Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Thursday, 30 May 2019

ഇന്ത്യയിലെ ഇല്ലുമിനാറ്റികൾ..

2300 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ രൂപം കൊണ്ട ഒരു നിഗൂഢമായ ഒരു സംഘം ഉണ്ടായിരുന്നു... ഇല്ലുമിനാറ്റികൾ എന്ന് കേൾക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് അത് ഏതോ യൂറോപ്യൻ അധോലോകത്തിന്റെ വലിയ ഒരു സംഭവമാണ് എന്നായിരിക്കാം..

എന്നാൽ ഇല്ലുമിനാറ്റി എന്ന നിഗൂഡമായ പ്രസ്ഥാനം പോലെ ആദ്യമായി ഉണ്ടായതിൽ ഒന്ന് നമ്മൾ ഇന്ത്യക്കാരുടെ തന്നെയാണ് എന്ന് കേൾക്കുമ്പോൾ നമ്മൾ ചിലപ്പോൾ ആശ്ചര്യപ്പെട്ടു പോയേക്കാം. ഇതിനെ കുറിച്ചു ലഭ്യമായ തെളിവുകൾ ആദ്യമായി എഴുതിയത് ഒരു ഫ്രഞ്ച് എഴുത്തുകാരൻ ആണ് ,അതിനു ശേഷം ഇന്ത്യയിൽ 25 വർഷം ജോലി ചെയ്ത ബ്രിട്ടീഷ്‌ പോലീസ് ഓഫീസറായാ ടാൽബോട് മുണ്ടി ഇതിനെ കുറിച്ചു കുറേയേറെ സത്യവും മിഥ്യയും ചേർത്തു ഒരു പുസ്തകം നോവൽ രൂപത്തിൽ എഴുതിയിട്ടുണ്ട്.

പിതാവായ ചന്ദ്രഗുപ്ത്തനേ പോലെ ഈ ലോകം മുഴുവൻ കീഴടക്കുവാൻ മഹാനായ അശോക ചക്രവർത്തി തിരുമാനിച്ചു. അങ്ങനെ കലിംഗ കീഴടക്കുവാൻ പുറപ്പെട്ട അശോക ചക്രവർത്തിക്ക് കലിഗ നിവാസികളുടെ ഭാഗത്ത് നിന്നും അതിരൂക്ഷമായ ചെറുത്ത് നില്പ് നേരിടേണ്ടി വന്നു. ആ യുദ്ധത്തിൽ ഏകദേശം ഒരുലക്ഷത്തില്പരം പുരുഷമാർ മരിച്ചു വീണതായി കരുതുന്നു. യുദ്ധാനന്തരം പോർമുഖം സന്ദർശിച്ച ചക്രവർത്തി അവിടെ കണ്ട കാഴ്ച കണ്ട് ആകെ തളർന്നുപോയി. മരിച്ചു വീണ പതിനായിരങ്ങളുടെ മൃതദേഹം കണ്ട് ചക്രവർത്തി യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്ന് മനസ്സിലാക്കി.

ഇതിനുശേഷം അശോക ചക്രവർത്തി ബുദ്ധമത അനുയായി ആയി മാറി എന്നാണ്  ചരിത്രം പറയുന്നത്. യുദ്ധങ്ങളിൽ പലരും തങ്ങളുടെ ബുദ്ധി ശക്തിയും ശാസ്ത്രീയ അറിവുകളും തിന്മക്ക് വേണ്ടിയും നശീകരണത്തിനു വേണ്ടിയും ഉപയോഗികുകയാണ് എന്നുള്ള നഗ്നമായ സത്യം മനസ്സിലാക്കിയ അശോക ചക്രവർത്തി, ആ കാലഘട്ടം വരെ ശാസ്ത്രം ആർജിച്ചെടുത്ത എല്ലാ അറിവുകളും ഭാവിയിലെ മാനവകുലത്തിന്റെ പുരോഗതിക്ക് ഉപകരിക്കുന്ന പുതിയ അറിവുകൾ കണ്ടുപിടിക്കാനും വേണ്ടി നിയോഗിച്ച ഒരു ഇല്ലുമിനാറ്റി ആണ് ആ ഒമ്പത് അജ്ഞാതരായ മനുഷ്യർ ഉൾപെടുന്ന സംഘം.

ഒമ്പത് അജ്ഞാതരായ മനുഷ്യർ, അവർക്ക് മാത്രം അറിയാവുന്ന മനുഷ്യനിർമ്മിതമായ ഒരു കൃത്രിമമായ ഭാഷ, കൃത്യമായ ഇടവേളകളിൽ പുനർ രചിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒമ്പത് അമൂല്യമായ പുസ്തങ്ങൾ , തലമുറകൾ ആയി കൃത്യമായ ഇടവേളകളിൽ കൈമാറുന്ന അധികാരം, തങ്ങളുടെ കൂടെയുള്ളവനെ തിരിച്ചു അറിയാൻ സാധിക്കുന്ന രഹസ്യകോഡുകൾ , രാജ്യങ്ങളുടെ അതിർത്തികൾ ഇല്ലാതെ ഭൂമിയിൽ എവിടെയും ജീവിക്കുന്ന സ്വഭാവം, ലോകത്തിന്റെ ഗതിവിഗതികൾ തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഒമ്പത് വിഷയങ്ങൾ , അവയിൽ ശാസ്ത്രം ഉണ്ട് , യുക്തി ഉണ്ട് , മതം ഉണ്ട് ,മറ്റുളവരുടെ മനസ്സുകളെ സ്വാധീനിക്കാൻ പ്രാപ്തമായ യുദ്ധമുറകൾ ഉണ്ട് അങ്ങനെ നമ്മുക്ക് ചിന്തിക്കാൻ കഴിയാത്ത അത്രത്തോളം അറിവുകൾ ഉണ്ട്.

