Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Thursday, 30 April 2020

റ്റൈഫോയിഡ്‌ മേരി: സംഭവിച്ചത് തിരുത്താൻ ആവുന്ന ഒരു Undo ബട്ടൺ ഇല്ല ജീവിതത്തിൽ..

വടക്കൻ അയർലന്റിൽ നിന്ന് അമേരിക്കയിലേക്ക്‌ കുടിയേറിയ ഒരു കുക്ക്‌ ആയിരുന്നു മേരി മലൻ

1900 മുതൽ 1907 വരെ കാലഘട്ടത്തിൽ മേരി കുക്ക്‌ ആയി ജോലി ചെയ്ത ന്യൂയോർക്കിലെയും മാൻഹാട്ടനിലെയും പല കുടുംബങ്ങളിലായി ഒട്ടനവധി ആളുകൾക്ക്‌ റ്റൈഫോയ്ഡ്‌ പിടിപെട്ടു

മേരിക്ക്‌ റ്റൈഫോയ്ഡ്‌ ഉള്ളതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല

ആരും മേരിയെ സംശയിച്ചതുമില്ല

മേരി ജോലി ചെയ്ത ഒരു ധനിക കുടുംബം ജോർജ്ജ്‌ സോപ്പർ എന്ന റ്റൈഫോയ്ഡ്‌ ഗവേഷകനെ തങ്ങൾക്ക്‌ രോഗബാധ ഉണ്ടായത്‌ എങ്ങനെയെന്ന് അറിയാനായി നിയോഗിച്ചു

റ്റൈഫോയ്ഡ്‌ ബാധ മേരിയിൽ നിന്നാവാം ഉണ്ടായതെന്ന് സോപ്പർ അനുമാനിച്ചു

മേരി ജോലി ചെയ്ത 7 കുടുംബങ്ങളിലും റ്റൈഫോയ്ഡ്‌ ഉണ്ടായതായി സോപ്പർ കണ്ടെത്തി

എന്നാൽ മേരി ഇതൊന്നും അംഗീകരിച്ചില്ല. ആരോഗ്യപരിശോധനകൾക്ക്‌ വിധേയമാവാനും അവർ തയ്യാറായില്ല

1907 മുതൽ 1910 വരെ മേരിയെ നിർബന്ധ പൂർവ്വം ഐസൊലേഷനിൽ നിർത്തി

1908 ലാണ്‌ അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ മേരിയെ "റ്റൈഫോയ്ഡ്‌ മേരി" എന്ന് വിളിക്കുന്നത്‌. ആ പേര്‌ പിന്നെ പ്രശസ്തമായി

ഐസൊലേഷൻ മൂന്ന് വർഷം പിന്നിട്ടപ്പോൾ, ഇനി കുക്ക്‌ ആയി ജോലി ചെയ്യില്ല എന്ന വ്യവസ്ഥയിൽ മേരിയെ മോചിപ്പിച്ചു

കുറച്ചുകാലം അലക്കുകാരിയായി ജോലി ചെയ്ത മേരി വീണ്ടും കുക്ക്‌ ആയി. പല പല കുടുംബങ്ങളിൽ ജോലി നോക്കിയ റ്റൈഫോയ്ഡ്‌ മേരി അവിടങ്ങളിലെല്ലാം റ്റൈഫോയ്ഡ്‌  പരത്തി

ഒരു കുടുംബത്തിൽ രോഗബാധ ഉണ്ടായാൽ ഉടനെ മേരി അവിടെ നിന്ന് സ്ഥലം വിടും. പിന്നെ വേറൊരു വീട്ടിൽ കുക്ക്‌ ആയി ജോലിക്ക്‌ ചേരും. ആ അഞ്ച്‌ വർഷവും മേരിയെ കണ്ടെത്താൻ കഴിഞ്ഞില്ല

ഒടുവിൽ 1915 ൽ പിടിയിലായ മേരിയെ പബ്ലിക്‌ ഹെൽത്ത്‌ അധികൃതർ നോർത്ത്‌ ബ്രദർ ദ്വീപിൽ ഐസൊലേഷനിൽ അയച്ചു

1938 ൽ മരിക്കുന്നത്‌ വരെ പിന്നീടുള്ള 23 വർഷം മേരി ഐസൊലേഷനിൽ കഴിഞ്ഞു

ഒരുപാട്‌ പേർക്ക്‌ റ്റൈഫോയ്ഡ്‌ പടർത്തിയ മേരിക്ക്‌ ഒരിക്കൽ പോലും റ്റൈഫോയ്ഡ്‌ രോഗ ലക്ഷണങ്ങൾ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ല

മരണശേഷം നടത്തിയ പരിശോധനയിൽ മേരി റ്റൈഫോയ്ഡ്‌ രോഗാണുവാഹക ആണെന്ന് സ്ഥിരീകരിച്ചിരുന്നു

പകർച്ചവ്യാധിയും പൊതുജനാരോഗ്യവും സംബന്ധിച്ച പ്രവർത്തനങ്ങളിൽ ഏറ്റവും വലിയ വെല്ലുവിളി റ്റൈഫോയ്ഡ്‌ മേരിയെ പോലെയുള്ള  Asymptomatic Carrier അതായത്‌, രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗാണുവാഹകർ, മുഖേന രോഗം പടരുന്നതാണ്‌

ഇതുകൊണ്ടാണ്‌, കോവിഡ്‌ രോഗബാധയുള്ള രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും വന്നവർ, രോഗ ലക്ഷണം ഇല്ലെങ്കിലും, നിർബന്ധമായും ഹോം ഐസൊലേഷനിൽ കഴിയണം എന്ന് പറയുന്നത്‌

അത്‌ ആരോഗ്യ പ്രവർത്തകരുടെയും, സർക്കാരിന്റെയും നിർദ്ദേശപ്രകാരം നിർബന്ധമായും പാലിക്കണം. അല്ലെങ്കിൽ നമ്മളറിയാതെ നമ്മൾ മറ്റൊരു റ്റൈഫോയ്ഡ്‌ മേരി ആയി മാറും

അത് പോലെ തന്നെയാണ് ആളുകൾ കൂടുന്ന ചടങ്ങുകൾ ഒഴിവാക്കണം എന്ന നിർദ്ദേശവും. അത്തരം നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞ് കേമമായി കല്യാണവും, സമ്മേളനങ്ങളും, സ്വീകരണങ്ങളും ഒക്കെ നടത്തി സ്വയം ടൈഫോയിഡ് മേരി ആവാതെ ശ്രദ്ധിക്കണം. 

സംഭവിച്ചത് തിരുത്താൻ ആവുന്ന ഒരു Undo ബട്ടൺ ഇല്ല ജീവിതത്തിൽ

നമുക്ക് രോഗബാധ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻ കരുതൽ നടപടികൾ, ആരോഗ്യവകുപ്പ്‌ പറഞ്ഞത്‌ പോലെ കൈക്കൊള്ളണം. നിർഭാഗ്യവശാൽ നമുക്ക്‌ അണുബാധ ഉണ്ടായാൽ, അത്‌ വേറെ ഒരാളിലേക്ക്‌ പോലും പകരാതിരിക്കാൻ വേണ്ട പ്രതിരോധവും ആരോഗ്യവകുപ്പ്‌ പറഞ്ഞത്‌ പോലെ അക്ഷരം പ്രതി കൈക്കൊള്ളണം

ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ഒരാൾ ഐസൊലേഷനിൽ കഴിയണോ എന്ന് നിർദ്ദേശം നൽകേണ്ടത്‌ ആരോഗ്യവകുപ്പാണ്‌. ആ പണി നമ്മൾ എടുക്കാൻ നിൽക്കണ്ട. അത്‌ ശരിയായ പ്രവണതയല്ല. അനാവശ്യമായി അത്തരം ഭീതി പടർത്തുന്ന പണികൾക്ക്‌ ഇറങ്ങാതെയും ശ്രദ്ധിക്കണം 

ഇതിന്റെ പേരിൽ ആരെയും ഒറ്റപ്പെടുത്തരുത്‌. മാനസികമായ പിന്തുണ നൽകണം, പരസ്പരം

നിർണ്ണായക സമയമാണ്‌. സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കുമൊപ്പം നിൽക്കണം, വേറെ ഒന്നിനും നേരമില്ല..

Tuesday, 28 April 2020

ഈസ്റ്റർ ദ്വീപിലെ അത്ഭുതപ്പെടുത്തുന്ന നിഗൂഢമായ കൽപ്രതിമകൾ..?

ഈസ്റ്ററിനെ കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. യേശു ക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഓര്മ കൊണ്ടാടുന്ന ദിവസമാണ് ഈസ്റ്റര്‍. പക്ഷെ ഈസ്റ്റര്‍ എന്ന പേരില്‍ ഒരു ദ്വീപുണ്ടെന്ന കാര്യം നിങ്ങള്‍ എത്ര പേര്‍ക്കറിയാം ? തെക്കുകിഴക്കൻ പസഫിക്കിൽ, പോളിനേഷ്യൻ ത്രികോണത്തിന്റെ തെക്കുകിഴക്കൻ അറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു പോളിനേഷ്യൻ ദ്വീപാണ്‌ ഈസ്റ്റർ ദ്വീപ് (ഇംഗ്ലീഷ്:Easter Island). 1888 ൽ ചിലിയുമായി കൂട്ടിച്ചേർക്കപ്പെട്ട ഈ പ്രത്യേക ഭൂവിഭാഗം റപനൂയ് എന്ന പുരാതന ജനത സൃഷ്ടിച്ച മോയ് (moai) എന്ന് വിളിക്കപ്പെടുന്ന 887 സ്മാരക പ്രതിമകളിലൂടെ ലോകപ്രസിദ്ധിയാർജിച്ചതാണ്‌. യുനെസ്‌കൊയുടെ ലോകപൈതൃക ഭൂപടത്തിൽ പെടുന്ന ഈ ദ്വീപ് റാപ നൂയി ദേശീയോദ്യാനത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ദ്വീപിലെ വിഭവങ്ങളുടെ അമിത ചൂഷണം കാരണം കാലാന്തരത്തിൽ ഈ ദ്വീപിലെ ആവാസവ്യവസ്ഥക്ക് കനത്ത തകർച്ച നേരിടേണ്ടി വരികയും അത് ചരിത്രാതീതകാലത്തെ നിരവധി ജീവിവർഗ്ഗങ്ങൾ വംശനാശം സംഭവിക്കാൻ ഇടവരുത്തുകയും ചെയ്തു.
 
വർഷങ്ങളായി ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തുകയും അലട്ടുകയും ചെയ്യുന്ന വിഷയമാണ് ഈസ്റ്ർ ദ്വീപിൽ നിരനിരയായി നിർത്തിയിരിക്കുന്ന കൽപ്രതിമകൾ . 64 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ദ്വീപിൽ 887 പടുകൂറ്റൻ ശിലാ ശിരസുകൾ തല ഉയർത്തി് നില്ക്കുന്നു. ടൺ കണക്കിനു ഭാരം വരുന്ന ശിലാ ശില്പ്പങ്ങൾ എങ്ങനെ മണ്ണിൽ ഇളക്കം തട്ടാതെ ഉറപ്പിച്ചിരിക്കുന്നു എന്നത് പുരാവസ്തു ഗവേഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. ബലമുള്ള അടിത്തറയിലാകും അവ ഉറപ്പിച്ചിരിക്കുന്നതെന്നായിരുന്നു നേരത്തെ കരുതപ്പെട്ടിരുന്നത്. എന്നാൽ ശിലാ ശിരസുകൾക്ക് ഉടൽ ഉണ്ടാകുമെന്ന നിഗമനത്തിൽ ഗവേഷകർ പിന്നീട് എത്തിച്ചേർന്നു. ആ നിഗമനം ശരിയെന്ന് അടുത്തനാളിൽ നടന്ന ഉൽഖനനം തെളിയിച്ചു.

ഏഴു മീറ്റർ ഉയരമുള്ള രണ്ടു ശിലാ ശിരസുകളാണു പഠന വിധേയമാക്കിയത്. ചുറ്റുമുള്ള മണ്ണുനീക്കം ചെയ്തപ്പോൾ ശിലാശിരസുകളുടെ കീഴിൽ ഉടലുണ്ടെന്നു കണ്ടെത്തി…!! ഉൽഖ‍നനത്തിൽ ചുവന്ന നിറമുള്ള ചായം കണ്ടെത്തിയിട്ടുണ്ട്. ശില്പ്ങ്ങളിൽ പൂശാൻ ഉപയോഗിച്ചിരുന്നതാണ് ഇതെന്നു കരുതപ്പെടുന്നു. യാതൊരു സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെ ഇത്രയും കൃത്യമായി പ്രതിമകൾ ഉയർത്താൻ മനുഷ്യന് സാധിക്കില്ലെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. ഇതിനിടെ അന്യഗ്രഹജീവികളാണ് ഈ പ്രതിമകൾ സ്ഥാപിച്ചതെന്നും മറ്റും നിരത്തി നിരവധി ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. തെക്കുകിഴക്കൻ പസഫിക് സമുദ്രത്തിലാണ് ഈസ്റ്റർ ദ്വീപ് സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ചിലിയുടെ ഭാഗമാണിത്.

