ഇന്നത്തെ അനുദിനം മാറുന്ന സമൂഹത്തിൽ കമ്പ്യൂട്ടറുകളും സോഷ്യൽ മീഡിയയും എന്തുമാത്രം മാത്രം പ്രാധാന്യം ചെലുത്തുന്നു എന്നും.. എങ്ങനെ സോഷ്യൽ മീഡിയയെ ദുരുപയോഗം ചെയ്യാൻ സാധിക്കും എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം അണു കോട്ടയത്ത് അറസ്റ്റിൽ അയ പ്രദീപ്കുമാർ എന്ന ഹരിയുടെ ജീവിത ചെയ്തികൾ കാണിച്ചു തരുന്നത് .. സോഷ്യൽ മീഡിയയെ എങ്ങനെയൊക്കെ വളച്ചൊടിച്ചു എന്നു കേട്ടപ്പോൾ പോലീസ് പോലും ഞെട്ടിത്തരിച്ചുപോയി..
ചാറ്റിങ്ങിലൂടെ കുടുംബം തകർത്തശേഷം ഒട്ടനവധി സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചു.
യാദൃശ്ചികമെന്ന് തോന്നിക്കുന്ന വിധം സ്ത്രീകളെ പരിചയപ്പെടുകയായിരുന്നു ഇയാളുടെ രീതി. ആദ്യമൊക്കെ മാന്യമായി പെരുമാറുന്ന യുവാവ്, ഫേസ്ബുക്ക്, വാട്സാപ്പ് അക്കൗണ്ടുകൾ വഴി ചാറ്റ് ചെയ്ത് സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കും. വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചറിയും. ഏതെങ്കിലും തരത്തിലുള്ള കുടുംബപ്രശ്നമുള്ളവരാണെന്ന് കണ്ടാൽ ഇവരോട് കൂടുതൽ അടുപ്പം കാണിക്കും.
ഭര്‍ത്താവിന്റെ വിവരങ്ങൾ മനസിലാക്കിയശേഷം, ഏതെങ്കിലും സ്ത്രീയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കും. ഭർത്താവുമായി ലൈംഗിക ചുവയോടെ ചാറ്റ് ചെയ്യും. ഈ സ്ക്രീൻ ഷോട്ടുകൾ ഭാര്യക്ക് അയച്ചുകൊടുക്കും. ഭർത്താവിനെയും ഭാര്യയെയും തമ്മിലകറ്റും. ഇതിനുശേഷമാണ് ഭാര്യയെ ആകര്‍ഷിക്കാനുള്ള അടവുകൾ പുറത്തെടുക്കുന്നത്.
മാനസികമായി തകർന്ന സ്ത്രീകളുമായി ഇയാൾ കൂടുതൽ ബന്ധം സ്ഥാപിക്കും. സ്ത്രീകളെ വീഡിയോ കോളിന് ക്ഷണിക്കും. അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ചുനൽകുന്ന പ്രതി പിന്നീട് സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെ കാട്ടി ബ്ലാക്ക് മെയിൽ ചെയ്യും. സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തും ബ്ലാക്ക് മെയിലിംഗിന് ഉപയോഗിക്കും. കെണിയിലായി കഴിഞ്ഞ സ്ത്രീകളുടെ ജീവിതത്തിന്റെ നിയന്ത്രണം ഇയാൾ ഏറ്റെടുക്കും. എപ്പോൾ ആവശ്യപ്പെട്ടാലും നിമിഷങ്ങൾക്കകം പറയുന്ന സ്ഥലത്ത് ഇവർ എത്തണം. ഭർത്താവുമായി അടുപ്പം പാടില്ല. ഭർത്താവുമായി ഒന്നിച്ച് എവിടെയും പോകാൻ പാടില്ല. വിളിക്കുന്ന സമയത്ത് കൃത്യമായി ഫോൺ എടുക്കണം. വാട്‌സാപ്പ് അയക്കുന്ന മെസ്സേജുകൾക്ക് ഉടൻ തന്നെ മറുപടി അയക്കണം. രാത്രി എത്ര വൈകിയാലും ചാറ്റ് ചെയ്യാനും വീഡിയോ കാൾ അറ്റൻഡ് ചെയ്യാനും സാധിക്കണം. എവിടെ പോകണമെങ്കിലും അനുവാദം ചോദിക്കണം ഇങ്ങനെ പോകുന്നു ഇരകളുടെ മേൽ ഇയാള്‍ അടിച്ചേൽപ്പിക്കുന്ന നിബന്ധനകൾ.
