Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Saturday, 6 May 2023

തലയോട്ടിയും സുനാമിയും തമ്മിൽ..

_ആറായിരം വർഷം പഴക്കമുള്ള ഒരു തലയോട്ടിയും 1998ലുണ്ടായ സൂനാമിയും തമ്മിൽ എന്താണു ബന്ധം? ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്‌ൽസ് സർവകലാശാലയിലെ ഗവേഷകർ പറയുന്നു.. ‘ബന്ധമുണ്ട്’..

സൂനാമിയിൽ കൊല്ലപ്പെട്ട മനുഷ്യന്റെ, ലോകത്തിലെ ഏറ്റവും പഴക്കമുള്ള ശരീരാവശിഷ്ടമാണ് പാപ്പുവ ന്യൂ ഗിനിയയിൽ നിന്ന് 1929ൽ കണ്ടെത്തിയതെന്ന് റിപ്പോർട്ട്. സൂനാമിയിലാണ് ആ ‘മനുഷ്യൻ’ കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ തെളിവു നൽകിയതാകട്ടെ 1998ൽ സമീപ മേഖലയിലുണ്ടായ മറ്റൊരു സൂനാമിയും.

പാപ്പുവ ന്യൂ ഗിനിയയിലെ എയ്തപ് മേഖലയിൽ നിന്നാണ് 88 വർഷം മുൻപു ഗവേഷകർ തലയോട്ടി കണ്ടെത്തിയത്. മേഖലയിൽ നിന്നു ലഭിച്ചിട്ടുള്ള അവശിഷ്ടങ്ങളിൽ ഏറെ അപൂർവമാണ് ഈ തലയോട്ടി. ‘എയ്തപ് തലയോട്ടി’ എന്നു പ്രശസ്തമായ ഇത് ഹോമോ ഇറക്ടസ് വിഭാഗത്തിൽപ്പട്ടെ മനുഷ്യരുടേതാണെന്നാണു കരുതിയത്. 


കൃത്യമായ രീതിയിൽ സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇത്. എന്നാൽ വിശദമായ റേഡിയോ കാർബൺ പരിശോധനയിൽ തലയോട്ടിക്ക് 3500 മുതൽ 7000 വർഷം വരെ പഴക്കമുള്ളതായി തെളിഞ്ഞു.

പാപ്പുവ ന്യൂ ഗിനിയയുടെ വടക്കൻ തീരത്തു നിന്നു 12 കിലോമീറ്ററോളം ദൂരെയായിട്ടുള്ള മേഖലയിൽ നിന്നായിരുന്നു തലയോട്ടി ലഭിച്ചത്. ചരിത്രത്തിലുടനീളം വൻ ഭൂകമ്പങ്ങളും സൂനാമികളും രേഖപ്പെടുത്തിയ ഇന്നത്തെ എയ്തപ് നഗരത്തോടു ചേർന്നുള്ള പ്രദേശമായിരുന്നു അത്. 

ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് സമുദ്രജലനിരപ്പ് ഉയർന്ന നിലയിലായിരുന്നതിനാല്‍ എയ്തപ് മേഖലയ സമുദ്ര തീരത്തോടു ചേർന്നായിരുന്നിരിക്കണം നിലകൊണ്ടത്. 6000 വർഷങ്ങൾക്കു മുൻപ് തീരത്തോടു ചേർന്നുള്ള ചതുപ്പുപ്രദേശമായിരുന്നു എയ്തപ് എന്നാണു കണ്ടെത്തൽ.

തലയോട്ടിയെ വിശദമായി പരിശോധിച്ചെങ്കിലും അതു ലഭിച്ച സ്ഥലം കാര്യമായി ആരും ശ്രദ്ധിച്ചിരുന്നില്ല. 2014ൽ ഒരു സംഘം ഭൗമശാസ്ത്രജ്ഞർ പ്രദേശത്തെത്തുകയും മണ്ണിന്റെയും മറ്റും സാംപിളുകൾ ശേഖരിക്കുകയും ചെയ്തു. 1998ൽ സൂനാമിയുണ്ടായ സമീപത്തെ തീരമേഖലയില്‍ നിന്നുള്ള മണ്ണിന്റെ സാംപിളുകളും പരിശോധിച്ചു. രണ്ടിനും ഏറെ സാമ്യതയുണ്ടായിരുന്നു.

