Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 2 June 2024

റൂബി റോമൻ..

ഒരു കുല മുന്തിരിപ്പഴത്തിന്റെ വില 7.5 ലക്ഷം ഇന്ത്യൻ രൂപ.


ആർക്കും വിശ്വാസം വരില്ല. എന്നാൽ വിശ്വസിക്കാതെ മറ്റു മാർഗ്ഗമില്ല. ജപ്പാനിൽ വിളയുന്ന 'റൂബി റോമൻ' എന്ന കടുംചുവപ്പുള്ള അപൂർവ്വയിനം മുന്തിരിപ്പഴം ഒരു കുല ( 30 എണ്ണം)  ജപ്പാന്റെ കനസോവ മൊത്തവ്യാപാര മാർക്കറ്റിൽ വിറ്റത് 12 ലക്ഷം യെൻ ( ഇന്ത്യൻ രൂപ 7 .5 ലക്ഷം ) വിലയ്ക്കാണ്.

 ജപ്പാനിൽ ഹോട്ടൽ ശ്രുംഖല നടത്തുന്ന 'ഹാക്കുറക്‌സോ' ആണ് ഈ മുന്തിരിക്കുല സ്വന്തമാക്കിയത്.

റൂബി റോമൻ , ജപ്പാനിൽമാത്രം വിളയുന്ന മുന്തിരിയാണ്. നല്ല വലിപ്പവും അതിലേറെ സ്വാദും അത്യധികം മധുരവുമുള്ള ഇതിന്റെ ഒരു കുലയിൽ ശരാശരി 30 മുന്തിരിപ്പഴം ഉണ്ടായിരിക്കും.ഏകദേശം 20 ഗ്രാം തൂക്കം വരും ഓരോന്നിനും.

ജപ്പാനിലെ ഇഷിക്കാവ പ്രവിശ്യയിലെ സർക്കാർ വക കൃഷി സമിതിയാണ് അസുലഭയിനമായ റൂബി റോമൻ മുന്തിരി കൃഷിചെയ്യുന്നത്. മറ്റെങ്ങും ഇവ ഉണ്ടാകുന്നില്ല. ഇവയുടെ ഉരുണ്ട ആകൃതിയും ചുവപ്പുനിറവും വലിപ്പവും ആരെയും ആകർഷിക്കുന്നതാണ്.

വിദേശത്തുനിന്ന് വലിയ ഡിമാൻഡാണ് മറ്റെങ്ങും ലഭ്യമല്ലാത്ത ഈ മുന്തിരിപ്പഴത്തിന് വരുന്ന സെപറ്റംബറിൽ 26000 റൂബി റോമൻ മുന്തിരിക്കുലകൾ വിദേശത്തേക്ക് കയറ്റിയയക്കാനുള്ള തയ്യാറെടുപ്പിലാണ് ഇഷിക്കാവ സർക്കാർ കൃഷി സമിതി.

1 comment:

  1. കുറച്ച് കൂടി ഉണ്ടെങ്കിൽ ഒരു thar വാങ്ങാം

    ReplyDelete