സ്പ്ലിറ്റ് ആപ്പിള്‍ റോക്ക് എന്നറിയപ്പെടുന്ന അസാധാരണ പ്രതിഭാസമാണിത്. ഓപ്പണ്‍ റോക്ക് എന്നര്‍ത്ഥമുള്ള എന്‍ഗാവ എന്നാണ് നാട്ടുകാര്‍ ഇതിനെ വിളിക്കുന്നത്.
ഒരു ഗോളത്തെ അക്ഷരാര്‍ത്ഥത്തില്‍ പകുതിയായി വിഭജിച്ചിരിക്കുന്ന ഈ കാഴ്ച തേടി നിരവധി സഞ്ചാരികളും , ജിയോളജി സ്റ്റുകളും ഇവിടെ എത്തിച്ചേരാറുണ്ട്. ഒരു ഗ്രാനൈറ്റ് പാറയാണിത്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്നതിന് വ്യക്തമായ വിശദീകരണം ഇപ്പോഴും ഇല്ല. പാറയുടെ താഴെ ഭാഗത്തെ ചെറിയ വിള്ളലിലൂടെ വെള്ളം കയറി കാലക്രമേണ പാറ രണ്ടായി പൊട്ടിപിളര്‍ന്ന താകാം എന്ന അനുമാനത്തിലാണ് വിദഗ്ധര്‍.
കരയില്‍ നിന്നും മാറി കടലില്‍ സ്ഥിതിചെയ്യുന്ന ഈ പാറയുടെ വിദൂര കാഴ്ച ആരേയും അമ്പരിപ്പിക്കും . പ്രകൃതിയുടെ അദ്ഭുതക രങ്ങളാല്‍ പിറവിയെടുത്ത അതിശയ സൃഷ്ടി തന്നെയാണ് സ്പ്ലിറ്റ് ആപ്പിള്‍ റോക്ക്.
അതെങ്ങനെയാ മുറിഞ്ഞത് 🧐
ReplyDeleteപോയി ചോദിച്ചു നോക്ക്😁😁
Deleteഎൻറെ വളരെ അടുത്താണ് ഇത്
ReplyDelete