ഇരുമേഖലയിലും ജീവിച്ചിരുന്ന മനുഷ്യരെ സൂനാമി കാരണമുണ്ടായ വൻവെള്ളപ്പൊക്കം ബാധിച്ചതായും വ്യക്തമായി. മണ്ണിന്റെ രാസഘടനയും മൺതരിയുടെ വലുപ്പവുമെല്ലാം പരിശോധിക്കപ്പെട്ടു. കടലിൽ നിന്ന് ഏറെ ദൂരെയായിട്ടും എയ്തപ്പിലെ മണ്ണിൽ സമുദ്രത്തിൽ മാത്രം കാണുന്ന സൂക്ഷ്മജീവികളുടെ അവശിഷ്ടങ്ങളുടെ സാന്നിധ്യവും തിരിച്ചറിഞ്ഞു. 1998ലെ സൂനാമി ‘സാംപിൾ’ ശേഖരിച്ച മണ്ണിലും ഇതേ സൂക്ഷ്മജീവികളുടെ അവശിഷ്ടമുണ്ടായിരുന്നു.

ഇതേ തുടർന്നാണ് ‘എയ്തെപ് തലയോട്ടി’യുടെ ഉടമ സൂനാമി ദുരന്തത്തിലാണു കൊല്ലപ്പെട്ടതെന്നു വ്യക്തമായത്. അതുമല്ലെങ്കിൽ സൂനാമി ആഞ്ഞടിക്കുന്നതിനു തൊട്ടുമുൻപു മരിച്ച് അടക്കം ചെയ്ത മൃതശരീരത്തിന്റേതായിരിക്കാമെന്നും കരുതുന്നു.

മറ്റു ശരീരഭാഗങ്ങളില്ലാതെ തലയോട്ടി മാത്രമായി കണ്ടെത്തിയതും ഗവേഷകരെ കുഴക്കിയിരുന്നു. എന്നാൽ ഇതിനും 1998ലെ സൂനാമിയിലൂടെ ഉത്തരം ലഭിച്ചു. 2000ത്തിലേറെ പേർ മരിച്ച ജൂലൈ 17നുണ്ടായ ആ സൂനാമിയിൽ തീരത്തുനിന്ന് അഞ്ചു കിലോമീറ്റർ ദൂരത്തിലേക്കു വരെ തിരകൾ‌ ആഞ്ഞടിച്ചു.
സൂനാമി പിൻവാങ്ങിയെങ്കിലും സമീപത്തെ ചതുപ്പുമേഖലയിൽ നിന്നു മൃതദേഹങ്ങൾ കണ്ടെടുക്കാൻ അധികൃതർക്കു സാധിച്ചില്ല.

 മൃതദേഹങ്ങളിലേറെയും മുതലകൾ തിന്നുതീർത്തതായിരുന്നു പ്രശ്നം. 6000 വർഷം മുൻപത്തെ തലയോട്ടിയും ഇത്തരത്തിൽ മുതലകൾ മറ്റു ശരീരഭാഗങ്ങൾ ഭക്ഷിച്ച ശേഷം അവശേഷിച്ചതാകാമെന്നാണു നിഗമനം. 

Friday, 5 May 2023

പോൺ കാണുന്നത് നിങ്ങൾക്കും പങ്കാളിക്കും ദോഷം..

സൈബറിടത്തിൽ വ്യാപകമാവുന്ന പോൺ സൈറ്റുകൾ മനസിനെ മാത്രമല്ല മനുഷ്യൻ്റെ ഭക്ഷണ ക്രമത്തെ വരെ ബാധിക്കുകയാണ്. പോൺ കാണുന്ന ഭർത്താക്കൻമാരുണ്ടെങ്കിൽ ഭാര്യമാരുടെ ആരോഗ്യവും കഷ്ടത്തിലാകുമെന്ന് പഠനങ്ങൾ. ഭർത്താവിൻ്റെ നിർബന്ധത്തിന് വഴങ്ങി പോൺ കാണുന്ന ഭാര്യമാർക്ക് കുറ്റബോധം വർധിക്കുമെന്നും വിശപ്പ് നഷ്ടപ്പെടും. അതവരുടെ ശാരീരിക ക്രമങ്ങളുടെ താളം തെറ്റിക്കുമെന്നാണ് കണ്ടെത്തൽ. ഭക്ഷണത്തിൻ്റെ താളക്രമത്തെപ്പറ്റി ഒഹായിയോ യൂണിവേഴ് സിറ്റിയിലാണ് ഈ വിഷയത്തിൽ ഗവേഷണം നടന്നത്. മെലിയാനുള്ള പ്രഷർ പങ്കാളിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ഭക്ഷണം ഒഴിവാക്കാൻ കാരണമാകുന്നതായി സ്ത്രീകൾ വ്യക്തമാക്കുന്നു.

