ബാങ്ക്സ്‌ടൗൺ വിമാനത്താവളത്തിൽ നിന്ന് വിദൂരമായി പ്രവർത്തിക്കുന്ന തരത്തിൽ, മുൻകരുതൽ വ്യോമ നിരീക്ഷണത്തിനായി, ന്യൂ സൗത്ത് വെയിൽസിലെ പോലീസ് ഏവിയേഷൻ കമാൻഡ് (POL AIR) മോറിയിൽ രണ്ട് ഡ്രോണുകൾ സ്ഥാപിച്ചിട്ടുണ്ട്. ആറ് മാസത്തെ പരീക്ഷണത്തിൽ, പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് ഡ്രോണുകൾ "ആകാശത്തിലെ കണ്ണുകൾ" ആയി ഉപയോഗിക്കും.
ഡ്രോണുകൾ "കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനും സമൂഹത്തിലുടനീളമുള്ള ഭയം കുറയ്ക്കാനും" സഹായിക്കുമെന്ന് NSW പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ആൻഡ്രൂ ഹോളണ്ട് പറഞ്ഞു.
"ഈ സംവിധാനത്തിന് പിന്നിലെ ആശയം, നമുക്ക് ആകാശത്തുനിന്ന് ഭൂമി വീക്ഷിക്കുന്ന ഒരു കണ്ണ് ആയി ഉപയോഗിക്കുക അതുവഴി നമ്മുടെ പോലീസിന് അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു എന്നതാണ്. എന്തെങ്കിലും സംഭവിക്കുകയും ആരെയെങ്കിലും ട്രാക്ക് ചെയ്യേണ്ടി വരികയും ചെയ്താൽ, നമുക്ക് ആകാശത്ത് നിന്ന് നിരീക്ഷിക്കാനുള്ള കഴിവ് ലഭിക്കും," എന്ന് അസിസ്റ്റൻറ് കമ്മീഷണർ പറഞ്ഞു.
"പോലീസിന് സൂം ഇൻ ചെയ്യാനും സാഹചര്യം എന്താണെന്ന് കാണാനും ഏതൊക്കെ അടിയന്തര മാനേജ്മെന്റ് പ്രതികരണങ്ങൾ ആവശ്യമാണെന്ന് വിലയിരുത്താനും കഴിയും."
“പട്ടണത്തിനടുത്ത് ഗുരുതരമായ മോട്ടോർ വാഹന അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഞങ്ങൾക്ക് ഡ്രോൺ ഉപയോഗിക്കാം. അതുപോലെ, തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും ഡ്രോണുകൾ ഉപയോഗിക്കാം. വിജയിച്ചാൽ ന്യൂ സൗത്ത് വെയിൽസിലെ മറ്റ് സ്ഥലങ്ങളിലേക്കും പരീക്ഷണം വ്യാപിപ്പിക്കുമെന്ന് അസിസ്റ്റൻറ് കമ്മീഷണർ പറയുന്നു.
പ്രാദേശിക തലത്തിൽ നിന്ന് ഉന്നയിക്കേണ്ട ആശങ്കകളോ പ്രശ്നങ്ങളോ ഈ ഡ്രോൺ ഉപയോഗവുമായി ബന്ധപെട്ടു ഉണ്ടെങ്കിൽ, ഞങ്ങൾ അവ പരിഹരിക്കുമെന്ന്,” അസിസ്റ്റൻറ് കമ്മീഷണർ പറഞ്ഞു.
എന്താണ് ഡ്രോൺ ഉപയോഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്, എന്താണ് ഉള്ളടക്കം, എപ്പോൾ ഉപയോഗിക്കും, എങ്ങനെ ഉപയോഗിക്കും എന്നതിനെക്കുറിച്ച് സമൂഹത്തിന് നന്നായി അറിയാമെന്ന് ഉറപ്പാക്കാൻ പോലീസ് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതാണ്. പോലീസിലെ അടുത്ത ഘട്ടമാണിതെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു.” എന്ന് അസിസ്റ്റൻറ് കമ്മീഷണർ പറഞ്ഞു.
മോറി പ്ലെയിൻസ് ഷയർ കൗൺസിൽ ഈ ട്രയൽ സ്വാഗതം ചെയ്തു, മേയർ സി.ആർ. സൂസന്ന പിയേഴ്‌സ് പറഞ്ഞു, പട്ടണത്തിന് സംസ്ഥാന ശരാശരിയുടെ ഒമ്പത് മടങ്ങ് ബ്രേക്ക്-ആൻഡ്-എൻട്രി നിരക്ക് ഉണ്ടെന്ന് അറിയിച്ചു.
