Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Tuesday, 30 June 2020

അന്യഗ്രഹ ജീവികൾ - Aliens..

അന്യഗ്രഹ ജീവികൾ - Aliens
.
നിങ്ങൾ ഒരു കഥ എഴുതുകയാണെന്നു കരുതുക, കഥയിൽ നിങ്ങൾ ഭൂമിയിൽ ഉള്ള ഒരു വ്യക്തിയല്ല, വേറെ ഒരു ഗ്രഹത്തിൽ ഉള്ള വ്യക്തിയാണ്. നിങ്ങൾ ഒരു ദിവസം ഭൂമി കണ്ടുപിടിക്കുന്നു, വിശദമായി പഠിക്കുന്നു, നിങ്ങൾ കണ്ടുപിടിച്ച ഗ്രഹത്തിൽ ( ഭൂമിയിൽ ) ജീവനുണ്ടെന്നു കണ്ടെത്തുന്നു അങ്ങനെ താങ്കളും വേറെ കുറച്ചു ആളുകളും നിങ്ങളുടെ വിമാനത്തിൽ ഭൂമിയിലേക്ക് വരുന്നു. നിങ്ങൾ ഇവിടെ മനുഷ്യരെ കാണുന്നു. അപ്പോൾ വേറെ ഗ്രഹത്തിൽ നിന്നും ഭൂമിയിലെത്തിയ നിങ്ങൾക്ക് ഇവിടെ കാണുന്ന മനുഷ്യർ അന്യഗ്രഹ ജീവികൾ ആയിരിക്കും.
ഇനി അതൊന്നു തിരിച്ചു ചിന്തിച്ചു നോക്ക്, ഭൂമിയിൽ ഉള്ളവർ വേറെ ഗ്രഹത്തിലെ ജീവികളെ കണ്ടെത്തി, അങ്ങനെ ചിന്തിക്കാൻ ആർക്കും താൽപ്പര്യമില്ല, അന്യഗ്രഹ ജീവികൾ ഇല്ല എന്നുതന്നെ വിശ്വസിക്കാനാണ് പലർക്കും ഇഷ്ട്ടം, ഇതിനു നമുക്ക് ഒരു 50:50 ചാൻസ് കൊടുക്കാമെന്നു കരുതുക, അതായത് അന്യഗ്രഹ ജീവികൾ ഉണ്ടെന്നോ ഇല്ലെന്നോ ഉറപ്പിച്ചു പറയാൻ പറ്റില്ല. ഇനി ഇല്ല എന്ന് പറയുന്നവരോട് ഒരു ചോദ്യം ചോദിക്കട്ടെ ? എന്തുകൊണ്ട് നിങ്ങൾ ഇല്ല എന്ന് പറയുന്നു ? ഇല്ല എന്ന് തെളിയിക്കാൻ എന്ത് തെളിവാണ് നിങ്ങളുടെ കയ്യിൽ ഉള്ളത് ? ഇല്ല എന്ന് തെളിയിക്കാൻ വല്ല തെളിവും ഉണ്ടെങ്കിൽ നമുക്ക് അത് ഇവിടെ ചർച്ച ചെയ്യാം. ഇനി അന്യഗ്രഹ ജീവികൾ ഉണ്ട് എന്ന് പറയുന്നവരോട് ഒരു ചോദ്യം, ഉണ്ട് എന്നതിന് എന്ത് തെളിവാണ് ഉള്ളത് ? അങ്ങനെ ചില തെളിവുകൾ ഉണ്ടെങ്കിൽ അത് എന്തൊക്കെയാണ് ? രണ്ട്‌ വിഭാഗം ആളുകൾ ഈ വിഷയത്തിൽ നമുക്കിടയിൽ ഉണ്ട്, 1) അന്യഗ്രഹ ജീവികൾ ഉണ്ട് എന്ന് വിശ്വസിക്കുന്നവരും 2) അങ്ങനെ ഒന്ന് ഇല്ല എന്ന് പരയുന്നവരും. ഞാൻ അന്യഗ്രഹ ജീവികൾ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഞാൻ അതിനു ഒരു 75:25 ചാൻസ് കൊടുക്കും. അതായത് 75% ഞാൻ വിശ്വസിക്കുന്നു അന്യഗ്രഹ ജീവികൾ ഉണ്ടെന്ന്. അതിനുള്ള കാരണങ്ങൾ ഞാൻ പറയാം. ഇതിന്റെ കൂടെയുള്ള ചിത്രങ്ങൾ നിങ്ങൾ ശ്രദ്ധിക്കുക, ഇതിൽ ചില രൂപങ്ങൾ നിങ്ങൾക്ക് കാണാം ശ്രദ്ധിച്ചു നോക്കിയാൽ നിങ്ങൾക്ക് അത് വിചിത്രമായി തോന്നാം. കാരണം അത് മനുഷ്യ രൂപം അല്ല എന്നുറപ്പാണ് എന്നാൽ അതിൽ വലിയ കണ്ണുകളുണ്ട് പ്രേത്യേക ഷേപ്പിൽ ഉള്ള തലയുണ്ട് എന്നാൽ അത് മനുഷ്യനല്ല,  പുരാതന നാണയങ്ങളിൽ വരെ അത്തരം ചിത്രങ്ങൾ ഉണ്ട്. 

ലോകത്തിലെ അതി നിഗൂഢമായ ഒരു സ്ഥലമാണ് നാസ്‌ക്ക. അവിടെയുള്ള ചിത്രങ്ങൾ വളരെ ദുരൂഹമാണ്. കാരണം ആയിരം വർഷത്തോളം പഴക്കമുള്ള അവിടുത്തെ ചിത്രങ്ങൾ ഒന്നും തന്നെ താഴെ നിന്നാൽ കാണുകയില്ല, അതായത് താഴെ നിന്നാൽ ചില വരകൾ കാണാമെന്നല്ലാതെ അതെന്തു രൂപമാണെന്നു മനസിലാകില്ല, വായുവിൽ നല്ല ഉയരത്തിൽ നിന്നു മാത്രമേ ചിത്രങ്ങൾ എന്ത് രൂപത്തിന്റേതാണെന്നു മനസിലാകൂ. ഇവിടുത്തെ ചോദ്യം ഇതാണ്, ആയിരം വർഷങ്ങൾക്കു മുൻപ് ആരായിരുന്നു ഈ ചിത്രങ്ങൾ വായുവിൽ നിന്നു കണ്ടിരുന്നത് ? അവിടെ ഒരു പാറയിൽ ഒരു ചിത്രം കൊത്തിവച്ചിട്ടുണ്ട്, ഒരു രൂപത്തിന്റെ ( മനുഷ്യൻ അല്ല ) ആ രൂപത്തിന്റെ ഒരു കൈ മുകളിലേക്ക് ചൂണ്ടി നിൽക്കുന്നു മറ്റേ കൈ താഴേക്കു ചൂണ്ടിയിരിക്കുന്നു. ഈ ചിത്രത്തിന് ഗവേഷകർ കൊടുത്ത ഏറ്റവും പ്രശസ്തമായ വിവരണം ഞാൻ ഇവിടെ എഴുതുന്നു, ഈ ചിത്രം അന്യഗ്രഹ ജീവികൾ നമുക്ക് തരുന്ന ഒരു സന്ദേശമാണ് ഇതെന്നാണ്, ഞങ്ങൾ മുകളിൽ വേറെ ഒരു ഗ്രഹത്തിൽ നിന്നും വന്നവരാണ് ഞങ്ങൾ ഇവിടെ ഒരിക്കൽ വന്നിരുന്നു. ചൂണ്ടിയ കൈകൾ അങ്ങനെ സൂചിപ്പിക്കുന്നതായിരിക്കണം എന്ന് ഗവേഷകർ അനുമാനിക്കുന്നു. 

ഇനി അന്യഗ്രഹ ജീവികൾ ഇല്ല എന്ന് പറയുന്നവരോട് വേറെ ഒരു ചോദ്യം.

 ഈ പ്രപഞ്ചം വളരെ വലുതാണ് ഈ പ്രപഞ്ചത്തിലെ ഒരു കുഞ്ഞി ഗോളമാണ് ഭൂമി, ഈ പ്രപഞ്ചത്തിൽ ഈ ഭൂമിയിൽ മാത്രമേ ജീവൻ ഉള്ളു എന്ന് എങ്ങനെ നമുക്ക് പറയാനാകും. എന്തിരുന്നാലും നമ്മുടെ ഈ കാലഘട്ടത്തിൽ അന്യഗ്രഹ ജീവികൾ ഒന്നും തന്നെ ഭൂമിയിൽ വന്നിട്ടില്ല എന്നും നമുക്ക് പറയാനാകില്ല, എന്നാൽ അതിനു 100% തെളിവും ഇല്ല. എന്നാൽ പഴയ കാലഘട്ടത്തിലെ ചിത്രങ്ങളും മറ്റും നമുക്ക് അവഗണിക്കാനാകില്ല. പഴയ കാലഘട്ടത്തിലെ ചില നിർമിതികളും ചില ഉദാഹരണമാണ്, പിരമിഡ്, നാസ്‌ക്ക ലൈൻസ് എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ആയിരം ടൺ ഭാരമുള്ള പാറ കൊണ്ടുള്ള നിർമിതികളും, ആധുനിക ലേസർ കട്ടിങ് തോറ്റുപോകുന്ന ഷാർപ് കാർവിങ് എല്ലാം അന്നത്തെ കാലത്തെ മനുഷ്യർക്ക് ചെയ്യാൻ സാധ്യമല്ലായിരുന്നു.

Wednesday, 24 June 2020

കളിമണ്ണ് ഭക്ഷിക്കുന്ന തത്തകൾ..

ആമസോൺ മഴക്കാടുകളിലെ പ്രശസ്തമായ കളിമൺ നദീതീരങ്ങളെ  കുറിച്ച്... അറിയത്തർ അധികം മുണ്ടാവില്ല -    ഈ മഴക്കാടുകളുടെ ഭാഗമായതെക്കൻ പെറുവിലെ ഹിത്ത് നദി കരയിൽ കളിമണ്ണ് ഭക്ഷിക്കുന്ന ചുവപ്പും പച്ചയും നീല നിറത്തോടു കൂടിയചിറക്കുള്ള മക്കാവ് തത്തകളും അതിന്റെ കൂടെ നിരവധി വർഗ്ഗത്തിൽപ്പെട്ട മറ്റ് തത്തകളും എന്നും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് ഒരുക്കുന്നത്
എന്നാ ൽഎന്തു കെണ്ടാണ് ഈ പക്ഷികൾ കളിമണ്ണ് ഭക്ഷിക്കുന്നത് എന്നും. ഈ കളിമൺതിട്ടകൾ ഇവരെ ആകർഷികാനുള്ള കാരണം എന്താണ് എന്നും ചിന്തിക്കത്തവർ ആയിട്ട് ആരും ഉണ്ടാവാറില്ല. ഇതിനെ പറ്റി ജിയോഗ്രഫിഗവേഷകർ കൂടുതൽ പഠനം നടത്തുകയും എന്നാൽ വ്യക്തമായ - ചില നിഗമനങ്ങളിൽ എത്തുകയും ചെയ്തു
കളിമണ്ണിൽ പ്രത്യേക തരത്തിലുള്ള ഒരു വിറ്റാമിനും അടങ്ങിട്ടില്ല എന്നാൽ നാഡീവ്യവസ്ഥയുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് അത്യന്താപേക്ഷികമായ കളിമണ്ണിൽ കാണപ്പെടുന്ന ഉപ്പും .മഗ്നീഷ്യവും ഹൃദയം പോലുള്ള സുപ്രധാന പേശികളുടെ പ്രവർത്തനത്തിന് നല്ലതാണ് എന്ന് അനുമാനിക്കുന്നു - അതുപോലെ തന്നെ ആമസോൺ മഴക്കാടുകളിൽ കാണാപ്പെടുന്ന പഴങ്ങളിൽ ഭൂരിഭാഗവും ആസിഡി ക്ഫംഗസ് ബാധിച്ച വയാണ് ഇത് കഴിക്കുന്ന ജീവികളിൽ പ്രതികൂലമായി ബാധിക്കുന്നു എന്നും ഇതിന്റെ ഭാഗമായി കരളിന്റെ പ്രവർത്തനം തകരറില്ലാവുകയും മുട്ട യുടെ ഉല്പ ദനം കുറയുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യുന്നു .എന്ന് പഠന ങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.
കളിമൺ കഴിക്കുന്നതിലൂടെ ഈ ജീവികൾ അപകടകരമായ അസിഡിറ്റി സന്തുലിതമാക്കാനും ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കാനും കഴിയുമെന്ന് അനുമാനിക്കുന്നു. മുകളിൽ വിവരിച്ച രണ്ടു സിദ്ധാന്തങ്ങളും തത്തകളും മറ്റും കളിമണ്ണ് കഴിക്കുന്നതിനുള്ള കാരണമായിട്ടാണ് കാണുന്നത്.പെതുവെ വന്യ ജീവികൾക്ക് അവരുടെതായ സ്വഭാവികമായ സഹജാവബോധം കൊണ്ട് ശ്രദ്ധേയമാണ് ഒരു പക്ഷെ വിഷാംശം ശരീരത്തിൽ പ്രവേശിച്ചാൽ അതിനെ ഇല്ലാതാക്കാൻ മറ്റ് വസ്തുകൾ ഭക്ഷിച്ചതിന്റെ കൂട്ടത്തിൽ കളിമണ്ണു ഭക്ഷിച്ചിട്ടുണ്ടാവാം എന്നു കരുത്തുന്നു -ലോകത്തിലെ തന്നെ ഏറ്റവും വലിയ കളിമൺ ശേഖരങ്ങളിൽ ഒന്നാണ് കോൾ പ. കൊള ഡോ നദി തീരത്തെ ഈ കളിമൺ ഭിത്തിക്ക് 25 മുതൽ 30 മീറ്റർ വരെ ഉയരവും 500 മീറ്റർ നീളവും മുണ്ട് ഇവിടെയ്ക്ക് തന്നെ നൂറുകണക്കിന് തത്തകൾ ദിവസവും രാവിലെ എത്തുന്നുണ്ട് അതു പോലെ തന്നെ .തമ്പോ പതനാഷ്ണൽ റിസർവിലെ കളിമൺ തടമായ കോൾ പചുഞ്ചോ ഇതിന് തന്നെ 10 മീറ്റർ ഉയരവും 400 മീറ്റർ നീളവും മുണ്ട് ഇവിടെയ്ക്കും നിരവധി മക്കാവു തത്തകൾ എത്തുന്നുണ്ട് നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചും ഇവിടെയ്ക്ക് കളിമൺ ഭക്ഷിക്കുന്നതിനു വേണ്ടി എത്തുന്ന തത്തകൾ നിരവധിയാണ്എന്നിരുന്നാലും നൂറുകണക്കിന് തത്തകൾ കളും അതിന്റെ കൂടെ മറ്റ് മൃഗങ്ങളും കളിമണ്ണ് ഭക്ഷിക്കുന്ന പ്രതിഭാസം ഇപ്പോഴും നിലനില്ക്കുന്നുണ്ട്..

