ഒരാൾ ഒരു പാറക്കല്ല് ഉരുട്ടി റോഡരികിലേക്കിട്ടു...
അതുകണ്ട്നിന്ന ഒരു ശില്പിയുടെ മനസ്സില്‍ കുളിര്‍മഴ പെയ്തു...
ഉപേക്ഷിക്കപ്പെട്ട ആ കൂറ്റന്‍ കല്ല് അദ്ദേഹം തന്റെ ശില്പശാലയില്‍ എത്തിച്ചു...
അതില്‍ നിന്നും അദ്ദേഹം മനോഹരമായ ഒരു ശ്രീകൃഷ്ണ വിഗ്രഹം കൊത്തിയുണ്ടാക്കി.
പണി തീര്‍ന്നയുടനെ ശില്പി അത് പ്രദര്‍ശനത്തിന് വച്ചു....
മറ്റൊരു ദിവസം പഴയ ആള്‍ അതുവഴി പോകുകയുണ്ടായി...
അയാള്‍ പ്രതിമയെ നോക്കി മതിമറന്നു നിന്നു.
എന്തൊരു ഭംഗിയുള്ള കൃഷ്ണവിഗ്രഹം....
അയാള്‍ക്കത് വളരെയധികം ഇഷ്ടമായി. എന്തു വിലകൊടുത്തും അത് കരസ്ഥമാക്കണമെന്ന് അയാള്‍ ആഗ്രഹിച്ചു....
ശില്പിയെ സമീപിച്ചു അതിനു എന്ത് വില തരണമെന്ന് അന്വേഷിച്ചു. വെറും തുച്ചമായ വിലയായിരുന്നു ശില്പി അതിനു നശ്ചയിച്ചിരുന്നത്.
അയാൾ അമ്പരന്നുപോയി. ഇത്രയും സുന്ദരമായ ശ്രീകൃഷ്ണവിഗ്രഹം ഇത്ര വില കുറച്ച്...!
അയാള്‍ക്ക് ആശ്ചര്യം തോന്നി.
അയാളുടെ മുഖഭാവം കണ്ട ശില്പി പറഞ്ഞു.
"ഇത് നിങള്‍ക്കുതന്നെ അവകാശപ്പെട്ടതാണ്.
അന്നു നിങ്ങള്‍ വഴിയരികില്‍ ഉപേക്ഷിച്ച പാറയില്‍ നിന്നുമാണ് ഞാന്‍ ഇത് നിര്‍മ്മിച്ചത് ".
ഇതുപോലെയാണ് ഓരോരുത്തരുടേയും വ്യക്തിത്വം.
വളരെ മനോഹരമായി നമ്മള്‍ അതിനെ വാര്‍ത്തെടുക്കണം.
ശില്പി ചെയ്തതുപോലെ ...
ആദ്യം നാം എന്താവണമെന്ന് നാം തന്നെ ചിന്തിച്ചുറപ്പിക്കണം.
അതിനുശേഷം വേണ്ടാത്തതൊക്കെ മനസ്സില്‍ നിന്നും, ചിന്തയില്‍ നിന്നും, കൊത്തിയടര്‍ത്തിമാറ്റണം
അവശേഷിക്കുന്നതെന്തോ, അതായിരിക്കും നമ്മുടെ ഉള്‍രൂപം.
വേണ്ടാത്തത് ഒരു തരി പോലും ബാക്കി വയ്ക്കരുത്.
ബാക്കി നിന്നാല്‍ അത് ഒരു കുറവായി തന്നെ അവശേഷിക്കും.
ആ വിരൂപമായ പാറയില്‍ മനോഹരമായ ഒരു കൃഷ്ണവിഗ്രഹം ഉണ്ടായിരുന്നുവെങ്കില്‍ ഒട്ടും ശങ്കിക്കേണ്ട...
നമ്മുടെയുള്ളിലുമുണ്ട് അതുപോലെതന്നെ സുന്ദരമായ നമ്മുടെ യഥാര്‍ത്ഥ രൂപം.
ഇതുപോലെ നമ്മുടെ ചിന്തകളില്‍ നിന്നും വാക്കുകളും കര്‍മ്മവും ഉണ്ടാകുന്നു...
നമ്മള്‍ എത്ര മനോഹരമായ വ്യക്തിയാകണമെന്ന് നാം തന്നെ തീരുമാനിക്കെണ്ടിയിരിക്കുന്നു...
നാം മാറുന്നതോടൊപ്പം നമ്മുടെ കാഴ്ചപാടും, സമൂഹവും, ലോകവും മാറുന്നു...
No comments:
Post a Comment