Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 5 May 2024

എ ഐ ഉപകാരമോ അതോ ഉപദ്രവമോ..?

സ്വയം മനസ്സിലാക്കാനും കാര്യങ്ങൾ വേർതിരിച്ചറിയാനും പ്രശ്നങ്ങൾ സോൾവ് ചെയ്യാനും മനുഷ്യർക്കുള്ള കഴിവിനെയാണ് ബുദ്ധി എന്ന് പറയുന്നത് ഇത് തന്നെ ഒരു യന്ത്രത്തിന് അഥവാ കമ്പ്യൂട്ടറിൽ കൈ വരുമ്പോഴാണ് AI എന്ന് പറയുന്നത്. ഇതാണ് ഒരു ബേസിക് കാര്യം പക്ഷേ ഇതിൽ നിന്നും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കില്ല .

കണക്ക് ചെയ്യാനുള്ള കഴിവ് പണ്ടുമുതൽ കമ്പ്യൂട്ടറിൽ ഉള്ളതാണ് പക്ഷേ ഇത്തരം കണക്കുകൾ കമ്പ്യൂട്ടർ ചെയ്യുന്നത് നേരത്തെ കൊടുത്ത നിർദ്ദേശങ്ങൾ അനുഷ്ഠാനമാക്കിയാണ്. ഇത്തരത്തിൽ നിർദ്ദേശങ്ങൾ കൊടുക്കുന്നതിനെയാണ് പ്രോഗ്രാം എന്ന് പറയുന്നത്. ഒരു സാധാരണ കമ്പ്യൂട്ടറിന് അത് മാത്രമേ ചെയ്യാൻ കഴിയൂ. പറഞ്ഞുകൊടുക്കുന്നതിന് അപ്പുറം കമ്പ്യൂട്ടർ ചെയ്യാൻ സാധിക്കില്ല. നമ്മൾ ഇതുവരെ ചെയ്യിക്കാത്ത ഒരു കാര്യം ചെയ്യാൻ കമ്പ്യൂട്ടറിന് കഴിവ് വരുത്തുന്നതിനെയാണ് എ ഐ  എന്ന് പറയുന്നത്.


ഒരു ഉദാഹരണം പറഞ്ഞാൽ വിവിധതരം പക്ഷിയുടെ ചിത്രങ്ങൾ , പക്ഷികളെ എങ്ങനെ തിരിച്ചറിയാം എന്ന ലക്ഷണങ്ങൾ ചേർത്ത് ഒരു പ്രോഗ്രാം നിർമ്മിച്ചു അത് കമ്പ്യൂട്ടറിൽ ചേർക്കും അതിനു ഒരു റേറ്റിംഗും നൽകും അതിൽ നിന്നും ഒരു പക്ഷിയെ കണ്ടെത്താൻ കമ്പ്യൂട്ടറിന് എങ്ങനെ മനസ്സിലാകുന്നു എന്നത് അവലോകനം ചെയ്തു തെറ്റുപറ്റിയെങ്കിൽ പ്രോഗ്രാമിൽ തിരുത്തൽ വരുത്തിക്കൊണ്ട് കമ്പ്യൂട്ടറിനെ ഷാർപ്പാക്കി മാറ്റുന്നു. അതുവഴി ഒരു പുതിയ പക്ഷിയെ കണ്ടാൽ അതു പക്ഷി ആണെന്ന് ഉറപ്പിക്കാൻ കമ്പ്യൂട്ടർ സാധിക്കുന്ന രീതിയിൽ പ്രോഗ്രാം ചെയ്ത് വെക്കുന്നതിനെയാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്ന് പറയുന്നത്.

ഇവിടെ പക്ഷി എന്നത് എന്താണെന്ന് മനസ്സിലാക്കാൻ മനുഷ്യനെപ്പോലെ ആവില്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്. പിന്നെ ഒരു ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ ട്രെയിൻ ചെയ്യാൻ വളരെയധികം ഡേറ്റയുടെ ആവശ്യമുണ്ട്. ഇത്രയൊക്കെ പറഞ്ഞാലും പക്ഷി ആണെന്ന് മാത്രമേ ആർട്ടിഫിഷ്യൽ ഇൻൻ്റലിജൻസ് പറയൂ പക്ഷേ ഏതു പക്ഷി ആണെന്ന് പറയണമെങ്കിൽ പ്രോഗ്രാം വേറെ കൊടുക്കണം അതിനുള്ള ട്രേയിനിങ്ങും കൊടുക്കണം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നുവരുവാനുള്ള പ്രധാനപ്പെട്ട രണ്ട് അവസരങ്ങളായി പറയുന്നത്.

 1 കമ്പ്യൂട്ടറിൽ വന്ന മാറ്റങ്ങൾ.. 


അതായത് കമ്പ്യൂട്ടറിൻറെ വേഗത മുൻപത്തെ കമ്പ്യൂട്ടറിനേക്കാൾ വളരെയധികം വേഗതയിലായി ഇന്നത്തെ കമ്പ്യൂട്ടറുകൾ അത്രയധികം ഡാറ്റകൾ പ്രോസസ്സ് ചെയ്യാനുള്ള കഴിവ് കമ്പ്യൂട്ടറിൽ ലഭിച്ചു. 