ചെറിയെരുതത്തവിശേഷം
ചുരുക്കത്തിൽ..

ലോകത്തിലെ തന്നെ ഏറ്റവും വലിയ തത്തകളാണ് മക്കാവു ക്കൾ. ആൺ തത്തയും പെൺ തത്തയും ഒരോ പോലെ കാണാപ്പെടുന്നു മക്കാവു തത്തകൾ തന്നെ 17 ഓളം ഇനങ്ങൾ ഉണ്ട് ഇതിൽ സ്കാർലറ്റ് മക്കാവ് അണ് ഏറ്റവും വലിപ്പം കൂടിയവ ഒരു ദിവസം ആഹാരം തേടി 15 മൈൽ ദൂരം വരെ ഇവ സഞ്ചരിക്കുന്നു 'ഒരു സമൂഹ്യ ജീവിയാണ് മക്കാവു തത്തകൾ - കൂട്ടമായിട്ടാണ് ഇവ അധികവും സഞ്ചരിക്കുക മക്കാവു ക്കൾ ഇണയെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ ഒന്നിന്റെ മരണം വരെ അത് നിലനിർത്തുന്നു പരസ്പരം ഒന്നിച്ചു പറന്നും ഒന്നിച്ചു ആഹാരം ശേഖരിക്കുന്നതിലൂടെ അതിന്റെ ബന്ധം നിലനിർത്തുന്നു വർഷത്തിൽ ഒരിക്കൽ മാത്രമേ മക്കാവു തത്തകൾ പ്രജനനം നടത്തുന്നുള്ളു .മലയുടെ ചരിവിലെ അല്ലെങ്കിൽ മരത്തിന്റെ പെത്തുകളിലെ ഇവർ കൂട് ഒരുക്കുന്നു പഴവർഗ്ഗങ്ങൾ .വിത്തുക്കൾ' പൂക്കൾ 'ഇലകൾ ചെടിയുടെ തൂമ്പ്.ചെറിയ പ്രാണികൾ 'ഒച്ചുകൾ എന്നിവയെ ഇവ ആഹാരമാക്കുന്നു - വലിപ്പം മുള്ള കഠിനമായ കൊക്കുകൾ ഇവയുടെ പ്രത്യേകതയാണ്..

Friday, 19 June 2020

സുന്ദരിയായ വേശ്യ.. ( ചെറുകഥ )

നമ്മുടെ നാട്ടില്‍ വെടി, പടക്കം എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട് പക്ഷെ ഞാന്‍ പറയുന്ന ഈ സുന്ദരിയേ ബഹുമാനിക്കുന്നു.

മുംബൈ നഗരത്തില്‍ ഒരു സഞ്ചാരത്തിനിടയില്‍ അപ്രതീക്ഷിതമായി കണ്ടു മുട്ടിയതാണ് ഈ സുന്ദരിയെ. അവര്‍ മാറാട്ടിയില്‍ എന്നോട് എന്തൊക്കെ ചോദിച്ചു. എനിക്ക് ഒന്നും മനസിലാക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ പുള്ളിക്കാരിക്ക് മനസിലായി ഞാന്‍ ഈ നാട്ടുകാരനല്ല എന്ന്. പിന്നെ ഹിന്ദിയിലായി ബാക്കി സംഭാഷണം. അവര്‍ക്ക് എന്ന പരിചയപ്പെടണം എന്ന് ഉണ്ട്. ഞാന്‍ എന്ന അവര്‍ക്കു പരിചയപ്പെടുത്തി കൊടുത്തു.

പിന്നെ ഞാന്‍ അവരെപ്പറ്റി അനേഷിച്ചു. അവരുടെ പേര് ഷബാന സ്ഥലം ബംഗാളില്‍. ബംഗാളി ആയത് കൊണ്ട് ഞാന്‍ ചോദിച്ചു മുംബൈയില്‍ എന്ത് ചെയ്യുന്നു എന്ന്. അപ്പോള്‍ അവര്‍ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു സാര്‍ ഞാന്‍ ഒരു വേശ്യ ആണ് എനിക്ക് ഒരു 500 രൂപ തന്നാല്‍ ഞാന്‍ ഒരു മണിക്കൂര്‍ സാറിന്റെ കൂടെ ചിലവിടാം, എനിക്ക് സ്വന്തമായി മുറിയുണ്ട് ഞാനും തിരിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.മേടം ഞാന്‍ ഒരു യാത്രികനാണ്.


യാത്രകളില്‍ ഇഷ്ടപ്പെടുന്ന ഞാന്‍ ഈ സ്ഥലം ഒന്ന് കാണാനും ഇതിനെപ്പറ്റി കൂടുതല്‍ അറിയുവാനും വേണ്ടിയാണ് ഞാന്‍ ഇവിടേയ്ക്ക് വന്നത്. സെക്‌സില്‍ താല്പര്യം ഇല്ല എന്ന് ഞാന്‍ പറയില്ല. പക്ഷെ ഇപ്പോള്‍ ഈ യാത്രയില്‍ ഇല്ല പിന്നീട് എപ്പോഴെങ്കിലും ഞാന്‍ ഇവിടെ വരുമെങ്കില്‍ അന്ന് നമുക്ക് ഒന്ന് ശ്രമിക്കാം. ഇത്രയും പറഞ് ഞാന്‍ അവരെ ഒഴിവാക്കാന്‍ ശ്രമിച്ചു പക്ഷെ അവര്‍ എന്ന വിട്ട് പോകാന്‍ താല്പര്യപ്പെടുന്നില്ല.അവര്‍ക്കു എന്റ കൂടെ നിന്ന് ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു. ഞാന്‍ കൂടെ നിന്ന് ഫോട്ടോ എടുത്തു എന്നിട്ട് അവര്‍ എന്റ കൂടെ നടന്നു. ഒരു ടൂര്‍ ഗൈഡി നെ പോലെ ഓരോ സ്ഥലം കാണുമ്പോഴും ആ സ്ഥലത്തെ കുറിച്ചു എനിക്ക് വിവരിച്ചു തന്നു. ഉച്ച കഴിഞ്ഞു മൂന്നു മണി ആയപ്പോള്‍ എനിക്ക് വിശപ്പടിച്ചു, ഇടക്ക് ഒരു ചെറിയ കട കണ്ടപ്പോള്‍ ഞാന്‍ അവിടെ കേറി പക്ഷെ അവര്‍ കടക്ക് വെളിയില്‍ നിന്ന് . ഞാന്‍ അവരെ എന്റ കൂടെ ആഹാരം കഴിക്കാന്‍ വിളിച്ചു ഒരു മടിയും കൂടാതെ സന്തോഷത്തില്‍ എന്റെ കൂടെ കേറി വന്നു.

ഞാന്‍ അവരോട് ഇഷ്ടമുള്ള ആഹാരം വാങ്ങാന്‍ പറഞ്ഞു അപ്പോള്‍ അവര്‍ പറഞ്ഞു എനിക്ക് ഇഷ്ടമുള്ളത് മതി അവര്‍ക്കെന്നും. അങ്ങനെ ആഹാരം ഒക്കെ കഴിച്ചിറങ്ങി, അങ്ങനെ ഞങ്ങള്‍ തമ്മില്‍ നല്ല ചങ്ങാത്തമായി. പിരിയാന്‍ നേരം അവര്‍ എന്ന അവരുടെ മുറിയിലേക്ക് ക്ഷണിക്കുകയുണ്ടായി , എന്നാല്‍ ഞാന്‍ പോകാന്‍ മടി കാണിച്ചു. പേടിക്കണ്ട എന്ന് പറഞ്ഞു അവര്‍ എന്റെ കൈയും പിടിച്ചു അവരുടെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി.രണ്ടു നില കെട്ടിടം. വലിയ രണ്ടു ഏണി പടികള്‍ കേറി വേണം അവരുടെ മുറിയിലേക്കു പോകാന്‍. നല്ല വൃത്തിയുള്ള മുറി. ദിവസം 750 രൂപയാണ്, വാടക കൊടുത്താണ് അവര്‍ അവിടെ താമസിക്കുന്നത്. തന്റെ 20-ാം വയസ് മുതല്‍ ഈ മുറിയിലാണ് താമസം എന്ന് പറഞ്ഞു. ഞാന്‍ മുറിയില്‍ വന്ന സന്തോഷത്തില്‍ ചായ വാങ്ങി തരട്ടെ എന്ന് ചോദിച്ചു. ഞാന്‍ വേണ്ട എന്ന് പറഞ്ഞു. പിന്നെ അവരെ പറ്റി എന്നോട് പറഞ്ഞു. അവരുടെ നല്ല ഇടപഴകല്‍ കാരണം ആ സ്വാതന്ത്രയത്തില്‍ ഞാന്‍ അവരോട് ചോദിച്ചു എന്തിനു ഈ വൃത്തിക്കെട്ട ജോലി ചെയ്യുന്നു എന്ന്. അവര്‍ ദേഷ്യപ്പെടും എന്ന് ഉറപ്പുണ്ടായിരുന്നു പക്ഷെ എന്നിട്ടും അവര്‍ ചിരിച്ചാണ് എന്നോട് മറുപടി പറഞ്ഞത്.

