Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Monday, 28 October 2024

ടൂർണമെൻറ് വിജയത്തിൽ ടാരി റോയൽസ്..

 ഇന്നലെ ( ഒക്ടോബർ 27ന് ) പോർട്ട് മക്യുറിയിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ഫൈനൽ എതിരാളികളായ ലിസ്മോറിനെ പരാജയപ്പെടുത്തിക്കൊണ്ട് ടാരി റോയൽസ് തങ്ങളുടെ ആദ്യ ടൂർണ്ണമെൻറ് വിജയം കരസ്ഥമാക്കി..

   വിജയാഘോഷത്തിൽ ടീം ടാരി റോയൽസ്..

ഗ്രൂപ്പ് എ ഗ്രൂപ്പ് ബി എന്നീ രണ്ടു ഗ്രൂപ്പായി തിരിച്ചായിരുന്നു മത്സരങ്ങൾ..

പങ്കെടുത്ത ടീമുകൾ..

ഇതിൽ ബി ഗ്രൂപ്പിൽ നിന്നും ഒന്നാമതായി ജയിച്ചു ഫൈനലിലേക്ക് എത്തിയ ടീമായിരുന്നു ലിസ്മോര്‍.. ടാരി റോയൽസ് രണ്ടാമതും..

സ്കോറുകൾ

ആദ്യം ബാറ്റ് ചെയ്ത ടാരി റോയൽസ് 10 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് എടുത്തു..

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലിസ്മോർ 10 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ..

ലിസ്മോർനു വേണ്ടി ചിഞ്ചു 14 റൺസും, ടോജി 11 റൺസും ജോമേഷ് 10 റൺസും എടുത്തു..

സമ്മാനവുമായി ടാരി റോയൽസിലെ പ്രിമലും ഷിബുവും..

ടോപ്പ് സ്കോർ നേടിയ ടാരി റോയൽസ് ബാറ്റ്സ്മാൻമാർ..

ക്യാപ്റ്റൻ ബിബിൻ ജോസഫ് 10 പന്തിൽ നിന്നും 16 റൺസ് എടുത്തു..

ടാരി റോയൽസിലെ ബാറ്റ്സ്മാൻമാരായ ഗോപകുമാർ 21 പന്തിൽ നിന്നും പുറത്താകാതെ 25 റൺസും..
ഡൽജു 13 പന്തിൽ നിന്നും പുറത്താകാതെ 15 റൺസും എടുത്തു..

കപ്പുമായി ടാരി റോയൽസ് ടീം അംഗങ്ങൾ.. 

ഈ വിജയത്തോട് കൂടി റീജിയണൽ ക്രിക്കറ്റിലേക്ക് ഒരു പാത കൂടി തുറന്നു കിട്ടിയിരിക്കുകയാണ് എന്ന ടീമിൻറെ സന്തോഷത്തോടൊപ്പം ഒന്ന് ചേർന്നിരിക്കുകയാണ് ടാരിയിലെ ക്രിക്കറ്റ് പ്രേമികളും അവരുടെ കുടുംബാംഗങ്ങളും..

  ഞങ്ങൾക്ക് സാധിക്കും എന്ന ഉറച്ച ലക്ഷ്യത്തോട്കൂടി മാസങ്ങളായി നടത്തിയ തീവ്രപരിശീലനത്തിന്റെ ഫലമായ ഈ വിജയം പൂർണ്ണമായും ഓരോ ടീമംഗങ്ങൾക്കും അവകാശപ്പെട്ടതാണ്.... 

കൂടുതൽ ചിത്രങ്ങൾ..
വിജയം കരസ്ഥമാക്കിയ ടാരി റോയൽസ് ടീം അംഗങ്ങൾക്ക് ഞങ്ങളുടെയും എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും അഭിനന്ദനങ്ങൾ..

5 comments:

  1. തകർത്തു തിമിർത്തു കിടുക്കി😂😂❤️

    ReplyDelete
  2. ഒത്തൊരുമയുടെയും തീവ്രപരിശീലനത്തിന്റെയും വിജയം❤️

    ReplyDelete
  3. Bad comments from the previous post🤣are a precursor to the success🥰

    ReplyDelete
    Replies
    1. ശരിയാ ചൂടുചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയെ പോലെ ❤️❤️

      Delete
  4. മുമ്പ് ടാരിയിൽ ജീവിച്ചിരുന്നു എന്ന് പറയാൻ ഇപ്പോൾ അഭിമാനം തോന്നുന്നു❤️❤️

    ReplyDelete