1722ലെ ഈസ്റ്റർ ദിനത്തിൽ ഡച്ച് നാവികൻ ‘ജേക്കബ് റഗോവീനാ’ ണ് ഈ ദ്വീപ് കണ്ടെത്തി പ്രശസ്തമാക്കിയത്. ഈ ദ്വീപ് നിവാസയോഗ്യമാണെന്ന കാര്യം കണ്ടെത്തിയതിൽ അദ്ദേഹം അത്ഭുതപ്പെട്ടു. അവിടെ 2,000 മുതൽ 3000 വരെ ആളുകളുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. അവിടെ നിന്ന്ഏറ്റവും അടുത്തുള്ള ദ്വീപ് 1,900 കിലോമീറ്റർ അകലെയാണ്. ഏതാണ്ട് 3500 കിലോമീറ്റർ അകലെയാണ് ചിലി തീരം. അതിനു മുന്പു് ചില നാവികർ ദ്വീപ് കണ്ടെത്തിയെങ്കിലും, ദ്വീപിനെക്കുറിച്ചു യൂറോപ്യൻ രാജ്യങ്ങളിൽ വ്യക്തമായ അറിവു ലഭിച്ചതു റഗോവീനിൽ നിന്നാണ്. ഈസ്റെർ ദിനത്തിൽ കണ്ടെത്തിയതിനാൽ, ദ്വീപിന് ഈസ്റ്റർ ദ്വീപെന്നു പേരു നല്കു്കയായിരുന്നു.

പോളിനേഷ്യൻ വംശജരാണു ദ്വീപിൽ അധിവസിച്ച റാപനുയികൾ എന്നു കരുതപ്പെടുന്നു. മധ്യ-ദക്ഷിണ പസഫിക് സമുദ്രത്തിൽ ചിതറിക്കിടക്കുന്ന ആയിരത്തിലധികം ദ്വീപുകളിൽ അധിവസിക്കുന്നവരാണു പോളിനേഷ്യൻ വംശജർ. തൊട്ടടുത്ത പോളിനേഷ്യൻ അധിവാസ കേന്ദ്രത്തിൽ നിന്ന് ഈസ്റ്റർ ദ്വീപിലേക്ക് 1,500 ലധികം കിലോമീറ്ററുകളുടെ അകലമുണ്ട്. എഡി നാലാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലാകും ഈ ദ്വീപിലേക്കു മനുഷ്യർ കുടിയേറിയതെന്നു കരുതപ്പെടുന്നു.

ഈ കൂറ്റൻ മോയ്(Moai) പ്രീതിമകൾ ഈ സ്ഥലങ്ങളിലേക്ക് എങ്ങനെയാണ് കൊണ്ട് പോയത്? മോയി പ്രതിമകൾ അവരുടെ ലക്ഷ്യ സ്ഥാനത്തേക്ക് നടന്നുവെന്നാണ് ദ്വീപു നിവാസികളുടെ വിശ്വാസം . ചില ആളുകൾ വിശ്വസിക്കുന്നത് അത് ഒരു Alien technology ആണ് എന്നാണ് . അല്ലാതെ ഇത്രയും ഭാരമുള്ള പ്രെതിമകൾ യാതൊരുവിധ സാങ്കേതിക വിദ്യകളും ഉപയോഗിക്കാതെ അവർ എങ്ങനെ നീക്കി എന്നത് ഒരു അത്ഭുദമാണ്. സത്യം എന്താണെന്നു കൃത്യമായി അറിയില്ല. എന്നിരുന്നാലും അവർ മോയി പ്രതിമകൾ ക്ഷമയോടെയും കഠിനാധ്വാനത്തിലൂടെയും വിജയകരമായി ദ്വീപിലുടനീളം നീക്കി, ചക്രങ്ങൾ, വലിയ മൃഗങ്ങൾ എന്നിവ ഉപയോഗിക്കാതെ..

മോയി പ്രെതിമകൾക്കെല്ലാം മനുഷ്യരുടെ മുഖമാണ്. മിക്കവാറും അവ ആ കാലഘട്ടത്തിലെ ഈസ്റ്റര് ദ്വീപിലെ ആദിവാസി തലവന്മാരുടെ ആകാൻ ആണ് സാധ്യത. പക്ഷെ അതിശയകരമായ കാര്യം എന്താന്ന് വെച്ചാൽ ആർക്കിയോളജിസ്റ്റുകൾ പറയുന്നത് പ്രതിമയ്ക്ക് ആ നാട്ടുകാരുടെ മുഖച്ഛായയുമായി യാതൊരു ബന്ധവും ഇല്യ എന്ന് തന്നെ ആണ്. അപ്പോൾ പിന്നെ അവർ എന്ത് നോക്ക്കിയാണ് പ്രെതിമകൾ ഉണ്ടാക്കിയത് എന്നത് ആർക്കും പിടി കിട്ടാത്ത സംഗതി ആണ്.

വന്‍ വൃക്ഷങ്ങളൊന്നും
ഇല്ല എന്നതാണ് ദ്വീപിന്‍റെ മറ്റൊരു പ്രത്യേകത. പണ്ട് കാലത്ത് പതിനയ്യായിരത്തിലേറെ റാപനൂയി വംശജര്‍ ദ്വീപില്‍ അതിവസിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. അന്ന് അവര്‍ വെട്ടി നശിപ്പിച്ചത് കൊണ്ടാകാം ദ്വീപില്‍ വന്‍ വൃക്ഷങ്ങളൊന്നും അവശേഷിക്കാത്തതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇപ്പോള്‍ ചിലിയുടെ അധീനതയിലുള്ള ദ്വീപില്‍ കഷ്ടിച്ച് നാലായിരമാണ് ജനസംഖ്യ. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ദ്വീപില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചതും അടിമക്കച്ചവടവും കാരണമാണ് ദ്വീപിലെ
ജനസംഖ്യ കുറഞ്ഞത്.

ഇപ്പോൾ റാപനുയി വംശജരാണ് ഈസ്റ്റർ ദ്വീപിലെ ആദിവാസികൾ . 2009ൽ ദ്വീപിലെ ജനസംഖ്യ 4781 ആയി.

1888ലാണ് ഈസ്റ്റർ ദ്വീപ് ചിലിയുടെ ഭരണത്തിനു കീഴിലായത്. ഇപ്പോള്‍ റാപനുയി നാഷനൽ പാർക്കിന്റെ ഭാഗമായി ഈസ്റ്റർ ദ്വീപ് സംരക്ഷിക്കപ്പെടുന്നു. ഗവർണര്‍ ജനറലാണു ഭരണത്തലവൻ. ഈസ്റ്റർ ദ്വീപിലെ ശിലാശിരസുകൾ യുനെസ്കോ വേൾഡ് ഹെരിറ്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്...!!

Friday, 24 April 2020

പൊവേലിയ - ലോകത്തിലെ ഏറ്റവും ഭയാനകരമായ ദ്വീപ്..

യൂറോപ്പിലെ ജനങ്ങളിൽ 30 മുതൽ 60 ശതമാനത്തെ വരെ കൊന്നൊടുക്കിയ ഒരു രോഗം പെയ്തിറങ്ങിയിട്ടുണ്ട്, വർഷങ്ങൾക്കു മുൻപ്. 

പ്ലേഗ് എന്ന ആ ‘കറുത്ത മഹാമാരി’ക്കു മുന്നിൽ ജീവൻ വെടിയേണ്ടി വന്നത് 20 കോടിയിലേറെ പേർക്കായിരുന്നു. ഈ പകർച്ചവ്യാധിയിൽ നിന്നു രക്ഷപ്പെടാൻ രാജ്യങ്ങൾ പല വഴികളും നോക്കി. രോഗികളുമായുള്ള സമ്പർക്കം പോലും പലരും ഭയന്നു. 1793ൽ വെനീസിലേക്കെത്തിയ രണ്ട് കപ്പലുകളിൽ പ്ലേഗ് ബാധിതരുണ്ടായിരുന്നു. വൈകാതെ ഇത് പടർന്നുപിടിക്കാനും തുടങ്ങി. ഇതിൽ നിന്നെങ്ങനെ രക്ഷപ്പെടുമെന്ന ചോദ്യത്തിന് അധികൃതർക്കു മുന്നിൽ ഉത്തരവുമായി നിന്നത് ഒരു ദ്വീപായിരുന്നു. വെനീസിനും ലിഡോയ്ക്കും ഇടയിലുള്ള ഒരു ചെറു ദ്വീപ്– പേര് പൊവേലിയ. 

ഒരു കനാൽ വഴി രണ്ടു ഭാഗങ്ങളായി വിഭജിച്ച നിലയിലാണ് ഈ ദ്വീപിന്റെ സ്ഥാനം. പ്ലേഗ് ബാധിച്ച ഒന്നര ലക്ഷത്തിലേറെപ്പേരെയാണ് ഈ ആളൊഴിഞ്ഞ ദ്വീപിലേക്ക് അധികൃതർ വലിച്ചെറിഞ്ഞത്. മരിച്ചവർക്കായി വമ്പൻ ശവക്കുഴികൾ തീർത്ത് കൂട്ടത്തോടെ കുഴിച്ചിട്ടു. പാതിജീവനോടെ അടക്കപ്പെട്ടവരും ഏറെ. മരണത്തിന്റെ വക്കിലെത്തിയവരെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ ദ്വീപിൽ ഉപേക്ഷിച്ച് അധികൃതർ മടങ്ങി. ഒരിറ്റു വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദുരിതജീവിതത്തിനൊടുവിൽ എത്ര പേർ യഥാർഥത്തിൽ അവിടെ മരിച്ചുവീണുവെന്നതിന് ഇപ്പോഴും ഔദ്യോഗിക കണക്കില്ല. പക്ഷേ പൊവേലിയയിലെ മേൽമണ്ണിന്റെ പാതിയും അഴുകിപ്പൊടിഞ്ഞ മനുഷ്യശരീരമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. 

നൂറ്റാണ്ടുകൾക്കു മുൻപേ പൊവേലിയയിൽ ആൾതാമസമുണ്ടായിരുന്നു. പിന്നീട് പലരും കീഴടക്കി ഇവിടത്തെ ജനങ്ങളെയെല്ലാം ആട്ടിപ്പായിച്ചു. വെനീസിലേക്കു വരുന്ന കപ്പലുകളെ നിരീക്ഷിക്കാനായി വാച്ച് ടവറും ഏതാനും വമ്പൻ കോട്ടകളും ഇവിടെ പണികഴിപ്പിച്ചതോടെയാണ് പിന്നെയും ദ്വീപിൽ ആൾതാമസമുണ്ടായത്. പക്ഷേ പ്ലേഗ് ബാധിതരെ കൂട്ടത്തോടെ കുഴിച്ചിട്ടതോടെ വെനീസ് അധികൃതർ പൂർണമായും ദ്വീപിനെ കയ്യൊഴിഞ്ഞു.  


ഇന്ന് ലോകത്തിലെ ഏറ്റവും ഭയാനകമായ ദ്വീപ് എന്ന കുപ്രസിദ്ധിയോടെയാണ് പൊവേലിയ നിലനിൽക്കുന്നത്. സാഹസികത മൂത്ത് ആർക്കെങ്കിലും ഇങ്ങോട്ട് വരണമെങ്കിൽ പ്രദേശവാസികൾ ആരും തയാറാകില്ല. ഇനി ബോട്ട് കിട്ടണമെങ്കിൽ വൻതുക കൊടുക്കേണ്ടി വരും. യാത്രികരെ ദ്വീപിലിറക്കി ആരും കാത്തു നിൽക്കുകയുമില്ല. നിശ്ചിത സമയം കഴിഞ്ഞ് തിരികെ വരാമെന്ന വാഗ്ദാനവുമായി ബോട്ടുകൾ സ്ഥലം വിടും. ഇതിനെല്ലാം കാരണം മറ്റൊന്നുമല്ല– ശാന്തി കിട്ടാതെ ലക്ഷക്കണക്കിന് ആത്മാക്കളാണ് ദ്വീപിൽ അലയുന്നത്. ലോകപ്രശസ്തരായ പ്രേതാന്വേഷകർക്ക് അവർ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഭയാനക അനുഭവങ്ങൾ നേരിട്ടിട്ടുള്ളത് പൊവേലിയ ദ്വീപിൽ നിന്നാണെന്നാണ് പറയുന്നത്. അത്രയേറെ പ്രേതാനുഭവങ്ങളുണ്ടായിട്ടുണ്ട് സാധാരണക്കാർക്കും പാരാനോർമൽ ഗവേഷകർക്കും. 
പ്ലേഗിൽ തീരാത്ത പ്രേതങ്ങൾ
ഇന്നും പൊവേലിയയിലൂടെ നടക്കുമ്പോൾ മണ്ണിൽ നിന്നുയർന്നു നിൽക്കുന്ന മനുഷ്യന്റെ അസ്ഥിശകലങ്ങൾ കാണാം. രോഗാണുക്കളെ എത്രയും പെട്ടെന്ന് ‘കുഴിച്ചുമൂടാനുള്ള’ വ്യഗ്രതയിൽ മറവു ചെയ്തപ്പോൾ മൃതദേഹങ്ങൾക്ക് മാനുഷിക പരിഗണന പോലും ആരും കൊടുത്തിരുന്നില്ല. പാതിജീവനുമായി ഇവിടെ വന്നിറങ്ങി മരിച്ചുവീണവർക്കാകട്ടെ പരമ്പരാഗത രീതിയിലുള്ള സംസ്കാരത്തിനു പോലും വിധിയുണ്ടായില്ല. അവർ മണ്ണിൽത്തന്നെ അഴുകിത്തീരുകയായിരുന്നു. എന്നാൽ പ്ലേഗ് കൊണ്ടും തീർന്നില്ല ഈ പ്രേതദ്വീപിന്റെ ദുർവിധി. ‘കറുത്ത മഹാമാരി’ ഇല്ലാതായെങ്കിലും പിന്നീട് ആർക്കെങ്കിലും മാറാരോഗങ്ങൾ ബാധിച്ചാല്‍ അവരെ കൊണ്ടുതള്ളാനുള്ള ഇടമായും മാറി പൊവേലിയ. സർക്കാരും ദ്വീപിനെപ്പറ്റി മറന്നു. അവിടത്തെ കോട്ടകളെല്ലാം കാടുകയറിത്തുടങ്ങി. 