‘സാര്‍ സെക്‌സ് ലോകത് ഏറ്റവും വികാരവും സുഖം ഉള്ള ഒന്നല്ലേ പിന്നെ എങ്ങനെ ഇത് വൃത്തിക്കെട്ട ജോലിയാകും’.അവര്‍ പറഞ്ഞത് ഒരുപക്ഷെ ശരിയായിരിക്കാം കാരണം മനുഷ്യന് കാമം എന്ന ഭ്രാന്തു തുടങ്ങുമ്പോള്‍ അല്ലെ പലയിടത്തും പാവങ്ങളായ സ്ത്രീകള്‍ ബാലസംഗങ്ങള്‍ക് ഇരയാകുന്നത്. അതിനു പറ്റിയ മരുന്ന് അല്ലെ ഇതേപോലെ സ്വയം ശരീരം വിട്ട് ജീവിക്കുന്ന സ്ത്രീകള്‍.ഈ സുന്ദരിക്ക് തന്റെ 18-ാം വയസ്സില്‍ ഒരു പ്രണയം ഉണ്ടായിരുന്നു തന്റെ കാമുകന്‍ ചതിച്ചു ഇവിടെ കൊണ്ട് വന്നതാണ് 20 ആം വയസ്സ് വരെ പുറം ലോകം കാണാതെ ഒരു സെക്‌സ് റാക്കറ്റിന്റെ കൂടെയായിരുന്നു. പിന്നെ പുതിയ പെണ്‍പിള്ളേര്‍ വരുമ്പോള്‍ പഴയ ആള്‍ക്കാര്‍ക്കു വില ഇല്ലാതെ ആകും. പിന്നെ അവിടെ നിന്ന് പോകുകയോ അല്ലെങ്കില്‍ സ്വന്തം ഇഷ്ടത്തിനു ജീവിക്കാം. 2 വര്‍ഷം സുന്ദരന്മാരുടെയും വയസ്സായവരുടെ കൂടെയും കിടന്നു പിന്നെ എന്തിനു ഈ ജോലി ഉപേക്ഷിക്കണം എന്നാണ് അവര്‍ എന്നോട് ചോദിച്ചത്.

ആരുടേയോ രണ്ടു മക്കളെ പ്രസവിച്ചു ആ കുട്ടികളെ നല്ലത് പോലെ വളര്‍ത്തണം എന്ന് പറഞ്ഞു കുട്ടികളുടെ ഫോട്ടോ കൊണ്ട് കാണിച്ചു തന്നു . മൂത്തത് മകള്‍ ആണ് ഡിഗ്രിക്ക് പഠിക്കുന്നു, ഇളയത് മകനാണ് പ്ലസ്ടുവിലാണ്. രണ്ടുപേരും ബംഗാളില്‍ തന്റെ അമ്മയുടെ കൂടെയാണ്. താന്‍ വയസായി പഴയത് പോലെ തന്നെ ആര്‍ക്കും ഇപ്പോള്‍ വേണ്ട. മുറി വാടക, മക്കള്‍ക്ക് ചിലവിനു കൊടുക്കണം, പിന്നെ ആഴ്ചയില്‍ ഒരിക്കല്‍ 500 രൂപ വീതം പൊലീസിന് കൊടുക്കണം. തട്ടി മുട്ടിയാണ് ജീവിക്കുന്നത്.

ചിരിച്ചു കൊണ്ടാണ് എന്നോട് ഇതെല്ലാം പറഞ്ഞത്, അതില്‍ ഒരു കളങ്കവും ഇല്ല എന്ന് തോന്നി. എന്നിട്ട് അവര്‍ എന്നോട് പറഞ്ഞു.സാര്‍ കാശ് ഒന്നും വേണ്ട ഇന്ന് ഈ ഒരു ദിവസം എന്റെ

കൂടെ ചിലവഴിക്കാമോ ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു.അതെന്താ കാശ് വേണ്ടാത്തത് നിങ്ങളുടെ ജോലി ഇതല്ലേ.അപ്പോള്‍ ഒരു കാമുകിയെപ്പോലെ എന്ന നോക്കിയിട്ടു പറഞ്ഞു.

എനിക്ക് സാര്‍ നെ ഇഷ്ടപ്പെട്ടു. ഇഷ്ടപ്പെട്ട ഒരു വ്യക്തിയുടെ കൂടെ കിടക്കുന്നത് ശരീരം വില്പനയായി എനിക്ക് തോന്നുന്നില്ല അത് ഒരു സന്തോഷമായേ ഞാന്‍ കരുതുന്നുള്ളു. ‘
ഞാന്‍ അവരുടെ കണ്ണുകളില്‍ നോക്കിയിട്ട് പറഞ്ഞു.ഇല്ല ഞാന്‍ കാശ് തരാം. ഞാന്‍ കണ്ടതില്‍ വെച്ചു നിങ്ങള്‍ ഏറ്റവും വലിയ സുന്ദരിയാണ് പക്ഷെ ഞാന്‍ നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നു. അത് കൊണ്ട് നിങ്ങളുടെ ശരീരം എനിക്ക് വേണ്ട, പകരം ഞാന്‍ നിങ്ങളുടെ മനസ്സിനെ പ്രണയിക്കുന്നു.

ഇത്രയും പറഞ്ഞു തീര്‍ന്നപ്പോള്‍ എന്റ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു പക്ഷെ അവര്‍ എന്നിട്ടും ചിരിക്കുക തന്നെ ചെയ്തു. അവരുടെ മുറിയില്‍ നിന്ന് ഇറങ്ങി കോണി പടികള്‍ ഇറങ്ങി താഴെ എത്തി, അവരോട് യാത്ര പറയാന്‍ സമയമായി. അവരെ ഞാന്‍ നോക്കി അപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു.അവര്‍ എന്നിട്ട് എന്നോട് പറഞ്ഞു.ഇനി വരുമ്പോള്‍ ഇവിടെ വരണം എന്ന വന്നു കാണണം എന്റ മനസ്സും കൊണ്ടാണ് സാര്‍ പോകുന്നത്. ‘ഇത്രയും കേട്ടപ്പോഴേക്കും എനിക്ക് സങ്കടം സഹിക്കാനായില്ല ഞാന്‍ അവരോട് ഒന്നും പറയാതെ ഞാന്‍ നിറ കണ്ണുകളോടെ എന്റെ യാത്ര ആരംഭിച്ചൂ..

Thursday, 18 June 2020

പാമ്പൻ പാലവും.. ചരിത്രവും..

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗമായ പാമ്പൻ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമാണ് പാമ്പൻ പാലം. തീവണ്ടിക്കു പോകാനുള്ള പാലവും മറ്റു വാഹനങ്ങൾക്കായുള്ള പാലവും സമാന്തരമായി ഉണ്ടെങ്കിലും തീവണ്ടിപ്പാലത്തിനെയാണ് പ്രധാനമായും പാമ്പൻ പാലമെന്നു വിളിക്കുന്നത്. റോഡ് പാലത്തേക്കാൾ പതിറ്റാണ്ടുകളുടെ പഴക്കമുള്ള തീവണ്ടിപ്പാലത്തിന് ഈ പേര് പണ്ടേ പതിഞ്ഞിരുന്നു. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പൻപാലം രാജ്യത്തെ എഞ്ചിനീയറിങ് വിസ്മയങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 2345 മീറ്റർ നീളമുള്ള പാമ്പൻപാലം രാജ്യത്തെ ഏറ്റവും നീളമുള്ള കടൽ പാലമാണ്. കപ്പലുകൾ‌ക്ക് കടന്ന് പോകാൻ സൗകര്യമൊരുക്കി പകുത്ത് മാറാൻ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിർമ്മാണം. പ്രധാന കരയ്ക്കും രാമേശ്വരം ഉൾപ്പെടുന്ന പാമ്പൻ ദ്വീപിനും ഇടയിലുള്ള പാക് കടലിടുക്കിനും കുറുകെയാണ് പാലം. മീറ്റർ ഗേജ് തീവണ്ടികൾ‌ക്കു മാത്രം കടന്നുപോകാൻ കഴിഞ്ഞിരുന്ന പഴയ പാലം റെയിൽവേ വിപുലീകരണത്തിന്റെ ഭാഗമായി 2007ൽ ബ്രോഡ്ഗേജ് ആയി മാറി.

ചരിത്ര പശ്ചാത്തലം

പാമ്പൻ പാലത്തിന്റെ ചരിത്രത്തിന് ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിന്റെ സുവർണ കാലത്തോളം തന്നെ പഴക്കമുണ്ട്. പാക് കടലിടുക്കിനു കുറുകെ പാലം നിർമ്മിക്കാൻ ബ്രിട്ടിഷുകാർക്ക് പ്രചോദനമായത് ധനുഷ്കോടിയും ശ്രീലങ്കയുമായുള്ള സാമീപ്യമാണ്. രാമേശ്വരത്തിന്റെ ഏറ്റവും കിഴക്കു ഭാഗത്ത് സമുദ്രത്തിലേക്കു നീണ്ടു കിടക്കുന്ന തുരുത്താണ് ധനുഷ്കോടി. ഇവിടെ നിന്നു ശ്രീലങ്കയിലേക്കു കടലിലൂടെ 16 കിലോമീറ്റർ ദൂരമേയുള്ളൂ. (സീതയെയും അപഹരിച്ചു കടന്ന രാവണനെ പിടിക്കാൻ ശ്രീരാമൻ ലങ്കയിലേക്കു പോയത് ഇതുവഴിയാണെന്ന് രാമായണം.) ചരക്കുകളും മറ്റും ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് ധനുഷ്കോടിയിലെത്തിക്കാൻ ഏക തടസ്സം പാക് കടലിടുക്കായിരുന്നു. 1914 ഫെബ്രുവരി 24 നു പാലം നിർമ്മാണം പൂർത്തിയായി. സൗത്ത് ഇന്ത്യൻ റയിൽവേ കമ്പനി എം ഡി ആയിരുന്ന നെവിലെ പ്രീസ്റ്റ്ലീ ആയിരുന്നു ഉദ്ഘാടകൻ. വൈറ്റ് എന്ന ഇങ്ലീഷുകാരനായിരുന്നു പ്രൊജക്റ്റ് ഓഫീസർ. കപ്പലുകൾ‌ക്കു കടന്നു പോകേണ്ടിയിരുന്നതിനാൽ നടുഭാഗം കപ്പൽച്ചാലിന്റെ വീതിയിൽ ഇരു വശങ്ങളിലേക്കുമായി ഉയർത്തി മാറ്റാവുന്ന രീതിയിലാണ് പാലം രൂപ കല്പന ചെയ്തത്. അന്നത്തെ സാങ്കേതിക വളർച്ച വെച്ചു നോക്കുമ്പോൾ അത്യാധുനീകമായിരുന്നു ഈ ലിഫ്റ്റ്. ലണ്ടനിൽ നിർമ്മിച്ച് ഭാഗങ്ങൾ ഇവിടെ കൊണ്ടുവന്നു കൂട്ടിച്ചേർക്കുകയായിരുന്നു.

ചരിത്ര പ്രാധാന്യം

പാമ്പൻ പാലം യാഥർഥ്യമായതോടെ ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള പോക്കുവരവ് ഏറെ എളുപ്പമായി. പാലം പണിയും മുമ്പ് മണ്ഡപം വരെ സർവീസ് നടത്തിയിരുന്ന ട്രെയിൻ ധനുഷ്കോടി വരെയാക്കി. ധനുഷ്ക്കോടിയിൽ നിന്ന് ശ്രീലങ്കയിലെ തലൈ മാന്നാറിലേക്ക് നിരവധി ചെറു കപ്പലുകൾ സർവീസ് നടത്തി. അവിടെ നിന്ന് കൊളംബോയിലേക്ക് വേറെ ട്രെയിൻ. കോയമ്പത്തൂരിൽ നിന്നും കോട്ടയത്തു നിന്നുമെല്ലാം ഒറ്റ ടിക്കറ്റിന് കൊളംബോ വരെ എത്താമായിരുന്നു. മൂന്നു ഭാഗവും കടലിനാൽ ചുറ്റപ്പെട്ട ധനുഷ്കോടിക്ക് ഒരു ആധുനിക നഗരത്തിന്റെ എല്ലാ കെട്ടും മട്ടുമുണ്ടായിരുന്നു അന്ന്.

ദുരന്തം

1964 ഡിസംബർ 22-നു രാത്രിയുണ്ടായ അതിശക്തമായ ചുഴലിക്കാറ്റ് പാമ്പൻ ദ്വീപിനെ തകർത്തെറിഞ്ഞു. ധനുഷ്കോടിയിലേക്കു പോവുകയായിരുന്ന ഒരു ട്രെയിൻ ഒന്നാകെ കടലിലേക്ക് ഒലിച്ചുപോയി. ആരും രക്ഷപ്പെട്ടില്ല. ധനുഷ്കോടി പട്ടണവും റോഡും തീവണ്ടി പാളവും എല്ലാം പൂർണ്ണമായി നശിച്ചു. പാമ്പൻ പാലത്തിനും കാര്യമായി കേടുപറ്റി. പാലത്തിന്റെ നടുവീലെ ലിഫ്റ്റ് ചുഴലിയിലും തകർന്നില്ല. ഈ ഭാഗം നിലനിർത്തി പിന്നീട് പുതുക്കി പണിതതാണ് ഇപ്പോഴുള്ള പാലം.ദുർഘടമായ കൊങ്കൺപാതയും ഡെൽഹി മെട്രോയും പണിയാൻ നേതൃത്വം വഹിച്ച ഇ. ശ്രീധരൻ ആണു പാമ്പൻ പാലവും പുതുക്കിപ്പണിയാൻ നേതൃത്വം വഹിച്ചത്. ദുരന്തത്തിനു ശേഷം ധനുഷ്കോടിയിൽ ആളൊഴിഞ്ഞു. തകർന്ന കെട്ടിടങ്ങൾ മാത്രമാണ് അവിടെയിപ്പോഴുള്ളത്. തീവണ്ടികൾ രാമേശ്വരം വരെയേ പോകൂ.

