ഓസ്ട്രേലിയയിൽ വരുന്നവർക്ക് ഉപകാരപ്പെടുന്ന ചില കാര്യങ്ങളും അവയിൽ എത്തിച്ചേരാനുള്ള ലിങ്കുകളും ചൂവടെ കൊടുക്കുന്നു
ടാക്സ് ഫയൽ നമ്പർ
ടാക്സ് ഫയൽ നമ്പർ അല്ലെങ്കിൽ ടി എഫ് എൻ എന്ന് പറഞ്ഞാൽ ഓസ്ട്രേലിയൻ ഗവൺമെൻറ് നമ്മുടെ ഇൻകം ടാക്സ് ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന നമ്പർ ആണ്. ഈ നമ്പർ ആദ്യം തന്നെ എടുക്കുന്നത് നല്ലതായിരിക്കും. അത് ഓസ്ട്രേലിയൻ ടാക്സ് ഓഫീസ് വെബ്സൈറ്റ് വഴി നമുക്ക് അപേക്ഷിക്കാവുന്നതാണ് ഒന്നുരണ്ട് ആഴ്ചകൾക്കുള്ളിൽ അവർ ലെറ്റർ ആയി അത് അയച്ചു തരും..
നമ്മുടെ ശമ്പളം അനുസരിച്ച് വിവിധ കാറ്റഗറിക്കാൻ ഇത് ഗവൺമെൻറ്നെ സഹായിക്കും ഇതില്ലെങ്കിൽ അവർ നമ്മളെ ഹൈ ഇൻകം കാറ്റഗറിയിൽ ഇട്ടുകൊണ്ട് അധികം ടാക്സ് ഈടാക്കും.. ബാങ്ക് അക്കൗണ്ട് ഫിക്സഡ് ഡിപ്പോസിറ്റ് എന്നിവ തുടങ്ങാൻ ടി എഫ് എൻ വേണ്ടിവരും..
താഴെ കൊടുത്തിരിക്കുന്ന ടി എഫ് എൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൈറ്റിൽ പ്രവേശിക്കാവുന്നതാണ്
ബാങ്ക് അക്കൗണ്ട്
അടുത്തതായി പ്രധാനപ്പെട്ട ബാങ്ക് അക്കൗണ്ടുകളാന്
പ്രധാനപ്പെട്ട ബാങ്കുകൾ എ എൻ സഡ്, നാബ്, കോമൺവെൽത്ത് ബാങ്ക്, വെസ്റ്റ്പാ ക്ക് കൂടാതെ ചെറുകിട ബാങ്കുകൾ വേറെയും ഏതെങ്കിലും ബാങ്കിൽ നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ് അത് നേരിട്ടോ ഓൺലൈൻ മുഖേനയോ അക്കൗണ്ട് തുറക്കാവുന്നതാണ്.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഷോപ്പിംഗ്
കോൾസ്, വൂല്‌വർത്, അൽഡി, ഐജിയെ എന്നിവ സൂപ്പർമാർക്കറ്റ് ശൃംഖലയായി പ്രവർത്തിക്കുന്നതാണ്.. അതുകൊണ്ടുതന്നെ നിങ്ങൾക്കാവശ്യമുള്ള സാധനങ്ങൾ വില താരതമ്യം ചെയ്ത് വാങ്ങിക്കാൻ സാധിക്കുന്നതാണ്.
ഇതിൽ ഐജി എ യിൽ മറ്റെല്ലാ സൂപ്പർമാർക്കറ്റുകളെയും അപേക്ഷിച്ച് വില കൂടുതലാണ്. ഇനി നിങ്ങൾക്ക് പാത്രങ്ങൾ മറ്റു സാധനങ്ങൾ വാങ്ങിക്കണമെന്നുണ്ടെങ്കിൽ ബിഗ് ഡബ്ല്യു കെ മാർട്ട് , റിജക്ട്സ് എന്നിവ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് ഉപയോഗപ്പെടുത്താം.
മെഡികെയർ
വളരെ പ്രധാനപ്പെട്ട ഒന്നാണ് മെഡികെയർ ഓസ്ട്രേലിയൻ ഗവൺമെൻറ് പി.ആരോടു കൂടി എത്തുന്ന ആളുകൾക്ക് നൽകുന്ന മെഡിക്കൽ ഇൻഷുറൻസ് എന്ന് വേണമെങ്കിൽ പറയാം..
