ഇന്ത്യൻ ഡെവിൾ ട്രീ
മലയാളക്കരയാകെ വശ്യ സുഗന്ധം പരത്തുന്ന ഏഴിലം പാല നാട്ടിന് പുറങ്ങളിലും പല വഴിയോരങ്ങളിലും മാദക സുഗന്ധവും പേറി തുലാമാസത്തില്‍ ആണ് പൂക്കുന്നത്. ഇന്ത്യൻ ഡെവിൾ ട്രീ എന്നും ഏഴിലം പാല അറിയപ്പെടുന്നു.
ഏഴിലം പാല അപ്പോസൈനസി (Apocynaceae) എന്ന സസ്യ കുടുംബത്തിലെ അംഗമാണ് . ഇതിന്റെ ശാസ്ത്ര നാമം അല്സ്ടോനിയ സ്കൊളാരിസ് ( Alstonia scholaris) .
മുത്തശ്ശി കഥകളിലെ ഭീതി നിറഞ്ഞ സാന്നിധ്യമാണ് ഏഴിലം പാല . പാലപ്പൂവിന്റെ മണം ഒഴുകി വരുന്ന രാത്രികളില്‍ പാലയില്‍ വസിക്കുന്ന യക്ഷി വഴിയാത്രക്കാരെ വശീകരിച്ചു പാലമരത്തിലേക്ക് കൊണ്ടു പോയി രക്തം ഊറ്റി കുടിക്കുമെന്നും പിറ്റേന്ന് രാവിലെ ആളിന്റെ എല്ലും മുടിയും മാത്രമേ കിട്ടുകയുള്ളൂ എന്നുമുള്ള മുത്തശ്ശി കഥകള്‍ ആരിലും ചെറുപ്പകാലത്ത് ഭീതി ഉയര്‍ത്തുന്നതായിരുന്നു .
കൂടാതെ പാലമരത്തില്‍ ഗന്ധര്വന് വസിക്കുന്നുവെന്നും ഗന്ധര്വന് പെണ്‍കിടാങ്ങളെ പ്രലോഭിപ്പിക്കുമെന്നുമുളള കഥകളും ഉണ്ടായിരുന്നു . പാല പൂക്കുമ്പോള്‍ ആ മണമേറ്റ് പാമ്പുകള്‍ പാലച്ചുവട്ടില്‍ എത്തുമെന്നുമുള്ള വിശ്വാസവും ഉണ്ട് .
ഒരുപക്ഷെ കേരളത്തിലെ ഒട്ടു മിക്ക കാവുകളിലും പാലയുണ്ട് എന്നതാവാം അതിനു കാരണം . പക്ഷെ എന്ത് തന്നെ ആയാലും ഈ വശ്യ സുഗന്ധം ഏതൊരാളിലും ഒരു നിശബ്ദ റൊമാന്‍സിന് വഴി തെളിക്കും എന്നതില്‍ സംശയമില്ല.
മഴക്കാലം കഴിഞ്ഞു പ്രകൃതി മഞ്ഞു കാലത്തേക്ക് പോകുന്ന കാലയളവില്‍ പകലിനു ദൈര്‍ഘ്യം കുറവും , രാത്രിക്കു ദൈര്‍ഘ്യം കൂടുതലും ആണ് . തണുപ്പരിച്ചിറങ്ങുന്ന ഈ രാവുകളുടെ നിറ സുഗന്ധമായി പാലപ്പൂ മണം ഒഴുകിയിറങ്ങും.
മലയാളിക്ക് പാലപ്പൂവ് എന്ന് കേട്ടാല്‍ ഓര്‍മ്മ വരിക പദ്മരാജനും ഒപ്പം ഞാന്‍ ഗന്ധര്വന് എന്ന സിനിമയും ആണ് . മലയാള കവികൾക്കിടയില്‍ ഇത്ര മാത്രം സ്വാധീനം ചെലുത്തിയ വേറൊരു പൂവില്ലെന്നു തന്നെ പറയാം കാരണം അത്ര മാത്രം മികച്ച സിനിമാ ഗാനങ്ങളും ലളിത ഗാനങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട് .
ഏഴിലം പാലയ്ക്ക് ഈ പേര് വരാന്‍ കാരണം ഒരിതളില്‍ ഏഴ് ഇലകള്‍ ഉള്ളതു കൊണ്ടാണ്..
ലോകത്തെമ്പാടും ഏതാണ്ട് നാല്‍പ്പതു മുതല്‍ അമ്പതു വരെ വ്യത്യസ്ത സ്പീഷ്യസ് (species) ഉണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. . ഇന്ത്യയില്‍ മാത്രമല്ല ആഫ്രിക്ക , മധ്യ അമേരിക്ക, ന്യൂസിലാന്റ് , ആസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലും പാലയുടെ സാന്നിധ്യമുണ്ട്. നിത്യ ഹരിത വനങ്ങളിലെ സജീവ സാന്നിധ്യമാണ് പാലമരങ്ങള്‍ .
ഏഴിലംപാല , യക്ഷിപ്പാല , ദൈവപ്പാല, കുടപ്പാല, കുരുട്ടു പാല തുടങ്ങി കേരളത്തില്‍ അങ്ങോളം ഇങ്ങോളം പാലകള്‍ക്ക് അനവധി നാമധേയങ്ങള്‍ ഉണ്ട്. ആംഗലേയത്തില്‍ ഇതിനു ഇന്ത്യൻ ഡെവിൾ ട്രീ എന്നും വിളിക്കും.
ആയുര്‍വേദത്തില്‍ പാല ഒരു മരുന്നായി ഉപയോഗിക്കുന്നു .
യക്ഷിയെ പീഡിപ്പിച്ചു ഗർഭിണിയാക്കുന്ന മലയാളികളുള്ള നാടാണ് നമ്മുടേത് അതുകൊണ്ട് ഇനി യക്ഷിയൊന്നും വരില്ല😁😁😜
ReplyDeleteയക്ഷിക്കും ഉണ്ട് നാണവും മാനവും😂😂 അവർക്കുവേണ്ടി സംസാരിക്കാൻ അസോസിയേഷൻ ഇല്ല എന്ന് മാത്രം😜🙈
ReplyDeleteഇപ്പോൾ യക്ഷികളില്ല പക്ഷേ യക്ഷികളുടെ സ്വഭാവമുള്ള പുതുതലമുറയിലെ പെൺകുട്ടികൾ ഉണ്ട് 😜 നോക്കി ചോര കുടിക്കും🙈😁😁
ReplyDelete