പാമ്പൻ പാലം ഇന്ന്

പുതിയ ഒരു ബ്രോഡ്ഗേജ് പാലം നിർമ്മിക്കണമെങ്കിൽ 800 കോടി രൂപ ചെലവു വേണ്ടി വരുമെന്നതിനാൽ പാമ്പൻ പാലം ഉപേക്ഷിക്കേണ്ട സാഹചര്യം വന്നപ്പോളാൺ ഏ. പി. ജെ. അബ്ദുൽ കലാം രാഷ്ട്രപതിയാവുന്നത്. അദ്ദേഹത്തിന്റെ നിർദ്ദേഷപ്രകാരം പാലം പുതുക്കിപണിതു ബ്രോഡ്ഗേജ് ആക്കാൻ ഐ. ഐ. റ്റി വിദഗ്ദ്ധരുടെ സഹായത്തിൽ കഴിഞ്ഞു. 2007ൽ പാമ്പൻ പാലം ബ്രോഡ്ഗേജ് ആയി മാറി. 24 കോടിയായിരുന്നു ചിലവ്. 2009ൽ ചരക്കു തീവണ്ടികൾക്കു പോകാൻ കഴിയും വിധം ശക്തിപ്പെടുത്തി. ഇന്ന് പാമ്പൻ പാലത്തിനു 2057 മീ. നീളമുണ്ട്. 145 തൂണുകൾ, 40 അടി വീതിയുള്ള ഉരുക്കു ഗർഡർ.ഇതു ഇന്ത്യയിലെ ആദ്യ കാൻഡിലിവർ പാലം. ഇരുവശത്തേക്കും കത്രികപോലെ മടക്കുകയോ വിടർത്തുകയോ ചെയ്യാവുന്ന മടക്കുകത്രികപ്പാലം. പാക് കടലിടുക്കിലൂടെ കപ്പലുകൾ വരുമ്പോൾ പാമ്പൻ റയില്പാലം പൂട്ടഴിച്ച് ഗേറ്റ് തുറക്കുമ്പോലെ ഇരു വശത്തേക്കും ഉയർത്തും. അടിയിലൂടെ കപ്പലുകൾ പോകും. പോയിക്കഴിഞ്ഞാൽ താഴ്ത്തി വീണ്ടും ചേർത്തുവച്ച് ട്രെയിനുകൾ കടന്നുപോകുന്നു. ഇതുവഴി ഒരുമാസം പത്തു കപ്പലു പോകുന്നുണ്ട്.

Tuesday, 16 June 2020

വാട്സാപ് എന്തുകൊണ്ട് നല്ലതല്ല?അതിനുള്ള കാരണങ്ങൾ..?


1. വാട്സാപ് ഒരു നെറ്റ്‌വർക്കിങ് ആപ് അല്ല

മനുഷ്യവംശം സമൂഹങ്ങളായിത്തീർന്നതു മുതൽ ഇന്നു വരെ കൂടുതൽ കൂടുതൽ വലിയ സംഘങ്ങൾ (നെറ്റ്‌വർക്കുകൾ) ആവുന്നതായിരുന്നു പുരോഗമനത്തിന്റെ ലക്ഷണം. ഗോത്രങ്ങളും ഗ്രാമങ്ങളും പട്ടണങ്ങളൂം മതങ്ങളും ഒക്കെ അങ്ങനെയാണു സംഭവിച്ചത്. അച്ചടിയും റേഡിയോയും ടെലഫോണും ടെലിവിഷനും ഇന്റർനെറ്റും എല്ലാം ഒറ്റപ്പെട്ടു കിടക്കുന്ന ആളുകളേയും ചെറുസംഘങ്ങളേയും കൂടുതൽ വലിയ നെറ്റ്‌വർക്കുകളാവാൻ സഹായിക്കുകയാണു ചെയ്തത്.
ഇന്റർനെറ്റിൽ തന്നെ വേൾഡ് വൈഡ് വെബ് ( HTTP - HTML വെബ് സൈറ്റുകളും വെബ് പേജുകളും) ഇത്തരം നെറ്റ്‌വർക്ക് വികാസത്തിന്റെ പരമകോടിയാണെന്നു പറയാം. ഈ ഫെയ്സ്‌ബുക്കും അതിനുള്ളിലുള്ള ഗ്രൂപ്പുകളും പേജുകളൂം പോലും അത്തരം വിശാലമായ നെറ്റ്‌വർക്കുകളാണ്. (എന്നാൽ ഈ-മെയിൽ, ചാറ്റ് പ്രോഗ്രാമുകൾ, ആപ്പുകൾ തുടങ്ങിയവ കൃത്യമായ അർഥത്തിൽ ഇതിൽ പെടില്ല.


വികാസോന്മുഖമായ (Network-centered) ആപ്പുകളുടെ വലിയ പ്രത്യേകത എന്താണെന്നു വച്ചാൽ, അവയ്ക്ക് എൻഡ് യൂസർ ഡിവൈസ് ഡിപെൻഡൻസി മിക്കവാറും ഒട്ടും തന്നെ ഇല്ല എന്നുള്ളതാണ്. അതായത് ഏതെങ്കിലും മൊബൈൽ ഫോൺ അല്ലെങ്കിൽ ഒരു സിം കാർഡ് നമ്പർ സദാ കയ്യിലുണ്ടെങ്കിലേ ആ ആപ് ഉപയോഗിക്കാനാവൂ എന്ന പോരായ്മ ഇല്ല. പകരം ഒരു ലോഗ് ഇൻ ഐഡിയും അതിന്റെ പാസ്‌വേർഡും ഉണ്ടെങ്കിൽ ഏതു കംപ്യൂട്ടറിൽ നിന്നും ഏതു സാഹചര്യത്തിലും നമുക്ക് ആ ആപ് ഉപയോഗിക്കാം.
(ഒരു കാരണവശാലും ഒരു മെസേജ് ഉദ്ദേശിച്ച ആളല്ലാതെ മറ്റൊരാളും കാണരുതെന്ന് നിർബന്ധമുള്ള ചില അവസരങ്ങൾ ഉണ്ടാവാം. അതിന് അയാളുടെ മൊബൈലിൽ മാത്രം ലഭിക്കുന്നതല്ലേ സൗകര്യമെന്നും തോന്നാം. പക്ഷേ അതിലും വലിയ കഥയില്ല. എന്തുകൊണ്ടെന്നു വേറെ വിവരിക്കാം).

വ്യക്തികൾ തമ്മിലുള്ള താൽകാലികവും ലളിതവുമായ വിനിമയത്തിന് വാട്സാപ് ഏറെക്കുറെ ഉപയോഗപ്രദമാണെന്നു പറയാം. ആ നിലയ്ക്ക് എസ്എംഎസ്, എംഎംഎസ് തുടങ്ങിയ ചാനലുകൾക്കുള്ള ഒരു പകരം ആപ്ലിക്കേഷനായാണ് വാട്സാപ് തുടങ്ങിയതും. യാത്ര ചെയ്യുമ്പോഴും മറ്റും വല്ലപ്പോഴും മാത്രം ഞാനും വാട്സാപ് ഉപയോഗിക്കുന്നത് ഈ ഒരാവശ്യത്തിനാണ്. (അതിനും കാരണം മറ്റേ തലയ്ക്കലുള്ള ആളുകളുടെ ശീലവുമായി താൽക്കാലികമായെങ്കിലും പൊരുത്തം കാണിക്കണമല്ലോ എന്നുള്ളതാണ്.

എന്നാൽ നാം മലയാളികളും ഇന്ത്യക്കാരും (കൂടാതെ നമ്മുടെത്തന്നെ നാട്ടുകാരായ, ലോകമൊട്ടുക്കുമുള്ള പ്രവാസികളും) എന്തുകൊണ്ടോ വാട്സാപ്പിനെ ഒരു നെറ്റ്‌വർക്കിങ് ആപ്പായാണ് കണക്കാക്കുന്നത്. അതായത് വളരെ അധികം അംഗങ്ങൾക്ക് കൂടുതൽ മെസേജുകൾ (പലപ്പോഴും വലിയ ഫയൽ സൈസുള്ളവ) ഒറ്റയടിയ്ക്ക് ഫോർവേഡ് ചെയ്യാനുള്ള ഒരു എളുപ്പവിദ്യ.
ഇതു ശുദ്ധ വിഡ്ഢിത്തരമാണ്.
ദൗർഭാഗ്യവശാൽ സർക്കാരിലെ ഏറ്റവും ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരും ഐടി രംഗത്തുതന്നെ മികച്ച വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളും അടക്കം ജനങ്ങളിൽ ഭൂരിപക്ഷവും വാട്സാപ് ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. (ഈ അസുഖം ഇന്ത്യക്കാർക്കാണ് കൂടുതൽ എന്നു പറയേണ്ടതില്ലല്ലോ).
സർക്കാർ ജോലിക്കാരെ പറഞ്ഞിട്ടുകാര്യമില്ല. ഡേറ്റ എന്നും കമ്യൂണിക്കേഷൻ എന്നും പറഞ്ഞാൽ അവരിപ്പോഴും ശിലായുഗത്തിലാണ്. കോളേജിലേയും സ്കൂളിലേയും ടീച്ചർമാരാവട്ടെ അതിനേക്കാൾ പിന്നെയും രണ്ടു മൈൽ പിന്നിലും.
ഇതിന് അവർ പറയുന്ന 

എക്സ്ക്യൂസുകൾ:

വാട്സാപ് വളരെ എളുപ്പമാണ്. (അല്ല).
.∙ കൂടെയുള്ളവരെല്ലാം വാട്സാപ് ആണ് ഉപയോഗിക്കുന്നത്. (കുറേയധികം പേർ ഒരു കാര്യം ചെയ്യുന്നതുകൊണ്ട് ആ കാര്യം ശരിയായിരിക്കണമെന്നില്ല).
∙ വാട്സാപ് മൊബൈലിൽ പെട്ടെന്നു റൺ ചെയ്യും. (തെറ്റ്)
∙ വേറെ ആർക്കും മെസേജ് കാണാനാവില്ല. (തെറ്റ്)


2. വാട്സാപ് ഒരു ആന്റി-മുതലാളിത്ത, ആന്റി-പ്രൈവസി ബ്രീച്ചിങ് ആന്റി-സാമ്രാജ്യത്വ ആപ് അല്ല.

ഫെയ്സ്‌ബുക് ആണ് വാട്സാപ്പിന്റെ ഉടമസ്ഥർ. കോർപ്പറേറ്റ് തലത്തിൽ ഫെയ്ബുക്കിൽ ലഭിക്കാത്ത പ്രൈവസിയും വിവരസുരക്ഷയും വാട്സാപ്പിൽ പ്രതീക്ഷിച്ചുകൂടാ.

3. വാട്സാപ്പിൽ മൂലസ്രോതസ്സുമായി സ്വതേ ഉള്ള കണ്ണിപ്പൊരുത്തം സ്വയമേവ സാധ്യമല്ല. (Automatic hyperlinking to the source)

4. വാട്സാപ്പിൽ ഗ്രൂപ്പിലെ ഒരു പുതിയ മെമ്പർക്ക് മുൻചരിത്രം അറിയാൻ സാധ്യമല്ല.ഇത് വലിയ ദോഷമാണ്. കാരണം, പുതുതായി ചേർന്ന ഒരു മെമ്പർക്ക് അതുവരെ ഗ്രൂപ്പിൽ നടന്ന ചർച്ചയോ സംഭവങ്ങളോ അറിയില്ല. ഇക്കാര്യം അനാവശ്യമായ ഗോസ്സിപ്പുകൾ, തെറ്റിദ്ധാരണകൾ, ഗ്രൂപ്പു പിളരലുകൾ തുടങ്ങിയവയ്ക്കു വഴിവെക്കുന്നത് സാധാരണയാണ്. കൂടാതെ മുൻപ് വലിയ സൈസുള്ള ഫയലുകളടക്കം വല്ലതും പങ്കുവെക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവയെല്ലാം വീണ്ടും ഗ്രൂപ്പിലൂടെത്തന്നെ ആവർത്തിക്കേണ്ടിയും വരാം.