2 സോഷ്യൽ മീഡിയയുടെ കടന്നു വരവ്.

 ഇതാണ് കൂടുതൽ മാറ്റങ്ങൾക്ക് ഇടവരൂത്തിയത്. സോഷ്യൽ മീഡിയ ഉദാഹരണത്തിന് ഫേസ്ബുക്ക് എടുക്കാം.


 ഫേസ്ബുക്കിൽ നമ്മൾ ഒരു പട്ടിയുടെ ഫോട്ടോയിട്ട് അതിന്റെ അടിയിൽ "എൻറെ പ്രിയപ്പെട്ട പട്ടി" എന്ന് അടിക്കുറിപ്പെടുമ്പോൾ നമ്മൾ നാമറിയാതെ ഫേസ്ബുക്കിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്സിനെ പട്ടി എന്ത് എന്ന് മനസ്സിലാക്കാൻ അവസരം കൊടുക്കുകയാണ്.

 അതുപോലെ നാം ഇടുന്ന കമന്റുകൾ നാച്ചുറൽ ഭാഷ പഠിക്കാൻ ആർട്ടിഫിഷ്യൽ ഇൻഡലിൻസിന് സഹായിക്കുകയാണ് ചെയ്യുന്നത്. അത് ഫേസ്ബുക്ക് മാത്രമല്ല യൂട്യൂബ് , ഗൂഗിൾ എല്ലാം അങ്ങനെ തന്നെയാണ്. 

മനുഷ്യൻ ഉപയോഗിക്കുന്ന ഭാഷ അതായത് നാച്ചുറൽ ഭാഷ എന്നു പറയാൻ കാരണം അച്ചടി ഭാഷയിൽ നിന്നും ഡിക്ഷണറിയിൽ ഉള്ള വാക്കുകളിൽ നിന്നും വ്യത്യസ്തമായിരിക്കും ഓരോ വ്യക്തിയും ഉപയോഗിക്കുന്ന ഭാഷ. AI നെ എങ്ങനെയാണ് ട്രെയിൻ ചെയ്യുന്നതെന്ന് ഇതിനോടകം മനസ്സിലായി കാണുമല്ലോ. 

ഇനി പ്രധാനപ്പെട്ട കാര്യം..


ലക്ഷക്കണക്കിന് ചിത്രങ്ങൾ ഡേറ്റ ഉപയോഗിച്ച് Ai നേ ട്രെയിൻ ചെയ്യാൻ മനുഷ്യനെക്കൊണ്ട് സാധിക്കില്ല അപ്പോൾ ആ കർത്തവ്യം ചെയ്യുന്നത് മറ്റൊരു Ai ആയിരിക്കും.. അങ്ങനെയാകുമ്പോൾ ട്രെയിനിങ് പൂർത്തിയായി പുറത്തിറങ്ങുന്ന ഒരു സോഫ്റ്റ്‌വെയറിനുള്ളിൽ എന്തു നടക്കുന്നു എന്ന് മനുഷ്യനെ കൊണ്ട് കണ്ടെത്താൻ സാധിക്കുകയില്ല. ആ പ്രോഗ്രാമിന് അത്രയ്ക്ക് മാറ്റം സംഭവിച്ചിരിക്കും. അതിൻറെ പ്രശ്നം എന്താണെന്ന് വെച്ചാൽ Ai എവിടെയെങ്കിലും തെറ്റ് ചെയ്താൽ അത് കണ്ടെത്താൻ പ്രയാസമായിരിക്കും എന്നതാണ്. 


നിലവിലുള്ള എ ഐ 

ഇപ്പോൾ നിലവിലുള്ള Ai എന്ന് പറയുന്നത് എൻ എൽ പി യാണ് അതായത് നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗ്. 

 ഉദാഹരണം പറഞ്ഞാൽ സിരി, അലക്സ, ഗൂഗിൾ അസിസ്റ്റൻറ്.

അടുത്ത ഒരു വിഭാഗമാണ് 
ജനറേറ്റീവ് AI . 

അതായത് ആയിരക്കണക്കിന് മനുഷ്യ ചിത്രങ്ങൾ കണ്ട ശേഷം പുതിയ മനുഷ്യനെ ഉണ്ടാക്കാൻ പറഞ്ഞാൽ ചെയ്യുന്ന AI അല്ലെങ്കിൽ ആയിരത്തോളം പുസ്തകം വായിച്ചിട്ട് ഒരു പുതിയ കഥ ഉണ്ടാക്കാൻ പറഞ്ഞാൽ ചെയ്യുന്ന AI.