അങ്ങനെയിരിക്കെയാണ് 1922ൽ പൊവേലിയയിലെ കെട്ടിടങ്ങൾ മാനസികാരോഗാശുപത്രിയായി വികസിപ്പിക്കാമെന്ന ആശയം വരുന്നത്. ഒരു ഡോക്ടറെയും അവിടേക്ക് നിയോഗിച്ചു. പക്ഷേ രോഗികളെ ഗിനിപ്പന്നികളെപ്പോലെ പരീക്ഷണത്തിന് ഉപയോഗിക്കുകയാണ് അയാൾ ചെയ്തത്. അവിടേക്കെത്തുന്നവരെല്ലാം ചികിത്സാപരീക്ഷണത്തിന്റെ ഫലമായി മാനസികനില താറുമാറാകുകയോ മരിക്കുകയോ ചെയ്യുന്ന അവസ്ഥയായി. ഒരിക്കൽ ഇവിടേക്ക് പറഞ്ഞയച്ചു കഴിഞ്ഞാൽ ബന്ധുക്കൾ പോലും തിരിഞ്ഞു നോക്കാനില്ലാത്തതിനാൽ എന്തു പരീക്ഷണവും നടത്താനുള്ള അവസരവുമുണ്ടായിരുന്നു ഡോക്ടർക്ക്. പക്ഷേ അധികകാലം ഇത് തുടർന്നില്ല. ദ്വീപിലെ കൂറ്റൻ ബെൽ ടവറിനു മുകളിൽ നിന്നു ചാടി ഡോക്ടർ ഒരു രാത്രി ആത്മഹത്യ ചെയ്തു. പൊവേലിയയിലെ ആത്മാക്കളാണ് ആ മരണത്തിനു പിന്നിലെന്നാണ് ഇന്നും ജനം വിശ്വസിക്കുന്നത്. ഇപ്പോഴും പാതിരാവുകളിൽ ദൂരെ ദ്വീപിൽ നിന്നും ബെൽ ടവറിലെ മണിയൊച്ചകൾ കേൾക്കാറുണ്ടെന്നും പ്രദേശവാസികളുടെ വാക്കുകൾ. ടവറിലെ കൂറ്റൻ മണി എന്നേ അപ്രത്യക്ഷമായി എന്നത് മറ്റൊരു സത്യം! എന്തായാലും കുറച്ചു നാൾ കൃഷി ചെയ്ത് 1968ന് സർക്കാർ പൂർണമായും ദ്വീപിനെ കൈവിട്ടു. മാനസിക രോഗാശുപത്രിയിൽ മരിച്ചുവീണവരെയും ദ്വീപിൽത്തന്നെയാണ് അടക്കിയത്. അങ്ങനെ ഹൊറർ സിനിമകളെപ്പോലും വെല്ലുന്ന വിധം പ്രേതസ്വാധീനം നിറഞ്ഞ ദ്വീപായി പൊവേലിയ മാറി. 

കെട്ടിടങ്ങളെല്ലാം തകർന്നു. പലതും കാട് കയ്യേറി. പലയിടത്തും മണ്ണിളകി ശവകുടീരങ്ങൾ അനവരണം ചെയ്യപ്പെട്ടു. കൂട്ടിയിട്ട നിലയിൽ അസ്ഥികൂടങ്ങളും നിറഞ്ഞു. ഇവിടേക്ക് യാത്രാനുമതി നൽകാൻ സർക്കാരും ബോട്ടുയാത്രയ്ക്ക് തയാറാകാതെ പ്രദേശവാസികളും നിലകൊണ്ടതോടെ ദ്വീപിന്റെ ഭീകരത പിന്നെയുമേറി. 
നിങ്ങളെ തുറിച്ചു നോക്കി ഒരുപാട് കണ്ണുകൾ...

പാരാനോർമൽ ഗവേഷകർ ദ്വീപിൽ നടത്തിയ അന്വേഷണങ്ങൾക്കിടെ എല്ലാവർക്കും പൊതുവായി പറയാനുണ്ടായിരുന്നത് ഒറ്റക്കാര്യമായിരുന്നു. ദ്വീപിലേക്ക് ഇറങ്ങുമ്പോൾ മുതൽ തങ്ങൾക്കു നേരെ ഒട്ടേറെ കണ്ണുകൾ തുറിച്ചു നോക്കുന്ന അനുഭവം. നടക്കുന്നതിനിടെ ആരോ തള്ളിയിടുക, ശരീരത്തിൽ നഖം കൊണ്ട് കോറുക എന്നീ കുഴപ്പങ്ങളുമുണ്ട്. ഇരുട്ടിൽ നിന്ന് ചെവി തുളയ്ക്കും വിധം അലറിക്കരച്ചിലുകൾ സഹിക്കാനാകാതെ രായ്ക്കുരാമാനം ദ്വീപ് വിട്ടോടിയവരും ഏറെ. അൽപമെങ്കിലും ഭയം മനസിലുണ്ടെങ്കിൽ ദ്വീപിലേക്ക് പോകരുതെന്നാണ് ഇവിടുത്തുകാർ പറയുന്നതു തന്നെ. പോയാൽ രാത്രി ഒരു കാരണവശാലും നിൽക്കാനും പാടില്ല. 

കാര്യങ്ങൾ ഇങ്ങനെയൊക്കെയായ സ്ഥിതിക്ക് പൊവേലിയ ദ്വീപ് ഒടുവിൽ ഇറ്റലി വിറ്റൊഴിവാക്കുകയായിരുന്നു. 
ബിസിനസുകാരനായ ലൂയ്ജി ബ്രുഞാറോയാണ് 18 ഏക്കറോളം വരുന്ന ദ്വീപിലെ ഭാഗം വാങ്ങിയത്. നാലു ലക്ഷം പൗണ്ടിനായിരുന്നു കച്ചവടം. ഇതുപ്രകാരം 99 വർഷത്തേക്കാണ് ബ്രുഞാറോയ്ക്ക് ദ്വീപിന്റെ ഉടമസ്ഥാവകാശം. ഇവിടെ പക്ഷേ എന്താണ് ചെയ്യാൻ പോകുന്നതെന്നു മാത്രം ഉടമ വ്യക്തമായിട്ടില്ല. 1.62 കോടി പൗണ്ടെങ്കിലും ചെലവിട്ടാലേ കെട്ടിടങ്ങളെ പുനർനിർമിച്ചെടുക്കാനാകുകയുള്ളൂ. അതിനിടെ ദ്വീപിലെ മൊത്തം അവസ്ഥയെപ്പറ്റി ഇപ്പോഴും അധികമാർക്കും അറിയുകയുമില്ല. ശവക്കുഴികളെല്ലാം തുറന്ന് ലക്ഷക്കണക്കിന് അസ്ഥികൂടങ്ങൾ നീക്കം ചെയ്യേണ്ടതു പോലുമുണ്ട്. 
ദ്വീപിലെ ആത്മാക്കളെ ശല്യപ്പെടുത്തി റിസോർട്ട് നിർമിക്കാനോ മറ്റോ ആണ് ശ്രമമെങ്കിൽ ആ നീക്കം ഒഴിവാക്കുന്നതായിരിക്കും നല്ലതെന്ന് പ്രേതാന്വേഷികൾ ഇപ്പോഴേ മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്. കാത്തിരിക്കാം, ഓർക്കുമ്പോൾ നടുക്കം മാത്രം സമ്മാനിക്കുന്ന ദ്വീപിൽ നിന്നുള്ള പുതിയ വാർത്തകൾക്ക്..

Monday, 20 April 2020

യുവാക്കളായ കൊവിഡ് രോഗികളെ ചതിക്കുന്നത് സ്വന്തം രോഗപ്രതിരോധവ്യൂഹമോ? അറിയാം സൈറ്റോക്കിൻസ്റ്റോം എന്ന പ്രതിഭാസത്തെ..

യുവാക്കളുടെ മരണത്തിനു കാരണമാകുന്നത് രോഗവും കൊണ്ട് വിരുന്നുവന്ന കൊറോണാവൈറസ് ആവില്ല. അതിനെ തുരത്താൻ വേണ്ടി കച്ചകെട്ടി ഇറങ്ങിപ്പുറപ്പെട്ട അവനവന്റെ രോഗപ്രതിരോധവ്യൂഹം തന്നെയാകും. 

"കടുത്ത പനി, നല്ല ചുമ, ശ്വാസകോശത്തിൽ പൊടിച്ച ചില്ല് കുടുങ്ങിയപോലുള്ള തോന്നൽ" - പാരീസിലെ ഒരു ആശുപത്രിയിലേക്ക് 42 വയസ്സുള്ള ഒരു രോഗിയെ കൊണ്ടുവന്നത് മേൽപ്പറഞ്ഞ ലക്ഷണങ്ങളോടെയാണ്. ഇവ സംഭവം കൊവിഡ് രോഗബാധയാണ് എന്ന് നിസ്സംശയം അടിവരയിട്ടുറപ്പിക്കുന്ന 'ട്രേഡ്മാർക്ക്' ലക്ഷണങ്ങളാണ്.  

രണ്ടേരണ്ടു ദിവസമേ കഴിഞ്ഞുള്ളൂ. മൂന്നാം നാൾ അയാളുടെ അവസ്ഥ വളരെ മോശമായി. രക്തത്തിലെ ഓക്സിജൻ ലെവൽ താഴെപ്പോയി. അയാളുടെ ശരീരത്തിൽ തുടർന്ന് കണ്ട ലക്ഷണങ്ങൾ 'സൈറ്റോക്കിൻ സ്റ്റോം' എന്ന ഒരു പ്രതിഭാസത്തിന്റേതായിരുന്നു എന്ന് പരിശോധിച്ച ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. 

'സൈറ്റോക്കിൻ സ്റ്റോം' എന്നത്  നമ്മുടെ രോഗപ്രതിരോധ വ്യൂഹത്തിന്റെ ഒരു ഓവർ റിയാക്ഷൻ ആണ്. ചെറുപ്പക്കാരായ കൊവിഡ് രോഗികളിൽ മരണത്തിനു കാരണമാകുന്നത് ശരീരത്തിൽ ഉണ്ടാകുന്ന ഈയൊരു പ്രക്രിയ ആണോ എന്നുള്ള സംശയം ശക്തമാവുകയാണ് വൈദ്യശാസ്ത്ര വൃത്തങ്ങളിൽ. ഇത് ഒരേസമയം പരിഭ്രാന്തിക്കും പ്രതീക്ഷയ്‌ക്കും വക നൽകുന്നതാണ്. കാരണം, ഇങ്ങനെ ഒരു പ്രതിഭാസമാണ് മരണകാരണമാകുന്നത് എന്നുറപ്പിച്ചാൽ അതിനുള്ള മരുന്നുകൾ കണ്ടെത്തി ആ ലക്ഷണത്തെ നിയന്ത്രിച്ചാൽ യുവാക്കളിലെ മരണത്തെ നിയന്ത്രണാധീനമാക്കാം. അതേ സമയം അതുവരെ ഇങ്ങനെ മരണം സംഭവിച്ചു കൊണ്ടിരിക്കും എന്ന ആശങ്കയും നിലനിൽക്കുന്നു. 

എന്താണ് 'സൈറ്റോക്കിൻ സ്റ്റോം'?

നമ്മുടെ ശരീരത്തിനുള്ളിലേക്ക് ഒരു വൈറസ് അല്ലെങ്കിൽ ബാക്ടീരിയ, അതായത്, ഏതെങ്കിലും ഒരു രോഗകാരകമായ അല്ലെങ്കിൽ ശരീരത്തിന്റെ സന്തുലനാവസ്ഥയെ തകിടം മരിക്കുന്ന ബാഹ്യശക്തി കടന്നുവന്നത് ഉടൻ തന്നെ നമ്മുടെ രോഗപ്രതിരോധ വ്യൂഹം (immune system) അതിനെതിരെ പ്രതികരിക്കും. ഈ പ്രതികരണത്തിന്, വൈറസുകളോടും ബാക്ടീരിയങ്ങളോടും ഏറ്റുമുട്ടാൻ മുന്നണിയിലേക്ക് പറഞ്ഞുവിടുന്ന കാലാൾപ്പടയാണ് സൈറ്റോക്കിനുകൾ എന്നറിയപ്പെടുന്ന തന്മാത്രകൾ. അവ പുറപ്പെടുവിക്കുന്ന സിഗ്നലുകൾ നമ്മുടെ കോശങ്ങളെ ഉത്തേജിപ്പിക്കും. കോശങ്ങൾ പ്രതിരോധനടപടികൾ തുടങ്ങും. നമുക്ക് നല്ല പ്രതിരോധ ശേഷിയുണ്ടെങ്കിൽ ഈ നടപടികൾ ശക്തമായിരിക്കും, ക്ഷണിക്കപ്പെടാതെ നമ്മുടെ ദേഹത്തേക്ക് പ്രവേശിച്ച അതിഥി ആരാണെങ്കിലും, നിമിഷനേരം കൊണ്ട് ചത്തൊടുങ്ങുകയും ചെയ്യും. സ്വതവേ കൗമാരക്കാർക്കും, യുവാക്കൾക്കും നല്ല രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കും. അതുകൊണ്ടാണ് തുടക്കത്തിൽ കൊറോണാ വൈറസ് പ്രായമായവരിൽ മാത്രമാണ് മരണത്തിനു കാരണമാകുന്നത് എന്ന തരത്തിലുള്ള പ്രചാരണം ഉണ്ടായത്. 