5. വാട്സാപ്പിലെ സന്ദേശങ്ങൾ ഫോണിൽ തന്നെയാണ് സേവ് ചെയ്യപ്പെടുന്നത്. ഇങ്ങനെ ഫോൺ മെമ്മറി വളരെ പെട്ടെന്നുതന്നെ നിറയുന്നു. സെറ്റിംഗ്സ് ശരിയല്ലെങ്കിൽ നമ്മുടെ സമ്മതമോ അറിവോ ഇല്ലാതെത്തന്നെ ആരെങ്കിലും വലിയ വിഡിയോ ഫയലുകളും മറ്റും ഫോർവേഡ് ചെയ്താൽ വളരെ കൂടുതൽ ഡേറ്റ ‘വലിയ്ക്കുന്നു’. പ്രസക്തമായതും അല്ലാത്തതുമായ ഏതുതരം മെസേജുകളും ആർക്കും അയക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു.


ഇനിയുമുണ്ട് വാട്സാപ്പിനോട് അത്യാവശ്യം സാമാന്യബുദ്ധിയും ഇന്റർനെറ്റ് സംവിധാനങ്ങളെക്കുറിച്ചു് സാമാന്യം മികച്ച അറിവുമുള്ള ഒരാൾക്കു് കലിപ്പു തോന്നാൻ പല കാരണങ്ങളും..

Sunday, 14 June 2020

കുമ്പളങ്ങ പോഷകങ്ങളുടെ കലവറ..

വള്ളിമേലുണ്ടാകുന്ന കായ്കളില്‍ എറ്റവും നല്ലത് കുമ്പളങ്ങയാണ്.
വള്ളിയായാണ് ഈ ചെടി വളരുന്നത്. ഇന്ത്യയിലെല്ലായിടത്തും ഭാഗികമായി കൃഷി ചെയ്തുവരുന്നതുമാണ്. കേരളത്തില്‍ സമതല പ്രദേശങ്ങളിലും, പാടങ്ങളിലും വെച്ചു പിടിപ്പിക്കുന്നു

നെയ് കുമ്പളങ്ങ, സാധാരണ ഇടത്തരം കുമ്പളങ്ങ, തടിയന്‍ കായ് എന്നിങ്ങനെ മൂന്നിനം കുമ്പളങ്ങ സാധാരണയായി കണ്ടുവരുന്നു. ഇതില്‍ നെയ് കുമ്പളങ്ങ എന്ന ഇനത്തിനാണ് കൂടുതള്‍ മതിപ്പുള്ളത്.

മിക്ക ഇനങ്ങളിലും കായയ്ക്ക് പുറത്ത് ശരീരത്തില്‍ തറയ്ക്കാവുന്നത്ര കട്ടിയുള്ള രോമങ്ങളും, ശരീരത്ത് പറ്റിപ്പിടിക്കുന്ന തരത്തില്‍ വെളുത്ത പൊടിയുമുണ്ട്.

കുമ്പളങ്ങ കെട്ടിത്തൂക്കിയിട്ടാല്‍ ദീര്‍ഘ കാലം കേടുകൂടാതെ ഇരിക്കുന്നതായതിനാലും, വളപ്രയോഗമൊന്നും കൂടാതെ ധാരാളം കായ് ഉണ്ടാകുന്നതിനാലും സാധാരണക്കാര്‍ക്ക് കൂടുതല്‍ ആശ്രയിക്കാവുന്ന ഒരിനം വിള ആയി കരുതപ്പെട്ടിരുന്നു.

'കണ്ണ്കിട്ടുന്ന'തൊഴിവാക്കാന്‍ വീടിനു മുന്‍പില്‍ കുമ്പളങ്ങ കെട്ടിത്തൂക്കാറുണ്ട്.

വള്ളികളില്‍ വെച്ചുണ്ടാകുന്ന ഫലങ്ങളില്‍ ശ്രേഷ്ടമാണ് കുമ്പളങ്ങ.

ഫലങ്ങള്‍ ഉരുണ്ടും നീളം കൂടിയുമിരിക്കും. കായ മൂപ്പാവുന്നതോടെ അവയുടെ പുറംതൊലി കട്ടി കൂടിവരികയും പുറത്ത് കുമ്മായം പോലെയുള്ള പൊടി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

ആറ് ശതമാനം വെള്ളവും 0.4 ശതമാനം പ്രോട്ടീനും 0.1 ശതമാനം കൊഴുപ്പും കാര്‍ബോ ഹൈഡ്രേറ്റ്, 3.2 ശതമാനവും ധാതുലവണങ്ങളും 0.3 ശതമാനം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു

ഔഷധ ഉപയോഗത്തിന്

കുമ്പളങ്ങക്ക് പുറമെ അതിന്റെ വള്ളിപോലും ഔഷധത്തിനുപയോഗിച്ചു വരുന്നു

രക്തശുദ്ധിക്കും രക്തസ്രാവം തടയുന്നതിനും പറ്റും.കാസരോഗങ്ങള്‍ ശമിപ്പിക്കും.ബുദ്ധി വര്‍ദ്ധിപ്പിക്കും. 'കുശ്മാണ്ഡരസായനം' ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു'

കുമ്പളങ്ങനീര് ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്.

ബുദ്ധിശക്തി വര്‍ധിപ്പിക്കുന്നതിനും ശ്വാസകോശത്തെ ഉത്തേജിപ്പിക്കുന്നതിനുമുള്ള കഴിവ് ഇതിന്റെ പ്രത്യേകതയാണ്.

ശ്വാസകോശ രോഗിയില്‍ കുമ്പളങ്ങ കൊണ്ടുള്ള പ്രയോഗം പ്രമാണമാണ്. കുമ്പളങ്ങാ നീരും ആടലോടക നീരും ചേര്‍ത്ത് നിത്യവും കഴിക്കുക. കുമ്പളങ്ങാ നീരില്‍ നല്ലജീരകപ്പൊടി ചേര്‍ത്ത് കഴിക്കുന്നതും കുമ്പളങ്ങാ നീരില്‍ കൂവളത്തിനില അരച്ചു നിത്യവും ശീലിക്കുന്നതും ശ്വാസകോശങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും.

കുമ്പളങ്ങാ വിത്ത് ഒന്നാംതരം കൃമി നാശകമാണ്. കുമ്പളങ്ങാ വിത്ത് കഴുകി വൃത്തിയാക്കി വെയിലത്തുവെച്ചുണക്കിപ്പൊടിയാക്കി ഒരു ടീസ്പൂണ്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക. ഇത് മൂന്ന് ദിവസം ആവര്‍ത്തിച്ചാല്‍ കൃമി ദോഷം ശമിക്കുന്നതാണ്.

മൂത്ര തടസ്സം, അതിമൂത്രം എന്നീ രോഗങ്ങളെ തടയാനും കുമ്പളങ്ങക്കു കഴിയും.

ദേഹപുഷ്ടിയുണ്ടാക്കാനുള്ള കഴിവും കുമ്പളങ്ങക്കുണ്ട്.

ശൂല, ചോദന, ചുമ, ക്ഷയം, രക്തപിത്തം, അമ്ലപിത്തം, ക്ഷയകാസം, ഗുന്മം, വിഷജ്വരം, ഉന്മാദം, ചിത്തഭ്രമം, ഞരമ്പു രോഗങ്ങള്‍, അപസ്മാരം, പ്രമേഹം, രക്തം ചുമച്ചു തുപ്പല്‍, രക്താതിസാരം, മൂത്രത്തിലൂടെയുള്ള രക്തസ്രാവം, ശ്വാസകോശ രോഗങ്ങള്‍ എന്നിവയെ ഒരു പരിധിവരെ നിയന്ത്രിക്കാനുള്ള കഴിവും ഇതിനുണ്ട്.

വിട്ടുമാറാത്ത ചുമക്ക് നൂറ് മില്ലി കുമ്പള നീരില്‍ അഞ്ച് ഗ്രാം ആടലോടകത്തിനില പൊടിച്ച് ചേര്‍ത്തു രാവിലെയും വൈകുന്നേരവും കൊടുക്കാവുന്നതാണ്.

മാറാത്ത മൂത്ര സംബന്ധമായ അസുഖങ്ങള്‍ക്ക് കുമ്പളങ്ങാ നീരില്‍ നാലിലൊരുഭാഗം ഞെരിഞ്ഞില്‍ കഷായം ചേര്‍ത്തു കലര്‍ത്തി രാവിലെയും വൈകുന്നേരവും ശീലിക്കാവുന്നതാണ്.

പ്രമേഹം നിയന്ത്രിക്കുവാനായി ആഹാര പഥ്യത്തോടൊപ്പം ദിവസവും കുമ്പളങ്ങാ നീരില്‍ അല്‍പം അഭ്രഭസ്മം കഴിക്കുന്നത് ഫലപ്രദമാണ്.

കുമ്പളങ്ങയില്‍ നിന്നുണ്ടാക്കുന്ന ഔഷധമാണ് 'കൂഷ്മാണ്ഡരസായനം.' കാസം, ക്ഷയം എന്നിവ മാറ്റുന്നതിനും ബുദ്ധിശക്തി വര്‍ധിപ്പിച്ച് ആരോഗ്യ വര്‍ധനവുണ്ടാകുന്നതിനും ഇത് വളരെ നല്ലതാണ്.

ഇതിന്റെ കായ, തൊലി, കുരു, നീര്, ഇല എന്നിവയെല്ലാം ഔഷധപ്രാധാന്യമുള്ളതാണ്.

എല്ലാവിധ രോഗങ്ങള്‍ക്കും പഥ്യഭക്ഷണമാണ് കുമ്പളങ്ങ.

വാതപിത്ത രോഗികള്‍ക്ക് കുമ്പളങ്ങ നല്ലതാണ്.

മൂത്രവസ്തിയെ ശുദ്ധമാക്കി മൂത്രതടസ്സത്തെ നീക്കും. ശരീരത്തെ തടിപ്പിക്കും.

ബുദ്ധിക്ക് ഉണര്‍വ്വ് ഉണ്ടാക്കുകയും രക്തസ്രാവത്തെ നിറുത്തുകയും ചെയ്യും.

കുമ്പളങ്ങ വിത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം 2 നേരം തേനില്‍ ചാലിച്ച് കഴിച്ചാല്‍ നാടവിരബാധയ്ക്ക് നല്ലതാണ്.

കുമ്പളങ്ങപ്പൂവിന്റെ നീരില്‍ ഗോരോചനാദി ഗുളിക കഴിച്ചാല്‍ (3 നേരം ദിവസേന) സന്നിപാതജ്വരത്തിന് നല്ല ആശ്വാസം ഉണ്ടാകും.

കുമ്പളങ്ങ അരച്ച് നാഭിക്ക് താഴെ പുരട്ടിയാല്‍ കെട്ടി നില്‍ക്കുന്ന മൂത്രം ഉടനേ പോകുന്നതാണ്.

കുമ്പളങ്ങ തൊലിയോടുകൂടി ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അതില്‍ നിന്ന് 3 ല്‍ ഒരുഭാഗം പശുവിന്‍ നെയ്യ് ചേര്‍ത്ത് കാച്ചി മെഴുക് പാകത്തില്‍ അരിച്ചെടുത്ത് സൂക്ഷിക്കുക. ഇതില്‍ നിന്ന് 15 ഗ്രാം വീതം 2 നേരം കഴിച്ചാല്‍ ശരീരം ചുട്ടുനീറുക, രക്തപിത്തം, നേത്രരോഗം എന്നിവ മാറുന്നതാണ്.

ഗർഭപാത്രം എടുത്തു മാറ്റുന്ന ഓപ്പറേഷന്‍ ചെയ്ത സ്ത്രീകളിലുണ്ടാകുന്ന അതികഠിനമായ ചൂട് ഈ പ്രയോഗം കൊണ്ട് കുറയുന്നതാണ്. ഒരുമാസത്തിലധികം കാലം ഈ ചികിത്സ ചെയ്യരുത്.

