Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Thursday, 28 May 2020

എഴുതുമ്പോൾ 'ആംഫൺ', വായിക്കുമ്പോൾ 'ഉംപുണ്‍', സൈക്ലോണുകൾക്ക് ഇങ്ങനെയൊക്കെ പേരിടുന്നത് ആരാണ് ?

ഉംപുണ്‍' എന്നത് തായ്‌ലൻഡിൽ പ്രചുരപ്രചാരമുള്ള ഒരു വാക്കാണ്. അതിന്റെ ഏകദേശാർത്ഥം 'ഒളിഞ്ഞിരിക്കുന്ന അപാരമായ ശക്തി', 'അദമ്യമായ ആഗ്രഹം' എന്നൊക്കെയാണ്..

ബംഗാൾ ഉൾക്കടലിൽ ഉരുണ്ടുകൂടിയിരിക്കുന്ന ഉംപുണ്‍ എന്ന  ചുഴലിക്കാറ്റിനെപ്പറ്റിയുള്ള ആദ്യ റിപ്പോർട്ടുകൾ ഇംഗ്ലീഷിൽ വന്നപ്പോൾ മുതൽ ഇതിന്റെ ഉച്ചാരണം എന്താണ് എന്നത് സംബന്ധിച്ച് ചെറിയൊരു ആശയക്കുഴപ്പം നിലവിലുണ്ടായിരുന്നു.
പലരും ആദ്യമൊക്കെ ഈ ചുഴലിക്കാറ്റിനെ വിളിച്ചത് 'ആംഫൺ' എന്നായിരുന്നു. എന്നാൽ ഈ പേരിട്ടിരിക്കുന്നത് തായ് ഭാഷയിൽ ആണെന്നും, അവിടെ അതിന്റെ ഉച്ചാരണം 'ഉംപുണ്‍' ('um-pun')എന്നാണെന്നും ഇന്ത്യൻ കാലാവസ്ഥാ വിഭാഗത്തിന്റെ വിശദീകരണം വന്നതോടെ വിളിപ്പേര് 'ഉംപുണ്‍' എന്നതിലേക്ക് ഉറപ്പിക്കപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തിൽ എന്തുകൊണ്ടും അനുയോജ്യമായ പേരാണ് എന്നമട്ടിൽ ട്രോളുകൾ വരെ നിർമിച്ചുകൊണ്ട് മലയാളികൾ ഈ ചുഴലിക്കാറ്റിന്റെ പേര് വൈറൽ ആക്കുകയും ചെയ്തതിനിടെയാണ് ആശങ്ക പരത്തിക്കൊണ്ട് ഇതൊരു ഉഗ്രവാതമാകാൻ പോവുകയാണ് എന്നുള്ള IMD 'യുടെ പുതിയ അറിയിപ്പുണ്ടാകുന്നത്.

ആരാണ്, എങ്ങനെയാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്?

ശാന്തമഹാസമുദ്രത്തിൽ ടൈഫൂൺ, അറ്റ്‌ലാന്റിക്  മഹാസമുദ്രത്തിൽ ഹറിക്കെയ്ൻ, ഇന്ത്യൻ മഹാസമുദ്രത്തിൽ സൈക്ലോൺ - എന്നിങ്ങനെ പല പേരുകളിലാണ് ലോകത്തെമ്പാടും ചുഴലിക്കാറ്റുകൾ അറിയപ്പെട്ടിരുന്നത്. കൊടുങ്കാറ്റുകളുടെ വേഗം മണിക്കൂറിൽ 74 മൈൽ കടന്നാൽ അവയെ ടൈഫൂൺ/ഹറിക്കെയ്ൻ/സൈക്ലോൺ ഇവയിൽ ഒരു പേര് കൈവന്നിരുന്നു എങ്കിലും,  അവയ്ക്ക് ഇന്ന് കാണുന്നത് പോലുള്ള പേരുകളിടുന്ന പരിപാടി തുടങ്ങിയിട്ട് അധികമായിട്ടില്ല. ഇത് തുടങ്ങുന്നത്, അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ രൂപം കൊണ്ടിരുന്ന ചുഴലിക്കാറ്റുകൾക്ക് പേരിട്ടുകൊണ്ടാണ്. അവിടെ മണിക്കൂറിൽ 39 മൈലിൽ കൂടുതൽ വേഗതയാർജിക്കുന്ന ചുഴലിക്കാറ്റുകൾക്ക് പേരിട്ടു വിളിച്ചു തുടങ്ങി. 

അറ്റ്‌ലാന്റിക്  മഹാസമുദ്രത്തിന്റെ തീരങ്ങളിൽ താമസിക്കുന്നവർ, നൂറ്റാണ്ടുകളായി കൊടുങ്കാറ്റുകളെ അവ ആഞ്ഞടിക്കുന്ന ദിവസങ്ങളിൾക്ക് നേരെ കലണ്ടറിലുള്ള റോമൻ പുണ്യാളന്മാരുടെ പേരിട്ടു വിളിക്കുമായിരുന്നു. 1953 മുതൽ അമേരിക്കൻ ഗവൺമെന്റ് അത് തങ്ങളുടെ ഔദ്യോഗിക നയത്തിന്റെ ഭാഗമാക്കി. A -W വരുന്ന ആൽഫബെറ്റുകളിൽ തുടങ്ങുന്ന സ്ത്രീനാമങ്ങളാണ് ഇട്ടുപോന്നിരുന്നത്. ഒരു കൊല്ലം ഒന്നാമതായി വീശുന്ന കൊടുങ്കാറ്റിന് A യിൽ തുടങ്ങുന്ന പേരിടും, രണ്ടാമത്തേതിന് B യിൽ, അങ്ങനെയങ്ങനെ. അറുപതുകളിലും എഴുപതുകളിലും സ്ത്രീപക്ഷ സംഘടനകൾ നടത്തിയ സമരങ്ങളെത്തുടർന്നാണ് പേരുകളിൽ സ്ത്രീ നാമങ്ങൾക്കൊപ്പം പുരുഷനാമങ്ങളും വരാൻ തുടങ്ങിയത്. 
 
അത് കൊടുങ്കാറ്റുകളുടെ കാര്യം. ട്രോപ്പിക്കൽ സൈക്ലോണുകൾക്ക് പേരിടുന്ന പരിപാടി തുടങ്ങിയിട്ട് അധികനാളായിട്ടില്ല. ഇന്ത്യൻ മഹാസമുദ്രത്തിൽ ഈ പരിപാടി തുടങ്ങാൻ ആലോചിക്കുന്നത് 2000 -ൽ മാത്രമാണ്. 2004 -ലാണ് ഇതിന്റെ നടപടിക്രമത്തിന് അംഗീകാരം കിട്ടുന്നത്. ഈ നാമകരണം നിയന്ത്രിക്കുന്നത് 'WMO/ESCAP (World Meteorological Organisation/United Nations Economic and Social Commission for Asia and the Pacific)' എന്ന പേരിൽ എട്ടു രാജ്യങ്ങളും പങ്കുചേർന്നുള്ള ഒരു സമിതിയാണ്. ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്ഥാൻ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവയാണ് ആ സമിതിയിലെ അംഗരാജ്യങ്ങൾ..

പേരിടീലിന്റെ സാമാന്യ നിയമങ്ങൾ എന്തൊക്കെ ?

താഴെപ്പറയുന്ന നിയമങ്ങൾ പാലിച്ചു കൊണ്ട് ഒരു പേര് സമിതിയുടെ പരിഗണനയ്ക്ക് വരും. സമിതി അംഗീകരിച്ചാൽ പേര് പ്രഖ്യാപിക്കാം. 
പേര് രാഷ്ട്രീയത്തെയോ, രാഷ്ട്രീയ വിശ്വാസധാരകളെയോ, മത വിശ്വാസത്തെയോ, സംസ്കാരത്തെയോ, ഏതെങ്കിലും ഒരു പ്രത്യേക സ്വത്വത്തെയോ സൂചിപ്പിക്കുനതാവരുത്. ലോകത്തെവിടെയുമുള്ള ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നതാകരുത് നാമം. ക്രൂരമോ, മര്യാദകെട്ടതോ ആകരുത് പേര്. ചെറുതും ഉച്ചരിക്കാൻ തഥാതമ്യേന എളുപ്പമുള്ളതും ആകണം. എട്ടക്ഷരങ്ങളാണ് പരമാവധി അനുവദിച്ചിട്ടുള്ളത്. പേരിനൊപ്പം ഉദ്ദേശിക്കുന്ന ഉച്ചാരണം വോയ്‌സ് ഫയൽ ആയി സമിതിക്ക് നൽകണം. പേരുകൾ ആവർത്തിക്കാൻ പാടുള്ളതല്ല.  ഇന്ത്യ ഇക്കഴിഞ്ഞ കുറേക്കാലത്തിനിടെ നിർദേശിച്ച പേരുകൾ : ഗതി, തേജ്, മുരശ്, ആഗ്, വ്യോമ, ജോർ, ഝോര്‍, പ്രോബാഹോ, നീർ, പ്രഭഞ്ജൻ, ഗുർണി, അംബുദ്, ജലധി, വേഗ എന്നിവയാണ്. 
ഉംപുണ്‍ എന്നത് തായ്‌ലൻഡിൽ പ്രചുരപ്രചാരമുള്ള ഒരു വാക്കാണ്. അതിന്റെ ഏകദേശാർത്ഥം 'ഒളിഞ്ഞിരിക്കുന്ന അപാരമായ ശക്തി', 'അദമ്യമായ ആഗ്രഹം' എന്നൊക്കെയാണ്.