മിക്കവാറുംപേരിൽ സംഭവിക്കുന്നതും അതുതന്നെയാണ്." എന്നാണ് ബിർമിംഗ്ഹാമിലെ അലബാമ സർവകലാശാലയിലെ സൈറ്റോക്കിൻ സ്റ്റോം വിദഗ്ധനായ ഡോ. റാൻഡി ക്രോൺ 'ക്വാർട്സ്' മാസികയോട് പറഞ്ഞത്. "എന്നാൽ ചിലരിൽ, ഏകദേശം 15 ശതമാനത്തോളം പേരിൽ ഈ പോരാട്ടം, വൈറസ് ഒരു ഭീഷണി അല്ലാത്ത സാഹചര്യത്തിലും തുടർന്ന് പോകും. അതായത് രോഗബാധ അവസാനിച്ചാലും പ്രതിരോധ പോരാട്ടം തുടരുമെന്നർത്ഥം. തീവെട്ടിക്കൊള്ളയ്ക്ക് വന്ന കള്ളൻ വെടികൊണ്ടു ചത്താലും ടോർച്ചും കത്തിച്ച് ഉറക്കമൊഴിച്ച് ഇരുപത്തിനാലുമണിക്കൂറും ഇരിപ്പാവും വീട്ടുകാരൻ എന്നർത്ഥം. അത്, രോഗബാധയാൽ അല്ലെങ്കിൽ തന്നെ ക്ഷീണിച്ചിരിക്കുന്നു ശരീരത്തെ ഒന്നുകൂടി ക്ഷയിപ്പിക്കും. ശരീരം അപകടത്തിലാണ് എന്ന സന്ദേശം വീണ്ടും വീണ്ടുമിങ്ങനെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം പുറപ്പെടുവിക്കും. സൈറ്റോക്കിൻ വീണ്ടും വീണ്ടും ഉത്പാദിപ്പിക്കപ്പെടും. അത് കോശങ്ങളോട് വീണ്ടും വീണ്ടും "സൂക്ഷിച്ചിരുന്നോ... ആക്രമിച്ചോ..." എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കും. 

ഒടുവിൽ ശരീരം 'പണിപാളുകയാണ്' എന്ന് ധരിച്ച് സ്വയം 'സേഫ് മോഡി'ലേക്ക് ചുരുങ്ങും. ജീവൻ നാമമാത്രമായി നിലനിർത്താനാവും പിന്നെ രോഗപ്രതിരോധവ്യൂഹത്തിന്റെ ശ്രമം. അത് സ്വന്തം ആന്തരികാവയവങ്ങളെ പ്രവർത്തനരഹിതമാക്കുന്ന അപകടകരമായ നീക്കത്തിലേക്കാണ് ചെന്നുകലാശിക്കുക. കരൾ, വൃക്ക, ശ്വാസകോശം എന്നിങ്ങനെ ഒന്നിലധികം ആന്തരികാവയവങ്ങൾ ഒരേസമയം പ്രവർത്തനരഹിതമാകും. രോഗി മരിക്കും. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രെസ്സ് സിൻഡ്രം അഥവാ ശ്വസിക്കാനുള്ള ശേഷി നഷ്ടപ്പെടുക ഇതിന്റെ ഒരു പ്രധാന ലക്ഷണമാണ്. 

അങ്ങനെയുള്ള യുവാക്കളുടെ മരണത്തിനു കാരണമാകുന്നത് രോഗവും കൊണ്ട് വിരുന്നുവന്ന കൊറോണാവൈറസ് ആവില്ല. അതിനെ തുരത്താൻ വേണ്ടി കച്ചകെട്ടി ഇറങ്ങിപ്പുറപ്പെട്ട അവനവന്റെ രോഗപ്രതിരോധവ്യൂഹം തന്നെയാകും. സൈറ്റോക്കിൻ സ്റ്റോമുകൾ ഏതുപ്രായമുള്ളവരിലും സംഭവിക്കാം എന്നാലും, രോഗപ്രതിരോധ വ്യൂഹം കൂടുതൽ പ്രവർത്തന സജ്ജമായ യുവാക്കളിൽ ഇതിനുള്ള സാധ്യത ഏറെയാണ്. ഇതുതന്നെയാണ് 1918 -ലെ സ്പാനിഷ് ഫ്‌ളുവിലും, പിന്നീട് സാർസ്, മെർസ്, H1N1 തുടങ്ങിയ പകർച്ചപ്പനികളിലും ഒക്കെ ഇത്രയധികം യുവാക്കളുടെ ജീവനെടുത്തിരിക്കുക എന്ന് ശാസ്ത്രജ്ഞർ കരുതുന്നുണ്ട്. 
ഇറ്റലിയിൽ നിന്നും ചൈനയിൽ നിന്നും ഒക്കെയുള്ള ചില യുവാക്കളുടെ മരണത്തിനു മുമ്പുള്ള രോഗലക്ഷണങ്ങളുടെ വിവരണം സൈറ്റോക്കിൻ സ്റ്റോമുകളുടെ ലക്ഷണങ്ങളോട് യോജിക്കുന്നവയാണ്. 

നേരത്തെ പറഞ്ഞ 42 വയസ്സുകാരനായ രോഗിയിൽ അവിടത്തെ ഡോക്ടർമാർ സൈറ്റോക്കിൻ സ്റ്റോമാണോ എന്ന് സംശയിച്ച് ടോസിലിസുമാബ് (tocilizumab) എന്ന രോഗപ്രതിരോധ വ്യൂഹം അവതാളത്തിലാകുമ്പോൾ അതിനെ ശമിപ്പിക്കാൻ പ്രയോഗിച്ചുവന്നിരുന്ന മരുന്ന് പ്രയോഗിച്ചു. എട്ടുമണിക്കൂർ ഇടവിട്ട് നൽകിയ രണ്ടേരണ്ടു ഡോസ്, അത് അകത്തു ചെന്നതും, അയാളുടെ പനി കുറഞ്ഞു. രക്തത്തിലെ ഓക്സിജൻ ലെവലുകൾ ഭേദപ്പെട്ട. തുടർന്ന് നടത്തിയ ചെസ്റ്റ് സ്കാനിൽ ശ്വാസകോശങ്ങൾ ക്ലിയറായി എന്ന് തെളിഞ്ഞു. ഈ കേസ് റിപ്പോർട്ട് 'അന്നൽസ് ഓഫ് ഓങ്കോളജി' എന്ന ജേർണലിൽ ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ പല കേസുകളുടെയും താരതമ്യത്തോടെ  ടോസിലിസുമാബ് (tocilizumab) കൊവിഡ് രോഗബാധിതരിലെ ഇത്തരത്തിലുള്ള ലക്ഷങ്ങൾക്ക് വളരെ ഫലപ്രദമാണ് എന്ന് സ്ഥാപിച്ചുകൊണ്ട് വന്നിട്ടുണ്ട്. 

മാർച്ച് 5 -ന് ഇതേ മരുന്ന്, ചൈനയിൽ സീരിയസ് ആയ കൊവിഡ് കേസുകളിൽ ക്ലിനിക്കൽ ട്രയലുകളിൽ പ്രയോഗിക്കുന്നതിന് അനുമതി കിട്ടി. മാർച്ച് 23 -ന് റോഷെ എന്ന അമേരിക്കൻ കമ്പനിക്കും ഇതേ മരുന്ന് നൂറുകണക്കിന് കൊവിഡ് രോഗികളിൽ പരീക്ഷിക്കാനുള്ള അനുമതി നൽകി. ടോസിലിസുമാബ് (tocilizumab) എന്ന ഈ മരുന്ന് ചില അപൂർവയിനം രക്തവാതങ്ങളിലും കാൻസറുകളിലും സൈറ്റോക്കിൻ തന്മാത്രകളുടെ തിരയിളക്കം നിയന്ത്രണാധീനമാക്കാൻ വേണ്ടി പ്രയോഗിച്ചുകൊണ്ടിരുന്ന മരുന്നാണ്. രോഗപ്രതിരോധവ്യൂഹത്തിന്റെ അനാവശ്യമായ അഴിഞ്ഞാട്ടത്തിനു കാരണമാകുന്ന ഇന്റര്‍ല്യൂക്കിന്‍ - 6 (Interleukin-6)   എന്ന പ്രത്യേകയിനം സൈറ്റോക്കിനെ ആണ് ഈ മരുന്ന് നിയന്ത്രിക്കുന്നത്. പ്രസ്തുത മരുന്നിന്റെ ഈ ഒരു സവിശേഷതയാണ്  കൊവിഡ് പ്രതിരോധത്തിൽ ഇതിനെ പരീക്ഷിക്കാൻ ഗവേഷകരെ പ്രേരിപ്പിച്ചത്. 

എന്നാൽ വൈദ്യശാസ്ത്ര ഗവേഷകർക്കൊക്കെ സുപരിചിതമായ ഈ ഒരു പ്രതിഭാസത്തെപ്പറ്റി കൊവിഡിനെ ചികിത്സിക്കുന്ന പല ഡോക്ടർമാരും കേട്ടിട്ടുപോലുമില്ല എന്ന് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ വൈദ്യശാസ്ത്ര ഗവേഷക ഡോ.ജെസീക്ക മാൻസൻ പറയുന്നു. സൈറ്റോക്കിൻ സ്റ്റോം വരുന്ന രോഗികളുടെ സാധാരണ ലക്ഷണങ്ങൾ വല്ലാതെ ഏരിയ ഹൃദയമിടിപ്പ്, കടുത്ത പനി, പെട്ടെന്ന് താഴ്ന്നു പോകുന്ന രക്തസമ്മർദ്ദം എന്നിവയാകും.  ഇന്റര്‍ല്യൂക്കിന്‍ - 6 നു പുറമെ രക്തത്തിൽ ഇന്റര്‍ല്യൂക്കിന്‍ -1 , ഇന്റർഫെറോൺ ഗാമ, സി റിയാക്ടീവ് പ്രോട്ടീൻ, ട്യൂമർ നെക്രോസിസ് ഫാക്ടർ ആൽഫാ തുടങ്ങിയവയും കൂടിയ തോതിൽ കാണപ്പെടും. കൊവിഡ്  ബാധിക്കുന്നവരിൽ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഈ പ്രതിഭാസം കാണപ്പെടാനുളള സാധ്യതയുണ്ട്. ഇതിനെ തിരിച്ചറിഞ്ഞു ചികിത്സിച്ചാൽ മാത്രമേ രോഗി രക്ഷപെടാൻ സാധ്യതയുള്ളൂ. സൈറ്റോക്കിൻ സ്റ്റോമിനെ ഒരു ചെറിയ രക്തപരിശോധന നടത്തിയാൽ തിരിച്ചറിയാം. രക്തത്തിൽ ഫെറിറ്റിൻ എന്ന പ്രോട്ടീൻ കൂടിയ അളവിലുണ്ടോ എന്ന് പരിശോധിക്കുകയാണ് ആ ടെസ്റ്റിൽ ചെയ്യുക. കൊവിഡ്  ബാധിതരിൽ വിജയകരമായി പ്രയോഗിച്ചുവരുന്ന 'ഹൈഡ്രോക്സി ക്ളോറോക്വിൻ' എന്ന മരുന്നും നമ്മുടെ ഇമ്യൂൺ സിസ്റ്റത്തിനുണ്ടാകുന്ന വെകിളിപിടുത്തത്തെ പ്രതിരോധിക്കുന്നതിൽ ഫലപ്രദമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. കോർട്ടിക്കോസ്റ്റീറോയിഡുകളും ഈ സൈറ്റോക്കിൻ സ്റ്റോമുകൾ പോലുള്ള ഇമ്യൂൺ റെസ്പോൻസുകളെ തടയാൻ പ്രയോഗിച്ചുവരുന്നുണ്ട്. എന്നാൽ, ഈ മരുന്നുകൾ ഒക്കെയും പ്രതിരോധ വ്യൂഹത്തെ ദുർബലപ്പെടുത്തും എന്നൊരു പാർശ്വഫലം കൂടി ഉള്ളതുകൊണ്ട് സൂക്ഷിച്ചു മാത്രമേ പ്രയോഗിക്കാൻ പാടുള്ളൂ. 