ഇവരുടെ കൈയിൽ സൂക്ഷിക്കുന്ന പുസ്തകത്തിൽ അടങ്ങിയരിക്കുന്ന ഒമ്പത് വ്യത്യസ്ത വിഷയങ്ങൾ താഴെ പറയുന്നവയാണ് .

• ആദ്യ പുസ്തകത്തിൽ മനഃശാസ്ത്ര പരമായി നമ്മുക്ക് സംഘടിതമായ ആശയപ്രചാരണം നടത്തി എങ്ങനെ ഒരു യുദ്ധത്തിൽ ജയിക്കാം എന്നതിനെ കുറിച്ചു പറയുന്നു. ഏറ്റവും അപകടകരമായ പുസ്തകം ഇതാണെന്ന് കരുതപ്പെടുന്നു. ഈ അറിവ് ലഭിക്കുന്നവൻ ഈ ലോകം ഭരിക്കാൻ മാത്രം ഉള്ള അറിവ് ഇതിലൂടെ കരസ്ഥമാക്കുമത്രേ.

• രണ്ടാം പുസ്തകത്തിൽ ഒരുവനെ സ്പർശിച്ചുകൊണ്ട് എങ്ങനെ കൊല്ലുവാൻ സാധിക്കും എന്ന് സൂചിപ്പിക്കുന്നു. ഒരു മനുഷ്യന്റെ നാഡി വ്യൂഹത്തിലെ സിഗ്നലിന്റെ ഗതി എങ്ങനെ സ്പർശനം കൊണ്ട് നമ്മുക്ക് മാറ്റുവാൻ സാധിക്കും എന്ന് ഇവിടെ പറയുന്നു. ജൂഡോ/ ചൈനീസ്‌ ആയുധ മുറ അറിയുനവർക്ക് ഇതിനെ പറ്റി ചിലപ്പോൾ അറിയാമായിരിക്കും.

• മൂന്നാം പുസ്തകം മൈക്രോ – ബയോളജിയും , ജൈവ സാങ്കേതിക വിദ്യയെ കുറിച്ചും പറയുന്നു.

• നാലാം പുസ്തകം രസവാദവിദ്യയെ കുറിച്ചും, ലോഹങ്ങളെ കുറിച്ചും പറയുന്നു.

• അഞ്ചാം പുസ്തകം വാർത്താവിനിമയമാർഗ്ഗത്തേ കുറിച്ചും ഭൂമിയെ പറ്റിയും ഭൗമേതര കാര്യങ്ങളെ പറ്റിയും വ്യക്തമാക്കുന്നു.

• ആറാം പുസ്തകം ഗുരുത്വാകർഷണവും  വൈമാനിക ശാസ്ത്രത്തേയും  കുറിച്ച്‌ പറയുന്നു.

• ഏഴാം പുസ്തകം പ്രപഞ്ചോൽപ്പത്തി സിദ്ധാന്തം വ്യകതമാക്കുന്നു.

• എട്ടാം പുസ്തകം വെളിച്ചത്തേ കുറിച്ചും, വെളിച്ചം എങ്ങനെ യുദ്ധത്തിൽ ആയുധമായി ഉപയോഗിക്കാം എന്നതിനെ കുറിച്ചും പറയുന്നു.

• ഒമ്പതാം പുസ്തകം സമൂഹശാസ്‌ത്രത്തേ കുറിച്ചും പറയുന്നു എന്ന് കരുതപ്പെടുന്നു.

അറിവാണ് ഇവരുടെ ശക്തി, ഇവർ പൊതുവേ അത് അവരുടെ അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്തുകൊണ്ടേ ഇരിക്കുന്നു. പുതിയ അറിവുകൾ നേടിയും , തങ്ങൾക് ലഭിച്ച അറിവുകൾ സൂക്ഷിച്ചു വെച്ചും ഇവർ മറ്റുള്ള എല്ലാ രഹസ്യാ ഗ്രൂപ്പുകളെ പോലെ ഇന്നും ഭൂമിയിൽ നിലനിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. പക്ഷെ അവർക്ക് ഒരു കാര്യം അറിയാം തങ്ങളുടെ അറിവുകൾ ദുഷ്ടശക്തികളുടെ കൈയ്യിൽ എത്തിച്ചേർന്നാൽ അത് ഈ ലോകത്തിന്റെ അവസാനം ആയിരിക്കും എന്ന സത്യം. അതുകൊണ്ട് അവർ എപ്പോഴും ഒരു രഹസ്യ സ്വഭാവം ജീവിതത്തിൽ പുലർത്തുന്നു. ഈ ഒമ്പത് അജ്ഞാതരായ മനുഷ്യരുടെ കൂടെ ചേർത്തി വായിക്കാവുന്ന സംഘങ്ങളുടെ പേരുകൾ ആണ് മായൻ പുരോഹിതർ, ടിബറ്റ് സന്യാസികൾ, പുരാതന ഈജിപ്ഷ്യൻ സംസ്കാരം ഇന്നും കൊണ്ട് നടക്കുന്നവർ..

Saturday, 25 May 2019

മിറക്കിൾ.. ( Miracle )

അവള്‍ ഓടിപ്പോയി പ്ളാസ്റ്റിക്ക് കൊണ്ടുളള ചെറിയ പിഗ്ഗി ബാങ്കില്‍ (കാശിന്‍ കുടുക്ക) സൂക്ഷിച്ചു വെച്ചിരുന്ന നാണയത്തുട്ടുകള്‍ പുറത്തെടുത്ത് ശ്രദ്ധയോടെ എണ്ണി നോക്കുവാന്‍ തുടങ്ങി...   നാണയങ്ങളുടെ മൂല്യം എണ്ണി നോക്കി തിട്ടപ്പെടുത്തുവാന്‍ ഏഴു വയസ്സുകാരി പഠിച്ചു വരുന്നേയുളളൂ...  ആ മരുന്നിന് എത്ര തുക ആവശ്യമായി വരുമെന്ന് അവള്‍ക്ക് നിശ്ചയമില്ലായിരുന്നു...  എങ്കിലും നാണയ തുട്ടുകളെല്ലാം പെറുക്കിയെടുത്ത് ഒരു തൂവാലയില്‍ പൊതിഞ്ഞ് കയ്യിലൊതുക്കിപ്പിടിച്ച് അവള്‍ പുറത്തേയ്‌ക്കോടി...