“കഴിഞ്ഞ വർഷം അവസാനം ഞങ്ങൾ എൻഎസ്‌ഡബ്ല്യു പോലീസ് കമ്മീഷണർ മാൽ ലാൻയോണിനോട് ഞങ്ങളുടെ പട്ടണത്തിലെ ക്രൈം നിരക്കിൽ ഞങ്ങൾക്ക് ഖേദമുണ്ടെന്ന് വിശദീകരിച്ചു. ഈ ദീർഘകാല പ്രവണത മാറ്റുന്നതിന് നിരവധി മുൻകൈകൾ എടുക്കാൻ സാധിക്കുന്നത്, ഇത് ഒന്നിലൂടെ മാത്രമാണ്. അതുകൊണ്ട് ഞങ്ങൾ ശക്തമായി സ്വാഗതം ചെയ്യുന്ന ഒന്നാണ്, പോലീസ് ഡ്രോൺ എന്ന്” അവർ പറഞ്ഞു.
“ഈ നിരീക്ഷണത്തെക്കുറിച്ച് ചില ആശങ്കകൾ ഉണ്ടാകാമെങ്കിലും, അക്രമാസക്തമായ കുറ്റകൃത്യങ്ങൾ അതിന്റെ ഇരകളിൽ ചെലുത്തുന്ന യഥാർത്ഥ ആഘാതവുമായി തൂലനം ചെയ്യുമ്പോൾ ആശങ്കകൾ ഒന്നുമല്ല.
“ഈ ഡ്രോൺ ട്രയൽ ഒരു അക്രമാസക്തമായ കടന്നുകയറ്റം പോലും നിർത്തി കുറ്റവാളികളെ രണ്ടുതവണ ചിന്തിക്കാൻ പ്രേരിപ്പിച്ചാൽ, അത് ഒരു വിജയമാണ്.”
"ആളുകളുടെ പിൻമുറ്റങ്ങളിൽ ചാരവൃത്തി നടത്തുകയോ വേലികൾക്കപ്പുറം ആളുകളെ നോക്കുകയോ ചെയ്യുന്ന ജോലി പോലീസ് ചെയ്യില്ല. മോറിയിൽ ആകാശ നിരീക്ഷണം നൽകുമ്പോൾ, ഞങ്ങളുടെ ഫിക്സഡ് വിംഗ് വിമാനങ്ങളിൽ ഞങ്ങൾ ഇതിനകം ചെയ്യുന്നതുപോലെ തന്നെ ഡ്രോണുകളും ചെയ്യും," പോലീസ് അസിസ്റ്റൻറ് കമ്മീഷണർ പറഞ്ഞു.
"മോറിയിൽ ഫിക്സഡ് വിംഗ് വിമാനങ്ങൾ ഉപയോഗിച്ച് പോലീസ് ഇതിനകം തന്നെ പ്രതിവർഷം 45 മുതൽ 50 മണിക്കൂർ വരെ പറക്കുന്നു. പോലീസ് ക്രൂ വർഷത്തിൽ ഏകദേശം 13 മുതൽ 15 ദിവസം വരെ പ്രദേശം ചുറ്റി സഞ്ചരിക്കുന്നു, അതിനാൽ ബാങ്ക്സ്ടൗണിൽ നിന്ന് മോറിവരെ ഒരു വിമാനം കൊണ്ടുവരുന്നത് വളരെ ചെലവേറിയ ഒരു പ്രവർത്തിയാണ്.
"മോറിയിൽ ഈ ഡ്രോണുകൾ ഉണ്ടായിരിക്കുകയും ബാങ്ക്സ്ടൗണിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്യുന്നതിലൂടെ, മോറി പട്ടണത്തിന് മുകളിൽ 300 മുതൽ 500 മണിക്കൂർ വരെ ആകാശ കവറേജ് നൽകാൻ കഴിയുമെന്ന് പോലീസ് കണക്കാക്കുന്നു."
ഈ ഡ്രോണുകൾ മോറി പോലീസ് സ്റ്റേഷന്റെ മുകളിൽ വെതർ പ്രൂഫ് ആയിട്ടുള്ള ചാർജിങ് സ്റ്റേഷൻ ഉൾപ്പെടെ ആണ് സൂക്ഷിച്ചിരിക്കുന്നത്..
കോവിഡ് കാലത്ത് കേരളത്തിൽ ചെയ്തതുപോലെ ആണോ 😁😁
ReplyDeleteഅത് വേറെ ലെവൽ ആയിരുന്നു 😜🤣🤣
ReplyDeleteഅമേരിക്കയിൽ വരെ ഡ്രോൺ ഉണ്ട് പിന്നെ എന്തുകൊണ്ട് ഓസ്ട്രേലിയയിൽ ആയിക്കൂടാ 🥰
ReplyDeleteഡ്രൈവ് വെയിൽ വണ്ടി നിർത്തി പൈപ്പ് ഉപയോഗിച്ച് വാഹനം കഴുകുന്ന ആളുകളെ പിടിക്കാൻ നല്ലതാണ് ഫൈൻ കൊടുത്ത കൗൺസിലിന് കാശുണ്ടാക്കാം 🤣🤣
ReplyDeleteചുമ്മാ കടകളിലോട്ട് നോക്കി വായും പൊളിച്ചു നടക്കാൻ ഇനി പറ്റില്ല 😭😭😭😭😭
ReplyDeleteഇടയ്ക്കൊക്കെ മലയാളി പെണ്ണുങ്ങളെയും വായ് നോക്കാം 😜😁😁😁😁
Delete