എന്തിനാണ് ഇങ്ങനെ പേരിടുന്നത്?

സൈക്ലോണുകൾക്ക്  പേരിടുന്നന്തിന് ഒരേയൊരു ഉദ്ദേശമേയുള്ളൂ. അവയെ കൃത്യമായി വേർതിരിച്ച് പരാമർശിക്കാനുള്ള എളുപ്പം. ഈ പേരുകൾ ആവർത്തിക്കുകയില്ല എന്നതിനാൽ, അത് എവിടെയെങ്കിലും പരാമർശിക്കപ്പെടുമ്പോൾ അതോടൊപ്പം ആ സൈക്ലോൺ വീശിയ കാലവും

അതിൻറെ ആഘാതവും എല്ലാം തന്നെ കൃത്യമായി റെഫർ ചെയ്യപ്പെടുന്നു. സാങ്കേതിക സംജ്ഞകളെക്കാൾ ഓർത്തിരിക്കാൻ ഈ നാമങ്ങൾ എളുപ്പമാകും എന്നൊരു ഗുണം കൂടിയുണ്ടിതിന്. സൈക്ലോണുകളെപ്പറ്റിയുള്ള മുന്നറിയിപ്പുകൾ ജനങ്ങൾക്ക് നൽകുമ്പോൾ ഇത്തരം പേരുകൾ എളുപ്പത്തിൽ അവരുടെ മനസ്സുകളിൽ രജിസ്റ്റർ ചെയ്യപ്പെടും എന്നൊരു ഗുണം കൂടിയുണ്ട്..
 

Sunday, 24 May 2020

ലോകത്തിലെ ഏറ്റവും വിലപിടിച്ച ചോരയുള്ള മനുഷ്യൻ.. ഇതാണ് കാരണം..?

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രക്തം ജെയിംസ് ഹാരിസണ് എന്ന വ്യക്തിയുടേതാണ്. ഹാരിസണ് ശാസ്ത്രലോകത്ത് അറിയപ്പെടുന്നത് ‘സ്വര്ണ കൈകള് ഉള്ള മനുഷ്യന്’ എന്നാണ്. ഇപ്പോള് 82 വയസുള്ള ഹാരിസണ് തന്റെ 80-ാം വയസു വരെ രക്തം ദാനം ചെയ്തിട്ടുണ്ട്. ഹാരിസണിന്റെ രക്തത്തിന്റെ പ്രത്യേകത കൊണ്ടാണ് ഇത്രയും കാലം അദ്ദേഹത്തിന് രക്തം ദാനം ചെയ്യാന് സാധിച്ചത്. 57 വര്ഷത്തിനിടെ ഓരോ മൂന്നാഴ്ച കൂടുമ്പോഴും അദ്ദേഹം രക്തദാനം ചെയ്തു.
കുഞ്ഞുങ്ങളില് കാണപ്പെടുന്ന റീസസ് (Rhesus/ Rh) രോഗത്തിന് മരുന്നായി ജനിതക പ്രത്യേകതയുള്ള ഹാരിസണിന്റെ ബ്ലഡ് പ്ലാസ്മ ഉപയോഗിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ രക്തത്തെ ഏറ്റവും വിലപ്പെട്ടതായി ശാസ്ത്രലോകം കണ്ടിരുന്നത്. ഹാരിസണിന് തന്റെ പതിനാലാമത്തെ വയസില് നെഞ്ചില് ഒരു വലിയ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു.
ശസ്ത്രക്രിയയുടെ ഭാഗമായി അദ്ദേഹത്തിന് 13 ലിറ്റര് രക്തം ആവശ്യമായി വന്നു. നിരവധി പേരുടെ കരുണ കൊണ്ടാണ് തനിക്ക് രക്തം ലഭിച്ചതെന്ന് മനസിലാക്കിയ ഹാരിസണ് 18 വയസ്സ് തികഞ്ഞയുടനെ രക്തം ദാനം ചെയ്യാന് തുടങ്ങുമെന്ന് പ്രതിജ്ഞയെടുത്തു. തുടര്ന്നാണ് രക്തത്തില് ഇത്തരത്തില് ഒരു പ്രത്യേകത ഉണ്ടെന്ന് ഹാരിസണ് തിരിച്ചറിഞ്ഞത്.
ഹാരിസണിന്റെ രക്തത്തിലെ അസാധാരണമായ ആന്റിബോഡികള് റീസസ് രോഗം ബാധിച്ച കുഞ്ഞുങ്ങള്ക്ക്  രോഗശാന്തി നല്കുമെന്ന് ശാസ്ത്രലോകം മനസിലാക്കി. ഈ കണ്ടെത്തലിന് ശേഷം ഒരു 10 ലക്ഷം ഡോളറിനാണ് അദ്ദേഹത്തിന്റെ ജീവന് ഇന്ഷ്വര് ചെയ്യപ്പെട്ടത്. 1000 തവണ അദ്ദേഹം രക്തം നല്കി. സ്വന്തം മകളെ വരെ രക്ഷിക്കാന് അദ്ദേഹത്തിന് തന്റെ രക്തം കൊണ്ട് സാധിച്ചു. ഓസ്ട്രേലിയന് നിയമം അനുസരിച്ച് 80 വയസിന് മുകളില് ഉള്ളവര് രക്തദാനം ചെയ്യാന് സാധിക്കാത്തതിനാല് 2011-ലാണ് ഹാരിസണ് അവസാനമായി രക്തം നല്കിയത്.

Friday, 22 May 2020

പാമ്പ് അറിയാത്ത രഹസ്യങ്ങള്‍..?

വേനൽക്കാലം. പാമ്പുകള്‍ തണുപ്പുതേടി പുറത്തിറങ്ങുന്ന കാലമാണിത്. പാമ്പെന്നു കേട്ടാല്‍ തന്നെ ഭയക്കുന്നവരാണ് പലരും. സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ പാമ്പിനെ ഭീകരജീവിയായി ചിത്രീകരിക്കാന്‍ കാരണമായി എന്നു വേണം കരുതാന്‍. ഇതിനാല്‍ തന്നെ പാമ്പുകളെ കണ്ടാലുടന്‍ ഉപദ്രവിക്കാനുള്ള മനഃസ്ഥിതിയാണ് പലര്‍ക്കുമുള്ളത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അനുയോജ്യമായ കാലാവസ്ഥയും മൂലം കേരളം പാമ്പുകളുടെ പാര്‍പ്പിട കേന്ദ്രമാണ്. ആവാസവ്യവസ്ഥകള്‍ തകര്‍ത്ത് നാം കെട്ടിപ്പൊക്കുന്ന സമുച്ഛയങ്ങളില്‍ ഇന്ന് പാമ്പുകള്‍ നിത്യസന്ദര്‍ശകരായി. കെട്ടുകഥകളില്‍ കേള്‍ക്കുന്നതു പോലെ പാമ്പ് ഭീകരനല്ല. പാവത്താന്മാരായ ഇവ സ്വയരക്ഷയ്ക്കിടയിലാണ് മറ്റുള്ളവരെ ഉപദ്രവിക്കുന്നത്. പാമ്പുകളും അവയെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളും കൂടുതല്‍ വായിക്കാം.

പാമ്പിന്റെ പൂര്‍വികര്‍...

കടല്‍ ജീവികളായ മിസോസോറുകളാണ് പാമ്പുകളുടെ പൂര്‍വികര്‍ എന്നു വിശ്വസിക്കുന്നു. ഇവ ജുറാസിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്നതായി പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. കാലുള്ള ജീവികളില്‍നിന്നു പരിണാമം സംഭവിച്ചുണ്ടായവയാണ് പാമ്പുകളെന്നാണ് ഗവേഷകരുടെ വാദം. പാമ്പുകളുടെ ശരീരത്തില്‍ കാണപ്പെടുന്ന അവശിഷ്ട പാദങ്ങള്‍ ഈ വാദത്തെ അംഗീകരിക്കുന്നു. കുഴല്‍ രൂപത്തിലുള്ളതാണ് പാമ്പിന്റെ ആന്തരിക ഘടന. ഇലാസ്തികതയുള്ള ലിഗ്മെന്റുകള്‍ ചേര്‍ന്ന പാമ്പുകളുടെ താടിയെല്ലുകളുടെ പിന്‍ഭാഗം എത്ര വലിയ ഇരയേയും ഭക്ഷിക്കാന്‍ പാമ്പിനെ സഹായിക്കുന്നു. ഇടതും വലതുമായി രണ്ടു ശ്വാസകോശങ്ങളാണ് പാമ്പിനുള്ളത്. ഇടത് ശ്വാസകോശം ചെറുതാണെങ്കില്‍ വലത് ശ്വാസകോശം ശരീരത്തിന്റെ മൂന്നിലൊന്ന് നീളമുണ്ടാകും. ഇരയെ വിഴുങ്ങുമ്പോള്‍ ശ്വാസതടസം നേരിടാതിരിക്കാന്‍ നാവിന്റെ അടിഭാഗത്തായി കാണപ്പെടുന്ന ശ്വാസകോശത്തിന്റെ മുകളറ്റം (ഗ്ലോട്ടിസ്) സഹായിക്കും.

ശല്‍കങ്ങള്‍...