  മെഡിക്കല്‍ ഷോപ്പില്‍ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല...   ഫാര്‍മസിസ്റ്റ് മറ്റൊരു വ്യക്തിയുമായി ഉത്സാഹത്തോടെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു...  "എനിക്കൊരു മരുന്ന് വേനം..."  കൊച്ചു കുട്ടിയായതു കൊണ്ട് ഫാര്‍മസിസ്റ്റ് അവളെ പ്രത്യേകം ശ്രദ്ധിച്ചു...  "പ്രിസ്‌ക്രിപ്ഷന്‍ കാണിക്കൂ."  "അതെന്തിനാ... ?"  ഫാര്‍മസിസ്റ്റിന്‍റെ മുഖത്ത് അക്ഷമ നിഴലിക്കുവാന്‍ തുടങ്ങി...  "മരുന്നിന്‍റെ പേരറിയുമോ,,,?"  സംശയത്തോടെ വിക്കി വിക്കി അവള്‍ പറഞ്ഞു...  "അത്... മരുന്നിന്‍റെ പേര്...  'മിരക്കില്‍' ന്നാ... 'മിരക്കില്‍'..."  "എന്ത്.... എന്താ..."  അവള്‍ ആവര്‍ത്തിച്ചു...  "മിരക്കില്‍..."  അയാളുടെ മുഖത്തെ സംശയം കണ്ടിട്ടായിരിക്കണം അവള്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു...  "മിരക്കില്‍... 'മിരക്കില്‍'ന്ന് തന്ന്യാ.."  അയാള്‍ നിരാശയോടെ തലയാട്ടി... 
 "ആ പേരില്‍ ഒരു മരുന്ന് ഇവിടെ ഇല്ലല്ലോ... എന്താണ് അസുഖം എന്നറിയുമോ...?"  അവളുടെ കുഞ്ഞുമുഖം വാടി...  "എനിക്കറിയില്ല...  കാശ് കൊണ്ട്ന്നിറ്റ്ണ്ട്...  ദാ..."  തൂവാലയില്‍ പെതിഞ്ഞു കൊണ്ടു വന്ന നാണയത്തുട്ടുകള്‍ അവള്‍ അയാള്‍ക്കു മുന്നില്‍ തുറന്നു കാണിച്ചു...  "മതിയായില്ലെങ്കി... ഇനീം കൊണ്ട്‌രാം..."  അയാള്‍ സഹതാപത്തോടെ ചിരിച്ചു...  "നോക്കൂ കുട്ടീ...  ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മരുന്ന് തരാന്‍ പാടില്ല...  മാത്രവുമല്ല, ആ പേരിലൊരു മരുന്ന് ഇവിടില്ല...  എനിക്കൊന്നും ചെയ്യാനാവില്ല..."  അവളുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു...  അതു വരെ സംസാരിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന ഫാര്‍മസിസ്റ്റിന്‍റെ സുഹൃത്ത് ആ കുട്ടിയെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു...  

അയാള്‍ നടന്നു വന്ന് അവള്‍ക്കു സമീപം, മുട്ടുകളില്‍ നിന്നു കൊണ്ട് ചോദിച്ചു...  "സാരല്ല്യ... മോളെ അങ്കിള്‍ സഹായിക്കാം... ആദ്യം ആര്‍ക്കു വേണ്ടിയാണ് ഈ മരുന്നെന്ന് പറയണം..."  
"എന്‍റെ ചേട്ടനാ... ചേട്ടന് തീരെ വയ്യ..."  "എന്താണ് ചേട്ടന്‍റെ അസുഖം...?"  "അറിയില്ല... എന്തോ വെല്യ അസുഖാന്നാ ഡോക്ടറ് പറഞ്ഞേ..."  "ആണോ... മോള്‍ക്ക് ഈ മരുന്നിന്‍റെ പേര് ആരാ പറഞ്ഞു തന്നത്...?"  "ഡോക്ടറ് പറയണത് മോള് കേട്ടതാ... ഇനി ഈ മരുന്നിന് മാത്രെ ചേട്ടനെ രഷിച്ചാന്‍ പറ്റ്വളേളാന്നാ ഡോക്ടറ്  പറഞ്ഞെ..."  അപ്പോഴേയ്ക്കും അവള്‍ കരയാന്‍ തുടങ്ങിയിരുന്നു...  "മോളൂനെ പോലെ മിടുക്കി കുട്ടികള്‍ കരയാന്‍ പാടില്ല...   എവിടെയാ മോളൂന്‍റെ ചേട്ടന്‍ ഇപ്പോള്‍ കിടക്കുന്നത്...?"  "ദാ... അവിടെയാ..."  "നമുക്ക് രണ്ടാള്‍ക്കും കൂടി മോള്‍ടെ ചേട്ടനെ കാണാന്‍ പോകാം വരൂ..."  ആ കുട്ടിയെ സുരക്ഷിതയായി അവളുടെ മാതാപിതാക്കളെ ഏല്‍പ്പിക്കുക എന്നതു മാത്രമായിരുന്നു അയാളുടെ ലക്ഷ്യം...   മാതാപിതാക്കളില്‍ നിന്നും, പത്തു വയസ്സുളള, അസുഖ ബാധിതനായ, അവളുടെ സഹോദരനെ രക്ഷിക്കുവാന്‍ സങ്കീര്‍ണ്ണമായ ഒരു സര്‍ജറി ആവശ്യമാണെന്നും എന്നാല്‍ ‍പോലും രക്ഷപ്പെടുവാനുളള സാധ്യത കുറവാണെന്നും അയാള്‍ മനസ്സിലാക്കി...  സര്‍ജറിക്കാവശ്യമായ തുക ആ കുടുംബത്തിന് താങ്ങാനാവുന്നതിലും അധികമായിരുന്നുവെന്നും, അതുവരെയുളള പരിശോധനാ -ചികിത്സകളുടെ വിശദാംശങ്ങളിലൂടെ അയാള്‍ കണ്ണോടിച്ചു...   നഴ്‌സിനോടു സംസാരിച്ചതിനു ശേഷം കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറെ നേരില്‍ കാണണമെന്നും അയാള്‍ ആവശ്യപ്പെട്ടു...  അയാള കണ്ടതും ഹോസ്പിറ്റലിലെ ഡോക്ടര്‍ ആദരവോടെ എഴുന്നേറ്റുനിന്നു...  

