മുരളി ചാച്ചൻ.... ഗ്യാസ്അടുപ്പിൽ കുക്കർ വച്ചു ...
സെൽഫി എടുത്ത് ഹീറോസ് ഗ്രൂപ്പിൽ പോസ്റ്റ്
ഇട്ടു...
എന്നിട്ട് എഴുതി ...
“ഭാര്യ, അവളുടെ വീട്ടിൽ പോയി,
എനിക്ക് ചായയുണ്ടാക്കണം,
കുക്കർ എത്ര വിസിൽ അടിപ്പിക്കണം...???”
സുഹൃത്തുക്കളുടെ കമന്റുകൾ :
1 -
Pratheep :“കുക്കറിന് ഒരു വിസില് ഇപ്പോഴേ ഉണ്ട്,
ഇനിയും വേണോ...”
# 2 -
Ratheesh : “ചേട്ടാ ചായ കുക്കറിൽ ആരെങ്കിലും ഉണ്ടാക്കുമോ ...,
ചീനച്ചട്ടി എടുത്തു വയ്ക്കൂ ...”
Sishyan : “ആദ്യം ചായപ്പൊടി രണ്ടു മണിക്കൂർ ഒന്ന് കുതിരാൻ വയ്ക്കുക...
രണ്ടുമൂന്ന് വിസിലിൽ കാര്യം റെഡിയാകും...”
# 4 -
പേരില്ലാത്ത സുഹൃത്ത്. : “ആ ജനലിന്റെ അടുത്തുചെന്ന് ഒരു വിസിൽ അടിക്ക് ...,
അയൽക്കാരി ചായയുമായി വരും...!!”
.
# 5 -
Sreejith : കുക്കർ പൊട്ടിത്തെറിക്കുന്നത് വരെ,
വിസില് അടിപ്പിച്ചുകൊണ്ടേ ഇരിക്കുക
.
# 6 -
ഏറ്റവും മികച്ച കമന്റ്
Satheesh..
:" ഹലോ ചാച്ചൻ , നിങ്ങൾ ഇത്രയും വിഡ്ഢിയാണോ... ഭാര്യ വീട്ടിൽ പോയിരിക്കുന്നു,
അപ്പോൾ ആരെങ്കിലും ചായ കുടിക്കുമോ ?
അരിഷ്ടത്തിന്റെ ബോട്ടിൽ പൊട്ടിച്ച് അടിച്ച് അർമാദിക്ക്,
കൂട്ടിന് ഞങ്ങളേയും വിളിക്ക്,
വിസിൽ.. ഞങ്ങൾ അടിച്ചോളാം.....
No comments:
Post a Comment