ഇതെടുക്കാനായി നിങ്ങളുടെ തൊട്ടടുത്തുള്ള സെൻറർ ലിങ്കിൽ നേരിട്ട് പോയാൽ അവിടെ അപേക്ഷ സമർപ്പിക്കാൻ സാധിക്കും അതല്ലെങ്കിൽ ഓൺലൈനായി ചെയ്യാവുന്നതാണ്..
നേരിട്ട് ചെല്ലുമ്പോൾ അവർ മൈ ഗവ് അക്കൗണ്ട് ഉണ്ടോ എന്ന് ചോദിക്കും അതിനായി മൈ ഗവ് അക്കൗണ്ട് കൂടി ക്രിയേറ്റ് ചെയ്യുന്നത് നല്ലതാണ്.. ഓൺലൈനിൽ ചെയ്യുമ്പോഴും ഇത് അത്യാവശ്യം ആണ്..
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മൈ ഗവ് വെബ്സൈറ്റിൽ കയറാവുന്നതാണ്..
മെഡികെയർ കാർഡ് ഒരു കാർഡ് ആണ് ഇതിൽ അപേക്ഷിക്കുന്ന എല്ലാ വ്യക്തികളുടെയും പേരുകൾ നമ്പറിട്ട് രേഖപ്പെടുത്തുന്നു ആരുടെ പേരിലാണ് വിസ അല്ലെങ്കിൽ പിആർ ആ വ്യക്തിയുടെ പേര് ആദ്യം എഴുതും എന്ന് മാത്രം..
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക..
ഈ മെഡികെയർ വെച്ച് നിങ്ങൾക്ക് ഡോക്ടർമാരെ ഫീസ് ഇല്ലാതെ കാണാൻ സാധിക്കും പക്ഷേ എല്ലാവരെയും അല്ല.., എല്ലാ സർജറികളിലും സാധിക്കില്ല..
നിങ്ങൾ ഒരു ഡോക്ടർ സർജറിയിലേക്ക് കടന്നുചെല്ലുമ്പോൾ അവിടെ എഴുതിയിട്ടുണ്ടാവും ബൾക്ക് ബില്ലിംഗ് സ്വീകരിക്കുന്നതാണ് എന്ന് അങ്ങനെയുള്ള ഡോക്ടർ സർജറികളിൽ നിങ്ങൾക്ക് ഫ്രീയായി മെഡികെയർ ഉപയോഗിച്ച് ഡോക്ടറെ കാണാവുന്നതാണ്..
സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കാണുമ്പോൾ പൈസ കൊടുക്കണം എങ്കിലും അതിൽ ഭൂരിഭാഗവും മെഡികെയർ വഴി തിരികെ ലഭിക്കും..
ഡ്രൈവിംഗ് ലൈസൻസ്
നിങ്ങൾ ഓസ്ട്രേലിയയിൽ സ്ഥിരതാമസത്തിനായി എത്തിയതാണെങ്കിൽ നിങ്ങൾക്ക് മൂന്നുമാസം നിങ്ങളുടെ നാടിൻറെ സ്വന്തം ലൈസൻസുമായി വാഹനം ഓടിക്കാം
അതിനുശേഷം അത് ഓസ്ട്രേലിയയിലേക്ക് മാറ്റേണ്ടതാണ്.
നിങ്ങളുടെ സ്ഥലത്തുള്ള സർവീസ് എൻ എസ് ഡബ്ലിയു വിൻ്റെ ബ്രാഞ്ചിൽ ചെന്നാൽ ലൈസൻസും വണ്ടി ട്രാൻസ്ഫർ അതുപോലുള്ള എല്ലാ കാര്യങ്ങളും നിർവഹിക്കാൻ സാധിക്കും.
