വനത്തില്‍ നായാട്ടിനു പോയ വേടനെ ഒരു പുലി ഓടിക്കുകയുണ്ടായി..
പ്രാണരക്ഷാര്‍ത്ഥം അയാള്‍ ഒരു മരത്തില്‍ അള്ളിപ്പിടിച്ചുകയറി രക്ഷപ്പെട്ടു..പക്ഷേ, താൻ കയറിയ മരത്തിലെ തൊട്ടുമുകളിലെ കൊമ്പിൽ ഒരു കരടിയും അഭയം തേടിയിരുന്നു..ഭയന്നു വിറച്ചു നില്‍ക്കുന്ന വേടനോടു കരടി പറഞ്ഞു:
സ്‌നേഹിതാ കേറി എന്നരികില്‍ ഇരുന്നോളൂ...
ഞാന്‍ ഉപദ്രവിക്കില്ല..!!
വേടന്‍ പതുക്കെ കരടിക്കരികില്‍ ഇരുന്നു..
ഉറക്കം തൂങ്ങുന്ന വേടനോട്..!! തന്റെ മടിയില്‍ തല വച്ചുറങ്ങിക്കോളൂ
എന്ന് പോലും ആ സാദു മൃഗം പറഞ്ഞു:
താഴെയിരുന്ന പുലി എല്ലാം ശ്രദ്ധിക്കുന്നുണ്ട്... അവൻ കരടിയോടു വിളിച്ചു പറഞ്ഞു:
നിന്റേയും എന്റേയും പൊതു ശത്രുവായ വേടനെ എനിക്കു തള്ളിയിട്ടുതരൂ... ഞാന്‍ വിശപ്പടക്കി പ്പൊയ്‌ക്കോളാം..നിന്നെ ഞാന്‍ ഉപദ്രവിക്കില്ല..!!
നാം ഒരേ വര്‍ഗ്ഗക്കാരല്ലേ..?”
കരടി പറഞ്ഞു:
ഞാന്‍ പറഞ്ഞിട്ടാണ്, എന്നെ വിശ്വസിച്ചാണ് ഇയാള്‍ കിടക്കുന്നത്.. *വിശ്വസിക്കുന്നവരെ ചതിക്കുന്നതു പാപമല്ലേ..?”കരടിയുടെ മറുപടികേട്ട് പുലി നിരാശനായി..
അല്‍പ്പം കഴിഞ്ഞപ്പോള്‍ വേടന്‍ ഉണര്‍ന്നു..
കരടിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു... അതിനാല്‍ അവന്‍ വേടന്റെ മടിയില്‍ തല വച്ചുറക്കമായി.. അത് ശ്രദ്ധിച്ച പുലിതന്ത്ര പൂര്‍വ്വം വേടനോടു പറഞ്ഞു: എടോ വേടാ ആ തടിമാടന്‍ കരടിയെ തള്ളിയിടൂ..
ഞാന്‍ വിശപ്പടക്കി പ്പൊയ്‌ക്കോളാം..!!
നിനക്കു നിന്റെ വീട്ടിലേക്കും പോകാം..* ഭാര്യയും മക്കളും അവിടെ കാത്തിരിക്കുന്നണ്ടാവില്ലേ..?”
വേടന്റെ മനസ്സിളകി...
കരടിയെ അവന്‍ ശക്തമായി തള്ളി... പക്ഷേ...മരക്കൊമ്പില്‍ പിടിച്ചിരുന്നതിന്നാല്‍ കരടി താഴെ വീണില്ല.!! അപ്പോൾ ബുദ്ധിമാനായ പുലി വിളിച്ചു പറഞ്ഞു:
ഹേ, കരടീ...
നിന്റെ സ്‌നേഹത്തെമറന്നു...നിന്നെ ചതിച്ചു വീഴ്ത്താന്‍ ശ്രമിച്ച ആ നീചനെ ഇനിയും നീ സംരക്ഷിക്കയാണോ..? തള്ളിത്താഴെയിടൂ അവനെ..എന്റെ വിശപ്പെങ്കിലും ശമിക്കട്ടേ...”
അപ്പോള്‍ കരടി ചൊല്ലിയ മറുപടി കേട്ടോളൂ:
"സജ്ജനങ്ങള്‍ക്കു സല്‍പ്രവൃത്തിയാണ് അലങ്കാരം.."
തനിക്കുദ്രോഹം ചെയ്തവരോടുപോലും മനസ്സിൽ നന്മയുള്ളവൻ പ്രതികാരം ചെയ്യില്ല
*ഈ കഥയിൽ നമുക്കൊരു പാഠമുണ്ട്..!!
മനുഷ്യൻ സ്വാർത്ഥ താത്പര്യംകൊണ്ട് ആരെയും ചതിക്കാൻ മടിക്കില്ല എന്ന പാഠം..
എപ്പോഴും ചതി കരുതിയിരിക്കണം എന്ന പാഠം..
മനുഷ്യനായി പിറന്നത് കൊണ്ട് മാത്രം ഒരുവനിൽ നന്മ ഉണ്ടായിക്കൊള്ളണമെന്നില്ല.!!
എന്ന വിലയേറിയ പാഠം..!!
സഹായിച്ചവരെ ഒരിക്കലും മറക്കരുത്..
ചതിച്ചവരോട് പ്രതികാരവും അരുത്..
ഒന്ന് മാത്രം ഓർമയിൽ സൂക്ഷിക്കുക..
ചതിക്കാനും സഹായിക്കാനും ആർക്കും രണ്ടാമതൊരു അവസരം ഉണ്ടാക്കികൊടുക്കരുത്....
തനിച്ചിരുന്ന് ചിന്തിച്ചാൽ തിരിച്ചറിയാൻ പറ്റും "മുഖങ്ങളെയും മുഖം മൂടികളെയും...
സ്വഭാവമാണ് സൗന്ദര്യത്തേക്കാള്‍ മികച്ചത്...
മനുഷ്യത്വമാണ് സമ്പത്തിനേക്കാള്‍ മികച്ചത്..
എന്നാല്‍ ബന്ധങ്ങള്‍ സൂക്ഷിക്കുന്നതിനേക്കാള്‍ മികച്ചതായി ഒന്നുമില്ല..
പെരുമാറ്റം മോശമായാല്‍ പിന്നെ എന്തുണ്ടായിട്ടെന്ത് കാര്യം. കഴിവോ, കുലമോ, സൗന്ദര്യമോ അധികാരമോ ഒന്നും അതിന് പകരമാവില്ല..
നല്ല പെരുമാറ്റമാണ് ഏറ്റവും വലിയ ശക്തിയെന്നറിയുക..
No comments:
Post a Comment