കുമ്പളങ്ങാതൊലിയുടെ 2 ഔണ്‍സ് നീരില്‍ 300 മില്ലിഗ്രാം കുങ്കുമപ്പൂവും വരിനെല്ലിന്റെ 15 ഗ്രാം തവിടും ചേര്‍ത്ത് രാവിലെയും വൈകുന്നേരവും പ്രമേഹരോഗികള്‍ കഴിച്ചാല്‍ പ്രമേഹം നിയന്ത്രിച്ചു പോകാം.

കുമ്പളങ്ങ കഷ്ണങ്ങളാക്കി ഉപ്പിലിട്ട് വെച്ചാല്‍ കേടുകൂടാതിരിക്കും. ഇത് അര്‍ശ്ശസ്, അജീര്‍ണ്ണം എന്നിവകൊണ്ട് കഷ്ടപ്പെടുന്നവര്‍ ഉപയോഗിച്ചാല്‍ നല്ല ഫലം ലഭിക്കും.

വള്ളിയില്‍ നിന്ന് തനിയെ അടര്‍ന്നു വീണ കുമ്പളങ്ങ മാനസിക രോഗമുള്ളവര്‍ക്ക് വളരെ ഫലം ചെയ്തു കാണാറുണ്ട്.

ബുദ്ധിഭ്രമം, അപസ്മാരം, ഞരമ്പുസംബന്ധമായ രോഗങ്ങള്‍, മൈെ്രെഗന്‍ എന്ന തലവേദന, പക്ഷാഘാതം വരാന്‍ സാധ്യതയുള്ളവര്‍, പക്ഷാഘാതം വന്നവര്‍ എന്നീ രോഗാവസ്ഥകളില്‍ ഉള്ളവര്‍ കുമ്പളങ്ങാനീര് 3 ഔണ്‍സ് വീതം 2 നേരം കഴിച്ചാല്‍ നല്ല ഫലം കിട്ടും. ഈ നീരില്‍ മാനസമിത്രം ഗുളിക ചേര്‍ത്ത് കഴിച്ചാല്‍ ഫലം പതിന്മടങ്ങ് വര്‍ധിക്കും.

കുമ്പളങ്ങാനീരില്‍ പവിഴഭസ്മം ചേര്‍ത്ത് കൊടുത്താല്‍ എയ്ഡ്‌സ് രോഗികള്‍ക്ക് രോഗപ്രതിരോധശക്തി കിട്ടുന്നതാണ്.

ചുണങ്ങിന് കുമ്പളങ്ങവള്ളി ചുട്ടഭസ്മം വെറ്റിലനീരില്‍ ചാലിച്ച് ശരീരത്തില്‍ പുരട്ടി ഒരു മണിക്കൂറിനുശേഷം കഴുകി കളഞ്ഞാല്‍ മതി. വെറ്റിലനീരിനു പകരം മരോട്ടി എണ്ണ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലം ലഭിക്കും. ഒരു മാസമെങ്കിലും ഈ ചികിത്സ നടത്തേണ്ടിവരും.

കുമ്പളങ്ങ നമ്മുടെ ആഹാരത്തില്‍


സസ്യലതാദികളെല്ലാം മനുഷ്യന് ഉപകാരത്തിനല്ലാതെ സൃഷ്ടിക്കപ്പെട്ടിട്ടില്ലയെന്ന് നൂറു ശതമാനം ശരിയാണെന്ന് കുമ്പളങ്ങയെ പറ്റി പഠിച്ചാല്‍ മനസ്സിലാകും

പരിപ്പ് ചേര്‍ത്തുള്ള കൂട്ടാന്‍, കുമ്പളങ്ങ ഓലന്‍, കുമ്പളങ്ങ മോരുകറി, കുമ്പളങ്ങക്കാളന്‍, കുമ്പളങ്ങപ്പുളിശ്ശേരി, കുമ്പളങ്ങ പച്ചടി, കുമ്പളങ്ങ കറി, കാശി ഹല്‍വ ( കുമ്പളങ്ങ ഹല്‍വ) , കുമ്പളങ്ങ കിച്ചടി, കുമ്പളങ്ങ കൊണ്ടുണ്ടാക്കുന്ന മുറബ്ബ, മിഠായി,രുചികരമായ കുമ്പളങ്ങ ചിക്കന്‍, കുമ്പളങ്ങ ലഡ്ഡു ഇങ്ങനെ കുമ്പളങ്ങ കൊണ്ട് രുചികരമായി ഉണ്ടാക്കാവുന്ന വിഭവങ്ങള്‍ നിരവധി ആണ്..

കുമ്പളങ്ങ കൊണ്ട് രുചികകരമായ നിരവധി വിഭവങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട്.മധുരതരമായ കുമ്പളങ്ങ ഹല്‍വ ആണ് ഇന്ന്അവതരിപ്പിക്കുന്ന വിഭവം.

കുമ്പളങ്ങ ഹല്‍വ

വേണ്ടത് :

1. ഗ്രേറ്ററില്‍ ചീകിയെടുത്ത കുമ്പളങ്ങ രണ്ടു കിലോ

2. തേങ്ങ ചിരകിയത് രണ്ടു മുറി

3. വെളിച്ചെണ്ണ 300 മില്ലി.

4. കിസ്മിസ് 30 ഗ്രാം

5. കശുവണ്ടി (വറുത്ത് കോരിയത്) 30 ഗ്രാം

6. കപ്പലണ്ടി (വറുത്ത് കോരിയത്) 20 ഗ്രാം

7. ഏലയ്ക്കാ (ചൂടാക്കി പൊടിച്ചത്) 10 എണ്ണം

പാചകരീതി :

ചീകിയെടുത്ത കുമ്പളങ്ങ നന്നായി പിഴിഞ്ഞ് ചാറ് കളയുക. തേങ്ങാപ്പാല് പിഴിഞ്ഞെടുത്ത് ചൂടായ ഉരുളിയില്‍ ഒഴിച്ച് പിഴിഞ്ഞെടുത്ത കുമ്പളങ്ങയിട്ട് ഇളക്കുക. വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ വെളിച്ചെണ്ണ മുകളില്‍ തെളിഞാല്‍ ഉരുളിയില്‍ കിസ്മിസ്, കശുവണ്ടി, കപ്പലണ്ടി, ഏലക്ക ഇവ യോജിപ്പിച്ച് വെളിച്ചെണ്ണ പുരട്ടിയ സ്റ്റീല്‍ പാത്രങ്ങളില്‍ നിരത്തി ചൂടാറുമ്പോള്‍ ഉപയോഗിക്കുക.


Saturday, 13 June 2020

ഭൂമിയിലെ ഏറ്റവും വലിയ അഗ്നിപർവതം കണ്ടെത്തി - " പഹോനു "


ലോകത്തിലെ ഏറ്റവും വലിയ വിസ്താരമേറിയ അഗ്‌നിപര്‍വ്വതം കണ്ടെത്തി. ഹവായിയിലെ പഹോനു എന്ന അഗ്നിപര്‍വ്വതമാണിത്. ഇതിന്റെ 95 ശതമാനവും കടലിനടിയില്‍ വ്യാപിച്ച നിലയിലാണ്. ഇത്രയും കാലം കരുതിയിരുന്നത്, സമീപത്തെ മൗലോവയാണ് ഏറ്റവും വലിയതെന്നായിരുന്നു. മെനോവയിലെ ഹവായ് സര്‍വകലാശാലയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് പുതിയ കണ്ടെത്തലിനു പിന്നില്‍. വെള്ളത്തിനടിയിലുള്ള പാറകളുടെ രാസ വിശകലനവും സമുദ്രനിരപ്പിന്റെ സമഗ്രമായ സര്‍വേയും ഉള്‍പ്പെട്ടതോടെയാണ് പഹോനു എത്ര വലുതാണെന്ന് മനസ്സിലായത്.

അവരുടെ കണ്ടെത്തലുകള്‍ അനുസരിച്ച്, കടലിനടിയിലുള്ള അഗ്‌നിപര്‍വ്വതം മൗലോയയുടെ ഇരട്ടി വലുപ്പമുള്ളതാണ് ഇത്. 171 മൈല്‍ നീളവും 56 മൈല്‍ വീതിയും ഉണ്ട് ഇതിന്. ഈ മേഖലയിലെ ഏറ്റവും വലിയ അഗ്‌നിപര്‍വ്വതവും ഇതു തന്നെയാണെന്ന് ഹവായിയന്‍ ഗവേഷകര്‍ ഇതുവരെ സംശയിച്ചിരുന്നു. എന്നാല്‍ ഔപചാരിക അളവുകള്‍ ലഭിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. ഇതിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായിരുന്നു പ്രതിസന്ധി സൃഷ്ടിച്ചത്.

ഹൊനോലുലുവില്‍ നിന്ന് 620 മൈല്‍ അകലെയുള്ള പപ്പഹനൗ മോകുസ്‌കി മറൈന്‍ ദേശീയ സ്മാരകത്തില്‍ സ്ഥിതി ചെയ്യുന്ന പഹോനു ഏതാണ്ട് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. 170 അടി ഉയരമുള്ള രണ്ട് കൊടുമുടികള്‍ മാത്രമാണ് ഇപ്പോള്‍ വെള്ളത്തിന് മുകളില്‍ കാണാനാവുന്നത്. 1820 ല്‍ ഒരു അമേരിക്കന്‍ പര്യവേഷണക്കപ്പലിന്റെ രേഖകളില്‍ പാശ്ചാത്യര്‍ ആദ്യമായി രേഖപ്പെടുത്തിയതിനുശേഷം ഈ രണ്ട് ചെറിയ കൊടുമുടികളെയും 'ഗാര്‍ഡ്‌നര്‍ പിനാക്കിള്‍സ്' എന്നാണു വിളിക്കാറുള്ളത്.

മറ്റ് തരത്തിലുള്ള അഗ്‌നിപര്‍വ്വതങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഷീല്‍ഡ് അഗ്‌നിപര്‍വ്വതങ്ങള്‍ക്ക് താരതമ്യേന താഴ്ന്ന ഉയരവും വീതിയുമുള്ള ഉപരിതല വിസ്തീര്‍ണ്ണമുണ്ട്. ഇത് വൃത്താകൃതിയിലുള്ള ഷീല്‍ഡ്ജീവിതത്തിന്റെ രൂപം നല്‍കുന്നു. മറ്റ് തരത്തിലുള്ള അഗ്‌നിപര്‍വ്വതങ്ങളേക്കാള്‍ വിശാലവും പരന്നതുമായ പ്രദേശത്ത് വ്യാപിക്കുന്ന ലാവയുടെ കൂടുതല്‍ ദ്രാവകമാണ് ഇത്തരം അഗ്നിപര്‍വ്വതങ്ങള്‍ പുറത്തേക്ക് വമിക്കുന്നത്.

ഗവേഷകര്‍ പറയുന്നതനുസരിച്ച്, പഹോനു ഭൂമിയിലെ ഏറ്റവും വലിയ ഷീല്‍ഡ് അഗ്‌നിപര്‍വ്വതം മാത്രമല്ല, ഏറ്റവും ചൂടേറിയതും ഇതാണ്. ഇതിന്റെ മാഗ്മ താപനില 3,092 ഡിഗ്രി ഫാരന്‍ഹീറ്റാണ്. ഈ അഗ്‌നിപര്‍വ്വതത്തെ ഇത്രയും വലുതാക്കാന്‍ സഹായിച്ചതിന്റെ ഭാഗമാണ് മാഗ്മയുടെ ഉയര്‍ന്ന താപനില. ഷീല്‍ഡ് അഗ്‌നിപര്‍വ്വതങ്ങളുടെ റാങ്കിംഗില്‍ ഇത്തരത്തിലുള്ള ഒരു വലിയ പുനരവലോകനം കണ്ട് ചിലര്‍ ആശ്ചര്യപ്പെടുമെങ്കിലും, ഭൂമിയുടെ സമുദ്ര ഭൂപ്രദേശം ഇപ്പോഴും എത്രത്തോളം നിഗൂഢമായി നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഇതെന്നാണ്. 

റിംഗ് ഓഫ് ഫയര്‍ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഏകദേശം 450 അഗ്‌നിപര്‍വ്വതങ്ങള്‍ ഈ കുതിരപ്പടയുടെ ആകൃതിയിലുള്ള ബെല്‍റ്റിന്റെ നടുക്ക് സ്ഥിതിചെയ്യുന്നു. തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, കിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ തീരങ്ങളെ ഈ ബെല്‍റ്റ് പിന്തുടരുന്നു. ക്രിസ്റ്റല്‍ പ്ലേറ്റുകളുടെ കൂട്ടിയിടി മൂലമുണ്ടാകുന്ന അഗ്‌നിപര്‍വ്വത, ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് പേരുകേട്ടതാണ്.

