Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Wednesday, 18 January 2017

ചൂടിനെ ചെറുക്കും പാനീയങ്ങൾ

ശക്തമായ ചൂടിനെ പ്രതിരോധിച്ച്‌ ശരീരത്തിൽ തണുപ്പും കുളിർമ്മയും പകരുന്ന രുചികരമായ പാനീയങ്ങൾ തയ്യാറാക്കുന്ന രീതിയെ കുറിച്ച്‌ മനസ്സിലാക്കാം.

ഓറഞ്ച്‌ സോഡ
ഓറഞ്ച്‌ നീര്‌ – 1 കപ്പ്‌
പൈനാപ്പിൾ നീര്‌ – 1 കപ്പ്‌
ചെറുനാരങ്ങ നീര്‌ – 1/4 കപ്പ്‌
ഇഞ്ചിനീര്‌ – 1/4 കപ്പ്‌
കടുപ്പമില്ലാത്ത ചായ – 1 കപ്പ്‌
വെള്ളം – 2 കപ്പ്‌
സോഡ – 2 കുപ്പി
പഞ്ചസാര – 1/2 കപ്പ്‌
കറുവാപട്ട പൊടിച്ചത്‌ – ഒരു നുള്ള്‌
ഓരോ ജ്യൂസും പ്രത്യേകം അരിച്ചെടുത്തതിനു ശേഷം കൂട്ടി യോജിപ്പിക്കുക. പിന്നീട്‌ കറുവാപ്പട്ട ചേർക്കുക. അതിനുശേഷം ഇളക്കി തണുപ്പിച്ചതിനുശേഷം കുടിക്കുക.


നന്നാറി സർബത്ത്‌
പഞ്ചസാര – 1 കിലോ
വെള്ളം – 3 കപ്പ്‌
മുട്ടയുടെ വെള്ള / അല്ലെങ്കിൽ പാൽ
നന്നാറി വേര്‌ – 6 കഷണം
ആദ്യം പഞ്ചസാര പാനി തയ്യാറാക്കണം. ഇതിന്‌ മൂന്ന്‌ കപ്പ്‌ വെള്ളം ചൂടാക്കി പഞ്ചസാര ഇടണം. ഇതിൽ മുട്ടയുടെ വെള്ള നന്നായി അടിച്ചു ചേർത്താൽ പഞ്ചസാരയിലെ ചെളി പതഞ്ഞുവരും. ആ പത കോരി കളഞ്ഞാൽ പഞ്ചസാര പാനിയായി. നന്നാറിവേര്‌ നന്നായി ചതച്ച്‌ പഞ്ചസാരപ്പാനിയിൽ ചേർത്ത്‌ തിളപ്പിക്കണം. ഇത്‌ ഒഴിക്കുവാൻ പാകത്തിൽ കുറുകി വരുമ്പോൾ കുപ്പിയിലൊഴിച്ച്‌ വച്ച്‌ ആവശ്യത്തിന്‌ കുറെശ്ശെയെടുത്ത്‌ വെള്ളം ചേർത്തുകുടിക്കാം.


നാരങ്ങാപാനി
നാരങ്ങാനീര്‌ – 25 ചെറുനാരങ്ങയുടേത്‌
പഞ്ചസാര – 2 കിലോ
വെള്ളം – ഒന്നരലിറ്റർ
ഇഞ്ചിനീര്‌ – രണ്ട്‌ വലിയ സ്പൂൺ
പൊട്ടാസ്യം മെറ്റാബൈ സൾഫേറ്റ്‌ – കാൽ ചെറിയ സ്പൂൺ പഞ്ചസാരയും വെള്ളവും അടുപ്പിൽ വച്ച്‌ ഉരുക്കി അരിക്കണം. വീണ്ടും ചൂടാക്കി അയഞ്ഞപാനിയാകുമ്പോൾ വാങ്ങിവയ്ക്കുക. ഇഞ്ചിനീരും നാരങ്ങാനീരും ഒഴിയ്ക്കുക. തണുക്കുമ്പോൾ കുറച്ച്‌ സിറപ്പെടുത്തു പൊട്ടാസ്യം മെറ്റാസൾഫേറ്റ്‌ കലക്കി ബാക്കി സിറപ്പിൽ ഒഴിക്കണം. കുപ്പികളിലാക്കി വച്ച്‌ രണ്ടു മൂന്നുദിവസം കഴിയുമ്പോൾ ആവശ്യത്തിനു സിറപ്പെടുത്ത്‌ ഉപയോഗിക്കാം.

No comments:

Post a Comment