 പ്രശസ്തനായ, പ്രഗത്ഭനായ ന്യൂറോ സര്‍ജനായിരുന്നു ആ ആഗതനെന്ന് ഡോക്ടര്‍ വളരെ പെട്ടെന്നു തന്നെ തിരിച്ചറിയുകയായിരുന്നു...  പെണ്‍കുട്ടിയുടെ സഹോദരന്‍റെ അസുഖത്തെ സംബന്ധിച്ച് അവര്‍ തമ്മില്‍ ദീര്‍ഘ നേരം സംസാരിച്ചു...  മടങ്ങി പോകുന്നതിനു മുമ്പ് അയാള്‍ തിരിച്ചു വന്ന്, ചിരിച്ചു കൊണ്ട് ആ പെണ്‍കുട്ടിയോടു ചോദിച്ചു...  മോളൂന്‍റെ കയ്യില്‍ എത്ര രൂപയുണ്ട്..."  അവള്‍ ഉടന് ‍തന്നെ തൂവാലയില്‍ പൊതിഞ്ഞ നാണയത്തുട്ടുകള്‍ അദ്ദേഹത്തിനു നേര്‍ക്ക് നീട്ടി...  അദ്ദേഹം അത് സന്തോഷ പൂര്‍വ്വം വാങ്ങി എണ്ണിനോക്കി...   അറുപത്തിയെട്ടു രൂപ...  "ഈ രൂപ കൃത്യമാണല്ലോ... !!! ഇത്ര തന്നെയാണ് ആ അത്ഭുത മരുന്നിന്‍റെ വിലയും..."  അവളുടെ കുഞ്ഞു മുഖം സന്തോഷത്താല്‍ തുടുത്തു...  പിറ്റേ ദിവസം, അവളുടെ സഹോദരന്‍റെ സര്‍ജറിയ്ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു...   അവളും അച്ഛനും അമ്മയും പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു...   വളരെ നേരിയ സാധ്യത മാത്രം കല്‍പ്പിച്ചിരുന്ന സങ്കീര്‍ണ്ണമായ ആ സര്‍ജറി, പ്രാഗത്ഭ്യത്തിന്‍റേയും അനുഭവസമ്പത്തിന്‍റേയും പിന്‍ ബലത്താല്‍ അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കി... !!!  
 അദ്ദേഹത്തിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ആശുപത്രി അധികൃതര്‍ സര്‍ജറി ചിലവ് ആ കുടുംബത്തില്‍ നിന്നും ഈടാക്കിയില്ല...   കുട്ടിയുടെ അച്ഛനും അമ്മയും ഡോക്ടറുടെ മുന്നില്‍ കൈകൂപ്പി നിന്നു...  "ദൈവമാണ് സാറിനെ ഇവിടെ എത്തിച്ചത്..."  "ആയിരിക്കാം... പക്ഷേ ഞാന്‍ വിശ്വസിക്കുന്നു, ഈ കൊച്ചു മിടുക്കിയാണ് എന്നെ ഇവിടെ എത്തിച്ചതെന്ന്... അതിന് അവളെ പ്രേരിപ്പിച്ചത് നിങ്ങളുടെ ഡോക്ടര്‍ പറഞ്ഞ ഒരു വാചകവും... ആ വാചകം എന്തായിരുന്നെന്നോ...?  “ഒരു മിറക്കിള്‍, അതിനു മാത്രമേ ഇനി ഈ കുട്ടിയെ രക്ഷിക്കുവാന്‍ കഴിയൂ...” എന്ന്.  നിങ്ങള്‍ എല്ലാവരും അത്ഭുതം സംഭവിക്കുന്നതിനായി പ്രാര്‍ത്ഥിച്ചു...  കാത്തിരുന്നു... പക്ഷേ ഇവള്‍ മാത്രം അതിനെ തേടിയിറങ്ങി... മിടുക്കി..."

Sunday, 19 May 2019

സ്നേഹം..