പങ്കാളിയുടെ ശരീരവുമായി ബന്ധപ്പെട്ട് പങ്കാളി പ്രകടിപ്പിക്കുന്ന അതൃപ്തി, അല്ലെങ്കില്‍ ഇഷ്ടക്കുറവ് ഇവയെല്ലാം പോൺ അഡിക്റ്റിവായ പുരുഷമാരിൽ സംഭവിക്കുന്ന മാറ്റങ്ങളാണ്. ഇങ്ങനെ ഉള്ള പുരുഷന്മാരുടെ മനസ്സില്‍ എപ്പോഴും പോണ്‍ താരങ്ങളായ സ്ത്രീകളുടെ ശരീരമാണ് ഉണ്ടാകുന്നത്. ഷേയ്പുള്ള സ്ത്രീയെ സങ്കല്‍പിച്ചുകൊണ്ടിരിക്കും. ഭാര്യയുടെ അല്ലെങ്കില്‍ കാമുകിയുടെ ശരീരത്തെ പോൺ സുന്ദരികളുമായി അവര്‍ താരതമ്യപ്പെടുത്തുന്നു. പങ്കാളിയോട് വണ്ണം കുറയ്ക്കണം, ഭക്ഷണം നിയന്ത്രിക്കണം, കൊഴുപ്പ് കഴിക്കരുത്, മധുരം ഒഴിവാക്കണം, ജിമ്മിൽ പോകണം തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ടിരിക്കും. പോണിൽ അമിതമായ താല്‍പര്യം വന്നുപോയാൽ അത് ജീവിതത്തെ വരെ ബാധിക്കുന്നതായി മാറും.

Tuesday, 2 May 2023

കിടപ്പറയിൽ സ്ത്രീകൾ പറയാൻ പാടില്ലാത്തത്..

ശരീരങ്ങളും മനസുകളും പൂര്‍ണമായും ലയിച്ചു ചേരുന്ന അപൂർവ അനുഭൂതിയാണ് ലൈംഗികതയിലുള്ളത്. രണ്ടു പേരും രതി മൂർച്ഛയിലെത്തുമ്പോൾ ആ കർമ്മം മനോഹരമായി പര്യവസാനിച്ചു എന്നു പറയാം. രതി പൂർവ ലീലകൾ, സെക്സിനിടയിലെ നർമ്മ സംഭാഷണങ്ങൾ, ശബ്ദങ്ങള്‍, അവളുടെ ഞരക്കങ്ങള്‍, കരച്ചിലുകള്‍, ചെറു പരിഭവങ്ങള്‍ എന്നിവയെല്ലാം ഉത്തേജനവും സുഖവും പുരുഷനിൽ വർധിപ്പിക്കും. പുരുഷൻ്റെ ഒരോ സ്പര്‍ശത്തിലും അവള്‍ വികാര ഭരിതയാവും. സ്ത്രീ ലൈംഗികതയെ പൂര്‍ണമായും ആസ്വദിക്കുന്നു എന്ന ചിന്ത ഇണക്ക് കൂടുതല്‍ ലൈംഗിക സംതൃപ്തി നല്‍കി സ്വയം സുഖം കണ്ടെത്താന്‍ പുരുഷനെ പ്രചോദിപ്പിക്കും

എന്നാൽ പുരുഷൻമാർക്കിടയിൽ നടത്തിയ സർവേകളിൽ പറയുന്നത് സ്ത്രീകൾ ചെയ്യുന്ന ചില കാര്യങ്ങൾ കൊണ്ട് അവരുമായുളള ലൈംഗിക ബന്ധം പോലും വെറുത്തുപോവുന്നുവെന്നാണ്. ഒരു ഓൺലൈൻ സർവേയിൽ അവർ പറയുന്നത് കിടക്കിയലെ സ്ത്രീകളുടെ ചില സംഭാഷണങ്ങൾ അവർക്കിഷ്ടമല്ലെന്നാണ്. 38 ശതമാനം അഭിപ്രായപ്പെട്ടത് ഏററ്റവും അധികം വെറുക്കുന്നവാക്ക് 'ഇത് ഇനിയും അകത്ത് പ്രവേശിച്ചില്ലേ'എന്നതാണ്. ഇപ്പൊ എന്താണ് നടക്കുന്നത്, ശബ്ദം കുറക്കൂ, ലൈറ്റ് ഓഫ് ചെയ്യൂ, , അധിക നേരം വേണ്ട തുടങ്ങിയ വാക്കുകൾ തങ്ങളുടെ മൂഡ് കളയുന്നവയാണെന്നാണ് പുരുഷൻമാർ അഭിപ്രായപ്പെട്ടത്. ഇപ്പൊ എന്താണ് നടക്കുന്നത് എന്നത് 36ശതമാനം 'അധികം ശബ്ദം വേണ്ട' എന്നത് പത്ത് ശതമാനം പുരുഷൻമാരാണ് വെറുപ്പ് പ്രകടിപ്പിച്ചത്. 'ലൈറ്റ് ഓഫ് ചെയ്യൂ' എന്നതിനോട് എട്ട് ശതമാനം പേരും, അധിക നേരം വേണ്ട എന്നതിനോട് എട്ട് ശതമാനവും ആളുകൾക്ക് കിടപ്പറയിൽ വെറുപ്പുണ്ടാക്കുന്ന വാക്കുകളാണെന്ന്
പഠനങ്ങൾ പറയുന്നു..