അമേരിക്കയിലെ ഏറ്റവും അപകടകരമായ അഗ്‌നിപര്‍വ്വതങ്ങളെല്ലാം റിംഗ് ഓഫ് ഫയറിന്റെ ഭാഗമാണ്. സെന്റ് ഹെലന്‍സ് പര്‍വതം, വാഷിംഗ്ടണിലെ മൗണ്ട് റെയ്‌നര്‍; ഒറിഗോണിലെ മൗണ്ട് ഹൂഡും സൗത്ത് സിസ്റ്ററും; മൗണ്ട് ശാസ്ത, കാലിഫോര്‍ണിയയിലെ ലാസന്‍ അഗ്‌നിപര്‍വ്വത കേന്ദ്രം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

Wednesday, 10 June 2020

ആഹാരം കഴിച്ചശേഷം ഒരിക്കലും ,ചെയ്യരുത് ഈ 6 കാര്യങ്ങൾ..

ആഹാരം കഴിച്ചശേഷം ചിലർക്ക് അല്പം നടക്കണം, ചിലർക്ക് ഒരു സിഗററ്റ് വലിക്കണം, അങ്ങിനെ മനുഷ്യർക്ക് പല ശീലങ്ങളാണ് ആഹാരശേഷം ഉള്ളത്. 

എന്നാൽ, വിദഗ്ദ്ധർ പറയുന്നതനുസരിച്ച്, 
ഈ 6 ശീലങ്ങൾ വളരെ അപകടകരമാണ് എന്നാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കാം.

1 )  പുകവലി 

ആഹാരശേഷം ഒരു പുകയെടുക്കുന്നത് നിരവധി ആളുകളുടെ ശീലമാണ്. ഭക്ഷണത്തിനു ശേഷം പുകവലി വളരെ മോശമാണ്. ഇത് സാധാരണ പുകവലിയേക്കാൾ പത്തുമടങ്ങു ദോഷകരമാണ് എന്നാണ് വിദഗ്ദർ പറയുന്നത്. 

നിർബന്ധമാണെകിൽ ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞു വലിച്ചോളൂ. കാരണം, സിഗററ്റിലെ നിക്കോട്ടിൻ നിങ്ങളുടെ ഓക്സിജൻ ഫ്ലോ തടയും. ഓക്സിജൻ ദഹനത്തിന് വളരെ ആവശ്യമാണുതാനും. ഭക്ഷണത്തിന് ശേഷം ഉടനുള്ള പുകവലി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. 

ആഹാരത്തിന് ശേഷം ഒരു സിഗററ്റ് 
വലിക്കുന്നത് തുടര്‍ച്ചയായി 10 സിഗററ്റുകള്‍ വലിക്കുന്നതിന് തുല്യമാണ്.

2 )  ഉടനെയുള്ള ഉറക്കം 

വയറുനിറഞ്ഞാല്‍ ചെറുമയക്കം പതിവാക്കിയവര്‍ നിരവധിയാണ്. 
പക്ഷെ ശീലം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പൊണ്ണത്തടി, ശാരീരികാസ്വാസ്ഥ്യം എന്നിവയായിരിക്കും ഈ ശീലത്തിന്റെ വിപരീത ഫലങ്ങള്‍. മാത്രമല്ല, കിടക്കുമ്പോൾ ചില ദഹനരസങ്ങൾ ഈസോഫഗസിലേക്ക് 
തിരികെ ഒഴുകുന്നു. ഇത് അവിടെ അസിഡിറ്റി രൂപപ്പെടാൻ കാരണമാകും.

3 )  ആഹാരശേഷം ഉടനെയുള്ള കുളി 

ഭക്ഷണത്തിന് ശേഷം ഉടനുള്ള കുളി ഒഴിവാക്കേണ്ടതാണ്. കൈകാലുകളിലെ അമിതരക്തയോട്ടത്തിന് ആഹാര ശേഷം ഉടനുള്ള കുളി കാരണമാകും. ആഹാരശേഷം അരമണിക്കൂർ എങ്കിലും കഴിഞ്ഞേ കുളിക്കാവൂ.

4  ) ആഹാരശേഷമുള്ള ചായകുടി 

ഇതും പലർക്കും ഒഴിവാക്കാനാവാത്ത 
ശീലമാണ്. എന്നാൽ ഇതും വളരെയേറെ 
ദോഷം ചെയ്യുന്ന ഒന്നാണ്. ഹോട്ടല്‍ ഭക്ഷണത്തിന് ശേഷം പലര്‍ക്കും ഇത് നിര്‍ബന്ധമാണ്. ഭക്ഷണത്തിന് ശേഷമുള്ള 
ഈ ശീലം ശരീരത്തിന് ഒട്ടും നല്ലതല്ല. ശരീരത്തില്‍ അയേണിന്റെ സന്തുലിതാവസ്ഥക്ക് ഈ ചായകുടി കാരണമാകും.

5  ) പഴങ്ങൾ കഴിക്കൽ 

പഴങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നാണ് പൊതുവെയുള്ള ധാരാണ. എന്നാല്‍ ഭക്ഷണത്തിന് ശേഷം ഉടന്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. ഇത്തരത്തില്‍ പഴങ്ങള്‍ കഴിക്കുന്നത് നെഞ്ചെരിച്ചില്‍, ദഹനക്കുറവ്, ഗ്യാസ് എന്നിവക്ക് കാരണമാകും.

6  ) തണുത്ത വെള്ളം കുടി 

ഇതും നല്ല ശീലമല്ല. കാരണം ഇത് വയറ്റിലെ ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കുന്നതിനെ തടയുന്നു. ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും. എന്നാൽ ചൂടുവെള്ളം ഭക്ഷണത്തിലെ പോഷകങ്ങൾ എളുപ്പത്തിൽ ശരീരം 
ആഗിരണം ചെയ്യാൻ ഇടയാക്കും.

Monday, 8 June 2020

കഥകളിക്ക് സാഹിത്യരൂപം ഉണ്ടോ..?

കേരളത്തിൻറെ സ്വന്തം കലാരൂപമാണ് കഥകളി. കേരള സംസ്കാരത്തെ ഏറ്റവുമധികം വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നവും കഥകളിയുടെതാണ്. പച്ച, കത്തി, കരി, താടി, മിനുക്ക് എന്നീ അഞ്ചു വേഷങ്ങളിൽ അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ദൈർഘ്യമുള്ളതാണ് കഥകളി.
ഇന്ന് അമ്പലങ്ങളിലും, കലോത്സവ വേദികളിലും മാത്രമാണ് കഥകളി കണ്ടുവരുന്നത്.വേഷവിധാനത്തിലേയും ,പരിശീലത്തിലെയും ബുദ്ധിമുട്ടുകളാണ് ഇതിന് പ്രഥമ കാരണം. സ്ത്രീക്കും ,പുരുഷനും ഒരുപോലെ അവതരിപ്പിക്കാൻ പറ്റുന്ന കഥകളിയിൽ കഥാപാത്രങ്ങൾക്ക് അനുസരിച്ചാണ് വസ്ത്രം നിശ്ചയിക്കുന്നത്.പിന്നണി ഗായകരുടെയും,ഉപകരണങ്ങളുടെയും  സഹായത്തോടെ നടീനടന്മാർ മുദ്രകളിലൂടെയും, അഭിനയത്തിലൂടെയും കഥ വ്യക്തമാക്കുന്നു. കഥകളിയുടെ ഉറവിടം ഇന്നും അജ്ഞാതം ആണെങ്കിലും ക്ഷേത്രകലകൾ ആയ കൂടിയാട്ടം, തെയ്യം എന്നിവയ്ക്ക് ഇതുമായി സാമ്യമുണ്ട്.ആട്ടക്കഥയാണ് കഥകളിയുടെ സാഹിത്യരൂപം. ഒരു സിനിമയ്ക്ക് തിരക്കഥ എന്നു പറയുന്നത് പോലെയാണിത്. 

പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ആട്ടക്കഥയുടെ ഉത്ഭവം. ആദ്യകാല ആട്ടകഥകൾ രാമായണത്തിലെ എട്ടുകഥകൾ ആണെന്ന് പറയപ്പെടുന്നു. ഇതിനെയാണ് 'രാമനാട്ടം' എന്ന് വിളിക്കുന്നത്. കോട്ടയത്ത് തമ്പുരാൻ ആണ് ഇത് രചിച്ചത്. ഭാഗവതം, കല്യാണസൗഗന്ധികം, കിർമ്മീരവധം, കാലകേയവധം എന്നിവയാണ് തമ്പുരാൻറെ മറ്റ് കഥകൾ.അതിനുശേഷം ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയാണ് ഏറ്റവും കൂടുതൽ പ്രശസ്തിയാർജിച്ചത്. നൃത്തത്തിനും, അഭിനയത്തിനും കല എന്നതാണ് ആട്ടക്കഥയുടെ അർത്ഥം. 'നളപാകം', 'കഥയറിയാതെ ആട്ടം കാണുക'
എന്നിവയെല്ലാം കഥകളിയുടെ ബാക്കിപത്രങ്ങളായ പ്രയോഗങ്ങളാണ്.

Sunday, 7 June 2020

ശതാവരി(Asparagus racemoses wild)

അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി.   സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃതനാമം തന്നെ ആയിരം ഔഷധഗുണം ശതാവരിയില്‍ അടങ്ങിയിരിക്കുന്നു എന്ന സൂചന നല്‍കുന്നു.   അസ്പരാഗസ് റസിമോസസ് (Asparagus  Racemosus Wild) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ശതാവരി ലല്ലിയേസി കുടുംബത്തില്‍ പെട്ടതാണ്.   ഇംഗ്ലീഷില്‍അസ്പരാഗസ് (Asparagus) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.   ശതാവരി, നാരായണി,സഹസ്രമൂലി എന്നൊക്കെയാണ് ഇതിന്റെ സംസ്കൃതനാമം.    ഇലകള്‍ ചെറുമുള്ളുകളായി കാണപ്പെടുന്ന ഒരു സസ്യമാണിത്.  മണ്ണിനടിയില്‍ ചെറുവിരലോളം വണ്ണമുള്ള കിഴങ്ങുകള്‍ ഉണ്ടാകുന്നു.   വെളുത്ത പൂവുകള്‍ നിറയെ ഉണ്ടാകും.  സ്നിഗ്ധഗുണവും ശീതവീര്യവുമാണ് ശതാവരി.   രുചികരമായ അച്ചാര്‍ എന്ന നിലയില്‍ ഭക്ഷ്യയോഗ്യവുമാണ് ശതാവരി.  നല്ലൊരു ദഹനൗഷധിയാണ് ശതാവരി. 

കിഴങ്ങാണ് ഔഷധ യോഗ്യഭാഗം, മഞ്ഞപ്പിത്തം, മുലപ്പാല്‍ കുറവ്, അപസ്മാരം, അര്‍ശ്ശസ്,ഉള്ളംകാലിലെ ചുട്ടുനീറ്റല്‍ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഇതൊരു നല്ല ഹെല്‍ത്ത് ടോണിക്കുമാണ്. 

കാത്സ്യം,  ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും ജ്വരത്തിനുംഅള്‍സറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു.    ‌
ശതാവരിക്കിഴങ്ങ് ധാതുപുഷ്ടിക്ക് അത്യുത്തമമാണ്. മൂത്രക്കടച്ചിലിന് മരുന്നായുംഉപയോഗിക്കാം.             

മഞ്ഞപിത്തം,രക്തപിത്തം:  

ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് പഞ്ചസാരയോ തേനോ ചേര്‍ത്ത്കഴിക്കുക.                

ഉള്ളന്‍കാല്‍ ചുട്ടുനീറുന്നതിന്: 

ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരില്‍ രാമച്ചപ്പൊടിചേര്‍ത്ത് പുരട്ടുകയും  കഴിക്കുകയും  ചെയ്യുക.  

പ്രസവിച്ചുകിടക്കുന്ന സ്ത്രീകള്‍ക്ക് ഇത് വളരെ വിശേഷ ഔഷധമാണ്.  ശരീരപുഷ്ടിക്കും മുലപ്പാല്‍വര്‍ദ്ധിക്കുന്നതിനും നല്ലതാണ്.   മുലപ്പാല്‍ ഉണ്ടാകാന്‍: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീര്പാലിലോ നെയ്യിലോ ചേര്‍ത്ത് കഴിക്കുക.   കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേന്‍ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും.

