Sunday, 25 October 2026

ടാരി ടൈറ്റൻസ് , യഥാർത്ഥ ഡോമിനേറ്റേഴ്സ്..

സെപ്റ്റംബർ 6 മുതൽ ഒക്ടോബർ 18 വരെ പോർട്ട് മക്വാരിയിൽ നടന്ന പോർട്ട് കപ്പ് സീസൺ 2 ക്രിക്കറ്റ് ടൂർണമെന്റിൻ്റെ അന്തിമ പോരാട്ടത്തിൽ  ടാരി ടൈറ്റൻസ് (Taree Titans) ചാമ്പ്യന്മാരായി..

 ലീഗ് ഘട്ടത്തിൽ ഒരു മത്സരത്തിൽ മാത്രം പരാജയപ്പെട്ട ടാരി ടൈറ്റൻസ്, ഫൈനലിൽ അതേ എതിരാളികളായ ധോക്ല ഡൊമിനേറ്റേഴ്സിനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്..

ഫൈനലിൽ ആദ്യ ബാറ്റിംഗ് ആരംഭിച്ച ധോക്കള ഡോമിനേറ്റേഴ്സ് (Dhokla Dominators) 18.3 ഓവറിൽ 87 റൺസിന് എല്ലാ ബാറ്റ്മാൻമാരും പുറത്തായി..

മറുപടി ബാറ്റിംഗ് ആരംഭിച്ച
 ടാരി ടൈറ്റൻസ് 18.1 ഓവറിൽ 88 റൺസെടുത്ത് ( 88/9 ) വിജയത്തിൽ എത്തിച്ചേർന്നു..

 അപ്രതീക്ഷിത ഫൈനൽ

 കഴിഞ്ഞ വർഷത്തെ പോർട്ട് കപ്പ് ജേതാക്കളും തുടർച്ചയായി ആറുതവണ LMS ചാമ്പ്യന്മാരും തൊട്ടുമുൻപത്തെ ആഴ്ച നടന്ന കെംപ്സി കപ്പ് 2026 ജേതാക്കളുമായിരുന്നു ധോക്ല ഡൊമിനേറ്റേഴ്സ്..

ലീഗ് ഘട്ടത്തിൽ ധോക്ല ഡോമിനേറ്റേഴ്സ് ആയിരുന്നു രാജാക്കന്മാർ; കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച്, തടയാനാവാത്ത ഒരു സൈന്യത്തെപ്പോലെയാണ് അവർ ഫൈനലിലേക്ക് എത്തിയത്..

ട്രോഫിയുമായി ടാരി ടൈറ്റൻസ്  ക്യാപ്റ്റൻ അരുൺ ജോസഫ് 

എന്നാൽ ക്രിക്കറ്റിന് അതിന്റേതായ തിരക്കഥയുണ്ട്.. ആ അവസാന അധ്യായം ടാരി ടൈറ്റൻസിന്റേതായിരുന്നു..  ടാരി ടൈറ്റൻസ് വെറും 18.1 ഓവറിൽ വിജയലക്ഷ്യം അനായാസം മറികടന്നു..

ടാരി ടൈറ്റൻസ് ടീം അംഗങ്ങൾ..

 2024-ൽ  ആരംഭിച്ച ടാരി ടൈറ്റൻസ് ആദ്യമായി പങ്കെടുത്ത ക്രിക്കറ്റ് ടൂർണമെന്റിൽ തന്നെ ചാമ്പ്യന്മാരായിരുന്നു.

മാൻ ഓഫ് ദി  ടൂർണമെൻറ് അരുൺ ജോസഫ്

 ടാരി ടൈറ്റൻസ് വെറുമൊരു വിജയം മാത്രമല്ല നേടിയത്.. അവർ കിരീടം തന്നെ തട്ടിയെടുക്കുകയായിരുന്നു..

ലീഗ് ഘട്ടത്തിൽ ധോക്ല ജയിച്ചു, എന്നാൽ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തിൽ വിജയം ടാരി ടൈറ്റൻസിനൊപ്പം നിന്നു..

മാൻ ഓഫ് ദി ഫൈനൽ..

ലീഗ് ഘട്ടത്തിൽ ഡോമിനേറ്റേഴ്സ് ഭരിച്ചു... എന്നാൽ സീസൺ 2-ൽ ആധിപത്യം പുലർത്തിയത് ടൈറ്റൻസ് ആണ്..
ധോക്കള... നിങ്ങൾ ഈ യാത്രയിൽ ആധിപത്യം പുലർത്തി, പക്ഷേ അന്തിമ വിജയം ടാരി ടൈറ്റൻസിന്  സ്വന്തമായി..

"അഭിനന്ദനങ്ങൾ, ടാരി ടൈറ്റൻസ്"..

ക്രിക്കറ്റിന് പുറമേ വോളിബോൾ, ബാഡ്മിന്റൺ മേഖലകളിലും സജീവമായ ഈ ക്ലബ്, ഈ വർഷം പ്രാദേശിക കൗൺസിലിന്റെയും സമൂഹത്തിന്റെയും പിന്തുണയോടെ വോളിബോൾ, ബാഡ്മിന്റൺ ടൂർണമെന്റുകളും വിജയകരമായി സംഘടിപ്പിച്ചിരുന്നു..

ക്ലബ്ബിൻറെ ഭാവി പരിപാടികൾ 

2027 ഫെബ്രുവരി 14-ന് നടക്കുന്ന ടാരി കപ്പ് സീസൺ 2 ഉൾപ്പെടെ നിരവധി കായിക മത്സരങ്ങളും യുവജനങ്ങൾക്കായുള്ള കായിക പദ്ധതികളും സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ലബ്..

കായികരംഗത്തിലൂടെ മലയാളി സമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനൊപ്പം ടാരിയുടെ അഭിമാനമായി മാറുകയാണ് ടാരി ടൈറ്റൻസ് സ്പോർട്സ് ക്ലബ്..