 ഇവയ്ക്ക് ഉദാഹരണമാണ് ചാറ്റ് ജി പി ടി, ബാര്ഡ്, ഡല്ലേ പക്ഷേ ശരിക്കും ഇവയെല്ലാം നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിങ്ങും ജനറേറ്റ് ആർട്ടിഫിഷൽ ഇൻ്റലിജൻസ് ചേർന്നതാണെന്ന് പറയാം കാരണം പഠിച്ച ടെക്സ്റ്റിൽ നിന്നാണ് ഇവ വിഷയങ്ങൾ ഉണ്ടാക്കിയെടുക്കുന്നത്..

അടുത്താണ് കമ്പ്യൂട്ടർ വിഷൻ AI 

 ഇതിൽ ഉൾപ്പെടുന്നതാണ് ആണ് റോഡ് ക്യാമറകൾ .

ഈ ഇടയ്ക്ക് ചില ഇംഗ്ലീഷ് വീഡിയോയിൽ മലയാളം നടന്മാർ അഭിനയിച്ചാൽ എങ്ങനെ എന്ന് കാണിക്കുന്ന ഡീപ്പ് ഫെയ്ക്ക് വീഡിയോ തയ്യാറാക്കിയത് രണ്ടു വ്യത്യസ്ത AI ചേർത്താണ്. 

ആദ്യത്തെ സോഫ്റ്റ്‌വെയർ ചെയ്യുന്നത് മുഖം മാറ്റിവയ്ക്കുന്നതാണ്. മനുഷ്യബുദ്ധിയിൽ ചിന്തിക്കുമ്പോൾ എന്തെങ്കിലും തെറ്റ് കണ്ടാൽ മാത്രമേ ഒരു വീഡിയോ അത് ഫേക്ക്  ആണോ അല്ലയോ എന്ന് വിലയിരുത്തപ്പെടുന്നത്. 

അങ്ങനെ ചിന്തിക്കാൻ പാടില്ല എന്ന് കരുതുന്ന സോഫ്റ്റ്‌വെയറാണ് രണ്ടാമത്തെത്. ഇങ്ങനെ സോഫ്റ്റ്‌വെയർ തന്നെ പരീക്ഷണം നടത്തി പുറത്തു വരുന്ന വീഡിയോ കള്ളത്തരം ആണെന്ന് തെളിയിക്കാൻ കഴിയാത്ത അവസ്ഥയാണ്. അത് വലിയൊരു കുഴപ്പത്തിന് കാരണം ആവുകയാണ്.

ഇതൊക്കെ മനുഷ്യന് ആപത്താണെങ്കിലും മനുഷ്യൻ ശരിക്കും പേടിപ്പിക്കുന്ന മറ്റൊരു ക്ലാസിഫിക്കേഷൻ ഉണ്ട്. അതിനെ മൂന്നായി തരംതിരിക്കുന്നു.


ഒന്നാമത്തേത് :  

വീക്ക് എ ഐ

 ഇപ്പോഴുള്ള എല്ലാ ആർട്ടിഫിഷൽ ഇന്റലിജൻസും ഇതിൽ പെടുന്നവയാണ്. 

രണ്ടാമത്തെ: 

 സ്ട്രോങ്ങ് എ ഐ 

ഒന്നാമത്തേനെ അപേക്ഷിച്ച് കുറച്ചുകൂടി കരുത്തും ഫലവത്തുമാണ് രണ്ടാമത്തേത്. 

മൂന്നാമത്തെ: 

 സൂപ്പർ എ ഐ 

മാനവരാശിയുടെ പേടിസ്വപ്നം 

ഇവയാണ് ശരിക്കും പേടിക്കേണ്ട കാര്യം പക്ഷേ ഇവനെ വികസിപ്പിച്ചെടുക്കാൻ 10 വർഷമെങ്കിലും വേണ്ടിവരും. കാരണം ഇവൻ സ്വയം പ്രവർത്തിക്കാനും മറ്റു യന്ത്രങ്ങളെ നിർമ്മിക്കാനുള്ള കഴിവുകൾ ഉണ്ട് അത് തന്നെയാണ് മാനവരാശിക്ക് ദോഷമെന്ന് പറയാനുള്ള കാരണവും..

 ഇതിൻറെ ദോഷ വശങ്ങൾ ഊന്നൽ നൽകി സംസാരിച്ചിട്ടുള്ളത് സ്റ്റീഫൻ ഹോക്കിംഗ്സ് , എലോൺ മസ്ക് എന്നിവർ ആണ്..

 സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗവും , അതിലൂടെ സ്വകാര്യതയും മറ്റും എടുത്തു കാട്ടുകയും ചെയ്യുമ്പോൾ അത് മറ്റൊരാൾക്ക് ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ ട്രെയിൻ ചെയ്യുന്നതിനു വേണ്ടി ഉപയോഗിക്കാവുന്ന ഡേറ്റയായി മാറുകയാണ് എന്ന ചിന്ത ഇനിയെങ്കിലും വന്നില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികൾ ആവും.. 

2 comments:

  1. സുന്ദരി പെണ്ണുങ്ങളുടെ ഫോട്ടോ ഉണ്ടാക്കാൻ ആവശ്യം വരും AI

    ReplyDelete
    Replies
    1. Don't you afraid of your privacy being compromised. What is the use if you got beautiful girls pictu

      Delete