നിങ്ങളുടെ തൊട്ടടുത്തുള്ള സർവീസ് എൻ എസ് ഡബ്ലിയു ലൊക്കേഷൻ കണ്ടെത്താനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിങ്ങൾ ഈ പറയുന്ന രാജ്യങ്ങളിൽ നിന്നും വന്നവരാണെങ്കിൽ / ഇവിടുത്തെ പൗരന്മാരോ അല്ലെങ്കിൽ പി ആർ ഉള്ളവരോ ആണെങ്കിൽ ഓസ്ട്രിയ, യുഎസ്എ, യുകെ (ഇംഗ്ലണ്ട്, വടക്കൻ അയർലൻഡ്, സ്കോട്ട്ലൻഡ്, വെയിൽസ്), ബെൽജിയം. കാനഡ, ക്രൊയേഷ്യ, ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഗ്വെർൺസി. നിങ്ങളുടെ ലൈസൻസ് കൺവെർട്ട് ചെയ്താൽ മതിയാകും അതിനായി ഓസ്ട്രേലിയൻ പി ആർ കിട്ടിയതിനുശേഷം മുന്ന്മാസത്തിനുള്ളിൽ
ചെയ്യാവുന്നതാണ്..
ബ്രിട്ടനിൽ നിന്നും എത്തുന്നവർ
നിങ്ങളുടെ ലൈസൻസ് ലഭിച്ചിട്ട് അഞ്ചുവർഷത്തെ താഴെ മാത്രമേ ആകുന്നുള്ളൂ എങ്കിൽ നിങ്ങളുടെ ലൈസൻസ് ഫുൾ ഓസ്ട്രേലിയൻ ലൈസൻസിലോട്ട് കൺവേർട്ട് ചെയ്യുമ്പോൾ ഡ്രൈവിംഗ് എക്സ്പീരിയൻസ് തെളിയിക്കാനായി ഇന്ത്യയിലെ ലൈസൻസ് കയ്യിൽ കരുതേണ്ടതാണ്.. ( പുതിയ ഫോർമാറ്റിൽ ഉള്ള ഇന്ത്യൻ ലൈസൻസ് അല്ലെങ്കിൽ ലൈസൻസ് ഇംഗ്ലീഷിൽ ആയിരിക്കണം )
കൂടാതെ ആപ്ലിക്കേഷൻ ഫോമും തെളിവിനായുള്ള ഡോക്യുമെന്റുകളും
ഡോക്യുമെന്റുകളെ നാലായി തരംതിരിക്കുന്നു..
A : കാറ്റഗറിയിൽപ്പെടുന്നത്
നിങ്ങളുടെ ബ്രിട്ടീഷ് ലൈസൻസ് ലൈസൻസിന്റെ കൂടെയുള്ള പാർട്ട് ബി പേപ്പർ
B: കാറ്റഗറിയിൽപ്പെടുന്നത്
1. നിങ്ങളുടെ പാസ്പോർട്ട് : ഏതു പാസ്പോർട്ടിലാണ് നിങ്ങൾ ഓസ്ട്രേലിയയിലേക്ക് വരുന്നത് ആ പാസ്പോർട്ട് , പാസ്പോർട്ടിന് നിർബന്ധമായും ഒരു വർഷം എങ്കിലും വാലിഡിറ്റി ഉണ്ടായിരിക്കണം..
2. ഡിക്ലറേഷൻ ഫോം E 41 ചോദിച്ചാൽ നൽകേണ്ടതാണ്.
3. ഓസ്ട്രേലിയയിലേക്ക് എത്തുന്ന വിസ രേഖകൾ അല്ലെങ്കിൽ പി ആർ രേഖകൾ
C: കാറ്റഗറിയിൽപ്പെടുന്നത്
1. ഓസ്ട്രേലിയയിലെ ബാങ്ക് കാർഡ്കൾ ഡെബിറ്റ് കാർഡും , ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ അതും ( ഇത് നിങ്ങളുടെ സിഗ്നേച്ചർ മാച്ച് ആകാനും ഐഡന്റിറ്റിയും ആയിട്ടാണ് ചോദിക്കുന്നത്. )
2. ഓസ്ട്രേലിയൻ ബാങ്ക് സ്റ്റേറ്റ്മെൻറ് ( നിങ്ങളുടെ അഡ്രസ്സും പേരും ഉള്ളത് )
3. മെഡികെയർ കാർഡ്
D: കാറ്റഗറിയിൽ പെടുന്നത്
1. ഓസ്ട്രേലിയയിലെ നിങ്ങളുടെ പേരിലുള്ള ഇലക്ട്രിസിറ്റി അല്ലെങ്കിൽ ഗ്യാസിന്റെ ബില്ലുകൾ..