ഗുസ്താവ് റോസീ കാൻസർ സെന്റർ പോലുള്ള ഗവേഷണകേന്ദ്രങ്ങളിൽ ഇപ്പോഴും  ടോസിലിസുമാബ് (tocilizumab) ഉപയോഗിച്ചുള്ള ക്ലിനിക്കൽ ട്രയലുകൾ നടന്നുവരുന്നതേയുള്ളൂ. ചില രോഗികളിൽ അത് ഒരു ഫലവും ഉണ്ടാക്കുന്നില്ല എന്നും കാണുന്നതുകൊണ്ട്, കൂടുതൽ ഗവേഷണങ്ങൾ നടത്തിയാൽ മാത്രമേ, ഇങ്ങനെയുള്ള കേസുകളിലാണ് ഈ മരുന്ന് ഗുണം ചെയ്യുക എന്ന് അറിയാൻ സാധിക്കൂ. എന്തായാലും, കൊവിഡ് മരണങ്ങളും സൈറ്റോക്കിൻ സ്റ്റോമുകളും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചാൽ, ആ ദിശയിൽ ഗവേഷണങ്ങൾ ഫലപ്രദമായി നടന്നാൽ, ഒരു പക്ഷേ അധികം താമസിയാതെ പ്രതീക്ഷയുടെ കിരണങ്ങൾ നമ്മളെത്തേടിയെത്തിയേക്കാം..

Sunday, 19 April 2020

കൊവിഡ് 19നെ പ്രതിരോധിക്കാനായി അണുനാശിനി മനുഷ്യരുടെ മേൽ പ്രയോഗിക്കുന്നത് ശരിയോ..?

കൊവിഡ് 19നെ പ്രതിരോധിക്കാനായി അണുനാശിനി മനുഷ്യരുടെ മേൽ പ്രയോഗിക്കുന്നത് വ്യാപകമായിട്ടുണ്ട്. 

അണുനാശിനി തുരങ്കങ്ങള്‍ വരെ പലയിടത്തും സ്ഥാപിച്ചുതുടങ്ങി. ഇങ്ങനെ മനുഷ്യരുടെ മേൽ അണുനാശിനി തളിക്കുന്നത് നല്ലതാണോ എന്നും ഇത് കൊറോണ വൈറസിനെ നശിപ്പിക്കുമോ എന്നും പലര്‍ക്കും സംശയം ഉണ്ടാകാം. 
അണുനാശിനികൾ മനുഷ്യരുടെ മേൽ തളിയ്ക്കാൻ പാടുള്ളതല്ല, ഇതു അശാസ്ത്രീയവും, ഗുണകരമല്ലാത്തതും, അപകടകരവുമാണ് എന്നാണ് .

മനുഷ്യരുടെ മേൽ അണുനാശിനി സ്പ്രേ ചെയ്യുന്നത് കൊറോണ വൈറസിനെ നശിപ്പിക്കുമോ? തുടക്കത്തിൽ തന്നെ പറയാം അണുനാശിനികൾ മനുഷ്യരുടെ മേൽ തളിയ്ക്കാൻ പാടുള്ളതല്ല, ഇതു അശാസ്ത്രീയവും, ഗുണകരമല്ലാത്തതും, അപകടകരവുമാണ്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കൊവിഡിനെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി മനുഷ്യരുടെ മേൽ ബ്ലീച്ച് , സോപ്പ് ലായനി എന്നിവ പ്രയോഗിച്ചതായി കേട്ടു. കേരളത്തിൽ ഒരു ചന്തയിൽ പ്രവേശന കവാടത്തിന് മുന്നിൽ ഇത്തരമൊരു സംവിധാനമൊരുക്കി അകത്തേക്ക് പ്രവേശിക്കുന്നവരെ അണുവിമുക്തമാക്കുന്നതിന് ശ്രമിക്കുന്നു എന്നും കണ്ടു. കൊവിഡ് -19 ന് ചുറ്റിപ്പറ്റിയുള്ള ഈ മിഥ്യാധാരണ പ്രബലമാവുന്നതിന് മുൻപേ ഈ പ്രവണത തടയപ്പെടേണ്ടതുണ്ട്.
 
എന്താണ് വസ്തുതകൾ ?
 
 ആൽക്കഹോൾ അടങ്ങിയ അണുനാശിനിയോ, ക്ലോറിൻ അടങ്ങിയ ലായനിയോ ശരീരത്തിലുടനീളം തളിക്കുന്നത് ഇതിനകം ശരീരത്തിൽ പ്രവേശിച്ച വൈറസുകളെ നശിപ്പിക്കില്ല.അതായത് രോഗം പകർത്തുന്ന അവസ്ഥയിലുള്ള ഒരാൾ വീണ്ടും രോഗം പകർത്തുന്നത് തടയാൻ ഈ പ്രക്രിയ കൊണ്ട് ആവില്ല.
സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) യുടെ നിർദ്ദേശം, "അചേതന വസ്തുക്കളിൽ പ്രയോഗിക്കുന്ന രാസവസ്തുക്കളാണ് അണുനാശിനി രോഗാണു വാഹകമായ പ്രതലങ്ങൾ വൃത്തിയാക്കാനാണ് ഇത്തരം ലായനികൾ ഉപയോഗിക്കേണ്ടത്. അതായത് കൊവിഡ് - 19 ഉണ്ടെന്ന് സംശയിക്കപ്പെടുന്നവരോ സ്ഥിരീകരിക്കപ്പെട്ടവരോ ഉള്ളവർ ഇടപെടുന്ന പരിസരങ്ങൾ, വസ്തുക്കൾ എന്നിവ അണുവിമുക്തമാക്കുന്നതിനാണിത് ശുപാർശ ചെയ്യുന്നത്. "

ഇത്തരം രാസവസ്തുക്കൾ ഹാനികരമായേക്കുമെന്നു ലോകാരോഗ്യ സംഘടനയും വ്യക്തമായി പറയുന്നു.
സാധാരണയായി ഉപയോഗിക്കുന്ന അണുനാശിനി 'ബ്ലീച്ച്' എന്നറിയപ്പെടുന്ന സോഡിയം ഹൈപ്പോക്ലോറൈറ്റ് ആണ്. ചർമ്മം, ശ്ലേഷ്മസ്തരം, ലോഹ പ്രതലങ്ങൾ, വസ്ത്രങ്ങൾ എന്നിവയുമായി സമ്പർക്കത്തിൽ വന്നാൽ അവയെ ദ്രവിപ്പിക്കുവാൻ കഴിവുള്ള രാസവസ്തുവാണ് ഹൈപ്പോക്ലോറൈറ്റ്.
 ചർമ്മത്തിൽ ചൊറിച്ചിൽ, അലർജി, കൂടാതെ വീര്യം കൂടിയ ലായനിയാണെങ്കിൽ പൊള്ളൽ പോലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
 കണ്ണിൽ പുകച്ചിലും അലർജിയും, കൂടിയ കോൺസെൻട്രേഷനിൽ ഉപയോഗിക്കുന്ന പക്ഷം കണ്ണിന്റെ കോർണിയക്കു ക്ഷതവും ഉണ്ടാകാനിടയുണ്ട്.
സോഡിയം ഹൈപ്പോക്ലോറൈറ്റ് ശ്വസിക്കുന്നത് മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയിലെ ശ്ലേഷ്മ ചർമ്മത്തിൽ സ്വസ്ഥതകൾ ഉണ്ടാക്കാം.
ലായനിയുടെ ഗാഡത കൂടിയാൽ പ്രത്യാഘാതങ്ങളുടെ തീവ്രതയും കൂടാം.
 
അണുനാശിനി ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ ?

1. വസ്ത്രത്തിൽ അണുനാശിനി സാന്നിധ്യമുണ്ടെങ്കിൽ, മലിനമായ വസ്ത്രങ്ങളെല്ലാം നീക്കം ചെയ്യുകയും ചർമ്മം പതിനഞ്ച് മുതൽ ഇരുപത് മിനിറ്റ് വരെ വെള്ളത്തിൽ കഴുകുകയും ചെയ്യണം.

2. വൃത്തിയാക്കലിനായി അണുനാശിനികൾ ഉപയോഗിക്കുന്നവർ കൈയ്യുറകൾ ധരിക്കുക.

3. വൃത്തിയാക്കിയ ശേഷം കയ്യുറകൾ ഉപേക്ഷിക്കുക.

4.  അല്ലെങ്കിൽ ഇതിനായി മാത്രം ഒരു ജോഡി പുനരുപയോഗിക്കാവുന്ന കയ്യുറകൾ മാറ്റി വെക്കുക.

5. കൂടാതെ എല്ലാ ശുചീകരണ ഉൽപ്പന്നങ്ങൾക്കും നിർമ്മാതാവിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.

മറ്റു പ്രത്യാഘാതങ്ങൾ ?

ആളുകളുടെ ശരീരത്തിൽ അണുനാശിനി തളിക്കുന്നത് ഒരു തെറ്റായ സുരക്ഷിതത്വ ബോധം ജനങ്ങളിൽ ഉണ്ടാക്കിയേക്കാം. ഇതു മറ്റു പ്രതിരോധ മാർഗങ്ങളുടെ പ്രയോജനം പൊതുജനം ചെറുതായി കണ്ടു അവ പാലിക്കാതിരിക്കാനും സാധ്യത ഏറെയാണ്. യു പിയിൽ അതിഥി തൊഴിലാളികളുടെ മേൽ ബ്ലീച്ച് ലായനി തളിച്ചത് പോലുള്ള സംഭവങ്ങൾ മനുഷ്യത്വ രഹിത നടപടി കൂടിയാണന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.
"അണുനാശക ടണൽ" : 
പലയിടത്തും പക്ഷേ സദുദ്ദേശപരമായാണ് ഇത്തരം സംരഭങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച്ച തമിഴ്നാട്ടിലെ തിരുപ്പൂരിൽ ജില്ലാ ഭരണകൂടം പൊതുജന പങ്കാളിത്തത്തോടെ "അണുനാശക ടണൽ " സ്ഥാപിച്ചത് ഒരു ലക്ഷം രൂപയോളം മുടക്കിയാണ്. ഇതൊരു വലിയ നേട്ടമായി മാധ്യമങ്ങളുൾപ്പെടെ പ്രചരിപ്പിച്ചും കണ്ടു.
ശാസ്ത്രീയമായ തെളിവുകളും യുക്തിയും വളരെ ദുർബലമാണ് ഈ പ്രക്രിയയ്ക്ക് പിന്നിൽ. ഒരാളുടെ വസ്ത്രത്തിൽ ഉള്ള വൈറസ് അല്പം ലായനി സ്പ്രേ ചെയ്തത് കൊണ്ട് നശിക്കാനുള്ള സാധ്യത തീരെ കുറവാണ്. രോഗാണുക്കൾ ഉള്ള വസ്ത്രം കുറഞ്ഞത് 20 മിനിറ്റ് എങ്കിലും മുക്കി വെച്ച് വേണം അണുവിമുക്തമാക്കാൻ. നിശ്ചിത ഗാഡത ലായനിക്ക് ഇല്ലെങ്കിൽ ഉദ്ദേശിച്ച ഫലം ഇല്ല. ഒരാളുടെ മൂക്കിലോ, ശ്വാസ നാളത്തിലോ ഉള്ള രോഗാണുക്കൾ ഇത് കൊണ്ട് നശിക്കില്ല, വസ്ത്രങ്ങളിലോ ശരീരത്തിലോ ഉള്ളവ മറ്റുള്ള ഒരാൾ തൊടാതെ അവരുടെ കയ്യിൽ എത്തില്ല. നിലവിൽ ഒരു മീറ്ററിന് മുകളിൽ ശാരീരിക അകലം പാലിക്കുകയും,
അഞ്ചു സെക്കൻ്റോളം ഒരു ശതമാനം സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി മനുഷ്യരുടെ മേൽ തളിച്ച് അവരും മറ്റുള്ളവരും അണുവിമുക്തമായി എന്ന് മിഥ്യാധാരണ പടർത്തുന്ന ഈ സംരംഭം മറ്റിടങ്ങളിലും തുടങ്ങും എന്ന പ്രസ്താവനയും കണ്ടു, അപകടമാണെന്ന് മാത്രമല്ല അനാവശ്യ ചിലവും കൂടിയാണ്..

Saturday, 18 April 2020

ഹെൽത്ത് ഡോട്ട് കോം എന്ന സൈറ്റിൽ ആളുകൾ തിരഞ്ഞത് എന്ത്..?

കൊറോണാ വൈറസ് ലോകമെമ്പാടും പടർന്നു പിടിക്കുകയാണ്. ചില രാജ്യങ്ങൾ അവരുടെ ഏറ്റവും മോശപ്പെട്ട ദിനങ്ങൾ കടന്നു പോയിക്കഴിഞ്ഞു. ചില രാജ്യങ്ങളിൽ മരണം സംഹാര നൃത്തമാടുകയാണ്. മറ്റു ചില രാജ്യങ്ങൾ ഇപ്പോഴും സാമൂഹിക വ്യാപനം ഉണ്ടോ ഇല്ലയോ എന്നുള്ള സംശയത്തിൽ നിൽക്കുകയാണ്. അവരും, വരാനിരിക്കുന്ന മോശം ദിനങ്ങളെ നേരിടാൻ വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.  

