Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Thursday, 31 October 2019

തവള കരഞ്ഞാൽ മഴ പെയ്യുമോ?..


തവള കരഞ്ഞാൽ മഴ പെയ്യുമെന്നൊരു ശ്രുതി പരക്കെയുണ്ട്. എന്നാൽ അത്തരത്തിൽ ശാസ്ത്രീയമായ ഒരു അടിത്തറ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
മഴപെയ്തതിനുശേഷമാണ് തവളകൾ കരയുന്നത്. അതായത് മഴക്കാലം ആരംഭിക്കുന്നതിനു ശേഷമാണ് അവ 'പേക്രോം' വിളി ആരംഭിക്കുന്നത്. മിക്ക ജാതിയിൽപ്പെട്ട തവളകളും മുട്ടയിടുന്നത് വെള്ളത്തിലാണ്. അതുകൊണ്ട് ഇവയുടെ പ്രജനന കാലത്തിന്  മഴയുമായി ബന്ധമുണ്ട്. മഴക്കാലം ആരംഭിക്കുമ്പോൾ ആൺ തവളകൾ അവയുടെ ഇണകളെ ആകർഷിക്കാനാണ് ഇങ്ങനെ കരയുന്നത്. യഥാർത്ഥത്തിൽ കരയുന്നത് അല്ല.ശ്വാസകോശങ്ങളിൽ നിന്ന് ശക്തിയായി പുറത്തേക്കും, അകത്തേക്കും വരുന്ന വായു ശബ്ദതന്തുക്കളിൽ തട്ടുന്നത് കൊണ്ടാണ് ഇങ്ങനെ കരയുന്നതായി തോന്നുന്നത് അത്. എന്നാൽ തവളയുടെ വായുടെ അടിത്തട്ടിലുള്ള വായു സഞ്ചികൾ ബലൂൺ പോലെ വീർത്തു ഒരു ശബ്ദവർദ്ധിനി പോലെ പ്രവർത്തിക്കുന്നത് കാരണം ഒച്ച വളരെയധികം കൂടുകയും ചെയ്യുന്നു.പലതരം തവളകളുടെയും ശബ്ദത്തിൽ വ്യത്യാസമുണ്ടെങ്കിലും സ്വന്തം ഇണകളെ തിരിച്ചറിയുവാനുള്ള കഴിവ് എല്ലാ തവളകൾക്കും ഉണ്ടെന്നത് ശ്രദ്ധേയമാണ്..

No comments:

Post a Comment