മലയാളികൾ സർവസാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് കാന്താരി മുളക് . വടക്കൻ കേരളത്തിൽ കാന്താരി മുളക്
ചീനിമുളക് എന്നും അറിയപ്പെടുന്നു . ഇത് സാധാരണയായി കേരളീയർ കറികളിൽ എരിവ് രസം വരുത്തുവാൻ ചേർക്കുന്നു. കാന്താരിയുടെ ശാസ്ത്രീയനാമം Capsicum frutescens എന്നാണ്.ഏകദേശം 1 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണ് കാന്താരി .വൈറ്റമിനുകളായ എ, സി, ഇ എന്നിവയാൽ സംപുഷ്ടമായ കാന്താരി മുളകിൽ കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്പറസ് എന്നിവയും നല്ലതോതിൽ അടങ്ങിയിട്ടുണ്ട്.
വെളുപ്പുകലർന്ന പച്ച നിറത്തോടുകൂടിയ പൂക്കളാണ് ഇതിനുള്ളത്. കായ്കൾക്ക് പച്ച നിറവും പാകമാകുമ്പോൾ ചുവപ്പോ, മഞ്ഞ കലർന്ന ചുവപ്പോ നിറമായിരിക്കും. വളരെയധികം എരിവ് കൂടിയ ഒരു മുളകാണ് കാന്താരി മുളക് .എരിവിന്‍റെ രാജാവാണെങ്കിലും കാന്താരിക്ക് അവകാശപ്പെടാനുള്ള ഔഷധപ്പെരുമ ഏറെയാണ്. എരിവ് കൂടുന്തോറും ഔഷധമൂല്യവും കൂടുന്നുവെന്നു ആയുർവേദ ഗ്രന്ഥങ്ങൾ പറയുന്നു . കാന്താരി മുളകിന്റെ രസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാൻ കഴിവുണ്ട്. കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
കൊളസ്‌ട്രോൾ കുറയ്‌ക്കാനും രക്തക്കുഴലുകൾ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയുന്നു. കാന്താരി മുളകിന്റെ ഉപയോഗം ദഹന പ്രക്രിയയെ സഹായിക്കുന്നു.
വിശപ്പു വർദ്ധിപ്പിക്കാനും, കൊഴുപ്പു കുറക്കാനും കാന്താരിക്കു കഴിവുണ്ടെന്നു പറയപ്പെടുന്നു. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ
അളവിനെ നിയന്ത്രിക്കാനും കാന്താരി ഉപയോഗിക്കാം.ആയുർവേദത്തിൽ കാന്താരി വാതരോഗങ്ങൾക്ക് ശമനമുണ്ടാക്കുവാനും അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന തുടങ്ങിയവ ഭേദപ്പെടുത്തുവാനുമുള്ള ഔഷധമായി പരാമർശിക്കുന്നു.അതുപോലെ ഇൻസുലിൻ ഉൽപാദിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാനും കാന്താരി മുളകിനു സാധിക്കുമെന്നു പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
കാന്താരി പച്ച നിറമുള്ളത് അതുപോലെ
നാടൻ വെള്ള കാന്താരി എന്നിങ്ങനെയാണ് കാണപ്പെടുന്നത്.അതിൽ വെള്ള കാന്താരി അച്ചാറുകൾക്കും കറികൾക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന മുളകാണ്. ലളിതമായ പരിചരണം ഉണ്ടെങ്കിൽപോലും മികച്ച വിളവ് തരും, ഒരു ചെടിയിൽ നിന്നുതന്നെ ദീർഘനാൾ മുളകെടുക്കാം വിപണിയിൽ പക്ഷെ പച്ച കാന്താരിയെപോലെ വിലയില്ല വെള്ള കാന്താരിക്ക്,നാരങ്ങയും വെള്ള കാന്താരിയും ചേർത്തുള്ള അച്ചാർ ബഹുകേമമാണ്.സംഭാരത്തിലും നാരങ്ങാ വെള്ളത്തിലും 1–2 കാന്താരി ഇട്ട് ഉപയോഗിക്കാം. അച്ചാറുകളിലും കറികളിലും ചമ്മന്തികളിലും കാന്താരി ചേർക്കാം. കാന്താരിമുളക് തനിയെ കഴിക്കുന്നതിനെക്കാൾ മറ്റു ഭക്ഷണങ്ങളിൽ ചേർത്തു് കഴിക്കുന്നതാണ് ഉത്തമം.
ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്‍റെ സൂചനമാത്രം.
കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്‍റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ.
സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്‍റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്.
കാന്താരി മാഹാത്മ്യം അവസാനിക്കുന്നില്ല. രക്തത്തിലെ കൊഴുപ്പ് ക്രമീകരിക്കുന്ന കാന്താരി അമിതവണ്ണം അഥവാ ദുര്‍മേധസ്സിന്‍റെ ശത്രുവാണ്. രക്ത ശുദ്ധി യ്ക്കും കാന്താരിയുടെ ഉപയോഗം വളരെ നല്ലതാണ്. വീട്ടില്‍ 1-2 കാന്താരി ചെടി നട്ട് വളര്‍ത്തിയാല്‍ മരുന്നടിച്ച പച്ച മുളക് ഒഴിവാക്കാം, കൂടെ ആരോഗ്യവും സംരക്ഷിക്കാം. കാന്താരി വിത്ത് പാകിയാണ് മുളപ്പിക്കുക, അറിയാവുന്ന ആരുടെയങ്കിലും വീടുകളില്‍ കാന്താരി ഉണ്ടെങ്കില്‍ അവിടെ നിന്ന് നല്ല പഴുത്ത കാന്താരി മുളകുകള്‍ സങ്കടിപ്പിക്കാം, അവ പാകി തൈകള്‍ മുളപ്പിക്കം.കാന്താരി പൂത്ത് തുടങ്ങിയാൽ എപ്പോഴും വിളവ് തരും. ഒരു ചെടിക്ക് നാലുതൊട്ട് ആറുവർഷം വരെ ആയുസ്സുണ്ടാകും.കൂടുതൽ പരിചരണം ആവശ്യമില്ലാത്ത വിളയാണിത്.
കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.
കാന്താരിയെ പോര്‍ച്ചുഗീസുകാരാണ് ഇങ്ങോട്ട് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെയാണ് കാന്താരിയെ പറങ്കിമുളകെന്ന് വിളിക്കുന്നത്.
മുൻകാലങ്ങളിൽ കാന്താരിക്ക് നമ്മുടെ ഭക്ഷണ ക്രമത്തിൽ പ്രധാന സ്ഥാനമുണ്ടായിരുന്നു കഞ്ഞിയിലും കപ്പയിലും അച്ചാറിലും ...
എന്നാൽ ഇന്നത്തെ തലമുറയിൽപെട്ടവരോട് ചോദിച്ചാൽ അതെന്താ സാധനം എന്ന് തിരിച്ചു ചോദിച്ചാൽ അതിൽ അൽഭുതപ്പടേണ്ടതില്ല.
കാൽസ്യം അയേൺ പൊട്ടാസ്യം ഫോസ്ഫറസ്.അടങ്ങിയ കാന്താരി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് വർദ്ധിപ്പിക്കും കൊഴുപ്പ് കുറക്കും. കൊളസ്ട്രോൾ അളവ് കുറച്ച്
പൊണ്ണത്തടി കുറക്കാനും ഹ്രൃദയാരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ്.സൂര്യനെ നോക്കി വളരുന്ന ഏക ഫലം എന്ന പ്രത്യേകതയും കാന്താരിക്ക് സ്വന്തം.
ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാൻ കാന്താരിയ്ക്ക് കഴിയുമെന്നും തെളിഞ്ഞിട്ടുണ്ട്. എന്നൽ അമിതമായ ഉപയോഗം ത്വക്കിൽ പുകച്ചിൽ, ചൊറിച്ചിൽ, പെട്ടെന്നുള്ള അമിത വിയർപ്പ്, കണ്ണുനിറഞ്ഞ് ഒഴുകൽ, മൂക്കൊലിപ്പ്, വായിൽ പുകച്ചിൽ എന്നിവയ്ക്കും വയറിൽ പലവിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകും. കിഡ്നിക്കും ലിവറിനും പ്രശ്നമുള്ളവരും അൾസർ ഉള്ളവരും കാന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം.
കാന്താരിയെ അടുക്കളയിലോട്ട് ആനയിക്കൂ ആരോഗ്യം സംരക്ഷിക്കൂ. ഇന്ന് പച്ച കാന്താരിക്ക് എകദേശം ഒരു കിലേയിക്ക് എണ്ണൂറു മുതൽ ആയിരം രുപാവരെ വിലയുണ്ട്. വെള്ള കാന്താരിക്ക് ഒരു കിലോയിക്ക് നാന്നൂറു മുതൽ അഞ്ഞുറു രൂപാ വരെ വിലയുണ്ട്. നമ്മുടെ വീടുകളിൽ വളരെ എളുപ്പം വളർത്താവുന്നതും യാതൊരു പരിചരണവും ഇല്ലാതെ തുടർച്ചയായി വർഷങ്ങളോളം വിളവ് തരുന്നതുമായ ഒരു ചെടിയാണ് കാന്താരി. പക്ഷെ ഇന്ന് വർത്താനും പരിചരിക്കാനും പലർക്കും സമയമില്ല, പിന്നെ സുലഭമായി വാങ്ങാനും കിട്ടും. ഞാൻ മിക്കവാറും എല്ലാ ദിവസം കലൂർ സ്റ്റേഡിയത്തിന്റെ പുറകുവശത്തെ റേഡിൽ നിരവധി വഴിയോര കച്ചവടക്കാർ രാവിലെ പല തരത്തിലുള്ള നാടൻ പച്ചകറികൾ, നാടൻ മോര്, പിന്നെ വീട്ടിൽ നിന്നുള്ള പശുവിൻ പാൽ തുടങ്ങി നിരവധി സാധനങ്ങൾ, കൂട്ടത്തിൽ മിക്കവരും അവരുടെ പക്കൽ കാന്താരി മുളകും കാണാം. അതു മാത്രമല്ല നിരവധി പേർ ഇതിനൊക്കെ ആവശ്യക്കാരും. നിങ്ങൾക്ക് അവിടെ വന്നാൽ കാണാൻ സാധിക്കും, അതും രാവിലെ അഞ്ചു മണി മുതൽ എകദേശം ഒരു എട്ടര മണി വരെ മാത്രം. കുറച്ചു കപ്പപുഴുങ്ങിയതും കാന്താരി ചമ്മന്തിയും ഉണ്ടായിരുന്നുവെങ്കിൽ ഇന്നത്തെ രാത്രി അടിപൊളിയാക്കാമായിരുന്നു..
No comments:
Post a Comment