കൊവിഡ് 19  എന്ന മഹാമാരിയുടെ പ്രത്യേകത അത് ബാധിക്കുന്നവരുടെ ശരീരത്തിന്റെ പ്രതിരോധ വ്യൂഹം പരിക്ഷീണമാണ് എങ്കിൽ അത് എളുപ്പത്തിൽ ശരീരത്തെ ബാധിക്കുകയും, മരണത്തിനു വരെ കാരണമാവുകയും ചെയ്യും  എന്നുള്ളതാണ്. അതുകൊണ്ട് പൊതുജനം ഇന്ന് പ്രതിരോധ ശേഷി വർധിപ്പിക്കാൻ എന്തൊക്കെ ചെയ്യാം എന്നുള്ള അന്വേഷണത്തിലാണ്. അങ്ങനെ ഒന്നോ രണ്ടോ ആഴ്ച കൊണ്ട് 'ബൂസ്റ്റ്' ചെയ്തെടുക്കാൻ പറ്റിയ ഒന്നല്ല മനുഷ്യ ശരീരത്തിന്റെ പ്രതിരോധ ശേഷി എങ്കിലും, പലരും തങ്ങളുടെ റഫ്രിജറേറ്ററുകളിൽ പച്ചക്കറികളും ഡ്രൈ ഫ്രൂട്ട്സും പാലും ഇറച്ചിയും ഒക്കെ കൊണ്ട് നിറക്കുന്നുണ്ട്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ചിലർക്കൊക്കെ 'വർക്ക് ഫ്രം ഹോം' എന്നൊരു ഓപ്‌ഷനുണ്ട് എങ്കിലും മിക്കവാറും പേരും കാര്യമായി ഒന്നും ചെയ്യാതെ ചുമ്മാതിരിക്കുക തന്നെയാണ് വീട്ടിൽ.

അതിനിടെ ഹെൽത്ത്.കോം പോലുള്ള ചില പ്രസിദ്ധ ആരോഗ്യ വെബ്‌സൈറ്റുകളിൽ ഉയർന്നിരിക്കുന്ന വളരെ പ്രസക്തമായ ഒരു ചോദ്യമിതാണ്. സ്വയംഭോഗം ചെയ്യുന്നത് മനുഷ്യശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുമോ? ആദ്യത്തെ കേൾവിയിൽ ഇതിനെ ചിരിച്ചു തള്ളാനാണ് പലർക്കും തോന്നുക. പക്ഷേ, ഒന്നിനെയും അങ്ങനെ പഠനവിധേയമാക്കാതെ തള്ളിക്കളയുന്ന ശീലം ശാസ്ത്രലോകത്തിനില്ല. അതുകൊണ്ട് ഈ വിഷയത്തിലും ചില പഠനങ്ങളൊക്കെ നടന്നിട്ടുണ്ട്.

പഠനം നടത്തിയിരിക്കുന്നത് ചില്ലറക്കാരല്ല, ജർമനിയിലെ യൂണിവേഴ്സിറ്റി ക്ലിനിക് ഓഫ് എസ്സെൻ എന്ന സ്ഥാപനത്തിലെ മെഡിക്കൽ സൈക്കോളജി വിഭാഗമാണ് പഠനത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്.  

 'ന്യൂറോ ഇമ്മ്യൂണോ മോഡുലേഷൻ' എന്ന എന്ന ന്യൂറോളജി ജേർണലിലാണ് ഈ പഠനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.  

പഠനം ഇപ്രകാരമായിരുന്നു. വളണ്ടിയർമാരായി മുന്നോട്ടുവന്ന പതിനൊന്നു പുരുഷന്മാരിൽ സ്വയംഭോഗം മൂലമുണ്ടാകുന്ന രതിമൂർച്ഛയുടെ ഫലങ്ങൾ അവർ നിരീക്ഷിച്ചു. ആ സമയത്ത് അവരുടെ ശരീരത്തിൽ രക്തത്തിലെ വൈറ്റ് ബ്ലഡ് സെല്ലിന്റെ കൗണ്ടിൽ ഉണ്ടാകുന്ന വ്യതിയാനം രേഖപ്പെടുത്തി. ലബോറട്ടറി സാഹചര്യങ്ങളിൽ ഇരുന്നുകൊണ്ട് സ്വയംഭോഗത്തിൽ ഏർപ്പെട്ട ഓരോ വളണ്ടിയറുടെയും ശരീരത്തിലെ വൈറ്റ് ബ്ലഡ് സെൽ കൗണ്ട് ഓർഗാസം പ്രാപിക്കുന്നതിന് അഞ്ചു മിനിറ്റ് മുമ്പും, നാല്പത്തഞ്ചു മിനിറ്റ് ശേഷവും പരിശോധനയ്ക്ക് വിധേയമാക്കി. സ്വയംഭോഗത്തിലൂടെ രതിമൂർച്ഛയുണ്ടായതിനു ശേഷമുള്ള വൈറ്റ് ബ്ലഡ് സെൽ കൗണ്ട് അതിനു മുമ്പുള്ളതിനേക്കാൾ കൂടുതലായിരുന്നു. 

അപ്പോൾ, ഈയൊരു പഠനത്തിന്റെ പുറത്ത് അതങ്ങുറപ്പിക്കാൻ പറ്റുമോ? വരട്ടെ. അത്ര ലളിതമല്ല കാര്യങ്ങൾ. "ലൈംഗികമായ ഉത്തേജനത്തിലൂടെ ശരീരത്തിന്റെ പ്രതിരോധ വ്യൂഹവുമായി ബന്ധമുള്ള ചില രാസവസ്തുക്കൾ വർദ്ധിക്കുന്നുണ്ട് എന്ന് ചില ഒറ്റപ്പെട്ട പഠനങ്ങൾ പറയുന്നുണ്ട്. ശരിതന്നെ. എന്നാൽ, അത്തരം പഠനങ്ങളുടെ സാമ്പിൾ സൈസ് അഥവാ പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടവരുടെ എണ്ണം വളരെ കുറവായിരുന്നു. അതുമാത്രമല്ല, അത്തരം പഠനങ്ങൾ ആവർത്തിച്ച സമയത്ത് ഒരുപോലുള്ള ഫലങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടില്ല" എന്നാണ് ന്യൂയോർക്കിലെ വെയ്ൽ കോർണെൽ സ്‌കൂൾ ഓഫ് മെഡിസിനിലെ സൈക്യാട്രി അസോസിയേറ്റ് പ്രൊഫസർ ആയ ഗെയിൽ സാൽറ്റ്‌സിന്റെ അഭിപ്രായം. ശരീരത്തെ ബാധിക്കുന്ന ഒരു ബാഹ്യ അണുബാധയെ തുരത്താൻ സഹായിക്കുന്നത്ര അളവിൽ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ വർധിപ്പിക്കാൻ സ്വയം ഭോഗത്തിനു സാധിക്കും എന്നു വെളിപ്പെടുത്തുന്ന ഒരു പഠനവും ഇന്നുവരെ നടന്നിട്ടില്ല എന്നും അദ്ദേഹം പറയുന്നു. 

എന്നാൽ ശരീരത്തിൽ രോഗത്തെ ചെറുക്കാൻ മാത്രമുള്ള രാസമാറ്റങ്ങൾ ഉണ്ടാക്കുന്നില്ല എന്നത്, ഒരിക്കലും സ്വയംഭോഗത്തിന്റെ മാനസികവും ശാരീരികവുമായ ഗുണഫലങ്ങളെ അവഗണിക്കാൻ കാരണമാകുന്നില്ല. സ്വയംഭോഗവും അതുമായി ബന്ധപ്പെട്ട രതിമൂർച്ഛയും മനുഷ്യരിൽ മാനസിക സമ്മർദ്ദം, രക്താതിമർദ്ദം എന്നിവ കുറയ്ക്കാനും, ആത്മവിശ്വാസം വർധിപ്പിക്കാനും, വേദനയ്ക്ക് ആശ്വാസമുണ്ടാക്കാനും സഹായിക്കുന്നു എന്ന് ചില പഠനങ്ങൾ തെളിയിക്കുന്നുണ്ട്. എൻഡോർഫിൻ പോലുള്ള 'ഫീൽ ഗുഡ്' കെമിക്കലുകളുടെ റിലീസിന് സ്വയംഭോഗം കാരണമാകുന്നുണ്ട് എന്ന് ചില പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. 

ശാരീരികമായ മാറ്റങ്ങളെക്കാൾ കൂടുതൽ മാനസികമായ സ്വാധീനങ്ങൾ വൈവാഹിക ബന്ധങ്ങളിൽ ചെലുത്താൻ സ്വയംഭോഗങ്ങൾക്ക് കഴിയുന്നുണ്ട് എന്നാണ് ജേർണൽ ഓഫ് സെക്സ് എജുക്കേഷൻ ആൻഡ് തെറാപ്പി എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നത്. അതിലെ പഠനം സൂചിപ്പിക്കുന്നത് സ്വയംഭോഗം ചെയുന്ന സ്ത്രീകൾ, ചെയ്യാത്തവരെക്കാൾ സംതൃപ്തമായ ദാമ്പത്യജീവിതം നയിക്കുന്നവരാണ് എന്നാണ്. 

സ്വയംഭോഗം ചെയ്തതുകൊണ്ട് പ്രതിരോധ ശേഷി കൂടുമോ?

 ഒറ്റവാക്കിൽ പറഞ്ഞാൽ, ഇല്ല. നമ്മുടെ പ്രതിരോധ വ്യൂഹത്തിനു ശക്തി പകരണമെങ്കിൽ ആദ്യം ചെയ്യേണ്ടത് കൃത്യമായ വ്യായാമവും സമീകൃതമായ ആഹാരവും ശീലിച്ച് ശാരീരികാരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ്. 'ഡയറ്റ്, എക്സർസൈസ് എന്നിവയാണ് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന്റെ ആദ്യപടി' എന്ന് തിമോത്തി മൈനാർഡി എന്ന അമേരിക്കൻ ഇമ്മ്യൂണോളജിസ്റ്റ് ഹെൽത്ത് ഡോട്ട് കോമിനോട് പറഞ്ഞു. ഇത് രണ്ടും ഉറപ്പുവരുത്തുന്നതോടൊപ്പം നല്ല ഉറക്കം കിട്ടുന്നുണ്ട് എന്നും ഉറപ്പുവരുത്തണം. ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് കൈകളും മുഖവും ഒക്കെ വൃത്തിയായി കഴുകി അണുവിമുക്തമാക്കണം. കഴിവതും വീട്ടിനുള്ളിൽ നിന്നും പുറത്തിറങ്ങാതെ സൂക്ഷിക്കണം. പുറത്തിറങ്ങിയാൽ മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം.

Friday, 17 April 2020

വ്യാജ അശ്ലീല വീഡിയോകൾ..

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന വ്യാജ അശ്ലീല വിഡിയോയ്ക്കെതിരെ നടി ജൂഹി റുസ്തഗി കഴി‍‍‍ഞ്ഞ ദിവസം സൈബർ സെല്ലിൽ പരാതി നൽകി. നടി ജൂഹിക്കെതിരെ നടന്നത് സൈബർ വ്യക്തിഹത്യയാണ്. 

ഇത്തരം പ്രചരണങ്ങൾ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗൂഡ ലക്ഷ്യത്തോടെ ചില കുബുദ്ധികൾ നടത്തുന്നതുമാണെന്നും ജൂഹി പറഞ്ഞു.
തനിക്കെതിരെ നടക്കുന്ന അശ്ലീല പ്രചരണത്തിനെതിരെ കേസ് കൊടുത്ത കാര്യം ജൂഹി ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്. മലയാളികൾക്ക് ഏറെ നാണക്കേടുണ്ടാക്കിയ സംഭവമാണിത്. ഫെയ്സ്ബുക്, വാട്സാപ് വഴി ഇത്തരം സൈബർ ആക്രമണം പതിവ് വാർത്തയാണ്. എന്നാൽ ഇത്തരക്കാർക്കെതിരെ ആരും പരാതി നൽകാനോ പ്രതികരിക്കാനോ പോകാറില്ല.

ജൂഹിയെ അപകീർത്തിപ്പെടുത്തുന്ന ഫോട്ടോ ഫെയ്സ്ബുക് വഴിയാണ് പുറത്തുവന്നത്. ഈ ഫോട്ടോ പിന്നീട് നിരവധി ഗ്രൂപ്പുകളിലും വാട്സാപ് വഴിയും പ്രചരിക്കുകയായിരുന്നു. സൈബർ സൈക്കോകളാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്. അശ്ലീല കുറിപ്പോടെ വ്യാജ അക്കൗണ്ടിൽ നിന്ന് സ്ത്രീകളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്ത് കമന്റിട്ട് ആസ്വദിക്കുന്നത് സൈബർ സൈക്കോകളുടെ പതിവ് ഹോബിയായി മാറിയിരിക്കുന്നു.
ചിത്രങ്ങൾ മോർഫ് ചെയ്തു മോശം അടിക്കുറിപ്പുകളോടെ പ്രചരിപ്പിക്കുന്നവരും കുറവല്ല. സ്ത്രീകളുടെ പേരും ഫോട്ടോകളും ഉപയോഗിച്ച് പേജുകളുണ്ടാക്കി അശ്ലീല പോസ്റ്റുകൾ ചെയ്യുന്നവർ നിരവധിയാണ്. ഇത്തരം അക്കൗണ്ടുകൾ ചിലതൊക്കെ ഫെയ്സ്‍ബുക് ബ്ലോക്ക് ചെയ്യുന്നുണ്ട്.
പ്രാദേശിക ഭാഷകളിലെല്ലാം സജീവമായ ഫെയ്സ്ബുക്കിൽ, ഓരോ ഭാഷയിലും പ്രാവീണ്യം നേടിയ എത്ര വിദഗ്ധർ ഇതിലെ ഉള്ളടക്കം പരിശോധിക്കാൻ നിയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, പല അന്വേഷണത്തിനും വ്യക്തമായ ഉത്തരം ലഭിക്കാറില്ല. വ്യക്തിപരമായ അധിക്ഷേപങ്ങൾ റിപ്പോർട്ട് ചെയ്താൽ അക്കൗണ്ട് ഉടമകൾക്കെതിരെ നടപടിയടുക്കുമെന്നാണ് ഫെയ്സ്ബുക് അധികൃതർ പറയുന്നത്.