ഒരു ഉത്സവ പറമ്പില്‍  ഒരു യുവാവ് ഹൈഡ്രജന്‍ ബലൂണ്‍ വില്‍പ്പന നടത്തുന്നു. .  പല നിറത്തിലുൾള ബലൂണുകള്‍  അദ്ദേഹത്തിന്റെ കൈയ്യിലുണ്ട്. . 
 ആളുകളുടെ ശ്രദ്ധ തന്നിലേക്ക് എത്തിക്കാൻ  അദ്ദേഹം ഇടയ്ക്ക് ഓരോ ബലൂണുകള്‍ ആകാശത്തിലേക്ക് പറത്തി വിടുന്നു. .  ഇതെല്ലാം നടന്നു കൊണ്ടിരിക്കെ ഒരു കുട്ടി അദ്ദേഹത്തിന്റെ അടുത്തു വന്നു ചോദിച്ചു. . 
താങ്കളുടെ കൈയില്‍ കറുത്ത ബലൂണ്‍ ഇല്ലല്ലോ. .. എന്താ കറുത്ത ബലൂണ്‍ പറക്കില്ലെ?    അദ്ദേഹം ഒന്ന് ചിരിച്ച ശേഷം തന്റെ സഞ്ചിയിൽ നിന്നും ഒരു കറുത്ത ബലൂണ്‍ എടുത്തു  ഹൈഡ്രജന്‍ നിറച്ച് ആകാശത്തേക്ക് വിട്ടു. .  എന്നിട്ട് ആ കുട്ടിയോട് പറഞ്ഞു. ..  ഭംഗിയിലും നിറത്തിലും അല്ല അതില്‍ നിറയ്ക്കുന്ന ഹൈഡ്രജനാണ്  അതിനെ ആകാശത്തേക്ക് കൊണ്ട് പോകുന്നതെന്ന്..  നിറത്തിലും ഭംഗിയിലും അല്ല കാര്യം. . സ്നേഹമാണ് എല്ലാത്തിലുമുപരിയായി വലുത്. .

Tuesday, 14 May 2019

ആത്മവിശ്വാസം..


ഒരു വ്യവസായി വലിയ കടക്കെണിയിൽപെട്ടു. പലർക്കും പണം കൊടുക്കാമെന്നു പറഞ്ഞ സമയത്ത് കൊടുക്കാൻ കഴിഞ്ഞില്ല.
വ്യവസായം തന്നെ പൂട്ടി പോകുമെന്ന നിലയിലായി.
ഒരു ദിവസം അയാള്‍ വിഷമിച്ച് ഒരു പാർക്കിൽ  ഇരിക്കുകയായിരുന്നു. . എങ്ങനെ തന്റെ വ്യവസായം രക്ഷപെടുത്താം എന്ന ചിന്തയായിരുന്നു അയാളുടെ തലയില്‍. 
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു മാന്യന്‍ അയാളുടെ അടുത്ത് ചെന്ന് ചോദിച്ചു.
   
" നിങ്ങളെ എന്തോ കാര്യമായി അലട്ടുന്നുണ്ടല്ലോ?"
വ്യവസായി തന്റെ കഥകളെല്ലാം വിവരിച്ചു. കഥ കേട്ടശേഷം മാന്യന്‍ പറഞ്ഞു. 
" എനിക്ക് നിങ്ങളെ രക്ഷപെടുത്താൻ കഴിയുമെന്നു തോന്നുന്നു"
അയാള്‍ വ്യവസായിയുടെ പേര് ചോദിച്ചു.  കോട്ടിന്റെ പോക്കറ്റിൽ നിന്നും ചെക്കുബുക്കെടുത്ത് ഒരു ചെക്കെഴുതി വ്യവസായിയെ ഏല്പ്പിച്ചുകൊണ്ടു പറഞ്ഞു. . " ഈ പണം എടുത്തു നിങ്ങള്‍ കടങ്ങള്‍ എല്ലാം വീട്ടി വ്യവസായം പുനരാരംഭിച്ചു കൊൾളു. കൃത്യം ഒരു കൊല്ലം കഴിഞ്ഞ് ഇതേ സ്ഥലത്ത് വന്ന് ഈ പണം എനിക്ക് തിരിച്ചു തരണം. 
ഇത്രയും പറഞ്ഞ ശേഷം അയാള്‍ ധൃതിയില്‍ നടന്നു പോയി. .
വ്യവസായി ചെക്ക് നോക്കി,  അയാള്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.  10 മില്യണ്‍ ഡോളര്‍ ഒപ്പിട്ടിരിക്കുന്നത് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി. . " എന്‍റെ കടങ്ങള്‍ എല്ലാം തീർക്കാൻ ഈ തുകയുടെ പകുതി മതി" ..വ്യവസായി ആശ്വസിച്ചു. 
പക്ഷെ അയാള്‍ ബാങ്കില്‍ ചെന്നു ചെക്ക് മാറി പണമാക്കിയില്ല. പകരം സേഫിൽ സൂക്ഷിച്ചു വെച്ചു. 
ഇത്രയും പണം തന്റെ കൈയ്യിൽ ഉണ്ടെന്ന ആത്മവിശ്വാസത്തോടെ അയാള്‍ തനിക്ക് അസംസ്കൃത വിഭവങ്ങള്‍ തന്നിരുന്നവരോട് പുതിയ കരാര്‍ ഉണ്ടാക്കി. . പണം കൊടുക്കാനുൾളവരോട് കുറച്ചു കൂടി നീണ്ട അവധി പറഞ്ഞു.  തന്റെ ഉല്പന്നങ്ങൾ വിറ്റിരുന്ന കച്ചവടക്കാരോട് കുറെ അഡ്വാന്‍സ് വാങ്ങി. 
അധികം താമസിയാതെ അയാളുടെ വ്യവസായം പഴയ സ്ഥിതിയിലായി, ..ലാഭം കിട്ടി തുടങ്ങി.
ഒരു കൊല്ലം കഴിഞ്ഞു.
റോക്ക് ഫെല്ലർ പറഞ്ഞ പോലെ വ്യവസായി പാർക്കിൽ എത്തി. റോക്ക് ഫെല്ലർ കൊടുത്ത പഴയ ചെക്ക് കൈയ്യിലുണ്ട്. .തന്റെ വിജയ കഥ അദ്ദേഹത്തോട് പറയാന്‍ അയാള്‍ ആവേശപൂർവ്വം കാത്തിരിക്കുന്നു. .
അധികം താമസിയാതെ റോക്ക് ഫെല്ലർ എത്തി,  പെട്ടെന്ന് യൂണിഫോം ഇട്ട ഒരു സെക്യൂരിറ്റി ജീവനക്കാരൻ വന്നു വിളിച്ചു പറഞ്ഞു. .
"ദാ അയാള്‍ ഇവിടുണ്ട്"
വേറൊരു സെക്യൂരിറ്റി ജീവനക്കാരനും അവിടെയെത്തി.
" ക്ഷമിക്കണം" അവർ വ്യവസായിയോട് പറഞ്ഞു. .ഇയാള്‍ മാനസികാശുപത്രിയിൽ നിന്നും ചാടി പോന്നതാണ്,  ഇയാളിൽ നിന്നും എന്തെങ്കിലും പ്രശ്നമുണ്ടായോ?  താന്‍ റോക്ക് ഫെല്ലർ ആണെന്ന് പറഞ്ഞു നടക്കലാണ് ഇയാളുടെ പണി .
ഇതു പറഞ്ഞ് അവര്‍ രണ്ടു പേരും കൂടി അയാളെ കൂട്ടി കൊണ്ട് പോയി.
വ്യവസായി സ്തബ്ധനായി നിന്നു. അയാള്‍ തന്ന ചെക്ക് നൽകിയ ആത്മവിശ്വാസമാണ് തന്നെ രക്ഷിച്ചത് എന്നോർത്ത്..