2. നിങ്ങൾ വാടകയ്ക്ക് താമസിക്കുന്ന വീടിൻറെ ടെൻനൻസി എഗ്രിമെൻറ്.
3. നിങ്ങൾ ഉപയോഗിക്കുന്ന വാഹനം ലോണിൽ എടുത്തതാണെങ്കിൽ അവയുടെ പേപ്പേഴ്സ്..
Note: മുകളിൽ പറഞ്ഞിരിക്കുന്നതെല്ലാം കൈ കരുതണം എന്നാൽ ചോദിക്കുന്നത് മാത്രം കൊടുത്താൽ മതി.
കൂടാതെ ലൈസൻസ് കൺവെർട്ട് ചെയ്യുന്നതിന് ലൈസൻസ് അപേക്ഷയും നിങ്ങളുടെ ലൈസൻസും , ഫീസും വേണ്ടതാണ്..
കൺവെർട്ട് ചെയ്ത ലൈസൻസ് നിങ്ങളുടെ വീട്ടിലേക്ക് പോസ്റ്റിലൂടെ അയച്ചു തരുന്നതാണ്.. താൽക്കാലികമായി ഡ്രൈവ് ചെയ്യാൻ റസീപ്റ്റ് നൽകുന്നതാണ്..
പുതിയ ഫുൾ ലൈസൻസ്
ഒരു വർഷത്തേക്ക്: $66
മൂന്നുവർഷത്തേക്ക്: $154
അഞ്ചുവർഷത്തേക്ക്: $208
പത്ത് വർഷത്തേക്ക്: $386
( ഈ ഫീസ് എല്ലാവർക്കും ഒരുപോലെയാണ്)
മറ്റു രാജ്യങ്ങളിൽ നിന്നും ഉള്ളവർ അവരവരുടെ ലൈസൻസ് ഉപയോഗിച്ച് മൂന്ന് മാസം ഓസ്ട്രേലിയയിൽ ഡ്രൈവ് ചെയ്യാവുന്നതാണ്.
ലൈസൻസ് ഇംഗ്ലീഷിൽ ആയിരിക്കണം അതിൽ ഫോട്ടോ ഉണ്ടാവണം കൂടാതെ കാലാവധിയും ഇനി അഥവാ നിങ്ങളുടെ വിദേശ ലൈസൻസ് ഇംഗ്ലീഷിൽ അല്ലെങ്കിൽ നിങ്ങൾ മറ്റൊരു ഫോട്ടോ ഐഡന്റിറ്റി കാർഡ് കയ്യിൽ കരുതേണ്ടിവരും.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഓർക്കുക ഞാൻ ഇവിടെ പറഞ്ഞിട്ടുള്ളത് ന്യൂ സൗത്ത് വെയിൽസ് എന്ന സംസ്ഥാനത്തിൽ വിദേശ ലൈസൻസ് ഉപയോഗിക്കുന്നതിനെകുറിച്ചാണ്.. മറ്റ് സംസ്ഥാനങ്ങളിൽ ഇതിൽ നിന്നും വ്യത്യസ്തമായിരിക്കും..
മൊബൈൽ കണക്ഷൻ
നിങ്ങൾക്ക് അഫൊർഡബിൾ ആയ മൊബൈൽ കണക്ഷനുകൾ ലൈക്ക, ലിബറ, അമേസിം എന്നിവയാണ്. ഇവ ഇൻറർനാഷണൽ കോളുകൾക്ക് ഉതകുന്നതാണ്.. നിങ്ങൾക്ക് ഇൻറർനെറ്റ് ആണ് നോട്ടമെങ്കിൽ ഏറ്റവും നല്ലത് ഒപ്ടസ് മൊബൈൽ ഡേറ്റ നെറ്റ്‌വർക്കാണ് ..
കൂടുതൽ കവറേജ് , ഡേറ്റ ചേർന്നതാണ് നോക്കുന്നത് എങ്കിൽ ടെല്സ്ട്ര കൂടാതെ ടെല്സ്ട്രയുടെ സബ് ബ്രാൻഡ് ആയ ബൂസ്റ്റും , ബിലോങ്ങ് എന്നിവയും ഉപയോഗപ്പെടുത്താവുന്നതാണ്..
