2300 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ രൂപം കൊണ്ട ഒരു നിഗൂഢമായ ഒരു സംഘം ഉണ്ടായിരുന്നു... ഇല്ലുമിനാറ്റികൾ എന്ന് കേൾക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് അത് ഏതോ യൂറോപ്യൻ അധോലോകത്തിന്റെ വലിയ ഒരു സംഭവമാണ് എന്നായിരിക്കാം..
എന്നാൽ ഇല്ലുമിനാറ്റി എന്ന നിഗൂഡമായ പ്രസ്ഥാനം പോലെ ആദ്യമായി ഉണ്ടായതിൽ ഒന്ന് നമ്മൾ ഇന്ത്യക്കാരുടെ തന്നെയാണ് എന്ന് കേൾക്കുമ്പോൾ നമ്മൾ ചിലപ്പോൾ ആശ്ചര്യപ്പെട്ടു പോയേക്കാം. ഇതിനെ കുറിച്ചു ലഭ്യമായ തെളിവുകൾ ആദ്യമായി എഴുതിയത് ഒരു ഫ്രഞ്ച് എഴുത്തുകാരൻ ആണ് ,അതിനു ശേഷം ഇന്ത്യയിൽ 25 വർഷം ജോലി ചെയ്ത ബ്രിട്ടീഷ് പോലീസ് ഓഫീസറായാ ടാൽബോട് മുണ്ടി ഇതിനെ കുറിച്ചു കുറേയേറെ സത്യവും മിഥ്യയും ചേർത്തു ഒരു പുസ്തകം നോവൽ രൂപത്തിൽ എഴുതിയിട്ടുണ്ട്.
പിതാവായ ചന്ദ്രഗുപ്ത്തനേ പോലെ ഈ ലോകം മുഴുവൻ കീഴടക്കുവാൻ മഹാനായ അശോക ചക്രവർത്തി തിരുമാനിച്ചു. അങ്ങനെ കലിംഗ കീഴടക്കുവാൻ പുറപ്പെട്ട അശോക ചക്രവർത്തിക്ക് കലിഗ നിവാസികളുടെ ഭാഗത്ത് നിന്നും അതിരൂക്ഷമായ ചെറുത്ത് നില്പ് നേരിടേണ്ടി വന്നു. ആ യുദ്ധത്തിൽ ഏകദേശം ഒരുലക്ഷത്തില്പരം പുരുഷമാർ മരിച്ചു വീണതായി കരുതുന്നു. യുദ്ധാനന്തരം പോർമുഖം സന്ദർശിച്ച ചക്രവർത്തി അവിടെ കണ്ട കാഴ്ച കണ്ട് ആകെ തളർന്നുപോയി. മരിച്ചു വീണ പതിനായിരങ്ങളുടെ മൃതദേഹം കണ്ട് ചക്രവർത്തി യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്ന് മനസ്സിലാക്കി.
ഇതിനുശേഷം അശോക ചക്രവർത്തി ബുദ്ധമത അനുയായി ആയി മാറി എന്നാണ് ചരിത്രം പറയുന്നത്. യുദ്ധങ്ങളിൽ പലരും തങ്ങളുടെ ബുദ്ധി ശക്തിയും ശാസ്ത്രീയ അറിവുകളും തിന്മക്ക് വേണ്ടിയും നശീകരണത്തിനു വേണ്ടിയും ഉപയോഗികുകയാണ് എന്നുള്ള നഗ്നമായ സത്യം മനസ്സിലാക്കിയ അശോക ചക്രവർത്തി, ആ കാലഘട്ടം വരെ ശാസ്ത്രം ആർജിച്ചെടുത്ത എല്ലാ അറിവുകളും ഭാവിയിലെ മാനവകുലത്തിന്റെ പുരോഗതിക്ക് ഉപകരിക്കുന്ന പുതിയ അറിവുകൾ കണ്ടുപിടിക്കാനും വേണ്ടി നിയോഗിച്ച ഒരു ഇല്ലുമിനാറ്റി ആണ് ആ ഒമ്പത് അജ്ഞാതരായ മനുഷ്യർ ഉൾപെടുന്ന സംഘം.
ഒമ്പത് അജ്ഞാതരായ മനുഷ്യർ, അവർക്ക് മാത്രം അറിയാവുന്ന മനുഷ്യനിർമ്മിതമായ ഒരു കൃത്രിമമായ ഭാഷ, കൃത്യമായ ഇടവേളകളിൽ പുനർ രചിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒമ്പത് അമൂല്യമായ പുസ്തങ്ങൾ , തലമുറകൾ ആയി കൃത്യമായ ഇടവേളകളിൽ കൈമാറുന്ന അധികാരം, തങ്ങളുടെ കൂടെയുള്ളവനെ തിരിച്ചു അറിയാൻ സാധിക്കുന്ന രഹസ്യകോഡുകൾ , രാജ്യങ്ങളുടെ അതിർത്തികൾ ഇല്ലാതെ ഭൂമിയിൽ എവിടെയും ജീവിക്കുന്ന സ്വഭാവം, ലോകത്തിന്റെ ഗതിവിഗതികൾ തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഒമ്പത് വിഷയങ്ങൾ , അവയിൽ ശാസ്ത്രം ഉണ്ട് , യുക്തി ഉണ്ട് , മതം ഉണ്ട് ,മറ്റുളവരുടെ മനസ്സുകളെ സ്വാധീനിക്കാൻ പ്രാപ്തമായ യുദ്ധമുറകൾ ഉണ്ട് അങ്ങനെ നമ്മുക്ക് ചിന്തിക്കാൻ കഴിയാത്ത അത്രത്തോളം അറിവുകൾ ഉണ്ട്.
