Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Thursday, 3 October 2024

എന്താണ് പേജർ..

ലബനോനിലെ സൈബർ ആക്രമണത്തിനുശേഷം എല്ലായിടത്തും കേൾക്കുന്ന പേരാണ് പേജർ.. 

മൊബൈൽ ഫോണുകൾക്ക് മുമ്പ് അല്ലെങ്കിൽ മൊബൈൽ ഫോണുകൾക്കും ഒപ്പം പേജര് ആയിരുന്നു ആദ്യം ജനങ്ങൾ തന്നെ എടുത്ത സന്ദേശം കൈമാറ്റ ഉപകരണം..

എന്താണ് പേജർ എന്ന് നോക്കാം

ഹൃസ്വമായ സന്ദേശങ്ങൾ റേഡിയോ ഫ്രീക്വൻസിയുടെ സഹായത്തോടെ അയക്കുന്ന ഉപകരണമാണ് പേജർ അഥവാ ബീപ്പർ. മൊബൈൽ ഫോണുകൾ പ്രചാരത്തിലെത്തുന്നതിന് മുമ്പേ വന്ന വാർത്ത വിനിമയ ഉപകരണമാണ് പേജർ. സന്ദേശങ്ങൾ ലഭിക്കുമ്പോൾ ബീപ് സന്ദേശം പുറപ്പെടുവിക്കുന്നത് കൊണ്ടാണ് ബീപ്പർ എന്നും ഈ ഉപകരണത്തെ വിളിക്കുന്നത്.

ജപ്പാനിൽ പേജറിന് പോക്കറ്റ് ബെൽ എന്നും വിളിപ്പേരുണ്ട്. സന്ദേശം ലഭിച്ചാലുടൻ ലാൻഡ് ഫോൺ മുഖാ ന്തിരം മറുപടി കൊടുക്കാൻ കഴിയും. മാധ്യമ പ്രവർത്തകർ, ഡോക്ടർമാർ, നേഴ്സുമാർ, സാങ്കേതിക പ്രവർത്തകർ ഇങ്ങനെ നിരവധി മേഖലയിലുള്ളവരായിരുന്നു പേജറിൻ്റെ ഉപയോക്താക്കൾ.

1949ൽ അമേരിക്കയിലെ സാങ്കേതിക വിദഗ്ധനായ ആൽഫ്രഡ് ഗ്രോസ് ആണ് പേജർ കണ്ടു പിടിച്ചത്. 1959ൽ മോട്ടറോള കമ്പനി പേജർ എന്ന പേരിന് പേറ്റൻ്റ് നേടി.1964ൽ മോട്ടോറോള കമ്പനിയുടെ ആദ്യ പേജറായ ‘പേജർ ബോയി 1’ മാർക്കറ്റിലിറങ്ങി. പക്ഷേ, അത് ഏറ്റവും മെച്ചപ്പെട്ട സാങ്കേതിക തികവോടെ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് എൺപതുകളുടെ തുടക്കത്തിലാണ്. 

ഒരുപാട് മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷം മെസേജുകൾ വായിക്കാൻ കഴിയുന്ന സ്ക്രീൻ ഉള്ള പേജറുക ൾ വിപണിയിലെത്തി. 1994ൽ ലോകവ്യാപക മായി 610 ലക്ഷത്തിലധികം പേജർ ഉപഭോക്താക്കൾ ഉണ്ടായിരുന്നതായാണ് അമേരിക്കൻ പേജർ നിർമാണ കമ്പനിയായ സ്പോക്ക് അവകാശപ്പെട്ടിരുന്നത്. തൊണ്ണൂറുകളുടെ മധ്യത്തോടെ മൊബൈൽ ഫോൺ വ്യാപകമായതോടെ പേജറുകൾ അപ്രത്യക്ഷമായി.

മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവ രുടെ ലൊക്കേഷൻ കണ്ടെത്താൻ എളുപ്പമായ തുകൊണ്ടും പേജറിലെ സന്ദേശങ്ങൾ ചോർത്താനോ, ട്രാക്ക് ചെയ്യാനോ കഴിയാത്തതു കൊണ്ടും പലരും ഇന്നും പേജറുകൾ ഉപയോ ഗിക്കുന്നു. 

