130 വർഷം പഴക്കമുള്ള ശേഷിപ്പിൽനിന്നാണ് ആർഎൻഎ വേർതിരിച്ചത്. ജീവികളിലെ ജനിതകസ്വാധീനത്തെക്കുറിച്ച് വിവരങ്ങൾ തരാൻ ആർഎൻഎ സഹായകമാണ്. മൺമറഞ്ഞുപോയ ജീവികളുടെ മികവുറ്റ ജനിതകവ്യവസ്ഥ തയാറാക്കാനും നിലവിലെ ജീവികളുമായി അതു താരതമ്യം ചെയ്യാനും ആർഎൻഎ സഹായിക്കും.
ഒരു നൂറ്റാണ്ടു മുൻപ് ഓസ്ട്രേലിയയിൽ അപ്രത്യക്ഷനായ സഞ്ചിമൃഗമാണ് ടാസ്മാനിയൻ ടൈഗർ. വൻകരയിലെ ഒരേയൊരു വേട്ടക്കാരില്ലാത്ത വേട്ടക്കാരനായ സഞ്ചിമൃഗവും ടാസ്മാനിയൻ ടൈഗറായിരുന്നു.
എന്നാൽ..
ഓസ്ട്രേലിയയിലേക്ക് ഇടയ്ക്ക് വേട്ടക്കാർ കടന്നുവന്നതും സ്വാഭാകികമല്ലാത്ത ജീവികൾ ആധിപത്യമുറപ്പിച്ചതുമൊക്കെ ടാസ്മാനിയൻ ടൈഗറുകളുടെ അന്ത്യത്തിലേക്കു നയിച്ചു.
രണ്ടായിരം വർഷങ്ങൾക്ക് മുൻപ് തന്നെ ഓസ്ട്രേലിയൻ വൻകരയിൽ നിന്ന് ടാസ്മാനിയൻ ടൈഗറുകൾ അപ്രത്യക്ഷരായിരുന്നു. എന്നാൽ ടാസ്മാനിയൻ ദ്വീപിൽ ഇവ നില നിന്നു.
1936ലാണ് ഈ ജീവിവർഗത്തിലെ അവസാന ജീവി ഹൊബാർട്ട് മൃഗശാലയിൽ അന്ത്യശ്വാസം വലിച്ചത്. ഇതെത്തുടർന്ന് ടാസ്മാനിയൻ ടൈഗർ പലരുടെയും സ്വപ്നമായി നിലനിന്നു. ടാസ്മാനിയയിൽ പലയിടങ്ങളിലും ഇവയെ കണ്ടെന്നും മറ്റും റിപ്പോർട്ടുകൾ അനവധി പ്രചരിച്ചിരുന്നെങ്കിലും അതൊന്നും സ്ഥിരീകരിക്കാൻ സാധിച്ചില്ല.
മെൽബൺ സർവകലാശാലയും യുഎസിലെ ജെനറ്റിക് എൻജിനീയറിങ് കമ്പനിയായ കൊളോസൽ ബയോസയൻസസും ചേർന്ന് ടാസ്മാനിയൻ ടൈഗറുകളെ തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ടാസ്മാനിയൻ ടൈഗറുകൾ തിരികെയെത്തുന്നത്, ഓസ്ട്രേലിയൻ പരിസ്ഥിതി രംഗത്ത് ഗുണപരമായ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം.
1990 ൽ ജനിറ്റിക്സ് പ്രാധാന്യം നേടിത്തുടങ്ങിയ കാലഘട്ടത്തിലാണ് ജനിറ്റിക് എൻജിനീയറിങ്ങിലൂടെ ഇവയെ വീണ്ടും കൊണ്ടുവരാമെന്ന ആഗ്രഹം ഉടലെടുക്കുന്നത്.ജനിറ്റിക് ഗവേഷണത്തിലെ നിർണായക സാങ്കേതികവിദ്യയായ ക്രിസ്പർ ഉപയോഗിച്ചാണ് ഗവേഷണം. ആദ്യപടിയായി ടാസ്മാനിയൻ ടൈഗറുകളുടെ ജനിതകഘടന ശ്രേണീകരിക്കേണ്ടിവരും. ഇത്തരം അനവധി സങ്കീർണഘട്ടങ്ങളുള്ളതിനാൽ വളരെ ചെലവേറിയതാണ് ഈ ഗവേഷണം. സുപ്രസിദ്ധ സിനിമാതാരം ക്രിസ് ഹെംസ്വർത്ത് ഉൾപ്പെടെ പ്രമുഖർ ഇതിന്റെ സ്പോൺസർമാരായുണ്ട്.
വരട്ടെ കാണാല്ലോ 😍
ReplyDeleteരാത്രി പുറത്തിറങ്ങിയ ആളെ പുലി പിടിച്ചു എന്ന വാർത്ത കേൾക്കാം 🤣🤣😜
ReplyDeleteHow can a tiger be like a fox in the picture?
ReplyDeleteകുറുക്കൻ്റെ പുലിയുമായുള്ള പ്രണയത്തിൻറെ പരിണിതഫലം😄😄
Deleteഅവിഹിതം എന്നു പറയാഞ്ഞത് നന്നായി😜🤣🤣
Delete