ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രക്തം ജെയിംസ് ഹാരിസണ് എന്ന വ്യക്തിയുടേതാണ്. ഹാരിസണ് ശാസ്ത്രലോകത്ത് അറിയപ്പെടുന്നത് ‘സ്വര്ണ കൈകള് ഉള്ള മനുഷ്യന്’ എന്നാണ്. ഇപ്പോള് 82 വയസുള്ള ഹാരിസണ് തന്റെ 80-ാം വയസു വരെ രക്തം ദാനം ചെയ്തിട്ടുണ്ട്. ഹാരിസണിന്റെ രക്തത്തിന്റെ പ്രത്യേകത കൊണ്ടാണ് ഇത്രയും കാലം അദ്ദേഹത്തിന് രക്തം ദാനം ചെയ്യാന് സാധിച്ചത്. 57 വര്ഷത്തിനിടെ ഓരോ മൂന്നാഴ്ച കൂടുമ്പോഴും അദ്ദേഹം രക്തദാനം ചെയ്തു.
കുഞ്ഞുങ്ങളില് കാണപ്പെടുന്ന റീസസ് (Rhesus/ Rh) രോഗത്തിന് മരുന്നായി ജനിതക പ്രത്യേകതയുള്ള ഹാരിസണിന്റെ ബ്ലഡ് പ്ലാസ്മ ഉപയോഗിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ രക്തത്തെ ഏറ്റവും വിലപ്പെട്ടതായി ശാസ്ത്രലോകം കണ്ടിരുന്നത്. ഹാരിസണിന് തന്റെ പതിനാലാമത്തെ വയസില് നെഞ്ചില് ഒരു വലിയ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു.
ശസ്ത്രക്രിയയുടെ ഭാഗമായി അദ്ദേഹത്തിന് 13 ലിറ്റര് രക്തം ആവശ്യമായി വന്നു. നിരവധി പേരുടെ കരുണ കൊണ്ടാണ് തനിക്ക് രക്തം ലഭിച്ചതെന്ന് മനസിലാക്കിയ ഹാരിസണ് 18 വയസ്സ് തികഞ്ഞയുടനെ രക്തം ദാനം ചെയ്യാന് തുടങ്ങുമെന്ന് പ്രതിജ്ഞയെടുത്തു. തുടര്ന്നാണ് രക്തത്തില് ഇത്തരത്തില് ഒരു പ്രത്യേകത ഉണ്ടെന്ന് ഹാരിസണ് തിരിച്ചറിഞ്ഞത്.
ഹാരിസണിന്റെ രക്തത്തിലെ അസാധാരണമായ ആന്റിബോഡികള് റീസസ് രോഗം ബാധിച്ച കുഞ്ഞുങ്ങള്ക്ക് രോഗശാന്തി നല്കുമെന്ന് ശാസ്ത്രലോകം മനസിലാക്കി. ഈ കണ്ടെത്തലിന് ശേഷം ഒരു 10 ലക്ഷം ഡോളറിനാണ് അദ്ദേഹത്തിന്റെ ജീവന് ഇന്ഷ്വര് ചെയ്യപ്പെട്ടത്. 1000 തവണ അദ്ദേഹം രക്തം നല്കി. സ്വന്തം മകളെ വരെ രക്ഷിക്കാന് അദ്ദേഹത്തിന് തന്റെ രക്തം കൊണ്ട് സാധിച്ചു. ഓസ്ട്രേലിയന് നിയമം അനുസരിച്ച് 80 വയസിന് മുകളില് ഉള്ളവര് രക്തദാനം ചെയ്യാന് സാധിക്കാത്തതിനാല് 2011-ലാണ് ഹാരിസണ് അവസാനമായി രക്തം നല്കിയത്.
No comments:
Post a Comment