പൂച്ച ഉറങ്ങുന്നിടത്ത് നിങ്ങളുടെ കിടക്ക വിരിക്കുക. ശാന്തമല്ലാത്ത സ്ഥലത്ത് പൂച്ച ഉറങ്ങുകയില്ല..
പുഴു ബാധിച്ച പഴങ്ങൾ കഴിക്കുക. പുഴുക്കൾ വിഷം ചെന്ന പഴങ്ങൾ കടിക്കില്ല..
പ്രാണികൾ ഇരിക്കുന്ന കൂൺ ധൈര്യത്തോടെ കഴിക്കുക. വിഷമുള്ള കൂണിൽ പ്രാണികൾ ഇരിക്കില്ല..
മുയലുകൾ കുഴിച്ച കുഴിയിൽ മരം നടാം. മരം തഴച്ചുവളരും..
ചൂട് ഒഴിവാക്കാൻ പക്ഷികൾ വിശ്രമിക്കുന്നിടത്ത് ഒരു കിണർ കുഴിക്കുക നിശ്ചയായും ജലം ലഭിക്കും..
പക്ഷികൾ ഉറങ്ങുമ്പോൾ ഉറങ്ങുക, ഉണരുമ്പോൾ ഉണരുക. നിങ്ങൾ തൊടുന്നതെല്ലാം വിജയിക്കും..
കൂടുതൽ സ്വാഭാവിക ഭക്ഷണങ്ങൾ കഴിക്കുക. നിങ്ങൾക്ക് ശക്തമായ കാലുകളും ധൈര്യമുള്ള ഹൃദയവും ഉണ്ടാകും..
ഒരു മത്സ്യത്തെപ്പോലെ വെള്ളത്തിൽ നീന്തുക. ഭൂമിയിൽ നിങ്ങൾ നടക്കുമ്പോഴും മത്സ്യം ജലത്തിലെന്നപോലെ തോന്നും..
പലപ്പോഴും ആകാശത്തേക്ക് നോക്കുക. നിങ്ങളുടെ ചിന്തകളിൽ വെളിച്ചവും വ്യക്തതയും ജനിക്കുന്നു..
വളരെ ശാന്തനായിരിക്കുക, കുറച്ച് സംസാരിക്കുക. നിശബ്ദത നിങ്ങളുടെ ഹൃദയത്തിൽ തുടിക്കും. നിങ്ങളുടെ ആത്മാവ്പ്പോഴും സമാധാന നിർഭരമായിരിക്കും..
No comments:
Post a Comment