ചാറ്റ് തുടങ്ങുന്നതിനു മുൻപ് സ്ത്രീകൾ തന്നെയാണ് ചാറ്റ് ചെയ്യുന്നത് എന്ന് ഉറപ്പിക്കാൻ ഇയാൾ ഓരോരുത്തർക്കും നൽകിയിട്ടുള്ള പ്രത്യേക കോഡ് ടൈപ്പ് ചെയ്യണം. കോഡ് ടൈപ്പ് ചെയ്യാൻ മറന്നു പോയാൽ അസഭ്യവർഷം നടത്തും. വാട്‌സാപ്പിലെ ചാറ്റുകൾ ഓരോ ദിവസവും ഡിലീറ്റ് ചെയ്ത് സ്‌ക്രീൻ ഷോട്ടുകൾ ഇയാൾക്ക് അയക്കണം. ഇരയായ ഒരു സ്ത്രീയോട് ഇയാൾ പറഞ്ഞത് നീ എന്റെ 68ാമത്തെ ഇരയാണ് എന്നാണ്. 2021 നു മുൻപ് നൂറു തികയ്ക്കണം എന്നാണു ഇയാൾ ആഗ്രഹം പറഞ്ഞിരുന്നത്. തന്റെ ഇംഗിതങ്ങൾക്ക് വശംവദരാകാതിരുന്ന പലരുടെയും കുടുംബ ജീവിതം തകർത്തിട്ടുണ്ടെന്നു പുതിയ ഇരകളോട് ഇയാൾ പറയാറുണ്ട്. പേടിച്ചു പോകുന്ന സ്ത്രീകൾക്ക് ഇയാൾക്ക് മുന്നിൽ വഴങ്ങാതെ മറ്റു നിവൃത്തിയില്ലാതെയാകും.
ഇരകളെ ഫോളോ ചെയ്യുകയും അവർ എവിടെയെല്ലാം പോകുന്നുവെന്ന് മനസിലാക്കുകയും ചെയ്യും. ഇരകൾ സഞ്ചരിച്ച വഴികളെ പറ്റി അവരോടു പറയുകയും എപ്പോഴും തന്റെ നിരീക്ഷണവലയമുണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യും. ഇരകൾക്ക് മുന്നിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് അരയിൽ തിരുകി വച്ചിരിക്കുന്ന കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തി ബൈക്കിലോ കാറിലോ വീട്ടമ്മമാരെ കയറ്റിക്കൊണ്ടു പോകാറുള്ളതായും പരാതി ഉയർന്നിട്ടുണ്ട്. ഇയാളുടെ ലാപ് ടോപ്പിൽ ഇരകളുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്തത് ഓരോ ഫോൾഡറുകളിലായി സൂക്ഷിച്ചിട്ടുണ്ട്. ഉയർന്ന കമ്പനിയിൽ ഉദ്യോഗസ്ഥനാണെന്നും പൊലീസിൽ വലിയ പിടിപാടുണ്ടെന്നും തന്നെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ലന്നും വീട്ടമ്മമാരെ ഇയാൾ ഭയപ്പെടുത്തിയിരുന്നു.
" ഇന്നത്തെ കാലത്ത് കമ്പ്യൂട്ടറുകളും ഇൻറർനെറ്റും മറ്റ് സോഷ്യൽ മീഡിയകളും എങ്ങനെ ആളുകൾ ദുരുപയോഗം ചെയ്യുന്നു എന്ന് കാണിക്കാൻ വേണ്ടിയാണ് ആണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത് "..
No comments:
Post a Comment