എയർപോർട്ടിൽ നിന്ന് മാത്രമല്ലാതെ, പെട്രോൾ സ്റ്റേഷനിൽ നിന്നോ അല്ലെങ്കിൽ ഏതെങ്കിലും സൂപ്പർമാർക്കറ്റിൽ നിന്നോ നിങ്ങൾക്ക് രണ്ട് ഡോളർ കൊടുത്ത് സിം കാർഡ് വാങ്ങിക്കാവുന്നതാണ്..
സൈറ്റിൽ കയറാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ രണ്ടു കമ്പനികളുടെ സബ് ബ്രാൻഡുകൾ ഒട്ടനവധിയുണ്ട് അത് നിങ്ങളുടെ ആവശ്യാനുസരണം നിങ്ങളുടെ ഉപയോഗം നോക്കി തെരഞ്ഞെടുക്കാവുന്നതാണ്..
ഡോക്ടർ അപ്പോയിൻ്റമെൻ്റ്
നിങ്ങൾ പോകുന്ന സ്ഥലത്ത് ഡോക്ടർ സർജറികൾ ഉണ്ടായിരിക്കും. എല്ലാ സർജറി കൾക്കും പുതിയ ആള്കളെ സ്വീകരിക്കുവാൻ സാധിക്കുന്നതല്ല.
നിലവിൽ വേക്കൻസി ഉള്ള സർജറികൾ കണ്ടുപിടിച്ചു അവിടെ നേരിൽ ചെന്ന് അപേക്ഷ നൽകാവുന്നതാണ്.. അപേക്ഷ നൽകുമ്പോൾ മെഡികെയർ കാർഡ് ലഭിച്ചിട്ടില്ലെങ്കിൽ അത് ലഭിക്കുന്ന സമയം ആഡ് ചെയ്യാവുന്നതാണ്..
ഡോക്ടർ അപ്പോയിൻമെന്റിനു വേണ്ടി ഓൺലൈനായും നേരിട്ടും ബുക്ക് ചെയ്യാവുന്നതാണ്. ബേസിക് മെഡിക്കേഷൻ നിങ്ങൾക്ക് ഫാർമസിയിൽ നിന്നും വാങ്ങിക്കാൻ സാധിക്കും പക്ഷേ ആന്റിബയോട്ടിക്കുകൾ പോലുള്ള മെഡിസിനുകൾ ഡോക്ടറുടെ സമ്മതത്തോടുകൂടി ( പ്രിസ്ക്രിപ്ഷൻ ) മാത്രമേ വാങ്ങിക്കാൻ സാധിക്കു..
വീട് അന്വേഷണം
ഒന്നുകിൽ നിങ്ങൾ പോകുന്ന സ്ഥലത്തുള്ള മലയാളി അസോസിയേഷൻ കമ്മിറ്റിയുടെ അംഗങ്ങളുമായി ബന്ധപ്പെടുക അവർക്ക് നിങ്ങളെ ( റഫറൻസ്) കാര്യങ്ങളിൽ സഹായിക്കാൻ കഴിയും . കൂടാതെ നേരിട്ട് ഒരു റിയൽ എസ്റ്റേറ്റ് ഏജൻസിയിൽ പോയി ഏജൻസിക്ക് കീഴിൽ വാടകയ്ക്ക് പോകാത്ത വീടുകൾ ഉണ്ടോ എന്ന് നോക്കി അപേക്ഷ നൽകാം..
വീടിൻറെ ഉടമസ്ഥൻ നമ്മുടെ അപേക്ഷ കാണുകയും നമ്മൾ വാടകക്ക് ക്കെടുക്കുവാൻ ഓക്കെ ആണെന്ന് തോന്നിയാൽ ഉടമസ്ഥൻ വീട് വാടകയ്ക്ക് നൽകുകയും ചെയ്യും..
നിങ്ങൾ ഏജന്റിനെ വിളിച്ചു അപ്പോയിന്റ്മെന്റ് എടുക്കുന്ന സമയത്ത് അവർ ഒരു ഫോം പൂരിപ്പിക്കുവാൻ നൽകും. ആ ഫോം നിങ്ങൾ പൂരിപ്പിച്ചു നൽകുക.. ശ്രദ്ധിക്കുക വാടകയ്ക്ക് ഉള്ള വീട് നിങ്ങൾ പുറമെങ്കിലും കാണാതെ ഏജൻറ് ഒരിക്കലും ഫോം ഫില്ല് ചെയ്യുവാൻ അനുവദിക്കുന്നതല്ല..
