Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Friday, 5 May 2023

പോൺ കാണുന്നത് നിങ്ങൾക്കും പങ്കാളിക്കും ദോഷം..

സൈബറിടത്തിൽ വ്യാപകമാവുന്ന പോൺ സൈറ്റുകൾ മനസിനെ മാത്രമല്ല മനുഷ്യൻ്റെ ഭക്ഷണ ക്രമത്തെ വരെ ബാധിക്കുകയാണ്. പോൺ കാണുന്ന ഭർത്താക്കൻമാരുണ്ടെങ്കിൽ ഭാര്യമാരുടെ ആരോഗ്യവും കഷ്ടത്തിലാകുമെന്ന് പഠനങ്ങൾ. ഭർത്താവിൻ്റെ നിർബന്ധത്തിന് വഴങ്ങി പോൺ കാണുന്ന ഭാര്യമാർക്ക് കുറ്റബോധം വർധിക്കുമെന്നും വിശപ്പ് നഷ്ടപ്പെടും. അതവരുടെ ശാരീരിക ക്രമങ്ങളുടെ താളം തെറ്റിക്കുമെന്നാണ് കണ്ടെത്തൽ. ഭക്ഷണത്തിൻ്റെ താളക്രമത്തെപ്പറ്റി ഒഹായിയോ യൂണിവേഴ് സിറ്റിയിലാണ് ഈ വിഷയത്തിൽ ഗവേഷണം നടന്നത്. മെലിയാനുള്ള പ്രഷർ പങ്കാളിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ഭക്ഷണം ഒഴിവാക്കാൻ കാരണമാകുന്നതായി സ്ത്രീകൾ വ്യക്തമാക്കുന്നു.

പങ്കാളിയുടെ ശരീരവുമായി ബന്ധപ്പെട്ട് പങ്കാളി പ്രകടിപ്പിക്കുന്ന അതൃപ്തി, അല്ലെങ്കില്‍ ഇഷ്ടക്കുറവ് ഇവയെല്ലാം പോൺ അഡിക്റ്റിവായ പുരുഷമാരിൽ സംഭവിക്കുന്ന മാറ്റങ്ങളാണ്. ഇങ്ങനെ ഉള്ള പുരുഷന്മാരുടെ മനസ്സില്‍ എപ്പോഴും പോണ്‍ താരങ്ങളായ സ്ത്രീകളുടെ ശരീരമാണ് ഉണ്ടാകുന്നത്. ഷേയ്പുള്ള സ്ത്രീയെ സങ്കല്‍പിച്ചുകൊണ്ടിരിക്കും. ഭാര്യയുടെ അല്ലെങ്കില്‍ കാമുകിയുടെ ശരീരത്തെ പോൺ സുന്ദരികളുമായി അവര്‍ താരതമ്യപ്പെടുത്തുന്നു. പങ്കാളിയോട് വണ്ണം കുറയ്ക്കണം, ഭക്ഷണം നിയന്ത്രിക്കണം, കൊഴുപ്പ് കഴിക്കരുത്, മധുരം ഒഴിവാക്കണം, ജിമ്മിൽ പോകണം തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ടിരിക്കും. പോണിൽ അമിതമായ താല്‍പര്യം വന്നുപോയാൽ അത് ജീവിതത്തെ വരെ ബാധിക്കുന്നതായി മാറും.

3 comments:

  1. Mostly men are watching porn in a regular basis and visualised it's things. Mens need to beware

    ReplyDelete
    Replies
    1. ഇപ്പോഴത്തെ ന്യൂജനറേഷൻ പെട്ട പെൺകുട്ടികൾ ഇതെല്ലാം കാണുന്നുണ്ട് പറ്റുമെങ്കിൽ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കാറുണ്ട്

      Delete
  2. തള്ളുന്നതിന് യാതൊരു കുറവുമില്ല ഞങ്ങൾക്ക് കാണണമെങ്കിൽ പല പല മാർഗങ്ങളിലൂടെ തന്നെ പറ്റൂ നിങ്ങൾക്ക് കാണാൻ താഴോട്ട് നോക്കേണ്ട ആവശ്യമല്ലെ ഉള്ളൂ

    ReplyDelete