ആധുനിക ടെക് ലോകത്ത് അവളെ ‘കൊല്ലാതെ കൊല്ലാൻ’ ഒരുപാട് പേരുണ്ട്, എന്നാൽ സുരക്ഷയോ ഇല്ല! തെരുവിൽ ആക്രമിക്കപ്പെടുന്നതിനേക്കാൾ കൂടുതൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് സോഷ്യൽമീഡിയകളിലാണ്. ഗ്രാമങ്ങളിൽ ഉൾപ്പെടെ ഹൈസ്പീഡ് ഇന്റർനെറ്റ് നെറ്റ്‌വർക് ലഭ്യമാക്കാനും സർക്കാർ സേവനങ്ങളുൾപ്പെടെ ഓൺലൈൻ പ്ലാറ്റ്ഫോമിലെത്തിക്കാനും ലക്ഷ്യമിട്ട് ഡിജിറ്റൽ ഇന്ത്യ വിപ്ലവത്തിനു രാജ്യം തയാറെടുക്കുമ്പോൾ സൈബർ ഇടങ്ങളിലെ ഒളിയാക്രമണങ്ങളിൽ കാലിടറി വീഴുകയാണ് സ്ത്രീകൾ. സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഓൺലൈൻ സ്പേസിലെ സ്ത്രീകളുടെ ഇടപെടലും സ്വതന്ത്രമായ അഭിപ്രായ, ആശയാവിഷ്കാരവും കടുത്ത ലൈംഗികച്ചുവയുള്ള പരാമർശങ്ങളോടെയാണ് ആക്രമിക്കപ്പെടുന്നത്.

തങ്ങളുടെ വ്യക്തിവിവരങ്ങൾ പോലും ദുരുപയോഗം ചെയ്യപ്പെടുമെന്ന സമ്മർദത്തിനു കീഴിലാണ് സ്ത്രീകളുടെ സൈബർ ഇടപെടലുകൾ. പ്രായ, വിദ്യാഭ്യാസ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളും ‘ഓൺലൈൻ അബ്യൂസ്’ നേരിടുന്നതായി കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന GOIS സോഫ്റ്റ്‌വെയർ ലാബ് നടത്തിയ പഠനം പറയുന്നു. 10,000 പ്രതികരണങ്ങൾ ലഭിച്ച ഈ ഓൺലൈൻ സർവേയിൽ പങ്കെടുത്ത 56% പേരും സോഷ്യൽ മീഡിയയിൽ നേരിടുന്ന പ്രധാന പ്രശ്നം കടുത്ത ലൈംഗിക പരാമർശങ്ങളാണെന്നു വ്യക്തമാക്കി.
ഓൺലൈൻ സുരക്ഷിതമായ ഇടമായി കാണുന്നില്ലെന്ന് സ്ത്രീകൾ അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു. 

ഏതാണ്ട് 46% പേരും ഇന്റർനെറ്റിൽ വ്യക്തി വിവരങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നം നേരിട്ടവരാണ്. ഫെയ്സ്ബുക് (89%), വാട്‌സാപ് (50) എന്നിവ വഴിയാണ് ഓൺലൈൻ അബ്യൂസേഴ്സ് സ്ത്രീകളെ ലക്ഷ്യമിടുന്നതെന്നു സർവേയിൽ പങ്കെടുത്തവർ പറയുന്നു. 36% സ്ത്രീകളും ഓൺലൈൻ സ്റ്റോക്കിങ്ങിന് വിധേയരായവരാണ്.
ഓൺലൈനിൽ കടുത്ത ആക്രമണം നേരിടുമ്പോഴും ഇതിനെതിരെ നിയമനടപടികൾക്കു സ്ത്രീകൾ മുതിരുന്നില്ലെന്നതാണ് മറ്റൊരു പ്രധാന വസ്തുത. 89% പേരും സൈബർ അക്രമിക്കെതിരെ പരാതി നൽകിയിട്ടില്ല. ഉയർന്ന വിദ്യാഭ്യാസമുള്ളവർ പോലും ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോൾ അവഗണിക്കുകയാണു പതിവ്. നിയമം ഫലപ്രദമാണെന്നു കരുതുന്നില്ലെന്ന് 28% പേരും സൈബർ പൊലീസിന് സഹായിക്കാൻ കഴിയുമെന്നു കരുതുന്നില്ലെന്ന് 11% പേരും അഭിപ്രായപ്പെട്ടു..
സുരക്ഷ പാളിയാൽ
സൈബർ സുരക്ഷ ചോദ്യചിഹ്നമായാൽ അതിന്റെ പ്രത്യാഘാതം ചില്ലറയാകില്ല. 

സൈബർ ലോകത്ത് സ്ത്രീകൾക്കെതിരായ ആക്രമണം തടയാനും ഇത്തരം സോഷ്യൽ മീഡിയ ബിഹേവിയർ മെച്ചപ്പെടുത്താനും നടപടിയുണ്ടായില്ലെങ്കിൽ ഗുരുതരമായ സാമൂഹ്യ സാംസ്കാരിക വിപത്താകുമെന്നും ഇതു ഓൺലൈൻ വ്യാപാരരംഗമുൾപ്പെടെയുള്ള തലത്തിൽ ഭാവിയിൽ തിരിച്ചടിയാകുമെന്നും GOIS സോഫ്റ്റ്‌വെയർ ലാബ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ നന്ദകിഷോർ ഹരികുമാർ പറയുന്നു.

യുഎസിൽ നടത്തിയ പഠനത്തിൽ ഏതാണ്ട് 30–40 ലക്ഷം ആളുകൾ സോഷ്യൽ മീഡിയ ഉപയോഗത്തിൻ നിന്നു പിന്മാറിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും സൈബർ ഇടങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നതും വെബ്സൈറ്റ് വഴി ഉൽപന്നങ്ങൾ വാങ്ങുന്നതുമെല്ലാം ഇവർ നിർത്തി. ഓൺലൈൻ ഇടങ്ങളിലെ വ്യക്തിവിവരങ്ങളുടെ സുരക്ഷയും സൈബർ അബ്യൂസും ബാധിക്കപ്പെട്ടതിനാലായിരുന്നു ഇത്. ഓൺലൈൻ എന്നാൽ സോഷ്യൽ മീഡിയയിലെ ചാറ്റിങ് മാത്രമല്ലെന്നതും ഓൺലൈൻ വ്യാപാരം ഉൾപ്പെടെയുള്ളവ ഇതിനെ ആശ്രയിച്ചിരിക്കുന്നുവെന്നതും സൈബർ ഇടങ്ങൾ സുരക്ഷിതമാക്കേണ്ടതിന്റെ പ്രധാന്യത്തിലേക്ക് വിരൽ ചൂണ്ടുന്നു.

ഇതേ രീതിയിൽ വൈകാരിക അരക്ഷിതാവസ്ഥയും ആക്രമിക്കപ്പെടുമെന്ന ആശങ്കയും വ്യാപകമാകുമ്പോൾ സ്ത്രീകളും ഓൺലൈൻ ഉപയോഗത്തിൽനിന്നു മാറിനിൽക്കാനുള്ള തീരുമാനമെടുത്തേക്കാം. ഡിജിറ്റൽ ഇന്ത്യയായി വളരുന്ന രാജ്യത്തിൽ ഇതു ലിംഗാടിസ്ഥാനത്തിലുള്ള വിവേചനമായാകും അനുഭവപ്പെടുക..

Thursday, 16 April 2020

നായി വിസിൽ..?


നായ, വളർത്തുപൂച്ച തുടങ്ങിയ ജന്തുക്കൾക്കുമാത്രം കേൾക്കാനാവുന്നതും മനുഷ്യർക്കു കേക്കാനാവാത്തതുമായ അൾട്രാസോണിക് ശബ്ദം പുറപ്പെടുവിക്കുന്ന ഒരു തരം വിസിൽ ആണ് നായ വിസിൽ അഥവാ ഡോഗ് വിസിൽ (നിശ്ശബ്ദ വിസിൽ എന്നും ഗാൾട്ടൺ വിസിൽ എന്നും അറിയപ്പെടുന്നു). നായ, പൂച്ച തുടങ്ങിയവയ്ക്ക്  പരിശീലനത്തിനായി ഈ വിസിൽ ഉപയോഗിക്കുന്നു. 1876ൽ ഫ്രാൻസിസ് ഗാൾട്ടൺ ആണ് ഇത്തരം വിസിൽ കണ്ടുപിടിച്ചത്.  അദ്ദേഹം ഈ വിസിലിനെപ്പറ്റി തന്റെ പുസ്തകമായ Inquiries into Human Faculty and its Developmentൽ പരാമർശിച്ചിട്ടുണ്ട്. ഇതിൽ അദ്ദേഹം വീട്ടിൽ വളർത്തുന്ന പൂച്ചകൾ പോലുള്ള വിവിധ തരം ജന്തുക്കൾക്കു കേൾക്കാവുന്ന വിവിധ തരംഗദൈർഘ്യങ്ങളുപയോഗിച്ച് പരീക്ഷണങ്ങൾ നടത്തിയതായി വിവരിക്കുന്നുണ്ട്.

മനുഷ്യരിൽ (കുഞ്ഞുങ്ങൾക്ക്) കേൾക്കാവുന്ന ഉയർന്ന പരിധി ഏതാണ്ട്, 20 kilohertz (kHz) ആണ്. ഇത് മദ്ധ്യവയസ്കരിൽ 15–17 kHz ആയി കുറയുന്നു.ഒരു നായക്ക് കേൾക്കാവുന്ന ശബ്ദത്തിന്റെ ഉയർന്ന പരിധി ഏതാണ്ട്, 45 kHz ആണ്. എന്നാലിത് പൂച്ചയ്ക്ക്, 64 kHz ആകുന്നു.ഇവയുടെ കേൾവിശക്തി ഇത്തരത്തിൽ കൂടിയ റേഞ്ചിൽ ആകാൻ കാരണം അവയുടെ ഇരകളായ എലി പോലുള്ള കരളുന്ന ജീവികളുടെ ഉയർന്ന ത്രംഗദൈർഘ്യമുള്ള ശബ്ദം കേട്ടുമനസ്സിലാക്കാൻ ശ്രമിച്ചതാകാമെന്ന് പറയപ്പെടുന്നു. മിക്ക നായ വിസിലിന്റെയും തരംഗദൈർഘ്യം 23 മുതൽ 54 kHz വരെയാണ്.അതിനാൽ, ഈ ശബ്ദങ്ങൾ മനുഷ്യന്റെ കേൾവിശക്തിയേക്കാൾ ഉയർന്ന റേഞ്ചിൽ ആയതിനാൽ അവ നമുക്കു കേൾക്കാനാകില്ല..

Tuesday, 14 April 2020

എന്താണ് പറക്കും തളികകൾ.. ?

അപരിചിതമായ പറക്കുന്ന വസ്തുക്കളെ (UFO : unidentified flying object) പറക്കും തളികകൾ എന്ന് പൊതുവെ പറയുന്നു. എങ്കിലും അന്യഗ്രഹ ജീവികളായ ഏലിയൻസ് സഞ്ചരിക്കുന്ന തളിക പോലുള്ള വാഹനത്തെ ആണ് പറക്കും തളികയായി നാം കണക്കാക്കുന്നത്.


പറക്കും തളികകൾ യാഥാർത്ഥമാണോ എന്ന് ചോദിച്ചാൽ.. 

ശാസ്ത്രീയമായ ഒരു തെളിവും നമുക്ക് ഇതുവരെ കിട്ടിയിട്ടില്ല. എന്നാലും.. പൊതുവെ ആളുകൾ വിശ്വസിക്കുന്ന ചില സംഭവങ്ങൾ ഇവിടെ പറയാം.

അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അമേരിക്കയിലെ, ന്യൂ മെക്സിക്കോയിലെ, റോസ്‌വെല്ലിൽ തകർന്നുവീണ പറക്കുംതളിക 

പത്ര വാർത്ത ഇങ്ങനെ ആണ്:

 1947  ജൂലൈ 2 നു മെക്സിക്കോയിലെ റോസ്‌വെല്ലിലെ റാഞ്ചിലെ മരുഭൂമിയിൽ ഒരു UFO തകർന്നുവീണു. റോസ്‌വെൽ മിലിട്ടറി ആയ ' Roswell Army Air Field ' ആണ് ഇത് കണ്ടെത്തിയത്. UFO യുടെ തകർന്ന ഭാഗങ്ങൾ സുരക്ഷിതമായി റോസ്‌വെൽ മിലിട്ടറി എടുത്തു സൂക്ഷിച്ചിരിക്കുകയാണ് എന്നും. ( ചിത്രത്തിൽ Roswell Daily Record പത്രത്തിൽ വന്ന വാർത്ത കാണാം ) 
തകർന്നു വീണത് ജൂലൈ 2 നു ആയിരുന്നെകിലും പത്രവാർതെ വന്നത് ജൂലൈ 8 നു ആയിരുന്നു 

എന്നാൽ തൊട്ടടുത്ത ദിവസം പത്രവാർത്ത തിരുത്തി. അത് UFO അല്ല. പകരം.. കാലാവസ്ഥാ നിരീക്ഷണ ബലൂൺ ആയിരുന്നു എന്ന് 

ഇത് വളരെയധികം കോലാഹലം ഉണ്ടാക്കിയ വാർത്ത ആയിരുന്നു.
ഇതിന്റെ പേരിൽ കുറെ കഥകളും ഉണ്ട്.