കെരാറ്റിന്‍ എന്ന പ്രോട്ടീനാല്‍ സമ്പന്നമായ ശല്‍കങ്ങള്‍ (സ്‌കെയില്‍) കൊണ്ടാണ് പാമ്പിന്റെ ശരീര നിര്‍മാണം. ഡോര്‍സല്‍, വെന്‍ട്രല്‍ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. തലയിലുള്ള വലിയ ശല്‍കങ്ങളെ ഹെഡ് ഷീല്‍ഡ് എന്നാണു വിളിക്കുന്നത്. മൃദുലമായ ഈ ശല്‍കങ്ങള്‍ മാലിന്യങ്ങളില്‍ നിന്നു മുക്തമാകാനും ചലനത്തിലെ ഘര്‍ഷണം കുറയ്ക്കാനും പാമ്പിനെ സഹായിക്കുന്നു.

ജനനത്തോടെ ലഭ്യമാകുന്ന ശല്‍കങ്ങളുടെ വലിപ്പം വര്‍ധിക്കുമെന്നല്ലാതെ അവയുടെ എണ്ണത്തില്‍ മാറ്റമുണ്ടാകുന്നില്ല. ശല്‍കങ്ങളുടെ എണ്ണം കണക്കാക്കിയാല്‍ പാമ്പുകളുടെ വിഭാഗം തിരിച്ചറിയാന്‍ സാധിക്കും. മൂര്‍ഖന്‍ പോലെയുള്ള പാമ്പുകളില്‍ മിനുസമേറിയ ശല്‍കങ്ങളാണ് കാണപ്പെടുന്നതെങ്കില്‍ അണലി പോലെയുള്ള പാമ്പുകളില്‍ പരുക്കന്‍ ശല്‍കങ്ങളാണ് (കീലിഡ് സ്‌കെയില്‍) കാണപ്പെടുന്നത്.

ചലനങ്ങള്‍...

ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് ആകൃതിയിലും (സര്‍പ്പിള്‍ ആകൃതി) നേര്‍രേഖയിലുമാണ് കൂടുതല്‍ പാമ്പുകളും സഞ്ചരിക്കുന്നത്. വശങ്ങളിലേക്ക് ചലിക്കുന്നവയും വില്ലുന്നിയെ പോലെ തലഭാഗം ഒരിടത്ത് ഉറപ്പിച്ച് ശേഷം മറ്റു ഭാഗം അവിടേക്ക് നീക്കുന്ന കണ്‍സേര്‍ട്ടിന മോഷനില്‍ സഞ്ചരിക്കുന്ന പാമ്പുകളും ഉണ്ട്.

കണ്ണ്...

പാമ്പിനു കണ്ണുകളുണ്ടെങ്കിലും കണ്‍പോളകളില്ല. പകരം ബ്രില്‍ എന്ന സുതാര്യമായ ഒരാവരണമുണ്ട്. കണ്ണുകളില്‍ പൊടിപടലങ്ങള്‍ കയറാതിരിക്കാന്‍ ഇവ സഹായിക്കുന്നു.

ചെവിയും മൂക്കും...

പാമ്പുകള്‍ക്ക് ബാഹ്യകര്‍ണം ഇല്ല. ഇതിനാല്‍ തന്നെ വായുവിലൂടെയുള്ള ശബ്ദവീചികളെ പിടിച്ചെടുക്കാനാകില്ല. പകരം പ്രതലങ്ങളിലൂടെ സഞ്ചരിക്കുന്ന ശബ്ദതരംഗങ്ങള്‍ ആന്തരിക കര്‍ണത്തിനടുത്തുള്ള കൊലുമെല്ല ഓരിസ് എന്ന ഭാഗവും കീഴ്ത്താടി എല്ലുകളും ചേര്‍ന്ന് പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്. മേല്‍താടിയെല്ലില്‍ മൂക്കു പോലെ രണ്ട് സുഷിരങ്ങള്‍ പാമ്പിനുണ്ടെങ്കിലും നാക്ക് ഉപയോഗിച്ചാണ് പാമ്പ് മണം പിടിക്കുന്നത്.

ഇരതേടല്‍...

അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പുകള്‍ താപസംവേദനം ഉപയോഗിച്ച് ഇര പിടിക്കാറുണ്ട്. എത്ര ഇരുട്ടാണെങ്കില്‍ പോലും ഇരയുടെ ശരീരത്തിന്റെ താപനിലയ്ക്കനുസൃതമായി ഒരു ഫോട്ടോ ഇവ തലച്ചോറില്‍ തയാറാക്കുകയും പിന്നീട് പിടികൂടുകയും ചെയ്യും. താപ സംവേദന സുഷിരമാണ് ഈ കാര്യത്തില്‍ പാമ്പിനു സഹായകമാകുന്നത്.

ഭക്ഷണം...

പാമ്പുകള്‍ മാസഭുക്കുകളാണ്. തവള, പല്ലി, പക്ഷി തുടങ്ങിയവയാണ് പല പാമ്പുകളുടേയും ആഹാരം. എന്നാല്‍ രാജവെമ്പാലയെ പോലുള്ള പാമ്പുകള്‍ മറ്റു പാമ്പുകളെ ആഹാരമാക്കാറുണ്ട്.

പാമ്പിന്‍ വിഷം...

എല്ലാ പാമ്പുകള്‍ക്കും വിഷമുണ്ട്. വിഷവീര്യം കൂടിയവയെ മാത്രമാണ് നാം വിഷമുള്ള പാമ്പ് എന്നു വിളിക്കുന്നത്. പാമ്പിന്‍ വിഷം പല രോഗങ്ങള്‍ക്കുമുള്ള ഔഷധങ്ങളില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. വിഷഗ്രന്ഥികളില്‍നിന്നു പല്ലുകള്‍ വഴിയാണ് പാമ്പിന്‍ വിഷം പുറത്തു വരുന്നത്. പാമ്പിന്‍ വിഷം വളരെ നേര്‍പ്പിച്ച് കുതിര പോലുള്ള ഇതര ജീവികളില്‍ കുത്തിവച്ചാണ് വിഷത്തിനുള്ള മറുമരുന്ന് തയാറാക്കുന്നത്. ഒരു തരത്തില്‍ വിഷത്തിന് മരുന്ന് വിഷംതന്നെ എന്നു പറയാം.
പല്ലുകളിലേക്ക് വിഷം എത്തുന്ന രീതിക്കനുസരിച്ച് വിഷപ്പല്ല് ഇല്ലാത്തവ, മുന്നില്‍ വിഷ

പ്പല്ല് ഉള്ളവ, പിന്നില്‍ വിഷപ്പല്ല് ഉള്ളവ, മടക്കിവയ്ക്കാവുന്ന വിഷപ്പല്ലുകള്‍ ഉള്ളവ എന്നിങ്ങനെ പാമ്പുകളെ തരം തിരിച്ചിട്ടുണ്ട്. പാമ്പിന്റെ വിഷപ്പല്ലുകള്‍ പിഴുത് വായ തുന്നിക്കെട്ടിയാണ് പല പാമ്പാട്ടികളും പാമ്പിനെ കൊണ്ടുനടക്കുന്നത്. ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ ഇത്തരം പാമ്പുകള്‍ വേഗത്തില്‍ ചത്തു പോകും.

വിഷപ്പാമ്പുകള്‍...

രാജവെമ്പാലയാണ് നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ഏറ്റവും വിഷമേറിയ പാമ്പ്. ഈജിപ്ഷ്യന്‍ കോബ്ര ,രാജവെമ്പാലയേക്കാള്‍ വിഷമേറിയ പാമ്പാണ്. മധ്യേഷ്യയില്‍ കാണപ്പെടുന്ന ഇവയുടെ കടിയേറ്റാല്‍ കാല്‍മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാം.

പാമ്പു കടിയേറ്റാല്‍...

കടിവായ കീറാനോ പൊള്ളിക്കാനോ പാടില്ല. എന്നാല്‍ കടിവായയിലെ രക്തം ഞെക്കികളയാം. കടിയേറ്റയാളിന് ധൈര്യം നല്‍കാനും ഏറ്റവും വേഗത്തില്‍ ആശുപത്രിയിലെത്തിക്കാനും കൂടെയുള്ളവര്‍ തയാറാകണം. രോഗിയുടെ ശരീരം ഇളകാതെയും പരമാവധി നടത്താതെയും ആശുപത്രിയില്‍ എത്തിക്കുന്നതാണ് ഉചിതം. 
കടിയേറ്റ ഭാഗത്തിനു മുകളില്‍ തുണിയോ ചരടോ കെട്ടാറുണ്ട് (ടൂര്‍ണിക്കെ). ഈ കെട്ട് മുറുകാതിരിക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെ വന്നാല്‍ ഗുണത്തേക്കാളധികം ദോഷവും വന്നേക്കാം. ഒരു മണിക്കൂറിനുള്ളില്‍ ഇത്തരം കെട്ടുകള്‍ അഴിക്കാനും ശ്രദ്ധിക്കണം. നാല്‍പത് മിനുട്ടിലേറെ രക്തപ്രവാഹം ഇല്ലാതെ വന്നാല്‍ ആ ഭാഗം നിര്‍ജീവമാകുകയും (ഗാങ് ഗ്രീന്‍) അവയവം മുറിച്ചു മാറ്റുകയും ചെയ്യേണ്ടി വന്നേക്കാം. കടിയേറ്റയാള്‍ക്ക് ശുദ്ധജലം നല്‍കാം. മധുര പാനീയം, ആല്‍ക്കഹോള്‍ എന്നിവ നല്‍കരുത്.

പാമ്പും അന്ധവിശ്വാസങ്ങളും...

പാമ്പുമായി ബന്ധപ്പെട്ട അനേകം അന്ധവിശ്വാസങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവയില്‍ ചിലതു വായിക്കാം.

മുട്ട കുടിക്കുന്ന പാമ്പ്...

