കാര്യം, കെട്ടിപ്പിടിക്കും, ചിരിച്ച് ഫോട്ടോയെടുക്കും, അത് ചിലപ്പോ ഫേസ് ബുക്കിലുമിടും. ഇതെല്ലാം മുറയ്ക്ക് ഉണ്ടാവും. വേറെ പ്രശ്നങ്ങൾ ഒന്നുമില്ല, ഇതൊക്കെ തന്നെയാണ് കുഴപ്പങ്ങൾ.
സാധാരണ ദേഷ്യമല്ല, അതായത് അപമാനിക്കുന്ന വാക്കുകൾ പറയുന്ന ദേഷ്യം. ഇതൊരു ചെറിയ കുഴപ്പമല്ല, വലിയ കുഴപ്പം തന്നെയാണ്. എല്ലാം പറഞ്ഞിട്ട് പിന്നെ ഞാനൊന്നും പറഞ്ഞില്ല, ചെയ്തില്ല എന്ന ചിന്തയിൽ സാധാരണ പോലെ സ്നേഹ വാക്കുകൾ കൊണ്ട് വരും. തിരിച്ച് ഒന്നും ഉണ്ടാവാത്ത രീതിയിൽ മിണ്ടിക്കൊള്ളണം, ഇനി മിണ്ടിയില്ലെങ്കിൽ അതിൻ്റെ പേരിൽ അടുത്ത പ്രശ്നം.
ഞാനൊരു കാര്യം പറയാം, ഒരാളെ അപമാനിച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞ് അപമാനിക്കപ്പെട്ടവരുടെ തോളത്ത് കൈയ്യിട്ട് നടക്കാൻ പോകുന്ന നിങ്ങളുടെ ഈ മഹാ മനസ്സുണ്ടല്ലോ അതൊരു ഒന്നൊന്നര മനസ്സ് തന്നെ.
ഉവ്വ..
ലേശം ഉളുപ്പ് ഉണ്ടോ എന്നാണ് എൻ്റെ ചോദ്യം..?
കത്തിയെടുത്ത് വരഞ്ഞിട്ട്, ഉടനെ മഞ്ഞളും ഉപ്പും കൂടി കുഴച്ച് മുറിവിൽ പുരട്ടി കൊടുക്കുന്നതിനു തുല്യമാണ് ഈ ഒരു മണിക്കൂർ കഴിഞ്ഞുള്ള കൂടി ചേരൽ. ഒന്നോ രണ്ടോ വട്ടം ഇതൊക്കെ മനസ്സിലാക്കാം, പക്ഷേ ദിവസവും ഇത് തന്നെയാണെങ്കിൽ പ്രശ്നം സങ്കീർണ്ണമാണ്, ചികിത്സ ആവശ്യമാണ്.
കാര്യം എല്ലാമുണ്ട്, പക്ഷേ ഉള്ളിൻ്റെയുള്ളിൽ നീറി പുകയുന്ന ചിലരുണ്ട്. മനുഷ്യനെ മനസ്സിലാക്കാൻ എന്നാണ് ഇനി മനുഷ്യൻ പഠിക്കുക. ഞാനടക്കമുള്ള ആളുകൾ ഇനിയും പഠിക്കേണ്ട ഒന്നാണ് anger management.
ചിരിക്കണ്ട..
നിങ്ങളിൽ ചിലരെ എനിക്കറിയാം.. അല്ലേ, ഈ അപമാനിക്കൽ ദേഷ്യം സത്യമല്ലേ..
ആണുങ്ങൾ എപ്പോഴും അങ്ങനെയാണ് പെണ്ണുങ്ങളെ അപമാനിക്കും താല്പര്യമുള്ളവർ സഹിച്ചു നിന്നാൽ മതി
ReplyDeleteഇതാണ് രോദനം ഭാര്യയുടെ അടിമത്തത്തിൽ നിന്നും മോചനം കിട്ടാത്ത ഭർത്താവിൻറെ രോദനം എങ്ങനെ മനസ്സിലാക്കി എന്നല്ലേ കഴിഞ്ഞ ഒരു പോസ്റ്റിനു കമന്റിട്ടിരുന്നു ഭാര്യ അനങ്ങാൻ സമ്മതിക്കില്ല എന്ന്
Delete