എനർജറ്റിക്ക് ആയി ഇരിക്കാൻ പാലിക്കേണ്ട കാര്യങ്ങൾ..
ഫാസ്റ്റ് ഫുഡുകളും മറ്റും ഒഴിവാക്കി പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കണം. പഴങ്ങളും ഡ്രൈഫ്രൂട്ട്സുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് കൂടാതെ പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തണം
2-ജലാംശം നിലനിര്‍ത്തുക
ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെളളം കുടിയ്ക്കേണ്ടത് അനിവാര്യമാണ്. ജലാംശം നിലനിര്‍ത്തിയില്ലെങ്കില്‍ അത് ഡീഹൈട്രേഷനിലേക്ക് നയിക്കും. നാരങ്ങാവെള്ളം, ലസ്സി, തേങ്ങാവെള്ളം, തുടങ്ങി ഏത് പാനീയവും കുടിയ്ക്കാവുന്നതാണ്. ശരീരത്തില്‍ ജലാംശം ഇല്ലെങ്കില്‍ ബലഹീനത, തലവേദന, തലകറക്കം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിച്ചാല്‍, ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ആരോഗ്യത്തോടെയിരിക്കാനാകും.
3-ഇവ ഒഴിവാക്കാം
വറുത്ത ഭക്ഷണങ്ങള്‍, സംസ്‌കരിച്ച ലഘുഭക്ഷണങ്ങള്‍, പഞ്ചസാര അല്ലെങ്കില്‍ ഉപ്പ് എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കുക. ഇവ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.
4-മതിയായ ഉറക്കം
ആരോഗ്യത്തോടെയും ഉത്സാഹത്തോടെയും ഇരിക്കാന്‍ ഏറ്റവും പ്രധാനമായ ഒന്നാണ് ഉറക്കം. ഉറക്കക്കുറവ് കാരണം തലകറക്കം,തലവേദന, ബലഹീനത, ക്ഷീണം, തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഈ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാന്‍ ദിവസവും 6-8 മണിക്കൂര്‍ വരെ ഉറങ്ങുക.
5-കൃത്യസമയത്ത് ഭക്ഷണം കഴിക്കാം
ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയില്‍ പലരും കൃത്യസമയത്ത് ഭക്ഷണം കഴിക്കാറില്ല. പലരും പ്രഭാതഭക്ഷണം ഒഴിവാക്കുകയും ഉച്ചഭക്ഷണം കൂടുതലായി കഴിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇങ്ങനെ കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. എപ്പോളും കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നതാണ് അഭികാമ്യം. ശരിയായി ഭക്ഷണം കഴിക്കാതിരുന്നാല്‍ ഗ്യാസ്, അസിഡിറ്റി, വയറുവേദന തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. അതിനാല്‍ കഴിവതും കൃത്യമായ ഇടവേളകളില്‍ തന്നെ ഭക്ഷണം കഴിക്കുക
6-വ്യായാമം ചെയ്യാം
വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസിനും ഒരുപോലെ ഉത്തമമാണ്. അവരവരുടെ പ്രായത്തിനും ആരോഗ്യത്തിനും അനുസൃതമായ വ്യായാമ രീതി വേണം പിന്തുടരാന്‍.
ഇനിയുമുണ്ട് ഒഴിവാക്കേണ്ട ശീലങ്ങൾ പക്ഷേ പ്രധാനപ്പെട്ടതാണ് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്..
സൂപ്പർ മച്ചാ
ReplyDeleteനാരങ്ങാവെള്ളം, ലസ്സി, തേങ്ങാവെള്ളം എല്ലാം ചേർത്ത് ഒരു കോക്ടൈൽ ഉണ്ടാക്കി കഴിച്ചോളാം
ReplyDeleteസ്വന്തം ശരീരമാണെന്നുള്ള തോന്നൽ ഉണ്ടായാൽ നന്ന്.
Delete