പാമ്പുകള്‍ മുട്ടകള്‍ കൊത്തിക്കുടിക്കുമെന്ന വിശ്വാസവും ശരിയല്ല. പകരം മുട്ടകള്‍ അവ വിഴുങ്ങുകയാണ് ചെയ്യുന്നത്. ചവച്ചരയ്ക്കാനോ കൊത്തിക്കുടിക്കാനോ വലിച്ചു കുടിക്കാനോ പാമ്പിന്റെ വായഭാഗം അനുയോജ്യമല്ല. പഴവര്‍ഗങ്ങളില്‍ കൊത്തി പാമ്പുകള്‍ വിഷ പരീക്ഷണം നടത്താറുണ്ട് എന്ന വിശ്വാസമൊക്കെ മണ്ടത്തരമാണ്.

അപാരമായ ഓര്‍മ...

തന്നെ ഉപദ്രവിച്ചവരെ പാമ്പുകള്‍ ഓര്‍ത്തുവയ്ക്കും എന്ന കാര്യം ശരിയല്ല. പാമ്പിന്റെ മസ്തിഷ്‌കം വളരെ കുറച്ചു മാത്രമേ വികസിച്ചിട്ടുള്ളൂ എന്നതിനാല്‍ തന്നെ ഓര്‍മശക്തിയില്‍ പിന്നാക്കക്കാരാണ് പാമ്പുകള്‍. പാമ്പ് ഇന്നുവരെ ആരേയും ഓര്‍ത്തുവച്ച് കടിച്ചിട്ടില്ല. എന്നാല്‍ ഉപദ്രവങ്ങളില്‍ നിന്നു രക്ഷപ്പെടുന്നതിനിടയില്‍ ദ്രോഹിക്കാത്ത പലര്‍ക്കും കടിയേല്‍ക്കാന്‍ സാധ്യതയുണ്ട്.

കുടിച്ചു തീര്‍ത്ത പാല്‍ക്കുടങ്ങള്‍...

പാമ്പുകള്‍ പാല്‍ കുടിച്ച കഥകള്‍ പലര്‍ക്കും പറയാനുണ്ട്. വിശന്നു വലഞ്ഞ പാമ്പുകള്‍ ചിലപ്പോള്‍ അല്‍പ്പം പാല്‍ കുടിച്ചെന്നു വരാം. എന്നാല്‍ പാമ്പിന്റെ പ്രകൃത്യാലുള്ള ഭക്ഷണമല്ല പാല്‍. നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ച പാമ്പുകള്‍ക്ക് പലതരത്തിലുള്ള അസുഖം ബാധിക്കാന്‍ സാധ്യത കൂടുതലാണത്രേ.

വിഷം കൂടാതിരിക്കാന്‍...

കടിവായ വലുതാക്കിയാലോ പൊള്ളിച്ചാലോ വിഷബാധ കുറയുമെന്ന വിശ്വാസത്തിലും കഴമ്പില്ല. മറിച്ച് വിഷവ്യാപനം കൂടാനാണ് സാധ്യത.

വെള്ളത്തില്‍വച്ചു കടിച്ചാല്‍...

വെള്ളത്തില്‍വച്ച് പാമ്പു കടിച്ചാല്‍ വിഷമേല്‍ക്കില്ല എന്ന വിശ്വാസം ശരിയല്ല. വിഷം എവിടെ വച്ചും ശരീരത്തില്‍ ഏല്‍ക്കും. വിഷപ്പാമ്പുകള്‍ എവിടെയും ഉപദ്രവകാരികള്‍ തന്നെ.

ഒരാളെ തൊട്ടാല്‍ എട്ട് പേര്‍...

ചില പാമ്പുകളെ ഉപദ്രവിച്ചാല്‍ പകരം എട്ടു പാമ്പുകള്‍ വന്നു പകരം വീട്ടും എന്ന വിശ്വാസം ശരിയല്ല. പാമ്പിനെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുമ്പോള്‍ പാമ്പിന്റെ ശരീരത്തിലെ ഗന്ധ ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ഗന്ധം തിരിച്ചറിഞ്ഞ് മറ്റു പാമ്പുകള്‍ അവിടെയെത്തുന്നതാണിത്. അല്ലാതെ പകരം വീട്ടാന്‍ വരുന്നവരല്ല.

തലഭാഗം പറന്നു വന്നു കടിക്കുമോ...

മൂര്‍ഖന്റെ തലഭാഗം പറന്നു വന്നു കടിക്കും എന്ന വിശ്വാസത്തിലും സത്യമില്ല. പാമ്പുകളുടെ ശരീര ഭാഗങ്ങള്‍ പറന്നു ചെന്ന് ആരേയും കടിച്ച ചരിത്രമില്ല. എന്നാല്‍ വേര്‍പെട്ട തലഭാഗത്തിലും നിങ്ങളെ അപായപ്പെടുത്താവുന്ന വിഷം അടങ്ങിയിട്ടുണ്ടാകും എന്ന കാര്യം മറക്കാതിരിക്കണം.

തിരികെ കടിച്ചാല്‍ വിഷം കയറില്ലേ...

ഇങ്ങനെയൊരു വിശ്വാസം പലരുംവച്ച് പുലര്‍ത്താറുണ്ട്. ചില പൗരാണിക ഗ്രന്ഥങ്ങളില്‍ പാമ്പിനെ തിരിച്ച് കടിക്കാന്‍ കിട്ടിയില്ലെങ്കില്‍ കല്ലോ, കമ്പോ പാമ്പായി സങ്കല്‍പ്പിച്ച് കടിക്കാനും ആഹ്വാനം ചെയ്തു കാണുന്നുണ്ട്. എന്നാല്‍ പാമ്പു കടിച്ചാല്‍ ഏതിനമാണ് കടിച്ചതെന്ന് തിരിച്ചറിഞ്ഞാല്‍ ഗുണപ്രദമാകുമെന്നതല്ലാതെ പാമ്പിനെ തിരികെ കടിക്കാനൊന്നും ശ്രമിച്ചേക്കരുത്. വിഷമിറങ്ങാന്‍ പാമ്പിനെ തിരികെ കടിച്ച വിരുതന്മാര്‍ക്ക് ഒന്നിനു പകരം പല തവണ പാമ്പിന്‍ കടി കിട്ടിയ അനുഭവങ്ങള്‍ ധാരാളമുണ്ട്.

കടിയേറ്റയാള്‍ ഉറങ്ങരുത്...

ഇത്തരമൊരു വിശ്വാസവും സമൂഹത്തിലുണ്ട്. എന്നാല്‍ ഇത് ശരിയല്ല. വെള്ളിക്കെട്ടന്‍ പോലെയുള്ള പാമ്പുകളുടെ കടിയേറ്റയാള്‍ ഉറങ്ങുന്നത് ചികിത്സയില്‍ വളരെയേറെ ഗുണം ചെയ്യാറുണ്ട്.

വിഷമേറ്റയാള്‍ക്ക് എരിവ് മനസിലാകില്ല...

പാമ്പ് കടിച്ചാല്‍ വിഷത്തിന്റെ തോത് മനസിലാക്കാന്‍ നാട്ടിന്‍ പുറങ്ങളില്‍ ചെയ്തിരുന്ന സൂത്രമായിരുന്നു കടിയേറ്റയാള്‍ക്ക് കുരുമുളക് പോലെയുള്ള ഭക്ഷ്യവസ്തുക്കള്‍ നല്‍കുക എന്നത്. എത്ര തോതില്‍ വിഷമേറ്റാലും രോഗിക്ക് എരിവ് തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ വിഷവ്യാപത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ദര്‍ശന, സ്പര്‍ശന, രുചികള്‍ തിരിച്ചറിയാന്‍ സാധിക്കാറില്ല.

ഇണചേരല്‍...

വ്യത്യസ്ത വര്‍ഗത്തില്‍പ്പെട്ട പാമ്പുകള്‍ തമ്മില്‍ ഇണചേരില്ല എന്നാണ് ഗവേഷകരുടെ വാദം. മൂര്‍ഖനും ചേരയും തമ്മില്‍ ഇണ ചേര്‍ന്ന് പുതിയൊരു ഇനം പാമ്പും ഉണ്ടാകില്ല. എന്നാല്‍ കാഴ്ച ബംഗ്ലാവുകളില്‍ അപൂര്‍വമായി വ്യത്യസ്ത ഇനങ്ങള്‍ ഇണ ചേര്‍ന്നേക്കാം.

കടിയേറ്റയാളെ വിയര്‍പ്പിച്ചാല്‍ വിഷം പുറത്തു പോകും...

ഇത്തരമൊരു അന്ധവിശ്വാസം പല പ്രദേശത്തുമുണ്ട്. പ്രോട്ടീന്‍ രൂപത്തിലാണ് പാമ്പിന്‍ വിഷം. വിയര്‍പ്പിക്കുന്നതിലൂടെ രക്തത്തില്‍നിന്നു പാമ്പിന്‍ വിഷം ഇറങ്ങിവരികില്ല എന്നു മാത്രമല്ല, വിയര്‍പ്പിക്കുന്നതിലൂടെ ശരീരം ചൂടായി രക്തയോട്ടം വര്‍ധിച്ച് വിഷവ്യാപന സാധ്യത വര്‍ധിക്കുകയാണ് ചെയ്യുന്നത്.

കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കാനാകുമോ...