ന്യൂമറിക് പേജര്‍, ആല്‍ഫാന്യൂമറിക് പേജര്‍ എന്നിങ്ങനെ രണ്ട് തരം ഉപകരണങ്ങളുണ്ട്. പേര് പോലെ തന്നെ ന്യൂമറിക് പേജര്‍ ഫോണ്‍ നമ്പറുകള്‍ പോലെ എന്തെങ്കിലും അക്കങ്ങള്‍ മാത്രമാണ് തെളിക്കുക. ഇതാണ് പേജറിന്‍റെ ഏറ്റവും അടിസ്ഥാന രൂപം. ആല്‍ഫാന്യൂമറിക് ആവട്ടെ നമ്പറും അക്ഷരങ്ങളും സ്ക്രീനില്‍ കാട്ടും. കൂടുതല്‍ വിശദമായ സന്ദേശം അയ ക്കാനും സ്വീകരിക്കാനും ആല്‍ഫാന്യൂമറിക് പേജര്‍ സഹായിക്കും. 

ഇന്നത്തെ മൊബൈല്‍ ഫോണുകളുടെ ആദിമ രൂപമായി പേജറുകളെ തോന്നാം. ആദ്യകാല മൊബൈല്‍ ഫോണുകളേക്കാള്‍ ചില ഗുണ ങ്ങള്‍ പേജറുകള്‍ക്കുണ്ട്. വലിയ കവറേജ് ഏരിയയാണ് ഇത്. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭ്യമല്ലാത്ത ഇടങ്ങളില്‍ പോലും പേജര്‍ ഉപയോഗിച്ച് കമ്മ്യൂണിക്കേഷന്‍ സാധ്യ മാകും. വളരെ കുറച്ച് ഫീച്ചറുകള്‍ മാത്രമുള്ള ലളിതമായ ഒരു കമ്മ്യൂണിക്കേഷന്‍ ഉപകരണം എന്ന വിശേഷണമാണ് പേജറിന് ചേരുക. 

നവീന മൊബൈല്‍ ഫോണുകളിലെ പോലെ വോയ്സ് മെസേജ്, ടെക്സ്റ്റ് മെസേജ്, ഇന്‍റര്‍ നെറ്റ് ആക്സസ്, വീഡിയോ കോളിംഗ് തുടങ്ങി യ വലിയ ഫീച്ചറുകളുടെ നിര പേജറുകള്‍ക്കി ല്ല. മൊബൈല്‍ ഫോണുമായി തട്ടിച്ചു നോക്കുമ്പോള്‍ ട്രേസ് ചെയ്യാന്‍ പ്രയാസമുള്ളതാണ് പേജറുകള്‍ എന്നതാണ് അതിന്‍റെ രഹസ്യാത്മകത. 

ഇതാണ് സ്‌മാര്‍ട്ട്ഫോണുകളുടെ കാലത്തും പേജര്‍ ഉപയോഗിക്കാനുള്ള ഒരു കാരണം. ഉപയോഗിക്കാനുള്ള എളുപ്പവും , ദീര്‍ഘമായ ബാറ്ററി ലൈഫും ഇപ്പോഴും എമര്‍ജന്‍സി സര്‍വീസുകള്‍ അടക്കം പേജര്‍ ഉപയോഗിക്കാന്‍ കാരണമാകുന്നു. ഒരു തവണ ചാര്‍ജ് ചെയ്താല്‍ പേജര്‍ ദിവസങ്ങളോളം ഉപയോഗിക്കാം. മൊബൈല്‍ ഫോണ്‍ റേഞ്ച് ഇല്ലാത്തയിടങ്ങ ളില്‍ ഇപ്പോഴും പേജറുകള്‍ എന്ന കുഞ്ഞന്‍ ഉപകരണത്തിന് പ്രസക്തിയുണ്ടെന്നത് മറ്റൊരു പ്രാധാന്യം. 

