Sunday, 15 January 2023

വിവാഹേതര ബന്ധങ്ങള്‍ എങ്ങനെ ഒഴിവാക്കാം?

കഴിഞ്ഞ പോസ്റ്റിന് കീഴിൽ വന്ന ഒരു ചോദ്യമുണ്ട്.. എത്രനാൾ അവിഹിത ബന്ധം നീണ്ടുനിൽക്കും.. അതെന്നെ ഈ പോസ്റ്റ് ഇടാൻ പ്രേരിപ്പിച്ചു..

Picture Courtesy : evartha 

എങ്ങനെ അവിഹിതബന്ധങ്ങൾ ഒഴിവാക്കാം..

പരസ്പരം ബഹുമാനിക്കുകയും ചെറിയ കാര്യങ്ങളാണെങ്കിലും അഭിനന്ദിക്കുകയും ചെയ്യുക.

പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുകയും മന:സാക്ഷിവെടിഞ്ഞു പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക.

എല്ലാക്കാലത്തും പരസ്പരം പ്രിയപ്പെട്ടവരാണെന്നു ഓര്‍മിക്കുക.

തുറന്നു കേള്‍ക്കാനും മനസിലാക്കാനും ഒരുമിച്ചു ചെലവഴിക്കാനും സമയം കണ്ടെത്തുക.

ഭാര്യയായാലും ഭര്‍ത്താവായാലും വ്യക്തിസ്വാതന്ത്ര്യം പ്രധാനമാണ്. അതിനെ മാനിക്കുക.

കടുംപിടുത്തം കുടുംബം തകര്‍ത്തേക്കും. അതിനാല്‍ ദുര്‍വാശി ഒഴിവാക്കുക.

ഏതു വിഷയത്തിലായാലും പരസ്പരം അഭിപ്രായം തേടുന്നത് നല്ലതാണ്. പക്ഷേ അഭിപ്രായങ്ങള്‍ ഒരിക്കലും അടിച്ചേല്‍പ്പിക്കരുത്.

പരിധിവിട്ട ആഗ്രഹങ്ങള്‍ ഒഴിവാക്കുകയും കൈയിലൊതുങ്ങുന്ന ആഗ്രഹങ്ങള്‍ സാധിക്കാനും ശ്രമിക്കുക. സ്വപ്നങ്ങളും താത്പര്യങ്ങളും പറയാം

ഒരിക്കലും പങ്കാളിയെ തരംതാഴ്ത്തുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്.

പരാതികളും കുറ്റങ്ങളും മാത്രം പറയുന്നത് വെറുപ്പിലേക്കേ വഴിതെളിക്കുകയുള്ളൂ

കുറ്റങ്ങള്‍ കണ്ടെത്തിയാല്‍പോലും അത് തിരുത്താന്‍ ശ്രമിക്കുന്ന നല്ലൊരു സുഹൃത്താകുക.

പങ്കാളിയുടെ സുഹൃത്തുക്കള്‍ ആരാണെന്നു പരസ്പരം അറിയുക. പങ്കാളി അറിയാത്ത ഒരു സുഹൃത്തും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകരുത്.

സ്വകാര്യത പങ്കാളികള്‍ക്കു ഒരിക്കലും വ്യത്യസ്തമാകരുത്. അവിടെ മറച്ചുവയ്ക്കലുകള്‍ പാടില്ല.

ഫേസ്ബുക്ക്, വാട്സ് ആപ്പ്, ജിമെയില്‍ അക്കൗണ്ടുകള്‍ സുതാര്യമായിരിക്കുക. പങ്കാളികളില്‍ ആര്‍ക്കും മറ്റൊരാളുടെ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ കഴിയണം.

 സോഷ്യല്‍ മീഡിയ സൗഹൃദങ്ങള്‍ക്കു പരിധി നിശ്ചയിക്കുക. സ്വന്തം കുടുംബത്തിന്‍റെ കഥപറയാനോ പങ്കാളിയുടെ കുറ്റങ്ങള്‍ പറയാനോഉള്ള ഇടമല്ല സോഷ്യല്‍ മീഡിയയെന്ന മനസിലാക്കുക.

ഓർക്കുക..  അവിഹിത ബന്ധങ്ങൾ ദുരന്തമാണ് ഒഴിവാക്കുക..

3 comments:

  1. A good post so informative, just like a counsellor.

    ReplyDelete
  2. Taree malayali അവിഹിതബന്ധം ഇന്ന് കേരളത്തിൽ ഒരു ഫാഷനാണ് പെട്ടെന്നൊരു മാറ്റം കൊണ്ടുവരാൻ ആർക്കും സാധിക്കില്ല

    ReplyDelete
  3. ആരുടെ ഭാര്യയായാലും ഒരു ശരാശരി മലയാളി പെണ്ണിൻറെ സാമാനം ഒരേ രീതിയിൽ തന്നെയായിരിക്കും ചെറിയ കളർ മാറ്റങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഉള്ളൂ

    ReplyDelete