Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 16 June 2024

മുലയൂട്ടുന്ന അമ്മമാർക്കായി..

പ്രസവിച്ച ശേഷം ആദ്യം വരുന്ന കട്ടിയുള്ള പാൽ കുഞ്ഞിന് വളരെയധികം ഉപകാരപ്രദമായ കൊളസ്ട്രം അടങ്ങിയതാണ്. അത് ഒരു കാരണവശാലും പാഴാക്കരുത്. ഏറ്റവും അധികം പോഷകങ്ങൾ അടങ്ങിയതാണ് ആ പാൽ. അത് നിർബന്ധമായും കുഞ്ഞിനെ കുടിപ്പിക്കണം.

പ്രസവിച്ചു കഴിഞ്ഞ് ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങൾ പാല് കുറവായിരിക്കും. പിന്നീട് പാലിന്റെ അളവ് കൂടിവരും. 

ആദ്യത്തെ ആറുമാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രമേ കൊടുക്കാവൂ. 

ഡോക്ടർ നിർദേശിക്കുകയാണെങ്കിൽ വിറ്റാമിൻ D3 drops കൂടി നൽകാം. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പേരിൽ തേൻ, വയമ്പ്, സ്വർണം എന്നിവയൊന്നും കുഞ്ഞിന് അരച്ച് നാവിൽ വെച്ചുകൊടുക്കരുത്.

മുലപ്പാൽ രണ്ട് തരത്തിലുണ്ട്.
 ഫോർമിൽക്കും ഹിൻഡ് മിൽക്കും.

ഫോർമിൽക്ക്. 

 മുലയൂട്ടുമ്പോൾ ആദ്യം വരുന്ന പാൽ ആണ് ഫോർമിൽക്ക്ആദ്യം വരുന്ന പാലിൽ വെള്ളവും , പോഷകങ്ങളും മിനറലുകളുമാണ് കൂടുതലുള്ളത്. കുഞ്ഞിന്റെ ദാഹം മാറ്റാനുള്ളതാണ് ഈ പാൽ. 

ഹിൻഡ് മിൽക്ക്.

ഫോർമിൽക്കിന് പിന്നാലെ  വരുന്നതാണ് ഹിൻഡ് മിൽക്ക്. കുഞ്ഞിന്റെ
വിശപ്പില്ലാതാക്കാനും, മസ്തിഷ്ക്കത്തിന്റേത് ഉൾപ്പടെയുള്ള ശരീരവളർച്ചക്കും ആവശ്യമായ കൊഴുപ്പ് ഹിൻഡ് മിൽക്കിലാണ് കൂടുതൽ അടങ്ങിയിരിക്കുന്നത്. 

ഒരു സ്തനത്തിലെ പാൽ മുഴുവനായും കുടിച്ചുകഴിയുമ്പോൾ മാത്രമേ കുഞ്ഞിന് ആവശ്യമായ പോഷകങ്ങളെല്ലാം ലഭിക്കൂ. ഒരു സ്തനത്തിലെ പാൽ കുറച്ചു കുടിപ്പിച്ചിട്ട് അടുത്ത സ്തനത്തിലെ കുടിപ്പിച്ചാൽ ദാഹമകറ്റാനുള്ള ഫോർമിൽക്ക് മാത്രമേ ലഭിക്കൂ. വളർച്ചയ്ക്കും വിശപ്പകറ്റാനുമുള്ള ഹിൻഡ് മിൽക്ക് ലഭിക്കില്ല. അതിനാൽ ഒരു സ്തനത്തിലെ പാൽ മുഴുവനാക്കാതെ അടുത്ത സ്തനത്തിലെ പാൽ കുടിപ്പിക്കരുത്.


ശ്രദ്ധിക്കുക: 

ചില മാതാപിതാക്കൾ കുട്ടികൾക്ക് ഫോർമുല ഫീഡ് കൊടുക്കാറുണ്ട്. ഇത് ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ അളവിലായിരിക്കണം നൽകേണ്ടത്. സ്വന്തം ഇഷ്ടപ്രകാരം നൽകരുത്..

7 comments:

  1. എനിക്ക് കുട്ടിക്കാലത്ത് ഇതൊന്നും കിട്ടിയിട്ടില്ല😭

    ReplyDelete
    Replies
    1. ഈ സാധനം ഭാര്യയുടെ കയ്യിൽ കാണില്ലേ ചോദിച്ചുനോക്ക് അല്ലേൽ അയൽവക്കത്ത് പ്രസവിച്ച ആരെങ്കിലും ഉണ്ടെങ്കിൽ കിട്ടും😁😁

      Delete
  2. നീ ആള് കൊള്ളാല്ലോ ഇത് എന്തൊക്കെയാ എഴുതി പോസ്റ്റ് ചെയ്യുന്നത്. ഒരുമാതിരിപ്പെട്ട എല്ലാ പെണ്ണുങ്ങളും നേഴ്സുമാർ അല്ലേ അവർക്ക് ഇതൊക്കെ അറിയാം😁😁

    ReplyDelete
    Replies
    1. നേഴ്സുമാരിൽ പലതും അറിയാത്തവരും ഉണ്ട്

      Delete
    2. അത് ശരിയാ😁😁 സ്വന്തം സേഫ്റ്റി പിരീഡിനെ കുറിച്ച് ഏതെങ്കിലും നഴ്സിനോട് ചോദിച്ചാൽ വാ പൊളിക്കും🙈😄😄

      Delete
  3. You guys are far away from the topic, please behave in the public platform 😉😁😁

    ReplyDelete
    Replies
    1. അങ്ങനെ ആയിക്കോട്ടെ എന്റെ മുത്തശ്ശി🙈😁😁

      Delete