ഉപകരണത്തിന്റെ അടിസ്ഥാന പ്രവര്‍ത്തന ത്തില്‍ സന്ദേശങ്ങള്‍ സ്വീകരിക്കുന്നതും അയയ്ക്കുന്നതും ഉള്‍പ്പെടുന്നു. മിക്ക പേജര്‍മാര്‍ക്കും റേഡിയോ ഫ്രീക്വന്‍സികള്‍ വഴി സന്ദേശങ്ങള്‍ ലഭിക്കുന്നത് ഒരു ബേസ് സ്റ്റേഷനില്‍ നിന്നോ സെന്‍ട്രല്‍ ഡിസ്പാച്ചില്‍ നിന്നോ ആണ്. ഈ സന്ദേശങ്ങള്‍ സംഖ്യാ (ഉദാ. ഫോണ്‍ നമ്പര്‍) അല്ലെങ്കില്‍ ആല്‍ഫാന്യൂമെറിക് (ടെക്സ്റ്റ്) ആകാം. ഉപകരണം പിന്നീട് ഉപയോക്താവിനെ അറിയിക്കുന്നതിനുള്ള സന്ദേശം പ്രദര്‍ശിപ്പിക്കു ന്നു. ഒരു സന്ദേശം അയയ്ക്കുമ്പോള്‍, ടു-വേ പേജറുകള്‍ ഉപയോഗിക്കുന്നു, അവ സാധാരണമല്ല, ഇതുപയോഗിച്ച് സന്ദേശങ്ങള്‍ അയയ്ക്കാ നും സ്വീകരിക്കാനും കഴിയും. ചെറിയ ടെക്സ്റ്റുകളായി മെസേജുകള്‍ കൈമാറാനാകും.

ഒരു ഇന്‍കമിംഗ് സന്ദേശത്തെക്കുറിച്ച് ഉപയോക്താവിനെ അറിയിക്കുന്നതിന് പേജറുകള്‍ പലപ്പോഴും ഒരു ടോണ്‍, ബീപ്പ് ശബ്ദമോ അല്ലെങ്കില്‍ വൈബ്രേഷനോ പുറപ്പെടുവിക്കും. ഇത് നോട്ടിഫിക്കേഷന് സമാനമായി വിലയിരുത്താം. ഇത് പിന്നീട് ടെക്സ്റ്റ് മെസേജിലേക്ക് വികസിച്ചു.

പേജറുകള്‍ പ്രത്യേക റേഡിയോ ഫ്രീക്വന്‍സികളിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ആവൃത്തികളിലൂടെ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ രൂപകലപ്പന ചെയ്തിട്ടുള്ളവയാണ്. ഒരു പേജറിന്റെ ശ്രേണി ഉപയോഗിക്കുന്ന ഫ്രീക്വന്‍സി ബാന്‍ഡിനെയും പേജിംഗ് നെറ്റ്വര്‍ക്കിന്റെ കവറേജ് ഏരിയയെയും ആശ്രയിച്ചിരിക്കുന്നു. ഇൻറർനെറ്റുമായി ബന്ധപ്പെട്ടല്ല പ്രവർത്തനം എന്നതിനാൽ ആധുനിക ഫോണുകളിലെ പോലെ ചാരപ്പേടിയും സൈബര്‍ ആക്രമണവും ഇല്ലാത്ത പഴയ ഉപകരണമാണ് പേജര്‍ എന്നതും ഇതുപയോഗിക്കാന്‍ കാരണമാണ്.

അപ്പോൾ വരുന്ന മറ്റൊരു ചോദ്യമാണ് ലബനോനില്‍ എന്തു സംഭവിച്ചു. അതിന് സിമ്പിൾ ആയി പറഞ്ഞാൽ പുതിയ പേജർ നിർമ്മിച്ചപ്പോൾ ബാറ്ററിക്കൊപ്പം ചെറിയൊരു സ്ഫോടക വസ്തു അറ്റാച്ച് ചെയ്തു. ഇത് ബാറ്ററി ചൂടായി ഒരു നിശ്ചിത ഊഷ്മാവിൽ എത്തുമ്പോൾ പൊട്ടിത്തെറിക്കുന്ന അവസ്ഥ ഉണ്ടാക്കുന്നു.

4 comments:

  1. അവിടെയും ഒരു മലയാളി അല്ല ഒരു ഇന്ത്യക്കാരൻ്റെ ഇടപെടൽ വേണ്ടിവന്നു😂😂

    ReplyDelete
  2. I like your posts, very valuable information. Keep posting new things.👍

    ReplyDelete
    Replies
    1. ഞാൻ ഇദ്ദേഹത്തിന് ഒരു ഐഡിയ കൊടുക്കാൻ തയ്യാറാണ് പക്ഷേ സ്വീകരിക്കുമോ എന്നറിയില്ല. എല്ലാ ഭാരതീയരും എൻറെ സഹോദരീ സഹോദരന്മാരാണ് എന്നു പറയുമ്പോഴും എങ്ങനെ ഇത്രമാത്രം ജനസംഖ്യ വർദ്ധിച്ചു. ഒരു അവലോകനം 😀😀 എങ്ങനുണ്ട് 😁

      Delete
  3. അളിയാ പൊളിച്ചു 🤣🤣

    ReplyDelete