ഇവരുടെ കൈയിൽ സൂക്ഷിക്കുന്ന പുസ്തകത്തിൽ അടങ്ങിയരിക്കുന്ന ഒമ്പത് വ്യത്യസ്ത വിഷയങ്ങൾ താഴെ പറയുന്നവയാണ് .
• ആദ്യ പുസ്തകത്തിൽ മനഃശാസ്ത്ര പരമായി നമ്മുക്ക് സംഘടിതമായ ആശയപ്രചാരണം നടത്തി എങ്ങനെ ഒരു യുദ്ധത്തിൽ ജയിക്കാം എന്നതിനെ കുറിച്ചു പറയുന്നു. ഏറ്റവും അപകടകരമായ പുസ്തകം ഇതാണെന്ന് കരുതപ്പെടുന്നു. ഈ അറിവ് ലഭിക്കുന്നവൻ ഈ ലോകം ഭരിക്കാൻ മാത്രം ഉള്ള അറിവ് ഇതിലൂടെ കരസ്ഥമാക്കുമത്രേ.
• രണ്ടാം പുസ്തകത്തിൽ ഒരുവനെ സ്പർശിച്ചുകൊണ്ട് എങ്ങനെ കൊല്ലുവാൻ സാധിക്കും എന്ന് സൂചിപ്പിക്കുന്നു. ഒരു മനുഷ്യന്റെ നാഡി വ്യൂഹത്തിലെ സിഗ്നലിന്റെ ഗതി എങ്ങനെ സ്പർശനം കൊണ്ട് നമ്മുക്ക് മാറ്റുവാൻ സാധിക്കും എന്ന് ഇവിടെ പറയുന്നു. ജൂഡോ/ ചൈനീസ് ആയുധ മുറ അറിയുനവർക്ക് ഇതിനെ പറ്റി ചിലപ്പോൾ അറിയാമായിരിക്കും.
• മൂന്നാം പുസ്തകം മൈക്രോ – ബയോളജിയും , ജൈവ സാങ്കേതിക വിദ്യയെ കുറിച്ചും പറയുന്നു.
• നാലാം പുസ്തകം രസവാദവിദ്യയെ കുറിച്ചും, ലോഹങ്ങളെ കുറിച്ചും പറയുന്നു.
• അഞ്ചാം പുസ്തകം വാർത്താവിനിമയമാർഗ്ഗത്തേ കുറിച്ചും ഭൂമിയെ പറ്റിയും ഭൗമേതര കാര്യങ്ങളെ പറ്റിയും വ്യക്തമാക്കുന്നു.
• ആറാം പുസ്തകം ഗുരുത്വാകർഷണവും വൈമാനിക ശാസ്ത്രത്തേയും കുറിച്ച് പറയുന്നു.
• ഏഴാം പുസ്തകം പ്രപഞ്ചോൽപ്പത്തി സിദ്ധാന്തം വ്യകതമാക്കുന്നു.
• എട്ടാം പുസ്തകം വെളിച്ചത്തേ കുറിച്ചും, വെളിച്ചം എങ്ങനെ യുദ്ധത്തിൽ ആയുധമായി ഉപയോഗിക്കാം എന്നതിനെ കുറിച്ചും പറയുന്നു.
• ഒമ്പതാം പുസ്തകം സമൂഹശാസ്ത്രത്തേ കുറിച്ചും പറയുന്നു എന്ന് കരുതപ്പെടുന്നു.
അറിവാണ് ഇവരുടെ ശക്തി, ഇവർ പൊതുവേ അത് അവരുടെ അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്തുകൊണ്ടേ ഇരിക്കുന്നു. പുതിയ അറിവുകൾ നേടിയും , തങ്ങൾക് ലഭിച്ച അറിവുകൾ സൂക്ഷിച്ചു വെച്ചും ഇവർ മറ്റുള്ള എല്ലാ രഹസ്യാ ഗ്രൂപ്പുകളെ പോലെ ഇന്നും ഭൂമിയിൽ നിലനിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. പക്ഷെ അവർക്ക് ഒരു കാര്യം അറിയാം തങ്ങളുടെ അറിവുകൾ ദുഷ്ടശക്തികളുടെ കൈയ്യിൽ എത്തിച്ചേർന്നാൽ അത് ഈ ലോകത്തിന്റെ അവസാനം ആയിരിക്കും എന്ന സത്യം. അതുകൊണ്ട് അവർ എപ്പോഴും ഒരു രഹസ്യ സ്വഭാവം ജീവിതത്തിൽ പുലർത്തുന്നു. ഈ ഒമ്പത് അജ്ഞാതരായ മനുഷ്യരുടെ കൂടെ ചേർത്തി വായിക്കാവുന്ന സംഘങ്ങളുടെ പേരുകൾ ആണ് മായൻ പുരോഹിതർ, ടിബറ്റ് സന്യാസികൾ, പുരാതന ഈജിപ്ഷ്യൻ സംസ്കാരം ഇന്നും കൊണ്ട് നടക്കുന്നവർ..
No comments:
Post a Comment