Thursday, 9 May 2019

പർദ്ദ..

അറബികള്‍ക്ക് അവരുടെ ഒരു സംസ്കാരമുണ്ട്. ആ സംസ്കാരമാണ് അവര്‍ നൂറ്റാണ്ടുകളായി സംരക്ഷിച്ചു കൊണ്ട് പോകുന്നത്. അവര്‍ക്കിടയില്‍  ഒരു മതമായി ഇസ്ലാം വന്നു ചേര്‍ന്നതിനെ അവര്‍ സ്വീകരിച്ചപ്പോഴും ഇസ്ലാമിന് മുന്നേയുള്ള വസ്ത്ര ധാരണ രീതിയൊന്നും അവര്‍ മാറ്റിയിട്ടുണ്ടായിരുന്നില്ല. നീളന്‍ കുപ്പായവും/ അബായയും/ പര്‍ദ്ദയും/ബുര്‍ഖയും തന്നെയായിരുന്നു ഇസ്ലാമിന് മുന്നേയുള്ള അറബികളുടെ വസ്ത്ര ധാരണ രീതി. മണല്‍ കാറ്റ് അടിക്കുമ്പോള്‍ അവര്‍ തലയിലുള്ള തട്ടം കൊണ്ട് മുഖം മറച്ചു കെട്ടുമായിരുന്നു. സ്ത്രീകളും അങ്ങിനെ തന്നെ.

കൊടുങ്ങല്ലൂരില്‍ വന്ന  മാലിക് ബിനു ദീനാറും സംഘവും ഇസ്ലാമിനെ കേരളത്തില്‍ പരിചയപ്പെടുത്തുമ്പോള്‍ കൂടെ ഈ പര്‍ദ്ദയും നിഖാബും ബുര്‍ഖയും   ഒന്നും പുതിയതായി ഇസ്ലാമിലേക്ക് വന്നവരോട് ധരിക്കാന്‍ പറഞ്ഞിരുന്നില്ല. ഇസ്ലാം ജനിച്ചത്‌ അറബി നാട്ടില്‍ ആയതു കൊണ്ട് പര്‍ദ്ദയും ബുര്‍ഖയും ഇസ്ലാമിന്റെ വസ്ത്രമാണെന്ന് ഏഷ്യന്‍ മുസ്ലിങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ഇസ്ലാം വിഭാവനം ചെയ്തത് ദേഹം മുഴുവനും മറയുന്ന വസ്ത്രം മാത്രമായിരുന്നു.  

കാലക്രമേണ കടല്‍ കടന്ന പ്രവാസി തന്‍റെ സാംസ്കാരിക തലം മറന്നു വേഷ വിധാനങ്ങളില്‍  അറബിക്ക് പഠിക്കാന്‍ തുടങ്ങി. മുസ്ലിങ്ങള്‍ എന്നാല്‍ അറബികളെന്ന രീതിയിലേക്ക് ആ ചിന്ത മാറാന്‍ തുടങ്ങിയപ്പോള്‍ അറബി പെണ്ണുങ്ങള്‍ ധരിക്കുന്ന പര്‍ദ്ദയുമായി  അവന്‍ തിരികെ വന്നു  കെട്ടിയോള്‍ക്ക്  കൊടുത്തു...അപ്പോഴേക്കും ഉത്തരേന്ത്യന്‍ വസ്ത്രമായ ചുരിദാര്‍ വ്യാപകമായിട്ടുണ്ടായിരുന്നു.  കെട്ടിയോള്‍ ആ പര്‍ദ്ദയെടുത്ത് ചുരിദാറിനു മുകളില്‍ ധരിച്ചു. പെട്ടെന്ന് ഒരു വഴിക്ക് പോകണം എന്ന് തോന്നിയാല്‍ എളുപ്പത്തില്‍ എടുത്തു ധരിക്കാന്‍ കഴിയുന്ന ഒരു സാധാരണ വസ്ത്രം പോലെ പര്‍ദ്ദ മാറുകയായിരുന്നു ആ വീട്ടില്‍..

അത് അയല്‍പക്കത്തെ   പെണ്ണുങ്ങള്‍ കണ്ടു. അവരും കെട്ടിയോന് കത്തെഴുതി. “ഇങ്ങള് വരുമ്പോ ഒരു പര്ധ കൊണ്ടുവരണം..ന്‍റെ മുമ്പില്‍ ക്കൂടെ അവളാ പര്‍ദ്ദയിട്ട് കാണട്ടെ എന്ന് വെച്ച് നടക്കാണ് ഇക്കാ..” അങ്ങനെ ഇക്ക അവള്‍ക്കും ഒരു പര്ദ്ദ കൊണ്ട് വന്നു. കൂടെ ഒരു മുഖം മൂടിയും.. അവള്‍ ചോദിച്ചു :
എന്തായിത്...

