ഈജിപ്തിലെ പ്രശസ്തനായ യുവചക്രവർത്തി ആയിരുന്ന തൂത്തൻ ഖാമുൻ്റെ കല്ലറയിൽ നിന്നും കണ്ടെടുത്ത ഒരു പെൻഡൻ്റിലും കണ്ടെത്തിയ ഈ വസ്തുവിൻ്റെ ഭംഗിയും, അപൂർവ്വതയും ധാതു ശേഖകർക്കിടയിൽ ഈ ഗ്ലാസ്സ് തരികളുടെ ഡിമാൻഡ് വർദ്ധിപ്പിച്ചു. ഈ ഗ്ലാസ്സ് തരികൾക്ക് 2.9 കോടി വർഷത്തെ പഴക്കം ഉണ്ടെന്നാണ് ശാസ്ത്രജ്ഞർ 1996-ൽ നിർണ്ണയിച്ചത്.
യൂറോപ്പിലെ റയിസ് പടുകുഴിയിൽ നിന്നും കണ്ടെത്തിയ മോൾഡവൈറ്റ്, ഐവറി കോസ്റ്റിൽ നിന്നും കണ്ടെത്തിയ ടെക്‌റ്റൈറ്റ്‌സ് തുടങ്ങിയ പ്രകൃതിദത്തമായ ഗ്ലാസ്സ് തരികളിൽ ഒന്നിലും ലിബിയയിലെ മഞ്ഞ ഗ്ലാസ്സിനോളം സിലിക്ക അടങ്ങിയിട്ടില്ല എന്നതും ഇതിൻ്റെ ദുരൂഹത വർദ്ധിക്കുന്നതിന് കാരണമായി.
ആകാശത്തു നിന്നുള്ള മിന്നൽപ്പിണരുകൾ മണ്ണിലും, മണലിലും പതിക്കുമ്പോൾ ഫൾഗറൈറ്റുകൾ എന്ന തരം ഗ്ലാസ്സുകൾ ഉണ്ടാകാറുള്ളതിനാൽ ഈ ഗ്ലാസ്സിൻ്റെ ഉത്ഭവത്തെ സംബന്ധിച്ചും പതിറ്റാണ്ടുകളായി ഗവേഷകർക്കിടയിൽ പലവിധ ചർച്ചകളും നിലവിലുണ്ട്. ചന്ദ്രനിലെ അഗ്നിപർവ്വത സ്ഫോടനങ്ങളിൽ നിന്നും രൂപം കൊണ്ടതാണെന്നും, മിന്നൽപ്പിണരുകളുടെ പ്രവർത്തനം മൂലം രൂപം കൊണ്ടതാണെന്നും വാദങ്ങൾ പലതും ഉയർന്നിരുന്നു.
എന്നാൽ ഇപ്പോളിതാ, ജർമ്മനി, ഈജിപ്ത്, മൊറോക്കോ എന്നിവടങ്ങളിലെ ഗവേഷണ കേന്ദ്രങ്ങൾ സംയുക്തമായി, അത്യാധുനിക മൈക്രോസ്‌കോപി ടെക്‌നോളജിയുടെ സഹായത്തോടെ നടത്തിയ ഒരു പഠനത്തിൽ, ഒരു ഉൽക്ക ഭൂമിയിൽ വന്നു പതിച്ചതിൻ്റെ പരിണത ഫലമായിട്ടാണ് ഈ ഗ്ലാസ്സ് സൃഷ്ടിക്കപ്പെട്ടത് എന്ന് തെളിഞ്ഞിരിക്കുന്നു. ഈ ഗ്ലാസ്സിൻ്റെ ഉത്ഭവത്തെ സംബന്ധിച്ച കൂടുതൽ വ്യക്തമായ ഒരു കാരണം ഈ പഠനം കൊണ്ട് വന്നു..
Good information, Excellent content selection. Keep posting.
ReplyDelete