അല്ലെങ്കിൽ നിങ്ങൾക്ക് ഷെയർ വീടുകൾ നോക്കാവുന്നതാണ് അല്ലെങ്കിൽ ഹോട്ടലുകളും..
പബ്ലിക് ട്രാൻസ്പോർട്ട്
ന്യൂ സൗത്ത് വെയിൽസിൽ ഇവിടുത്തെ പബ്ലിക് ട്രാൻസ്പോർട്ടിൽ യൂസ് ചെയ്യുവാൻ ഒരു കാർഡ് ഉണ്ട് അതിനെ ഒപ്പൽകാർഡ് എന്ന് വിളിക്കും.. ഈ കാർഡ് നിങ്ങൾക്ക് ഒരു മൊബൈൽ ഫോൺ സിം എങ്ങനെയാണോ റീചാർജ് ചെയ്യുന്നത് അതുപോലെ റീചാർജ് ചെയ്തുകൊണ്ട് ഉപയോഗിക്കുവാൻ സാധിക്കും.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ടാക്സി
ഇവിടെ യൂബർ ഉണ്ട്, ഷെയർ ടാക്സി ഉണ്ട്,
ഓസ്ട്രേലിയൻ ടാക്സി ലാഭകരമായ ഒന്നല്ല. പബ്ലിക് ട്രാൻസ്പോർട്ടിന്റെ വലിയൊരു അഭാവം ഇവിടെയുണ്ട്.. വിരലിൽ എണ്ണാവുന്ന ബസ്സുകൾ മാത്രമേ നിരത്തിലുള്ളു നിങ്ങൾ റൂറൽ സ്ഥലങ്ങളിൽ പോയാൽ.
കാറുകൾ വാങ്ങിക്കാൻ
സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങാൻ
കാറുകൾ കുറഞ്ഞ പലിശ നിരക്കിൽ ലോണിൽ വാങ്ങിക്കാൻ
പുതിയ കാറുകൾ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർ അതാത് കാറുകളുടെ ഡീലർസുമായി ബന്ധപ്പെടുക
വൈദ്യുതി കണക്ഷൻ എടുക്കാൻ
വീട് വാടകയ്ക്ക് എടുക്കുന്ന വ്യക്തികളുടെ ഉത്തരവാദിത്തമാണ് വൈദ്യുതി. വീട്ടിലേക്കുള്ള വൈദ്യുതിയും ഗ്യാസിൽ പാചകം ചെയ്യുന്ന വീടാണെങ്കിൽ ഗ്യാസും പല കമ്പനികളുടെ സൈറ്റുകളുമായി താരതമ്യം ചെയ്ത് ഉചിതമായത് നിങ്ങൾക്ക് എടുക്കാവുന്നതാണ്
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇവയൊക്കെ നിങ്ങൾക്ക് പ്രധാനപ്പെട്ടതാണെന്ന് എനിക്ക് തോന്നിയതുകൊണ്ട് ഈ പോസ്റ്റിടുന്നു..
കുറച്ചു നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി
ReplyDeleteThank you for the information, it will help me a lot to compare things and it's prices
ReplyDeleteലിങ്കുകൾ കൊടുത്തിരിക്കുന്നത് ഒത്തിരി അധികം ഉപകാരപ്പെടും
ReplyDeleteഅടൽട്ടറി നിയമവിരുദ്ധമാക്കിയിരുന്ന ഒരു നിയമം ഇന്ത്യൻ ഗവൺമെൻറ് നിർത്തലാക്കി അതേക്കുറിച്ച് ഒരു പോസ്റ്റ് ഇടുമോ
ReplyDeleteഅടുത്ത പോസ്റ്റിൽ ഉൾപ്പെടുത്തുന്നതാണ്.
Delete@Taree malayali കേരളത്തിൽ മലയാളികൾക്കിടയിൽ അവിഹിതം ഫാഷനായി മാറുന്നതിന്റെ കാരണം ഒന്ന് പറയാമോ
DeleteWe are learnt or trained to copy everything from western. so in western there is no such word "AVIHITHAM".
DeleteU r the best
ReplyDeleteThanks for the useful tips
ReplyDelete