സ്നോ വോൾക്കാനോ..
ഇതേപോലുളള ഹിമഘടനകൾ നേരത്തെയും വടക്കൻ അമേരിക്കൻ തടാകങ്ങളായ മിഷിഗൻ, ഒന്റാരിയോ, ഈറി തുടങ്ങിയിടങ്ങളിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ യഥാർഥ അഗ്നിപർവതങ്ങളുടെ അഗ്നിമുഖം പോലുള്ള വലിയ ഗർത്തവും അതിൽ നിന്നു ലാവാ പ്രവാഹത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ നീരാവി പുറന്തള്ളുന്നതുമായ വലിയൊരു മഞ്ഞ് അഗ്നിപർവതം കസഖ്സ്ഥാനിലെ അൽമാട്ടിയിൽ ഉണ്ടായിട്ടുണ്ട്. 2021ൽ ആയിരുന്നു ഇത്. 45 അടിയോളം പൊക്കത്തിൽ ഈ അഗ്നിപർവതം ഉയർന്നു നിന്നു. അതിന്റെ വായയിൽ നിന്നു പുക പോലെ നീരാവി പുറത്തേക്കു പ്രവഹിക്കുകയും ചെയ്തു.
ഭൂമിയിലല്ലാതെ ചൊവ്വാ ഗ്രഹത്തിലും, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളിലും സിറിസ് തുടങ്ങിയ ചില ഛിന്നഗ്രഹങ്ങളിലും മഞ്ഞ് അഗ്നിപർവതങ്ങൾ ഉണ്ടാകാറുണ്ട്.
കാര്യം കൗതുകകരമാണെങ്കിലും ഇത്തരം മഞ്ഞ് അഗ്നിപർവതങ്ങൾ അപകടമുണ്ടാക്കിയ ചരിത്രവുമുണ്ട്.
ഇവ കാണാനായി എത്തുന്ന പലരും ഇതിൽ പിടിച്ചുകയറാനൊക്കെ ശ്രമിക്കും.എന്നാൽ ഇത്തരം ഘടനകൾ രൂപപ്പെടാനും നശിക്കാനും കുറഞ്ഞ സമയം മതി. അതുപോലെ തന്നെ ഇതിന്റെ ഗർത്തത്തിലൂടെ നദിയിലോ തടാകത്തിലോ പെട്ടുപോയാൽ രക്ഷിച്ചെടുക്കാനും പാടാണ്.
മഞ്ഞ് അഗ്നിപർവതങ്ങൾ ഹിമമേഖലകളിൽ കാണപ്പെടുന്ന ഒരിനം മൂങ്ങകളായ സ്നോ ഔളുകൾക്ക് വലിയ താൽപര്യമുള്ള മേഖലകളാണ്. ഇവയുടെ ഇഷ്ട ഭക്ഷണമായ വാട്ടർഫൗൾ എന്ന പക്ഷികളെ മൂങ്ങകൾ വേട്ടയാടുന്നതിവിടെയാണ്.
ചാടരുത് എന്നു പറഞ്ഞാൽ അത് ആളുകൾ ആദ്യം ചെയ്യും
ReplyDeleteശരിയാ ശരിയാ, പ്രത്യേകിച്ചും പെണ്ണുങ്ങൾ
Delete