നമ്മുടെ സമൂഹത്തില്‍ പടര്‍ന്നു പന്തലിച്ച അന്ധവിശ്വാസങ്ങളിലൊന്നാണിത്. ചില വിഷവൈദ്യമ്മന്മാര്‍ അറ്റകൈപ്രയോഗമായി ഇങ്ങനെ ചെയ്യാറുണ്ടെന്നു പഴമക്കാര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ശാസ്ത്രീയമായി ഒരു പാമ്പിനും നല്‍കിയ വിഷം തിരിച്ചെടുക്കാനുള്ള കഴിവില്ല. അങ്ങനെ ഡയാലിസിസ് നടത്തി ഒരാളുടെ രക്തം പോലും ഒരു പാമ്പും ശുദ്ധീകരിച്ചിട്ടില്ല.

പച്ചിലപ്പാമ്പ് കണ്ണ് കൊത്തിപ്പൊട്ടിക്കുമോ...

പലരുടേയും വിശ്വാസം പച്ചിലപ്പാമ്പ് കണ്ണ് കൊത്തിപ്പൊട്ടിക്കുമെന്നാണ്. ഇതു ശരിയല്ല. മരം കയറുന്ന പാമ്പുകളില്‍ (കൊളുബ്രിഡ് ഫാമിലി) പലതിനും വിഷമില്ലെന്നതാണ് സത്യം. തമിഴില്‍ കണ്‍ കൊത്തിപ്പാമ്പ് എന്നറിയപ്പെടുന്ന പച്ചിലപ്പാമ്പ് ഉപദ്രവിച്ചയാളുടെ മരണം നടക്കും വരെ മരക്കൊമ്പില്‍ തൂങ്ങിക്കിടക്കുമെന്ന വിശ്വാസവും ശരിയല്ല.

മ്യൂസിക് ഫാന്‍...

പാമ്പ് നന്നായി സംഗീതം ആസ്വദിക്കും എന്ന കാര്യം പച്ചക്കള്ളമാണ്. ബാഹ്യകര്‍ണമില്ലാത്ത ഇവയ്ക്ക് അതിനുള്ള കഴിവില്ല. പാമ്പാട്ടികളുടെ മകുടിയുടെ ചലനം കണ്ട് ഭയന്ന് പ്രതികരിക്കുന്ന പാമ്പുകളെ കണ്ടിട്ടാവണം ഇത്തരം പ്രചാരണങ്ങളുണ്ടായതെന്ന് കരുതാം.

വാല്‍ കൊണ്ട് കുത്തുമോ...

പാമ്പ് വാലു കൊണ്ട് കുത്തി വിഷമേല്‍പ്പിക്കും എന്ന വിശ്വാസം പലര്‍ക്കുമുണ്ട്. വാലില്‍ വിഷമുള്ള ഒരു പാമ്പിനേയും ഇന്നു വരെ കണ്ടെത്തിയിട്ടില്ല.

നാഗമാണിക്യം ഉണ്ടോ...

പാവം പാമ്പുകളെ മനുഷ്യര്‍ കൊന്നൊടുക്കുന്നതില്‍ മുഖ്യ കാരണങ്ങളില്‍ ഒന്നാണിത്. യാദൃശ്ചികമായി മാണിക്യം സൂക്ഷിച്ചയിടത്ത് പാമ്പ് കയറിയെന്ന് വരാം. പക്ഷെ, ഒരു പാമ്പും മാണിക്യം നിര്‍മിക്കുകയോ സൂക്ഷിക്കുകയോ ചെയ്യാറില്ല.

Sunday, 17 May 2020

മുടികൊഴിച്ചിലിന് ഒരു പ്രതിവിധി..

അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ലെന്ന് പഴമക്കാരുടെ ചൊല്ല് കേട്ടാണ് നമ്മള്‍ വളര്‍ന്നത്. ഇതറിഞ്ഞിട്ടാണോ എന്തോ കഷണ്ടിക്കാരുടെ എണ്ണം ദിവസം ചെല്ലുന്തോറും കൂടിക്കൂടി വരികയാണ്. എന്നാല്‍ വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ച സ്ഥിതിയ്ക്ക് കഷണ്ടിയ്ക്കും മരുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. പപ്പായയും പുരുഷന്‍മാരുടെ കഷണ്ടിയും

എന്നാല്‍ വിപണികളില്‍ കൊണ്ടു പോയി നമ്മുടെ ഉള്ള മുടി കൂടി കളയുന്നതിനു പകരം നമ്മുടെ വീട്ടില്‍ നിന്നു തന്നെ നമുക്ക് കഷണ്ടിയെ തുരത്താനുള്ള മാര്‍ഗ്ഗം കണ്ടെത്താം. ഒരു മാസത്തിനുള്ളില്‍ കഷണ്ടിയെ തുരത്താനും മുടി വളര്‍ച്ച വേഗത്തിലാക്കാനും വെണ്ടയ്ക്കക്കു കഴിയും. എങ്ങനെയെന്ന് നോക്കാം.

വെണ്ടയ്ക്ക വെള്ളമൊഴിച്ച്‌ അല്‍പം ചൂടാക്കി ആ വെള്ളം തണുത്തതിനു ശേഷം അതുപയോഗിച്ച്‌ തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഒരു മാസക്കാലം ചെയ്യുക. മാറ്റം ഉണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല.

കഷണ്ടിയുടെ തുടക്ക കാലത്ത് തന്നെ ഈ വെണ്ടയ്ക്ക പാനീയം ഉപയോഗിച്ചാല്‍ കൊഴിഞ്ഞു പോയ മുടിയ്ക്ക് പകരം പുതിയ മുടി കിളിര്‍ക്കും.

ലാവെന്‍ഡര്‍ ഓയിലും വെണ്ടയ്ക്കയും മിക്സ് ചെയ്ത് കണ്ടീഷണര്‍ രൂപത്തില്‍ ആക്കിയും ഉപയോഗിക്കാം. കൂടുതല്‍ ജലാംശം നിലനിര്‍ത്താന്‍ അല്‍പം നാരങ്ങാ നീരും ചേര്‍ക്കാം.

മുടി കൊഴിച്ചില്‍ പ്രതിരോധിയ്ക്കുന്നതിനും വെണ്ടയ്ക്ക നല്ലതാണ്. വെറുതെ വെള്ളത്തിലിട്ട് പിഴിഞ്ഞെടുത്ത വെണ്ടയ്ക്കയുടെ വെള്ളം കൊണ്ട് തല കഴുകിയാല്‍ മതി. ഇത് മുടി കൊഴിച്ചിലിനെ കാര്യമായി തന്നെ പ്രതിരോധിയ്ക്കാം. അല്‍പം സുഗന്ധത്തിനായി ലാവെന്‍ഡര്‍ ഓയില്‍ കൂടി മിക്സ് ചെയ്യാം.

താരന്റെ കാര്യത്തിലും വെണ്ടയ്ക്ക തന്നെ മുന്നില്‍. വെണ്ടയ്ക്കയുടെ പള്‍പ്പ് വെള്ളത്തില്‍ മിക്സ് ചെയ്ത് പുരട്ടി 45 മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താരനെ പ്രതിരോധിയ്ക്കും.

അകാല നരയെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും വെണ്ടയ്ക്ക ബെസ്റ്റാണ്. വെണ്ടയ്ക്ക കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിയ്ക്കുന്നു.

Tuesday, 12 May 2020

മൂന്നു മാസം ഗർഭിണി..

വായനക്കാരന്റെ ചോദ്യത്തിനുള്ള മറുപടി..

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം. ഓള് ഗര്‍ഭിണിയാണ്, ആദ്യസ്‌കാന്‍ കഴിഞ്ഞു. സ്‌കാന്‍ ചെയ്ത് നോക്കിയപ്പോ മൂന്ന് മാസം പ്രായമുള്ള ഗര്‍ഭം. അടി, വെടി, കലാപം, കച്ചറ, വിവാഹമോചനഭീഷണി… ഒന്നും പറയേണ്ട. ഇത്തരത്തില്‍ സംഭവിച്ച് കാര്യം മനസ്സിലാവാതെ കുഴങ്ങിയ പെണ്‍കുട്ടികള്‍ ഒന്നല്ല, പലത് കാണും.

ഒന്നുകില്‍ പുതുമണവാട്ടികള്‍, അല്ലെങ്കില്‍ പ്രവാസി പത്‌നിമാര്‍. ബന്ധപ്പെടാതെ കുഞ്ഞെവിടെ നിന്ന് വന്നെന്ന് അവര്‍ക്കും മനസ്സിലാവില്ല. ഇതിന്റെ ഗുട്ടന്‍സ് ഇത്രയേയുള്ളൂ. ഗര്‍ഭത്തിന്റെ പ്രായം അളക്കുന്നത് അവസാനമായി മാസമുറ ഉണ്ടായതിന്റെ ആദ്യദിവസം തൊട്ടാണ്.
ശരാശരി 28 ദിവസം വരുന്ന ഒരു ആര്‍ത്തവചക്രത്തിന്റെ മദ്ധ്യത്തിലാണ് അണ്ഢവിസര്‍ജ്ജനം നടക്കുന്നത്. ഈ അണ്ഢം ഇരുപത്തിനാല് മണിക്കൂര്‍ ബീജത്തെയും കാത്തിരിക്കും. 