ഇയ്യതൊന്നിട്ടാ ന്‍റെ മുത്തെ..അന്നെ അറബി പെണ്ണുങ്ങളെ കാണുന്ന പോലെ ഒന്ന് കാണട്ടെ...
ഇക്ക തന്‍റെ ആഗ്രഹം തുറന്നങ്ങട്  പറഞ്ഞു.

അങ്ങനെ അവള്‍ ആ മുഖം മൂടി എടുത്തിട്ടു..

അവള്‍ ചോദിച്ചു : എന്താ ഇക്കാ ഇതിന്റെ പേര്..

ഇതിന്റെ പേരാണ് അക്കാമ..

അക്കാമായൊ അത് ഇങ്ങടെ പത്താക്കയല്ലേ കുരിപ്പേ...

അക്കാമയല്ല സോറി നിക്കാബ്.....

അള്ളാ ഇതിട്ടാ ന്നെ ആരും കാണൂല്ലല്ലേ..

ഇല്ലാ നിന്നെ ആരും കാണൂല്ല നിനക്ക് എല്ലാരേം കാണാം...

അങ്ങനെ അവള്‍ നിഖാബിട്ട് ആദ്യം പുറത്തിറങ്ങി. ചിലര്‍ പേടിച്ചോടി. ചിലര്‍ ഇതെന്തു പണ്ടാരം എന്ന് കരുതി തുറിച്ചു നോക്കി. നമ്മടെ നാട്ടില്‍ അറബിച്ചി വന്നെ എന്ന് വിളിച്ചു പറഞ്ഞു ജനം ഒപ്പം കൂടി. അവള്‍ നിക്കാബ് പൊക്കി നാക്ക് വെളിയിലിട്ടു.. "അള്ളാ നാക്കിനു എല്ലില്ലാത്ത  സുലൈമാന്റെ കെട്ടിയോള്.." ജനം അവളുടെ വായിലിരിക്കുന്നത് മുഴുവനും കേട്ടു ചിതറിയോടി..
അവളുടെ അയല്‍പക്കത്തുള്ള പെണ്ണുങ്ങള്‍ അവളുടെ നിഖാബ് കണ്ടു. അവരും അവരുടെ ഇക്കാക്ക് കത്തെഴുതി...ഇങ്ങള്‍ക്കറിയോ സുലൈമാന്റെ കെട്ടിയോള്  കണ്ണ് മാത്രം പുറത്ത് കാട്ടിയിട്ടുള്ള പര്ധ ഇട്ടു നടക്കുന്നു ഇക്കാ.. എനിക്കും ഒന്ന് കൊണ്ട് തരണം.
ശേഷം അണ്ടിപ്പരിപ്പിനും മുന്തിരിക്കും  യാര്‍ഡ്‌ലി ‍ പൌഡറിനുമൊപ്പം  നിഖാബും പാര്‍സലായി വന്നു.

ചുരിദാറിട്ട പെണ്ണുങ്ങളെ കെട്ടിയോന്മാര്‍ വിസയെടുത്ത് കൊണ്ട് പോയി. തിരികെ ലീവിന് വന്ന അവര്‍ നിഖാബിട്ട് വിമാനമിറങ്ങി. കാത്ത് നിന്ന കുടുംബക്കാര്‍ ആളറിയാതെ വട്ടം കറങ്ങി....അങ്ങനെ നിഖാബ്  ഒരു ഫാഷനായി  പല  മുസ്‌ലിം വീട്ടിലെയും  പെണ്ണുങ്ങളെ  ‍  അറബിച്ചികളാക്കി മാറ്റി..

അതോടെ കാന്‍സല്‍ അടിച്ചു വന്ന ഇക്ക നാട്ടില്‍ പര്‍ദ്ദ കച്ചവടം തുടങ്ങി. കേരളത്തിലെ  പര്‍ദ്ദയില്‍ മുന്നിലും പിന്നിലും പൂ വിരിഞ്ഞ ഇഫെക്റ്റ് കായ വിരിഞ്ഞ ഇഫെക്റ്റ് എല്ലാം ചിത്ര പണികള്‍ ആയി വന്നു. 

അറബിയില്‍ നിന്ന് ദേഹം കുളിര് കോരുന്ന തെറി കേട്ടത് കൊണ്ടോ മൂക്ക് മാഫി, ഹിമാര്‍ , വിളികള്‍ കേട്ടു തല പെരുത്തത് കൊണ്ടോ എന്നറിയില്ല ഇക്ക മാത്രം എന്തോ നീളന്‍ കുപ്പായത്തിലേക്ക് മാറിയില്ല..

എന്തായാലും മുഖം മൂടിയ ആവരണം സ്കൂളുകളില്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞ എം ഇ എസിന്‍റെ ഫസല്‍ ഗഫൂറിനിരിക്കട്ടെ ഈ വര്‍ഷത്തെ ആദ്യത്തെ റമളാന്‍ കരീം..

വിശ്വാസം വേഷം കെട്ടലല്ല..അത്യാവശ്യം മാന്യമായി വസ്ത്ര ധാരണമെല്ലാം മലയാളി ശീലമാക്കിയിട്ടുണ്ട്..ഇഷ്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്യ്രം ഉണ്ടെന്നു വെച്ച് തെയ്യം വേഷം കെട്ടി ആരും സ്കൂളില്‍ വരാറില്ല.  പെണ്‍കുട്ടികളെ കണ്ണ് മാത്രം കാട്ടി പുറത്തിറക്കിയാലെ ഈമാന്‍ ശരിയാവുകയുള്ളൂ എന്ന മിഥ്യാ ബോധത്തില്‍ നിന്ന്  കേരളത്തിലെ മുസ്‌ലിം സമൂഹം കര കയറുമെന്ന് പ്രതീക്ഷിക്കുന്നു...

