Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Tuesday, 14 May 2019

ആത്മവിശ്വാസം..


ഒരു വ്യവസായി വലിയ കടക്കെണിയിൽപെട്ടു. പലർക്കും പണം കൊടുക്കാമെന്നു പറഞ്ഞ സമയത്ത് കൊടുക്കാൻ കഴിഞ്ഞില്ല.
വ്യവസായം തന്നെ പൂട്ടി പോകുമെന്ന നിലയിലായി.
ഒരു ദിവസം അയാള്‍ വിഷമിച്ച് ഒരു പാർക്കിൽ  ഇരിക്കുകയായിരുന്നു. . എങ്ങനെ തന്റെ വ്യവസായം രക്ഷപെടുത്താം എന്ന ചിന്തയായിരുന്നു അയാളുടെ തലയില്‍. 
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു മാന്യന്‍ അയാളുടെ അടുത്ത് ചെന്ന് ചോദിച്ചു.
   
" നിങ്ങളെ എന്തോ കാര്യമായി അലട്ടുന്നുണ്ടല്ലോ?"
വ്യവസായി തന്റെ കഥകളെല്ലാം വിവരിച്ചു. കഥ കേട്ടശേഷം മാന്യന്‍ പറഞ്ഞു. 
" എനിക്ക് നിങ്ങളെ രക്ഷപെടുത്താൻ കഴിയുമെന്നു തോന്നുന്നു"
അയാള്‍ വ്യവസായിയുടെ പേര് ചോദിച്ചു.  കോട്ടിന്റെ പോക്കറ്റിൽ നിന്നും ചെക്കുബുക്കെടുത്ത് ഒരു ചെക്കെഴുതി വ്യവസായിയെ ഏല്പ്പിച്ചുകൊണ്ടു പറഞ്ഞു. . " ഈ പണം എടുത്തു നിങ്ങള്‍ കടങ്ങള്‍ എല്ലാം വീട്ടി വ്യവസായം പുനരാരംഭിച്ചു കൊൾളു. കൃത്യം ഒരു കൊല്ലം കഴിഞ്ഞ് ഇതേ സ്ഥലത്ത് വന്ന് ഈ പണം എനിക്ക് തിരിച്ചു തരണം. 
ഇത്രയും പറഞ്ഞ ശേഷം അയാള്‍ ധൃതിയില്‍ നടന്നു പോയി. .
വ്യവസായി ചെക്ക് നോക്കി,  അയാള്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.  10 മില്യണ്‍ ഡോളര്‍ ഒപ്പിട്ടിരിക്കുന്നത് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി. . " എന്‍റെ കടങ്ങള്‍ എല്ലാം തീർക്കാൻ ഈ തുകയുടെ പകുതി മതി" ..വ്യവസായി ആശ്വസിച്ചു. 
പക്ഷെ അയാള്‍ ബാങ്കില്‍ ചെന്നു ചെക്ക് മാറി പണമാക്കിയില്ല. പകരം സേഫിൽ സൂക്ഷിച്ചു വെച്ചു. 
ഇത്രയും പണം തന്റെ കൈയ്യിൽ ഉണ്ടെന്ന ആത്മവിശ്വാസത്തോടെ അയാള്‍ തനിക്ക് അസംസ്കൃത വിഭവങ്ങള്‍ തന്നിരുന്നവരോട് പുതിയ കരാര്‍ ഉണ്ടാക്കി. . പണം കൊടുക്കാനുൾളവരോട് കുറച്ചു കൂടി നീണ്ട അവധി പറഞ്ഞു.  തന്റെ ഉല്പന്നങ്ങൾ വിറ്റിരുന്ന കച്ചവടക്കാരോട് കുറെ അഡ്വാന്‍സ് വാങ്ങി. 
അധികം താമസിയാതെ അയാളുടെ വ്യവസായം പഴയ സ്ഥിതിയിലായി, ..ലാഭം കിട്ടി തുടങ്ങി.
ഒരു കൊല്ലം കഴിഞ്ഞു.
റോക്ക് ഫെല്ലർ പറഞ്ഞ പോലെ വ്യവസായി പാർക്കിൽ എത്തി. റോക്ക് ഫെല്ലർ കൊടുത്ത പഴയ ചെക്ക് കൈയ്യിലുണ്ട്. .തന്റെ വിജയ കഥ അദ്ദേഹത്തോട് പറയാന്‍ അയാള്‍ ആവേശപൂർവ്വം കാത്തിരിക്കുന്നു. .
അധികം താമസിയാതെ റോക്ക് ഫെല്ലർ എത്തി,  പെട്ടെന്ന് യൂണിഫോം ഇട്ട ഒരു സെക്യൂരിറ്റി ജീവനക്കാരൻ വന്നു വിളിച്ചു പറഞ്ഞു. .
"ദാ അയാള്‍ ഇവിടുണ്ട്"
വേറൊരു സെക്യൂരിറ്റി ജീവനക്കാരനും അവിടെയെത്തി.
" ക്ഷമിക്കണം" അവർ വ്യവസായിയോട് പറഞ്ഞു. .ഇയാള്‍ മാനസികാശുപത്രിയിൽ നിന്നും ചാടി പോന്നതാണ്,  ഇയാളിൽ നിന്നും എന്തെങ്കിലും പ്രശ്നമുണ്ടായോ?  താന്‍ റോക്ക് ഫെല്ലർ ആണെന്ന് പറഞ്ഞു നടക്കലാണ് ഇയാളുടെ പണി .
ഇതു പറഞ്ഞ് അവര്‍ രണ്ടു പേരും കൂടി അയാളെ കൂട്ടി കൊണ്ട് പോയി.
വ്യവസായി സ്തബ്ധനായി നിന്നു. അയാള്‍ തന്ന ചെക്ക് നൽകിയ ആത്മവിശ്വാസമാണ് തന്നെ രക്ഷിച്ചത് എന്നോർത്ത്..

No comments:

Post a Comment