ഒരുദാഹരണത്തിന് നവംബര്‍ 1ന് ആര്‍ത്തവം ഉണ്ടായ മണവാട്ടി നവംബര്‍ 15ന് കല്യാണം നടന്ന് ആദ്യരാത്രി ആഘോഷിക്കുമ്പോള്‍ അന്നത്തെ ആഘോഷത്തില്‍ നിന്ന് അവള്‍ ഗര്‍ഭം ധരിക്കാന്‍ സാധ്യതയുണ്ട് എന്ന് മാത്രമല്ല, ഗര്‍ഭത്തിന്റെ പ്രായം കണക്കാക്കുന്നത് കല്യാണത്തിന് രണ്ടാഴ്ച മുന്‍പ് അവള്‍ക്ക് ആര്‍ത്തവം തുടങ്ങിയ നവംബര്‍ 1 തൊട്ടാകും.
ഫലത്തില്‍, കുട്ടിയെ ‘വന്നപ്പോള്‍ കൊണ്ടു വന്നു’ എന്ന് ആരോപിക്കപ്പെടാം. ആര്‍ത്തവചക്രത്തില്‍ എപ്പോള്‍ അണ്ഢവിസര്‍ജനം നടന്നു എന്ന് കണക്കാക്കുന്ന മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും, അവ ചിലവേറിയതായത് കൊണ്ടാണ് ഇത്തരത്തില്‍ LMP (Last Menstural Period) വെച്ച് ലോകം മുഴുവന്‍ ഗര്‍ഭത്തിന്റെ പ്രായം കണക്കാക്കുന്നത്. 

ഗര്‍ഭസ്ഥശിശുവിന്റെ യഥാര്‍ത്ഥ പ്രായം അത് കൊണ്ട് തന്നെ എല്ലായെപ്പോഴും സ്‌കാനിലെ ഗര്‍ഭത്തിന്റെ പ്രായത്തേക്കാള്‍ അല്‍പം കുറവായിരിക്കും. സ്‌കാനിങ്ങിനെ വില്ലനാക്കി ജീവിതം കളയും മുന്‍പ് ഇപ്പറഞ്ഞതൊന്ന് പരിഗണിച്ചേക്കണേ….
ആ പിന്നേ, ഇപ്പോഴത്തെ കണക്കില്‍ മൂന്ന് സ്‌കാനുകളെങ്കിലും ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ചെയ്യണമെന്നാണ്. 

ആദ്യത്തെ സ്‌കാന്‍ ഗര്‍ഭം ഗര്‍ഭപാത്രത്തില്‍ തന്നെയാണോ എന്നും, കുഞ്ഞിന് ഹൃദയമിടിപ്പുണ്ടോ എന്നുമൊക്കെ അറിയാനാണ്. അണ്ഢവാഹിനിക്കുഴലില്‍ ഉണ്ടാകുന്ന ട്യൂബര്‍ പ്രഗ്‌നന്‍സി ആണെങ്കില്‍, ട്യൂബ് പൊട്ടിയാല്‍ ആന്തരികരക്തസ്രാവമുണ്ടാകും, ഗര്‍ഭിണി മരണപ്പെടും. അതുകൊണ്ട് തന്നെ അവരുടെ ജീവനോളം വിലയുണ്ട് ഈ സ്‌കാനിന്. കൂടാതെ ഗര്‍ഭത്തിന്റെ പ്രായവും, പ്രസവ ഡേറ്റും അറിയാനും ഈ സ്‌കാന്‍ വേണം.

അഞ്ചാം മാസം ചെയ്യുന്ന രണ്ടാമത് സ്‌കാന്‍ കുഞ്ഞിന് അംഗവൈകല്യങ്ങള്‍ ഇല്ലെന്നുറപ്പ് വരുത്താനും പ്രസവഡേറ്റിന് അടുപ്പിച്ചുള്ള മൂന്നാമത് സ്‌കാന്‍ കുഞ്ഞിന്റെ നില അറിയാനും, പ്രസവത്തോടനുബന്ധിച്ച് മറ്റ് സങ്കീര്‍ണതകള്‍ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്താനുമാണ്.

ഇതൊന്നുമല്ലാതെ ഡൗണ്‍ സിണ്ട്രോം ലക്ഷണങ്ങള്‍ കണ്ട് പിടിക്കാന്‍ പന്ത്രണ്ടാമത് ആഴ്ചയില്‍ ചെയ്യാവുന്ന മറ്റൊരു സ്‌കാനും ഉണ്ട് കേട്ടോ. താല്‍പര്യമുണ്ടെങ്കില്‍ അത് കൂടി ചെയ്യുന്നത് നല്ലതാണ്. തിരിഞ്ഞല്ലോ അല്ലേ? അപ്പോ, കല്യാണദിനത്തിനും മുന്നേ വയറില്‍ ‘കുഞ്ഞ് കയറിക്കൂടിയതിന്റെ’ പേരില്‍ സംശയാലുക്കളായ ഭര്‍ത്താക്കന്‍മാര്‍ക്കും സംശയത്തില്‍ പെട്ട് പോയ ഭാര്യമാര്‍ക്കും ഇനി സംശയാലുക്കളാകാന്‍ പോകുന്നവര്‍ക്കുമൊക്കെ ഇന്നത്തെ ലേഖനം‍ വായിച്ചപ്പോള് അല്‍പം റിലാക്‌സേഷന്‍ കിട്ടിയെന്ന് പ്രതീക്ഷിക്കുന്നു…

Sunday, 10 May 2020

വിയര്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്..?


വിയര്‍പ്പ് എല്ലാവര്‍ക്കുമുള്ളൊരു സ്വാഭാവിക പ്രക്രിയയാണ്. ശരീരത്തിന് അധ്വാനം കൂടുമ്പോഴും ചൂടുള്ള കാലാവസ്ഥയിലും വിയര്‍ക്കും. ശരീരത്തിലെ സ്വാഭാവിക താപനില നില നിര്‍ത്താനുളള ഒരു പ്രക്രിയയാണിത്. ചിലരാകട്ടെ, പരിഭ്രവവും ഭയവുമൊക്കെ വരുമ്പോഴും വിയര്‍ക്കാറുണ്ട്. വിയര്‍ക്കുന്നത് അത്ര സുഖരമായ ഒന്നല്ലെങ്കിലും ആരോഗ്യത്തിന് നല്ലതാണ്. ഏതെല്ലാം വിധത്തിലാണ് വിയര്‍ക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നു നോക്കൂ,

ഹൃദയത്തിന്

ഇത് ഹൃദയത്തിന് നല്ലതാണ്. ശരീരതാപം നില നിര്‍ത്താന്‍ ഹൃദയം കൂടുതല്‍ പ്രവര്‍ത്തിയ്ക്കും. രക്തപ്രവാഹം നന്നായി നടക്കും.

സൗന്ദര്യത്തിന്

ചര്‍മത്തിലെ അഴുക്കുകള്‍ പുറന്തള്ളപ്പെടും. സൗന്ദര്യത്തിന് നല്ലതാണ്.

കിഡ്‌നി ആരോഗ്യത്തിന്

വിയര്‍ക്കുമ്പോള്‍ സ്വാഭാവികമായി ദാഹവും തോന്നും. ഇത് കിഡ്‌നി ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ടോക്സിനുകൾ

വിയര്‍ക്കുമ്പോള്‍ ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളപ്പെടും. ശരീരത്തിന്റെ ആരോഗ്യത്തിന് ഇത് നല്ലതാണ്. ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളും തടയാന്‍ സാധിയ്ക്കും.

ഹോർമോണുകൾ 

വ്യായാമത്തിലൂടെ ശരീരം വിയര്‍ക്കുമ്പോള്‍ ശരീരത്തില്‍ നല്ല മൂഡ് ലഭിയ്ക്കാനിടയുള്ള നല്ല ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും.

ആന്റിബയോട്ടിക്‌സ് ഗുണം

ഇത് ശരീരത്തില്‍ ആന്റിബയോട്ടിക്‌സ് ഗുണം നല്‍കും. രോഗാണുക്കളോട് പൊരുതാന്‍ ശരീരത്തെ സഹായിക്കും.

മുറിവുകൾ

ശരീരത്തിലെ മുറിവുകള്‍ പെട്ടെന്നുണങ്ങാന്‍ വിയര്‍ക്കുന്നതു സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

പ്രതിരോധശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും വിയര്‍ക്കുന്നത് സഹായിക്കും.

താപനില

ശരീരത്തിന്റെ താപനില ചുറ്റുപാടുമായി പൊരുത്തപ്പെട്ടു പോകാനുള്ള ഏറ്റവും നല്ല വഴിയാണ് വിയര്‍ക്കുന്നത്. അല്ലെങ്കില്‍ ചൂടുള്ള സാഹചര്യങ്ങളില്‍ ശരീരത്തിന് വല്ലാത്ത അസ്വസ്ഥതയുണ്ടാകും..

Friday, 8 May 2020

ആരാണ് ലൂസിഫർ..?