Sunday, 5 May 2019

വഞ്ചകി..

രാവിലെ ഉറക്കം എണീറ്റ്‌ നോക്കിയപ്പോള്‍ 12 മിസ്ഡ് കോള്‍സ്. നാട്ടിലേക്ക് തിരികെ പോകുന്ന ദിവസം ആണ്. രാത്രി ആണ് ഫ്ലൈറ്റ്. മുഖം കഴുകി തുടച്ചു ഫോണ്‍ എടുത്തു നോക്കി. അമ്മയുടെ കാള്‍ ഉം ഉണ്ട്. പിന്നെ സതീശന്റെയും. സതീശനെ തിരികെ വിളിച്ചു.


“ഹലോ “


“അളിയാ ഉറക്കം ആയിരിന്നു, ചുമ്മാ വിളിച്ചത് ആണോടാ ?”


“എടാ സുമേഷേ, ലവളുടെ കല്യാണം ആണ് ഇന്ന്, അതൊന്നു പറഞ്ഞു ശവത്തില്‍ കുത്താന്‍ വിളിച്ചതാ !!”


“ഹഹഹ , അതൊക്കെ ഞാന്‍ എന്നെ മറന്നു , ശെരി അളിയാ , പിന്നെ വിളിക്കാം ” കാള്‍ കട്ട്‌ ചെയ്തു.



അവനോടു അങ്ങിനെ പറഞ്ഞെങ്കിലും ഒരു നിമിഷം കൊണ്ട് പഴയ ജീവിതം മൊത്തം മനസില്‍ മിന്നി മറഞ്ഞു, എന്തൊക്കെ ആയിരിന്നു. പ്രേമം, സ്നേഹം, അവളെ മാത്രമേ കെട്ടൂ , കെട്ടിയില്ലേല്‍  തൂങ്ങും. ഞാന്‍ ഇല്ലാതെ അവള്‍ ഇല്ല, അവള്‍ ഇല്ലാതെ  ഞാന്‍ ഇല്ല. മൈട്‌ ഫോര്‍ ഈച് അദര്‍. , ചക്ക , മാങ്ങ, തേങ്ങ….


പെണ്ണുങ്ങള്‍ ചതിക്കും എന്ന് എല്ലാ തെണ്ടികളും പറഞ്ഞിട്ടും ഞാന്‍ ചെവി കൊണ്ടില്ല. അവളെ സ്നേഹിച്ച സമയത്ത് പി എസ്  സി കോച്ചിംഗ്നു പോയിരുന്നേല്‍ സര്‍കാര്‍ ജോലി എങ്കിലും കിട്ടി പോയേനെ. 2 വര്‍ഷത്തെ അബോധമായ , ഛെ അഗാധമായ ആത്മാര്‍ത്ഥമായ പ്രേമം. ഒടുവില്‍ അവള്‍ “ഇത് നടക്കൂല അണ്ണാ ” എന്നും പറഞ്ഞു പോകുമ്പോള്‍ മരണം അല്ലാതെ മറ്റൊരു പോംവഴിയും മുന്നില്‍ ഉണ്ടായിരിന്നില്ല .


തന്റെ ജീവിതം ചവിട്ടി അരച്ച് കൊണ്ട് പോയ അവളോട്‌ മരണം കൊണ്ടല്ലാതെ എങ്ങിനെ പ്രതികാരം ചെയ്യാന്‍ ആകും. രണ്ടു വര്‍ഷം മുന്‍പ് നടന്ന ആ ബ്രേക്ക്‌-അപ്പ്‌ ഇന്നലെ പോലെ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. ഇന്ന് അവള്‍ മറ്റൊരുത്തന്റെ ആയി മാറും. വഞ്ചകി . ക്രൂര. നിഷ്ടൂര. കാപലകി. കണ്ണി ചോര ഇല്ലാത്ത കൂശ്മാണ്ടം. ഒരു മനസാക്ഷി കുത്ത് പോലും ഇല്ലാതെ അവള്‍ക്ക് എങ്ങിനെ ഇതിനു സാധിക്കുന്നു. മനുഷ്യ സ്ത്രീ തന്നെ ആണോ അവള്‍…? എന്നും വിഷമവും വേദനയും ഏറ്റു വാങ്ങാന്‍ പുരുഷന്മാര്‍ മാത്രം. കള്ളു കുടിക്കാനും നമ്മള്‍ മാത്രം, ആത്മഹത്യ ചെയ്യാനും നമ്മള്‍ മാത്രം.


അവളെ ഒരു ആയിരം തവണ പ്രാകി കൊണ്ട് ഒരു കട്ടന്‍ ചായ കുടിച്ചു. എനിട്ട്‌ അമ്മയെ തരികെ വിളിച്ചു.


“എടാ, ഇത്ര ഉത്തരവാദിത്വം ഇല്ലാതെ ആയി പോയല്ലോ ?”


“എന്ത് പറ്റി  അമ്മേ “


“ഭാര്യ പ്രസവിക്കാന്‍ കിടക്കുമ്പോള്‍ നിനക്ക് അവിടെ പോത്ത് പോലെ കിടന്നു ഉറങ്ങിയാല്‍ മതിയോ?, രാത്രി തന്നെ എത്തില്ലേ. ശനിയായിച്ച  പ്രസവം കാണും എന്നാ പറയുന്നേ , അവളെ വിളിച്ചോ നീ?”


……………………………………………………………………………………


……………………………………………………………………………………


PS : ആദ്യം വന്ന 12 മിസ്ഡ് കാല്‍കളില്‍ 10 എണ്ണവും സുഷമയുടെ ആയിരിന്നു. എന്‍റെ പ്രിയപ്പെട്ട ഭാര്യ..