Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Thursday, 31 October 2024

കേരളത്തിന് 68 വയസ്സ്..

നവംബര്‍ 1, കേരളം പിറവി കൊണ്ടിട്ട് 68 വര്‍ഷങ്ങള്‍ പിന്നിടുന്ന ദിനം. 



ഈ ദിനത്തില്‍ നമ്മുടെ നാടിന്റെ ചരിത്രവും ഭൂമിശാസ്ത്രവും എല്ലാം അറിഞ്ഞിരിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്.  കേരള ദിനവുമായി ബന്ധപ്പെട്ട ചരിത്രവും പുരാണ കഥകളും ആഘോഷങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കാവുന്നതാണ്. കേരള പിറവി കേരളത്തിന്റെ പിറവിയെയാണ് അടയാളപ്പെടുത്തുന്നത്. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം 1956 നവംബര്‍ 1 നാണ് കേരള സംസ്ഥാനം രൂപീകൃതമായത്.

കേരളം എന്ന വാക്കിൻറെ ഉത്ഭവം

കേരളം എന്ന പേരില്‍, 'കേര' എന്നാല്‍ തെങ്ങ്, 'ആലം' എന്നാല്‍ ഭൂമി, അതിനാല്‍ കേരളം എന്നാല്‍ തെങ്ങുകളുടെ നാട്. ആദ്യ നൂറ്റാണ്ടുകളില്‍ ഈ സ്വതന്ത്ര പ്രവിശ്യകള്‍ ഭരിച്ചിരുന്ന ഭരണാധികാരി കേരളീയന്റെ പേരിലാണ് കേരളത്തിന് ഈ പേര് ലഭിച്ചത് എന്നും പറയപ്പെടുന്നു. സംസ്ഥാന രൂപീകരണത്തിനായി ഐക്യകേരളം എന്ന പേരില്‍ ഒരു ജനകീയ പ്രസ്ഥാനം നടന്നു, അത് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ പുനഃസംഘടനയ്ക്ക് ആക്കം കൂട്ടി എന്നാണ് പറയപ്പെടുന്നത്..

ഇന്ത്യ സ്വതന്ത്രമായതിന് ശേഷം 1956 നവംബര്‍ 1 നാണ് കേരള സംസ്ഥാനം രൂപീകൃതമായത്. ഇതിനുമുമ്പ്, ഈ പ്രദേശം 3 വിവിധ ഭരണാധികാരികളുടെ കീഴിലുള്ള പ്രദേശങ്ങളുമായിരുന്നു.

മൂന്ന് കേരള പ്രവിശ്യകള്‍ മലബാർ, കൊച്ചി, തിരുവിതാംകൂര്‍ എന്നീ പേരുകളില്‍ അറിയപ്പെടാന്‍ തുടങ്ങി. ആധുനിക കേരളത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ച ഈ കൂട്ടായ്മയെ അനുസ്മരിക്കുന്നതാണ് ആചരണം. ഓരോ വര്‍ഷവും വ്യത്യസ്തമായ ആഘോഷങ്ങളിലൂടെയാണ് മലയാളികള്‍ ഈ ദിനം ആഘോഷിക്കുന്നത്.

കേരള പിറവി പുരാണ കഥ

'ദൈവത്തിന്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന കേരളത്തിന്റെ ഉത്ഭവം ഒരു ഇന്ത്യന്‍ പുരാണ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. കഥയനുസരിച്ച്, മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനാണ് ഈ കേരളം സൃഷ്ടിച്ചത് എന്നാണ് പറയപ്പെടുന്നത്. പരശുരാമന്‍ തന്റെ മഴു കന്യാകുമാരിയില്‍ നിന്ന് വടക്കോട്ട് കടലിന് കുറുകെ എറിഞ്ഞതായാണ് വിശ്വാസം. അത് പോയി പതിച്ച സ്ഥലം കേരളമായി മാറിയെന്ന് വിശ്വസിക്കപ്പെടുന്നു.

നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കേരളം അതിന്റെ സൗന്ദര്യത്തിന് പേരുകേട്ടതാണ്.


എല്ലാ മലയാളികൾക്കും ടാരി മലയാളിയുടെ സ്നേഹം നിറഞ്ഞ കേരളപ്പിറവി ആശംസകൾ..



4 comments:

  1. കേരളത്തിൽ 68 വയസ്സായോ🙏 ഞാൻ ഇന്നത്തെ പത്രം വായിച്ചിട്ടില്ല😂😂

    ReplyDelete
  2. Taree Malayali നിങ്ങളുടെ ബ്ലോഗിന്റെ ടൈറ്റിൽ പേരിൽ കുറച്ചു മാറ്റം വരുത്തണം. ഏതോ കൂതറ അതേ പേരിൽ ബ്ലോഗ് തുടങ്ങിയിട്ടുണ്ട്😂😂

    ReplyDelete
    Replies
    1. എലിയെ പേടിച്ച് ഇല്ലം ചുടണ്ട ആവശ്യമൊന്നുമില്ല 😁😁

      Delete
  3. Kerala piravi wishes to you🥰

    ReplyDelete