ലൂസിഫർ എന്ന മലയാളം സിനിമ കണ്ടവർ ആയിരിക്കും നമ്മളിൽ പലരും പക്ഷെ അത് ഒരു പേര് മാത്രം ആയിരുന്നു. ഇനി ആരാണ് ലൂസിഫർ എന്ന് നമുക്ക് നോക്കാം. പുരാതന റോമൻ കാലഘട്ടത്തിലെ പ്രഭാത നക്ഷത്രം എന്ന നിലയിൽ ശുക്ര ഗ്രഹത്തിന്റെ ലാറ്റിൻ നാമമാണ് ലൂസിഫർ. പ്രകാശം കൊണ്ടുവരുന്നവൻ, ശുക്രനക്ഷത്രം, സാത്താൻ എന്നിവ ലൂസിഫർ എന്ന പദത്തിന്റെ നാമങ്ങളാണ്. ക്രിസ്ത്യൻ വിശ്വാസപ്രകാരം പിശാച് എന്നു വിളിക്കപ്പെടുന്ന സാത്താൻ ഉത്ഭവ രൂപമാണ് ലൂസിഫർ. സാത്താൻ പാപം ചെയ്യുന്നതിന് മുമ്പ് സ്വർഗ്ഗത്തിൽ ദൈവ ദൂതനായി വസിക്കുകയായിരുന്നു. ജ്ഞാനസമ്പൂർണ്ണനും, സൗന്ദര്യവാനും ദൈവത്തിൻറെ സിംഹാസനത്തിൻറെ അടുത്തു നിൽക്കുന്നവനുമായിരുന്നു ലൂസിഫർ.  സാത്താന്റെ മറ്റൊരു പേരാണ് ലൂസിഫർ എന്നും കരുതപ്പെടുന്നു. മനുഷ്യന്റെ ഉത്പ‌ത്തിക്ക് മുമ്പ് ദൈവനിഷേധം നടത്തിയതിന്റെ പേരിൽ സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ട ദൈവത്തിന്റെ പ്രിയപ്പെട്ട മാലാഖയായിരുന്നു ലൂസിഫറെന്നാണ് ബൈബിൾ പറയുന്നത്. ലോകത്ത് പാപത്തിന്റെ തുടക്കവും ലൂസിഫറിൽ നിന്നാണെന്ന് ബൈബിൾ പറയുന്നു.

പറുദീസയിൽ ഗബ്രിയേൽ, മിഖായേൽ മാലാഖമാരേക്കൾ പ്രധാനിയായിരുന്ന ലൂസിഫർ ദൈവത്തേക്കാൾ ഉന്നതനാകാൻ ശ്രമിച്ചതിന്റെ പേരിലാണ് പുറത്താക്കപ്പെടുന്നതും ശപിക്കപ്പെടുന്നതും. പിന്നീട് ആദി മനുഷ്യരായ ആദത്തിനും, ഹവ്വയ്‌ക്കും മുന്നിൽ സർപ്പത്തിന്റെ രൂപത്തിലെത്തിയതും ഇതേ ലൂസിഫർ തന്നെയാണ്. താൻ ദൈവത്തപ്പോലെ തന്നെ ആരാധിക്കപ്പെടേണ്ടവനാണെന്ന ചിന്ത പുലർത്തുന്ന ലൂസിഫർ ഇതിന് വേണ്ടി മനുഷ്യകുലത്തിനെയാകെ വരുതിയിലാഴ്‌ത്തണമെന്നും അതിയായി ആഗ്രഹിക്കുന്നു. ബൈബിൾ പുതിയ നിയമത്തിൽ തന്നെ ആരാധിക്കണമെന്ന് യേശുവിനോട് പോലും ലൂസിഫർ ആവശ്യപ്പെടുന്നുണ്ട്. ആദ്യകാലത്ത് ദൈവത്തെ അനുസരിച്ചുപോന്ന ലൂസിഫറിൽ പിന്നീട് ഗർവ്വ്, അസൂയ, അസംതൃപ്തി, ഉന്നതഭാവം, മുതലായവ ഉണ്ടായി എന്ന് ബൈബിൾ. ദൈവത്തെ സിംഹാസന ഭ്രഷ്ടനാക്കുവാൻ ശ്രമിക്കയും എല്ലാവരും തന്നെ ആരാധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്യുകയും; ലൂസിഫറിൽ ആകൃഷ്ടരായ സ്വർഗ്ഗത്തിലെ മൂന്നിലൊന്നു ദൂതന്മാർ ലൂസിഫറിനൊപ്പം ചേരുകയും ചെയ്തു. തൻനിമിത്തം ലൂസിഫറിനേയും അവന്റെ അനുഗാമികളേയും സ്വർഗ്ഗത്തിൽ നിന്നും ദൈവം തള്ളിക്കളഞ്ഞു; എന്ന് ക്രിസ്തീയ വിശ്വാസം.  പരിശുദ്ധമാക്കപ്പെട്ട മതചിഹ്നങ്ങളെ അവഹേളിച്ച് കൊണ്ടും, ദൈവത്തിന്റെ ശപിക്കപ്പെട്ട മാലാഖയെ വാഴ്‌ത്തിക്കൊണ്ടും പിശാചിനെ ആരാധിക്കുന്നവർ ഇപ്പോഴുമുണ്ടെന്ന് ക്രിസ്‌തീയ സഭകളുടെ ആരോപണം. പ്രത്യേക രീതിയിലുള്ള കുരിശ് ഉപയോഗിച്ച് നടത്തപ്പെടുന്ന ഇത്തരം ആരാധനകളെ ബ്ലാക് മാസ് അഥവാ കറുത്ത കുർബാനയെന്നും അറിയപ്പെടുന്നു. എന്നാൽ ക്രൈസ്‌തവർക്കിടയിൽ മാത്രമല്ല, മുസ്‌ലിങ്ങൾക്കിടയിലും ഹിന്ദു വിശ്വാസികൾക്കിടയിലും ഇത്തരം ആചാരങ്ങൾ ഉണ്ടെന്നാണ് വിവരം. ചാത്തൻ സേവയും ,ജിന്ന് സേവയുമൊക്കെ ഇതിന് തെളിവുകളാണെന്ന് പറയപ്പെടുന്നു.

Tuesday, 5 May 2020

കാന്താരി മുളക്.. ഉൽഭവവും ഉപയോഗങ്ങളും..?

മലയാളികൾ സർവസാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് കാന്താരി മുളക് . വടക്കൻ കേരളത്തിൽ കാന്താരി മുളക് 
ചീനിമുളക് എന്നും അറിയപ്പെടുന്നു . ഇത് സാധാരണയായി കേരളീയർ കറികളിൽ എരിവ് രസം വരുത്തുവാൻ ചേർക്കുന്നു. കാന്താരിയുടെ ശാസ്ത്രീയനാമം Capsicum frutescens എന്നാണ്‌.ഏകദേശം 1 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണ് കാന്താരി .വൈറ്റമിനുകളായ എ, സി, ഇ എന്നിവയാൽ സംപുഷ്ടമായ കാന്താരി മുളകിൽ കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്പറസ് എന്നിവയും നല്ലതോതിൽ അടങ്ങിയിട്ടുണ്ട്.

വെളുപ്പുകലർന്ന പച്ച നിറത്തോടുകൂടിയ പൂക്കളാണ്‌ ഇതിനുള്ളത്. കായ്കൾക്ക് പച്ച നിറവും പാകമാകുമ്പോൾ ചുവപ്പോ, മഞ്ഞ കലർന്ന ചുവപ്പോ നിറമായിരിക്കും. വളരെയധികം എരിവ് കൂടിയ ഒരു മുളകാണ്‌ കാന്താരി മുളക് .എരിവിന്‍റെ രാജാവാണെങ്കിലും കാന്താരിക്ക് അവകാശപ്പെടാനുള്ള ഔഷധപ്പെരുമ ഏറെയാണ്. എരിവ് കൂടുന്തോറും ഔഷധമൂല്യവും കൂടുന്നുവെന്നു ആയുർവേദ ഗ്രന്ഥങ്ങൾ പറയുന്നു . കാന്താരി മുളകിന്റെ രസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാൻ കഴിവുണ്ട്. കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

കൊളസ്‌ട്രോൾ കുറയ്‌ക്കാനും രക്തക്കുഴലുകൾ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയുന്നു. കാന്താരി മുളകിന്റെ ഉപയോഗം ദഹന പ്രക്രിയയെ സഹായിക്കുന്നു. 
വിശപ്പു വർദ്ധിപ്പിക്കാനും, കൊഴുപ്പു കുറക്കാനും കാന്താരിക്കു കഴിവുണ്ടെന്നു പറയപ്പെടുന്നു. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ
അളവിനെ നിയന്ത്രിക്കാനും കാന്താരി ഉപയോഗിക്കാം.ആയുർവേദത്തിൽ കാന്താരി വാതരോഗങ്ങൾക്ക് ശമനമുണ്ടാക്കുവാനും അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന തുടങ്ങിയവ ഭേദപ്പെടുത്തുവാനുമുള്ള ഔഷധമായി പരാമർശിക്കുന്നു.അതുപോലെ ഇൻസുലിൻ ഉൽപാദിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാനും കാന്താരി മുളകിനു സാധിക്കുമെന്നു പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

കാന്താരി പച്ച നിറമുള്ളത് അതുപോലെ
നാടൻ വെള്ള കാന്താരി എന്നിങ്ങനെയാണ് കാണപ്പെടുന്നത്.അതിൽ വെള്ള കാന്താരി അച്ചാറുകൾക്കും കറികൾക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന മുളകാണ്. ലളിതമായ പരിചരണം ഉണ്ടെങ്കിൽപോലും മികച്ച വിളവ് തരും, ഒരു ചെടിയിൽ നിന്നുതന്നെ ദീർഘനാൾ മുളകെടുക്കാം വിപണിയിൽ പക്ഷെ പച്ച കാന്താരിയെപോലെ വിലയില്ല വെള്ള കാന്താരിക്ക്,നാരങ്ങയും വെള്ള കാന്താരിയും ചേർത്തുള്ള അച്ചാർ ബഹുകേമമാണ്.സംഭാരത്തിലും നാരങ്ങാ വെള്ളത്തിലും 1–2 കാന്താരി ഇട്ട് ഉപയോഗിക്കാം. അച്ചാ‌റുകളിലും കറികളിലും ചമ്മന്തികളിലും കാന്താരി ചേർക്കാം. കാന്താരിമുളക് തനിയെ കഴിക്കുന്നതിനെക്കാൾ മറ്റു ഭക്ഷണങ്ങളിൽ ചേർത്തു് കഴി‌ക്കുന്നതാണ് ഉ‌ത്തമം.

ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്‍റെ സൂചനമാത്രം.
കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്‍റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ.
സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്‍റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്.

കാന്താരി മാഹാത്മ്യം അവസാനിക്കുന്നില്ല. രക്തത്തിലെ കൊഴുപ്പ് ക്രമീകരിക്കുന്ന കാന്താരി അമിതവണ്ണം അഥവാ ദുര്‍മേധസ്സിന്‍റെ ശത്രുവാണ്. രക്ത ശുദ്ധി യ്ക്കും കാന്താരിയുടെ ഉപയോഗം വളരെ നല്ലതാണ്. വീട്ടില്‍ 1-2 കാന്താരി ചെടി നട്ട് വളര്‍ത്തിയാല്‍ മരുന്നടിച്ച പച്ച മുളക് ഒഴിവാക്കാം, കൂടെ ആരോഗ്യവും സംരക്ഷിക്കാം. കാന്താരി വിത്ത് പാകിയാണ് മുളപ്പിക്കുക, അറിയാവുന്ന ആരുടെയങ്കിലും വീടുകളില്‍ കാന്താരി ഉണ്ടെങ്കില്‍ അവിടെ നിന്ന് നല്ല പഴുത്ത കാന്താരി മുളകുകള്‍ സങ്കടിപ്പിക്കാം, അവ പാകി തൈകള്‍ മുളപ്പിക്കം.കാന്താരി പൂത്ത് തുടങ്ങിയാൽ എപ്പോഴും വിളവ് തരും. ഒരു ചെടിക്ക് നാലുതൊട്ട് ആറുവർഷം വരെ ആയുസ്സുണ്ടാകും.കൂടുതൽ പരിചരണം ആവശ്യമില്ലാത്ത വിളയാണിത്.

കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.

കാന്താരിയെ പോര്‍ച്ചുഗീസുകാരാണ് ഇങ്ങോട്ട് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെയാണ് കാന്താരിയെ പറങ്കിമുളകെന്ന് വിളിക്കുന്നത്.
മുൻകാലങ്ങളിൽ കാന്താരിക്ക് നമ്മുടെ ഭക്ഷണ ക്രമത്തിൽ പ്രധാന സ്ഥാനമുണ്ടായിരുന്നു കഞ്ഞിയിലും കപ്പയിലും അച്ചാറിലും ...
എന്നാൽ ഇന്നത്തെ തലമുറയിൽപെട്ടവരോട് ചോദിച്ചാൽ അതെന്താ സാധനം എന്ന് തിരിച്ചു ചോദിച്ചാൽ അതിൽ അൽഭുതപ്പടേണ്ടതില്ല.
കാൽസ്യം അയേൺ പൊട്ടാസ്യം ഫോസ്ഫറസ്.അടങ്ങിയ കാന്താരി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് വർദ്ധിപ്പിക്കും കൊഴുപ്പ് കുറക്കും. കൊളസ്ട്രോൾ അളവ് കുറച്ച്
പൊണ്ണത്തടി കുറക്കാനും ഹ്രൃദയാരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ്.സൂര്യനെ നോക്കി വളരുന്ന ഏക ഫലം എന്ന പ്രത്യേകതയും കാന്താരിക്ക് സ്വന്തം.

ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാൻ കാന്താരിയ്ക്ക് കഴിയുമെന്നും തെളിഞ്ഞിട്ടുണ്ട്. എന്നൽ അമിതമായ ഉപയോഗം ത്വക്കിൽ പുകച്ചിൽ, ചൊറിച്ചിൽ, പെട്ടെന്നുള്ള അമിത വിയർപ്പ്, കണ്ണുനിറഞ്ഞ് ഒഴുകൽ, മൂക്കൊലിപ്പ്, വായിൽ പുകച്ചിൽ എന്നിവയ്ക്കും വയറിൽ പലവിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകും. കിഡ്നിക്കും ലിവറിനും പ്രശ്നമുള്ളവരും അൾസർ ഉള്ളവരും കാ‌ന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം.

കാന്താരിയെ അടുക്കളയിലോട്ട് ആനയിക്കൂ ആരോഗ്യം സംരക്ഷിക്കൂ. ഇന്ന് പച്ച കാന്താരിക്ക് എകദേശം ഒരു കിലേയിക്ക് എണ്ണൂറു മുതൽ ആയിരം രുപാവരെ വിലയുണ്ട്. വെള്ള കാന്താരിക്ക് ഒരു കിലോയിക്ക് നാന്നൂറു മുതൽ അഞ്ഞുറു രൂപാ വരെ വിലയുണ്ട്. നമ്മുടെ വീടുകളിൽ വളരെ എളുപ്പം വളർത്താവുന്നതും യാതൊരു പരിചരണവും ഇല്ലാതെ തുടർച്ചയായി വർഷങ്ങളോളം വിളവ് തരുന്നതുമായ ഒരു ചെടിയാണ് കാന്താരി. പക്ഷെ ഇന്ന് വർത്താനും പരിചരിക്കാനും പലർക്കും സമയമില്ല, പിന്നെ സുലഭമായി വാങ്ങാനും കിട്ടും. ഞാൻ മിക്കവാറും എല്ലാ ദിവസം കലൂർ സ്റ്റേഡിയത്തിന്റെ പുറകുവശത്തെ റേഡിൽ നിരവധി വഴിയോര കച്ചവടക്കാർ രാവിലെ പല തരത്തിലുള്ള നാടൻ പച്ചകറികൾ, നാടൻ മോര്, പിന്നെ വീട്ടിൽ നിന്നുള്ള പശുവിൻ പാൽ തുടങ്ങി നിരവധി സാധനങ്ങൾ, കൂട്ടത്തിൽ മിക്കവരും അവരുടെ പക്കൽ കാന്താരി മുളകും കാണാം. അതു മാത്രമല്ല നിരവധി പേർ ഇതിനൊക്കെ ആവശ്യക്കാരും. നിങ്ങൾക്ക് അവിടെ വന്നാൽ കാണാൻ സാധിക്കും, അതും രാവിലെ അഞ്ചു മണി മുതൽ എകദേശം ഒരു എട്ടര മണി വരെ മാത്രം. കുറച്ചു കപ്പപുഴുങ്ങിയതും കാന്താരി ചമ്മന്തിയും ഉണ്ടായിരുന്നുവെങ്കിൽ ഇന്നത്തെ രാത്രി അടിപൊളിയാക്കാമായിരുന്നു..

Monday, 4 May 2020

പഴങ്കഞ്ഞിയുടെ ഗുണങ്ങൾ..

ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു.

100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു. 

എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. 

അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മണ്‍കലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അല്‍പം ഉപ്പും ചേര്‍ത്ത് കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാന്‍ പറ്റില്ല .പ്രഭാതത്തില്‍ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവന്‍ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിര്‍മയും നല്‍കുന്ന ഭക്ഷണം വേരെയില്ല. ചോറ് ഏറെ നേരം വെള്ളത്തില്‍ കിടക്കുന്നതിനാല്‍ അതിലടങ്ങിയിരിക്കുന്ന അയേണ്‍ ,പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വര്‍ദ്ധിക്കുന്നു. സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്.

പഴങ്കഞ്ഞിയുടെ ഗുണങ്ങള്‍ 

1. പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനം സുഗമമാകുകയും ദിനം മുഴുവന്‍ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു.

2. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ എന്നിവ ഒരു പരിധിവരെ തടയുന്നു.

3. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറക്കുകയും,അള്‍സര്‍ കുടലിലുണ്ടാവുന്ന ക്യാന്‍സര്‍ എന്നിവയെ തടയുകയും ചെയ്യുന്നു .

4. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി നിത്യവും കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്നു 

5.രക്തസമ്മര്‍ദ്ധം,കൊളസ്‌ട്രോള്‍,ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നു .

6. ചര്‍മ്മരോഗങ്ങള്‍,അലര്‍ജി എന്നിവയെ നിയന്ത്രിക്കുന്നു .

7. ഒരു കപ്പ് പഴങ്കഞ്ഞിയില്‍ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു .ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കുന്നു. 

8. കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയില്‍ മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലം വര്‍ദ്ധിക്കുന്നു .

9. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണമകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു .

10. ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തില്‍ ഉല്‍പാദിക്കുവാന്‍ പഴങ്കഞ്ഞിക്കു കഴിയും.

11.ബ്രെസ്റ്റ് കാന്‍സറിനെ ചെറുക്കുന്നു .

12. മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി6, ബി12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

13.പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.

14.ചോറ് വെള്ളത്തിലിട്ടു ഏറെ നേരം വയ്ക്കുമ്പോള്‍ ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേണ്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വര്‍ദ്ധിപ്പിയ്ക്കും.

15.മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി അത്യുത്തമമാണ്.

16.ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍,എന്നീഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പംദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.

17.അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്

18.ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും.

19.ശരീരത്തിൻറെ ക്ഷീണമകറ്റാൻ ഇത് സഹായിക്കും.

20.പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.

21.അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് വളരെയേറെ നല്ലതാണ്.

ഇതിനകത്ത് കുറച് നാടൻ പച്ചമുളകും (ആവശ്യത്തിന്), ചെറിയഉള്ളിയും, തേങ്ങയും, കറിവേപ്പിലയും, കുറച് തൈരും അരച്ച് ചേർത്തു കഴിക്കുക.

 ഈ ഗുണം എല്ലാം കിട്ടണമെങ്കിൽ തവിട് കളയാത്ത ജൈവഅരി ഉപയോഗിക്കണം..