പുളിച്ചുതികട്ടല്‍, വയറു വേദന: 

ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത്അത്രതന്നെ വെള്ളവും ചേര്‍ത്ത് ദിവസവും രണ്ട് നേരം പതിവായികഴിക്കുക.
വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക, മൂത്ര തടസ്സം,ചുടിച്ചില്‍എന്നിവ ശമിക്കും.            ശരീരത്തിന് കുളിര്‍മ്മ നല്കാനും ഗൃഹാന്തരീക്ഷം ഭംഗി കൂട്ടാനും ഉപയോഗിക്കുന്നു.
വാത-പിത്തങ്ങളെ ശമിപ്പിക്കാന്‍ ഇതിനാകും.   വാതരോഗത്തിനും കൈകാല്‍ ചുട്ടുനീറുന്നതിനും ഉപയോഗിക്കുന്ന വാതാശിനി തൈലത്തിന്റെയും മുഖ്യചേരുവയായ ശതാവരി അലങ്കാരച്ചെടിയുമാണ്.   

സ്ത്രീകളില്‍ കാണുന്ന അസ്ഥിസ്രാവരോഗത്തിന് പാല്‍കഷായമുണ്ടാക്കുന്നതിനും സന്താനോല്പാദനശേഷികുറവുള്ള പുരുഷന്മാര്‍ക്ക് കഷായമുണ്ടാക്കുന്നതിനും ശതാവരിക്കിഴങ്ങ് ഉത്തമമാണ്.

15 മില്ലി ശതാവരിക്കിഴങ്ങ് നീര് നേര്‍പ്പിച്ചു സേവിച്ചാല്‍ ആഹാര-ദഹന സംബന്ധമായ അസുഖങ്ങള്‍ മാറും. 
ശതാവരി കിഴങ്ങ് അടങ്ങിയ പ്രധാന ഔഷധങ്ങള്‍ സാരസ്വതാരിഷ്ടം മഹാചന്ദനാദി തൈലം,പ്രഫംജനം കുഴമ്പ്, അശോകഘൃതം, വിദര്യാദി കഷായം.

    വാരങ്ങള്‍‍ തയ്യാറാക്കി 2 അടി അകലത്തില്‍‍ കുഴികളെടുത്ത് ചാണകപ്പൊടി ചേര്‍ത്തിളക്കിപുതുമഴയോടെ തൈകള്‍ നടാം.  ഈ കൃഷിക്ക് 2 വര്‍ഷത്തെ കാലദൈര്‍ഘ്യമുണ്ട്.  ഒരു വര്‍ഷംകഴിയുമ്പോള്‍‍ കിഴങ്ങ് മാന്തി വില്‍ക്കാം.  വീണ്ടും കിഴങ്ങ് പൊട്ടി വളരും..

Wednesday, 3 June 2020

വില്യം കാർട്ടറുടെ പ്രേത ക്യാമറ

1930 - കളിൽ അമേരിക്കയിലുടനീളം പ്രശസ്തനായ ഫോട്ടോഗ്രാഫർ ആയിരുന്നു "വില്യം കാർട്ടർ". അദ്ദേഹത്തെ പ്രശതനാക്കിയത് അദ്ദേഹത്തിന്റെ ക്യാമറ ആയിരുന്നു. എന്തായിരുന്നു ആ ക്യാമറയുടെ പ്രത്യേകത എന്നല്ലേ? ആ ക്യാമറ വെച്ച് വില്യം കാർട്ടർ എടുത്തിരുന്നത് പ്രേതങ്ങളുടെ ചിത്രങ്ങളാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ അക്കാലത്ത് വലിയ വിവാദങ്ങളാണ് അമേരിക്കയിലെങ്ങും സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ട ആളുകൾ അദ്ദേഹത്തെ "പ്രേതങ്ങളുടെ സഹയാത്രികൻ" എന്ന് വിളിച്ചു തുടങ്ങി.

1932 - ൽ ആണ് വില്യം കാർട്ടറുടെ ക്യാമറയിൽ ആദ്യമായി ഒരു ആത്മാവിന്റെ ചിത്രം പതിയുന്നത്. തന്റെ ഉറ്റ സുഹൃത്തായ ജോൺ ഹെയ്ൻസ് മരണപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾക്ക് എത്തിയതായിരുന്നു വില്യം. മൃതദേഹം മറവ് ചെയ്യുന്നതിന് മുൻപ് തന്റെ സുഹൃത്തിന്റെ അവസാന ചിത്രമെടുത്ത വില്യം പിന്നീട് ദിവസങ്ങൾക്ക് ശേഷം താനെടുത്ത ഫോട്ടോ വാഷ് ചെയ്തെടുത്തപ്പോൾ സ്തബ്ധനായി പോയി. ഫോട്ടോയിൽ അതാ തന്റെ മരിച്ചു പോയ സുഹൃത്ത് മൃതശരീരത്തിന്റെ സൈഡിൽ നിന്ന് തന്നെ നോക്കി പുഞ്ചിരിക്കുന്നു. വില്യമിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അദ്ദേഹം ആ ഫോട്ടോ തിരിച്ചും മറിച്ചും നോക്കി. സത്യമെന്ന് ഉറപ്പ് വരുത്തി. ആ രഹസ്യം അദ്ദേഹം ആഴ്ചകളോളം മൂടി വെച്ചു. പക്ഷേ അദ്ദേഹത്തിന് സ്വയം നിയന്ത്രിക്കാനായില്ല. ഒടുവിൽ ആ സത്യം അദ്ദേഹം മരിച്ചു പോയ ജോണിന്റെ ഭാര്യ സാറയെ അറിയിച്ചു. പതിയെ ആ രഹസ്യം കാട്ടുതീ പോലെ പടർന്നു. വില്യമിനെ കാണാൻ പരിചയക്കാരുടെയും, പാരാസെന്റിസ്റ്റുകളുടെയും, പത്രക്കാരുടെയും, ഒരു കൂട്ടം തന്നെ ഒഴുകിയെത്തി. അപ്പോഴേക്കും വില്യമിന്റെ ഫോട്ടോ അമേരിക്കയിലെങ്ങും പ്രശസ്തിയർജിച്ചു കഴിഞ്ഞിരുന്നു. പലരും വില്യം എടുത്ത ഫോട്ടോയ്ക്ക് നല്ല വിലകൾ പറഞ്ഞെങ്കിലും, വില്യം ആ ഫോട്ടോ വിൽക്കുവാൻ തയാറായിരുന്നില്ല. പക്ഷേ ഇതിനിടയ്ക്ക് വില്യമിനെ കാണാൻ വന്ന സാധാരണക്കാരിൽ ചിലർ അദ്ദേഹത്തിന്റെ വീട്ടിൽ പ്രേതബാധയുണ്ടെന്ന് പറഞ്ഞു പരത്തി. പതിയെ അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള സന്ദർശകരുടെ എണ്ണം കുറഞ്ഞു. പക്ഷേ വില്യമിന്റെ പ്രശസ്തി ഇനിയും കൂടാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

പിന്നീട് ഒന്നര വർഷത്തിന് ശേഷമാണ് മറ്റൊരു പ്രേതം വില്ല്യം കാർട്ടറുടെ ക്യാമറകണ്ണുകളിൽ പതിയുന്നത്. തന്റെ അയൽവാസിയുടെ മകന്റെ വിവാഹത്തിന് പള്ളിയിലെത്തിയതായിരുന്നു വില്യം കാർട്ടർ. പൊടുന്നെനെയാണ് പള്ളിക്ക് പുറത്ത് മഴയില്ലാതെ ഇടിയും മിന്നലുമുണ്ടായത്. മിന്നലേറ്റ് പള്ളിയുടെ ഭിത്തിയിൽ വലിയൊരു വിള്ളൽ വീണു. വിവാഹത്തിന് തടിച്ചു കൂടിയ ആളുകൾ പരിഭ്രാന്തരായി. പക്ഷേ വില്യം തന്റെ ക്യാമറയെടുത്ത് പള്ളിയുടെ പുറത്തേക്ക് ഫോക്കസ് ചെയ്ത് ഒരു ക്ലിക്ക്. പതിയെ അവിടം ശാന്തമായി. പള്ളിയിൽ നിന്ന് വീട്ടിലെത്തിയ ഉടൻ വില്യം ഫോട്ടോ പ്രോസസ് ചെയ്തെടുത്തു. പ്രതീക്ഷിച്ചത് പോലെ തന്നെ ഫോട്ടോയിൽ പള്ളി കവാടത്തിന് വെളിയിൽ ഒരു സ്ത്രീ രൂപം നിൽക്കുന്നു. അതാരാണെന്ന് ആർക്കും മനസ്സിലായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ ആ വിവാഹത്തിന് രണ്ട് ദിവസം മുൻപ് ന്യൂയോർക്കിൽ നടന്ന ഒരു വാഹനാപകടത്തിൽ മരിച്ച ജൂഡിത് എന്ന സ്ത്രീയുടേതാണ് ആ ഫോട്ടോ എന്ന് ബോധ്യപ്പെട്ടു. ന്യൂ യോർക് ടൈംസ് വില്യം കാർട്ടറുടെ പ്രേത ഫോട്ടോകളെപ്പറ്റി ആർട്ടിക്കിൾ എഴുതി. വില്യം കൂടുതൽ പ്രശസ്തനായി. അദ്ദേഹമെടുത്ത ഫോട്ടോകൾ വാങ്ങുവാൻ അമേരിക്കയുടെ പല ഭാഗങ്ങളിൽ നിന്നും ഓഫറുകൾ വന്നെങ്കിലും അദ്ദേഹം തന്റെ ഫോട്ടോകൾ വില്പനചരക്കുകൾ ആക്കുവാൻ താത്പര്യപ്പെട്ടില്ല. തന്റെ ക്യാമറയും, അതിൽ പതിഞ്ഞ പ്രേതങ്ങളും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. കൂടാതെ മരണപ്പെട്ടവർക്ക് ഈ ലോകത്തോട് പറയാനുള്ളതെന്തോ അദ്ദേഹത്തിന്റെ ഫോട്ടോകളിലൂടെ പറയാൻ ശ്രമിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അതെന്താണെന്ന് മനസ്സിലാക്കാനായി അദ്ദേഹത്തിന്റെ അടുത്ത ശ്രമം. അതിനായി അദ്ദേഹം പാരസൈന്റിസ്റ്റ് ആകാൻ തയാറെടുത്തു. പക്ഷേ അപ്പോഴേക്കും വിരോധികളും, നിരീശ്വരവാദികളും അദ്ദേഹമെടുത്ത ഫോട്ടോകൾ വ്യാജമാണെന്ന് വാദിച്ചു. അവ മറ്റുള്ളവരുടെ കൈവശമെത്തിയാൽ അതെല്ലാം വ്യാജമാണെന്ന് തെളിയും എന്നതിനാലാണ് അദ്ദേഹം ആ ഫോട്ടോകൾ കൈമാറ്റം ചെയ്യപ്പെടാൻ ആഗ്രഹിക്കാത്തത് എന്നായിരുന്നു അവരുടെ വാദം.

എന്നാൽ വിരോധികളുടെ വാദമുഖങ്ങളൊന്നും തന്നെ വില്ല്യം കാർട്ടറുടെ പ്രശസ്തിയെ ബാധിച്ചില്ല. അദ്ദേഹവും, അദ്ദേഹമെടുത്ത ചിത്രങ്ങളും അമേരിക്കയിലെങ്ങും ചർച്ചാവിഷയമായിരുന്നു. പിന്നെയും രണ്ട് വർഷം കൂടി അദ്ദേഹം തന്റെ ആ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങളെടുത്തു. അതിൽ പലതിലും പ്രേതങ്ങളുടെ സാനിധ്യമുണ്ടായിരുന്നു. ഒടുവിൽ 1938 - ൽ ജോർജിയയിലെ സാവന്നാ സിറ്റിക്കടുത്തുള്ള ബോനാവെഞ്ച്വർ സെമിത്തേരിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹാർട്ട് അറ്റാക്ക് ആയിരുന്നു മരണ കാരണം എന്ന് തെളിഞ്ഞെങ്കിലും അദ്ദേഹത്തിന്റഅദ്ദേഹത്തിന്റെ ഭാര്യയടക്കം അദ്ദേഹത്തെ പരിചയമുള്ളവർ പറയുന്നത് അദ്ദേഹം കൊലചെയ്യപ്പെട്ടതാണെന്നാണ്.