Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 5 May 2019

വഞ്ചകി..

രാവിലെ ഉറക്കം എണീറ്റ്‌ നോക്കിയപ്പോള്‍ 12 മിസ്ഡ് കോള്‍സ്. നാട്ടിലേക്ക് തിരികെ പോകുന്ന ദിവസം ആണ്. രാത്രി ആണ് ഫ്ലൈറ്റ്. മുഖം കഴുകി തുടച്ചു ഫോണ്‍ എടുത്തു നോക്കി. അമ്മയുടെ കാള്‍ ഉം ഉണ്ട്. പിന്നെ സതീശന്റെയും. സതീശനെ തിരികെ വിളിച്ചു.


“ഹലോ “


“അളിയാ ഉറക്കം ആയിരിന്നു, ചുമ്മാ വിളിച്ചത് ആണോടാ ?”


“എടാ സുമേഷേ, ലവളുടെ കല്യാണം ആണ് ഇന്ന്, അതൊന്നു പറഞ്ഞു ശവത്തില്‍ കുത്താന്‍ വിളിച്ചതാ !!”


“ഹഹഹ , അതൊക്കെ ഞാന്‍ എന്നെ മറന്നു , ശെരി അളിയാ , പിന്നെ വിളിക്കാം ” കാള്‍ കട്ട്‌ ചെയ്തു.



അവനോടു അങ്ങിനെ പറഞ്ഞെങ്കിലും ഒരു നിമിഷം കൊണ്ട് പഴയ ജീവിതം മൊത്തം മനസില്‍ മിന്നി മറഞ്ഞു, എന്തൊക്കെ ആയിരിന്നു. പ്രേമം, സ്നേഹം, അവളെ മാത്രമേ കെട്ടൂ , കെട്ടിയില്ലേല്‍  തൂങ്ങും. ഞാന്‍ ഇല്ലാതെ അവള്‍ ഇല്ല, അവള്‍ ഇല്ലാതെ  ഞാന്‍ ഇല്ല. മൈട്‌ ഫോര്‍ ഈച് അദര്‍. , ചക്ക , മാങ്ങ, തേങ്ങ….


പെണ്ണുങ്ങള്‍ ചതിക്കും എന്ന് എല്ലാ തെണ്ടികളും പറഞ്ഞിട്ടും ഞാന്‍ ചെവി കൊണ്ടില്ല. അവളെ സ്നേഹിച്ച സമയത്ത് പി എസ്  സി കോച്ചിംഗ്നു പോയിരുന്നേല്‍ സര്‍കാര്‍ ജോലി എങ്കിലും കിട്ടി പോയേനെ. 2 വര്‍ഷത്തെ അബോധമായ , ഛെ അഗാധമായ ആത്മാര്‍ത്ഥമായ പ്രേമം. ഒടുവില്‍ അവള്‍ “ഇത് നടക്കൂല അണ്ണാ ” എന്നും പറഞ്ഞു പോകുമ്പോള്‍ മരണം അല്ലാതെ മറ്റൊരു പോംവഴിയും മുന്നില്‍ ഉണ്ടായിരിന്നില്ല .


തന്റെ ജീവിതം ചവിട്ടി അരച്ച് കൊണ്ട് പോയ അവളോട്‌ മരണം കൊണ്ടല്ലാതെ എങ്ങിനെ പ്രതികാരം ചെയ്യാന്‍ ആകും. രണ്ടു വര്‍ഷം മുന്‍പ് നടന്ന ആ ബ്രേക്ക്‌-അപ്പ്‌ ഇന്നലെ പോലെ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. ഇന്ന് അവള്‍ മറ്റൊരുത്തന്റെ ആയി മാറും. വഞ്ചകി . ക്രൂര. നിഷ്ടൂര. കാപലകി. കണ്ണി ചോര ഇല്ലാത്ത കൂശ്മാണ്ടം. ഒരു മനസാക്ഷി കുത്ത് പോലും ഇല്ലാതെ അവള്‍ക്ക് എങ്ങിനെ ഇതിനു സാധിക്കുന്നു. മനുഷ്യ സ്ത്രീ തന്നെ ആണോ അവള്‍…? എന്നും വിഷമവും വേദനയും ഏറ്റു വാങ്ങാന്‍ പുരുഷന്മാര്‍ മാത്രം. കള്ളു കുടിക്കാനും നമ്മള്‍ മാത്രം, ആത്മഹത്യ ചെയ്യാനും നമ്മള്‍ മാത്രം.


അവളെ ഒരു ആയിരം തവണ പ്രാകി കൊണ്ട് ഒരു കട്ടന്‍ ചായ കുടിച്ചു. എനിട്ട്‌ അമ്മയെ തരികെ വിളിച്ചു.


“എടാ, ഇത്ര ഉത്തരവാദിത്വം ഇല്ലാതെ ആയി പോയല്ലോ ?”


“എന്ത് പറ്റി  അമ്മേ “


“ഭാര്യ പ്രസവിക്കാന്‍ കിടക്കുമ്പോള്‍ നിനക്ക് അവിടെ പോത്ത് പോലെ കിടന്നു ഉറങ്ങിയാല്‍ മതിയോ?, രാത്രി തന്നെ എത്തില്ലേ. ശനിയായിച്ച  പ്രസവം കാണും എന്നാ പറയുന്നേ , അവളെ വിളിച്ചോ നീ?”


……………………………………………………………………………………


……………………………………………………………………………………


PS : ആദ്യം വന്ന 12 മിസ്ഡ് കാല്‍കളില്‍ 10 എണ്ണവും സുഷമയുടെ ആയിരിന്നു. എന്‍റെ പ്രിയപ്പെട്ട ഭാര്യ..


No comments:

Post a Comment