ നില്‍ക്കുക.

 രാവിലെ വിരിയുമ്പോള്‍ വെള്ള നിറത്തിലുള്ള പൂക്കളുടെ ഇതളുകള്‍ വൈകുന്നേരത്തോെട പിങ്ക് നിറത്തിലേക്കു മാറും. ഇലകളാണെങ്കില്‍ ആദ്യം കടുംചുവപ്പില്‍ തുടങ്ങി വളര്‍ച്ചയെത്തുമ്പോള്‍ പച്ച നിറമായി മാറും.

 തിരുവനന്തപുരത്തെ ജവാഹര്‍ലാല്‍ നെഹ്‌റു ബോട്ടാനിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടിലും , ബംഗളൂരുവിലും , നിലമ്പൂരിലെ തേക്ക് മ്യൂസിയം മാത്രമാണ് ഇത്തരത്തിലുള്ള ആനത്താമരയുള്ളത്.

 5 കിലോഗ്രാം വരെ ഭാരം താങ്ങാൻ കഴിയുന്ന ഇതിൻ്റെ ഭീമൻ ഇലകൾക്ക് ആനയുടെ പാദത്തിന്റെ ആകൃതിയിൽ വലുപ്പമേറിയ ഇലകളുള്ളതിനാലാണ് ആനത്താമര എന്നു പേരു വന്നത് .എല്ലാ കാലാവസ്ഥയിലും പൂവിടുന്ന ആനത്താമര ഇന്ത്യയിൽ ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്.

2 comments:

  1. കുട്ടികളെ കയറ്റി ഇരുത്തുന്നത് ഞാൻ കണ്ടിട്ടുണ്ട് ഒരിക്കലും മുങ്ങില്ല

    ReplyDelete
  2. ലോകത്തുള്ള എല്ലാം നമ്മുടെ നാട്ടിൽ കൊണ്ടുവരും മലയാളി പൊളിയല്ലേ. 😁😁

    ReplyDelete