അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ലെന്ന് പഴമക്കാരുടെ ചൊല്ല് കേട്ടാണ് നമ്മള്‍ വളര്‍ന്നത്. ഇതറിഞ്ഞിട്ടാണോ എന്തോ കഷണ്ടിക്കാരുടെ എണ്ണം ദിവസം ചെല്ലുന്തോറും കൂടിക്കൂടി വരികയാണ്. എന്നാല്‍ വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ച സ്ഥിതിയ്ക്ക് കഷണ്ടിയ്ക്കും മരുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. പപ്പായയും പുരുഷന്‍മാരുടെ കഷണ്ടിയും
എന്നാല്‍ വിപണികളില്‍ കൊണ്ടു പോയി നമ്മുടെ ഉള്ള മുടി കൂടി കളയുന്നതിനു പകരം നമ്മുടെ വീട്ടില്‍ നിന്നു തന്നെ നമുക്ക് കഷണ്ടിയെ തുരത്താനുള്ള മാര്‍ഗ്ഗം കണ്ടെത്താം. ഒരു മാസത്തിനുള്ളില്‍ കഷണ്ടിയെ തുരത്താനും മുടി വളര്‍ച്ച വേഗത്തിലാക്കാനും വെണ്ടയ്ക്കക്കു കഴിയും. എങ്ങനെയെന്ന് നോക്കാം.
വെണ്ടയ്ക്ക വെള്ളമൊഴിച്ച് അല്‍പം ചൂടാക്കി ആ വെള്ളം തണുത്തതിനു ശേഷം അതുപയോഗിച്ച് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഒരു മാസക്കാലം ചെയ്യുക. മാറ്റം ഉണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല.
കഷണ്ടിയുടെ തുടക്ക കാലത്ത് തന്നെ ഈ വെണ്ടയ്ക്ക പാനീയം ഉപയോഗിച്ചാല്‍ കൊഴിഞ്ഞു പോയ മുടിയ്ക്ക് പകരം പുതിയ മുടി കിളിര്‍ക്കും.
ലാവെന്‍ഡര്‍ ഓയിലും വെണ്ടയ്ക്കയും മിക്സ് ചെയ്ത് കണ്ടീഷണര്‍ രൂപത്തില്‍ ആക്കിയും ഉപയോഗിക്കാം. കൂടുതല്‍ ജലാംശം നിലനിര്‍ത്താന്‍ അല്‍പം നാരങ്ങാ നീരും ചേര്‍ക്കാം.
മുടി കൊഴിച്ചില്‍ പ്രതിരോധിയ്ക്കുന്നതിനും വെണ്ടയ്ക്ക നല്ലതാണ്. വെറുതെ വെള്ളത്തിലിട്ട് പിഴിഞ്ഞെടുത്ത വെണ്ടയ്ക്കയുടെ വെള്ളം കൊണ്ട് തല കഴുകിയാല്‍ മതി. ഇത് മുടി കൊഴിച്ചിലിനെ കാര്യമായി തന്നെ പ്രതിരോധിയ്ക്കാം. അല്‍പം സുഗന്ധത്തിനായി ലാവെന്‍ഡര്‍ ഓയില്‍ കൂടി മിക്സ് ചെയ്യാം.
താരന്റെ കാര്യത്തിലും വെണ്ടയ്ക്ക തന്നെ മുന്നില്‍. വെണ്ടയ്ക്കയുടെ പള്‍പ്പ് വെള്ളത്തില്‍ മിക്സ് ചെയ്ത് പുരട്ടി 45 മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താരനെ പ്രതിരോധിയ്ക്കും.
അകാല നരയെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും വെണ്ടയ്ക്ക ബെസ്റ്റാണ്. വെണ്ടയ്ക്ക കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിയ്ക്കുന്നു.
No comments:
Post a Comment