3 ഏലിയൻസ് അതിൽ ഉണ്ടായിരുന്നു എന്നും. UFO  കണ്ട് കിട്ടുമ്പോൾ അതിലുണ്ടായിരുന്ന 2 ഏലിയൻസ് മരിച്ചിരുന്നു എന്നും, മൂന്നാമത്തെ എലിയനെ ജീവനോടെ കിട്ടി എന്നും. 
അതിന്റെ ഇന്റർവ്യൂ ഒക്കെ യൂറ്റിയൂബിൽ ഉണ്ട്. കൂടാതെ മരിച്ച എലിയനെ പോസ്റ്റുമാർട്ടം നടത്തുന്ന രംഗങ്ങളും വീഡിയോയിൽ ഉണ്ട്. കൂടാതെ UFO  തകർന്നു വീണ ഇടത്തിൽ ഏല്യന്റെയും UFO  യുടേയുമൊക്കെ ഫോട്ടോ എടുക്കാൻ പോയ സ്റ്റിൽ ഫോട്ടോഗ്രാഫറുടെ ഇന്റർവ്യൂ, ആ ഇടത്തിനു അടുത്തുള്ള വീട്ടിലെ ആളുകളുടെ  ഇന്റർവ്യൂ ഒക്കെ നെറ്റിൽ ഉണ്ട്.

കൂടാതെ അമേരിക്കൻ ഇന്റലിജന്റ്‌സ് ഏജൻസിയിലെ ഒരു ഏജന്റ് എന്ന് പറയുന്ന ഒരാൾ.. ഒരു വീഡിയോയിലൂടെ എലിയൻസിന്റെ വിശദശാംശങ്ങളും പറയുന്നുണ്ട്.
മനുഷ്യനോട് സാമ്യമുള്ള ശരീരം. പൊക്കം മൂന്നടി മാത്രം. ധരിച്ചിരുന്നത് ലോഹനിര്‍മ്മിതമായ വസ്ത്രമാണ്. അതിവേഗം പായുന്നവര്‍ ധരിക്കുന്നത് പോലുള്ള ഒരു ജാക്കറ്റും ധരിച്ചിരുന്നു. കൂടാതെ ഏലിയൻസ് മരിക്കുവാനുള്ള കാരണവും മറ്റും.

ഇതൊക്കെ നടന്നിരിക്കുമോ ?

നമ്മൾ ഒന്ന് ആലോചിച്ചു നോക്കിയാൽ മനസിലാവും...

ഒരു ലക്ഷത്തിനു മുകളിൽ വിമാനയാത്രകൾ ഓരോ ദിവസവും ഇവിടെ ഉണ്ട്. എന്നിട്ട് ദിവസവും ഓരോ വിമാനം തകർന്നു വീഴുന്നുണ്ടോ ? പോട്ടെ.. 10  ദിവസം കൂടുമ്പോഴെങ്കിലും ഒരു വിമാനം തകർന്നു വീഴുന്നുണ്ടോ ? ഇല്ല.

ഭൂമിയിൽ ഏലിയൻസ് വരണം എങ്കിൽ അത് മറ്റു നക്ഷത്രങ്ങളുടെ ഗ്രഹത്തിൽ നിന്നായിരിക്കണം. സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമസെന്റോറിയിൽനിന്നു പ്രകാശം ഭൂമിയിൽ ഏതാണ് നാലേകാൽ വർഷം എടുക്കും. അപ്പോൾ അത്ര ദൂരെനിന്നും ഏലിയൻസ് ഇവിടെ വരാൻ ചുരുങ്ങിയത് ആയിരക്കണക്കിന് വർഷങ്ങൾ എടുക്കും. ഇനി അവർക്കു അതിലും വേഗം ഇവിടെ വരുവാനുള്ള ടെക്‌നോളജി ഉണ്ടെങ്കിൽ അവർ നമ്മളെക്കാൾ വളരെ വളരെ സാങ്കേതീകമായി പുരോഗമിച്ചവർ ആയിരിക്കണം. അങ്ങനെ പുരോഗമിച്ചവർ ഇത്ര ദൂരം വന്നിട്ട് ഇവിടെ അവരുടെ വാഹനം തകർന്നു എന്ന് പറയുന്നതിലെ യുക്തിയിലെ വൈരുധ്യം മാത്രം കണക്കിലെടുത്താൽ ഇത് ബാലിശമായ കഥയാണെന്ന് മനസിലാവും. 

പത്തുലക്ഷം വിമാനയാത്രകളിൽ ഓരോ വിമാനം എന്നതോതിൽ പോലും നമുക്ക് വിമാനാപകടങ്ങൾ ഉണ്ടാവുന്നില്ല. അപ്പോൾ ഇത്രമാത്രം സാങ്കേതീകമായി പുരോഗമിച്ച എലിയൻസിന്റെ UFO ഒരു തരത്തിലും തകർന്നു വീഴുവാൻ പാടുള്ളതല്ല .

( സാങ്കേതീകമായി പുരോഗമിക്കുമ്പോൾ സേഫ്റ്റിയും പുരോഗമിച്ചിരിക്കും. )

ഇപ്പോൾ റോസ്‌വെൽ UFO യുടെ പേരിലും, എലിയൻസിന്റെ പേരിലും ആണ് അറിയപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ടു മ്യൂസിയവും, ബിസിനസ്സുകളും അവിടെ ഉണ്ട്.

UFO  തകർന്നുവീണെന്നു പറയുന്ന ജൂലൈ 2 നെ ലോക പറക്കും തളിക ദിനവും ആയി ആചരിക്കുന്നുണ്ട്.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ശാസ്ത്രീയമായ ഒരു തെളിവും അന്യഗ്രഹ ജീവികളെക്കുറിച് നമുക്കിതുവരെ കിട്ടിയിട്ടില്ല.. 

( രാജ്യങ്ങൾ  രഹസ്യമായി സൂക്ഷിക്കുന്ന കാര്യങ്ങൾ ആര്  വിചാരിച്ചാലും പുറത്തു കൊണ്ടുവരാൻ സാധിക്കില്ല.. അതിനെ ആണ് ക്ലാസിഫൈഡ് എന്ന വിഭാഗത്തിൽ വെച്ചിരിക്കുന്നത് .. ചില കാര്യങ്ങളിൽ  സെർച്ച് എഞ്ചിനായ ഗൂഗിളും കള്ളത്തരം പറയുന്നു എന്നുള്ളത് മനസ്സിലാക്കുക..)

Friday, 10 April 2020

തല മറന്ന് എണ്ണ തേക്കരുത്..

അമേരിക്ക ഇന്ത്യയെ ഭീഷണിപ്പെടുത്തിയ ചരിത്രത്തിലൂടെ.

1) പോർച്ചുഗീസുകാരിൽ നിന്ന് 1961ൽ ഗോവ തിരിച്ച് പിടിക്കാൻ ഇന്ത്യ സൈന്യത്തെ ഇറക്കുന്നു.എണ്ണത്തിൽ കുറവായ പോർച്ചുഗീസുകാർ വെടിനിർത്തൽ പ്രഖ്യാപിക്കാൻ അമേരിക്കൻ പിൻതുണയോടെ യു എന്നിൽ പ്രമേയം കൊണ്ടുവരുന്നു.കമ്മുണിസ്റ്റ് സോവിയറ്റ്‌ യൂണിയൻ ഈ പ്രമേയം വീറ്റോ ചെയ്തു പരാജയപ്പെടുത്തുന്നു. തുടർന്ന് പോർച്ചുഗലിൽ നിന്ന് നാവിക സേനയെ ഇന്ത്യിലേക്ക് അയക്കാൻ പോർച്ചുഗീസുകാർ തീരുമാനിക്കുന്നു എണ്ണത്തിൽ കുറവായ അവരെ ഇന്ത്യ ആക്രമിച്ചു പരാജയപ്പെടുത്തിയാൽ നാറ്റോ സേനയെ ഗോവയിൽ വിന്യസിപ്പിച്ച് ഗോവയെ പോർച്ചുഗലിൻറേതാക്കി നിലനിർത്താനുള്ള അമേരിക്കൻബുദ്ധി തിരിച്ചറിഞ്ഞ നെഹറു ചേരിചേരാ രാജ്യമായ ഈജിപ്ഷ്യൻ പ്രസിഡൻഡ് ഗമാൽ അബ്ദുൽ നാസറിനെ കൊണ്ട് സൂയസ് കനാലിൽ വച്ച് പോർച്ചുഗീസ് നാവികസേനയെ തടയുന്നു അമേരിക്കൻ തന്ത്രം പൊളിയുന്നു.

2) രണ്ടാം ലോകമഹായദ്ധത്തിനു ശേഷം അമേരിക്ക ഇന്ത്യയിൽ സൈനികത്താവളം വേണമെന്ന് ഇന്ത്യയോട് പറ്റില്ലന്ന് ഇന്ത്യ വിദേശശക്തികളുടെ സൈനികത്താവളം ഇന്ത്യൻമണ്ണിൽ അനുവദിക്കില്ലന്ന് ഇന്ത്യ പ്രഖ്യാപിച്ചു. തുടർന്ന് പാകിസ്താനുമായി ചേർന്ന് 1954ൽ അമേരിക്ക പെഷവാറിൽ  ഇന്ത്യക്ക് ഭീഷണി ഉയർത്തി സൈനികത്താവളം തുറക്കുന്നു തുടർന്ന് ആ സഖ്യത്തിൽ തുർക്കിയും, സൗദിയും പങ്കാളികളാകുന്നു.

3) 1971ൽ കിഴക്കൻ പാകിസ്താനെ ( ഇന്നതെ ബംഗ്ളാദേശ് ) പിടിക്കാൻ പാകിസ്താൻ യുദ്ധത്തിനിറങ്ങുന്നു ഇന്ത്യ ഇടപെടരുതെന്ന് അമേരിക്ക ഇടപെടുമെന്ന് ഇന്ദിരാഗാന്ധി. അമേരിക്കൻ പ്രസിഡൻഡ് റിച്ചാർഡ് നിക്സൺ സോവിയറ്റ്‌ പ്രസിഡൻഡ് ലിയനോഡ് ബ്രഷ്നേവിനെ ഫോണിൽ വിളിച്ച് ഇന്ത്യയോട് ഇടപെരുതെന്ന് പറയണം എന്ന് അഭ്യർത്ഥിക്കുന്നു ബ്രഷ്നേവ് ആവശ്യം നിരാകരിക്കുന്നു ഇന്ത്യക്കൊപ്പം നിൽക്കുന്നു.തുടർന്ന് അമേരിക്ക ആണവവിമാനവാഹിനിക്കപ്പൽ യു എസ് എസ് എൻടർപ്രൈസ് ഉൾപ്പെടുന്ന ഏഴാം കപ്പൽ പടയെ ഇന്ത്യിലേക്ക് അയക്കുന്നു.ഐ എൻ എസ് വിക്രാന്തിൻടെ അഞ്ചിരട്ടി വലിപ്പമുള്ള കപ്പലാണ് USS Enterprise ഇത് പുറപ്പെട്ടതിനു ശേഷം മാരകപ്രഹരശേഷിയുള്ള മറ്റൊരു കപ്പലായ USS Tripoli യും ബംഗാൾ ഉൾക്കടലിലേക്ക് തിരിക്കുന്നു പാകിസ്താനെ സഹായിക്കാൻ.അപകടം മനസിലായ ഇന്ദിരാഗാന്ധി സോവിയറ്റ്‌ സഹായം അഭ്യർത്ഥിക്കുന്നു. തുടർന്ന് കമ്മ്യൂണിസ്റ്റ് സോവിയറ്റ്‌ യൂണിയൻ USS Enterprise നെ ബ്ളോക്ക് ചെയ്യാൻ ആണവായുധ മിസൈലുകൾ നിറച്ച രണ്ട് അന്തർവാഹിനികൾ വ്ളാഡിവോസ്റ്റിക് തുറമുഖത്തു നിന്ന് പുറപ്പെടുന്നു. അഞ്ചാം ദിവസം ബംഗാൾ തീരത്ത് എത്തുന്നു ഇതറിഞ്ഞതോടെ അമേരിക്കൻ പട പിൻതിരിയുന്നു.

4) 1989 ൽ ISRO 7 ക്രയോജനിക്  ( Glavkosmos )റോക്കറ്റ് എനജിനും സാങ്കേതിക വിദ്യക്കുമായി ഇന്ത്യ കമ്മ്യൂണിസ്റ്റ് സോവിയറ്റ്‌ യൂണിയനെ സമീപിക്കുന്നു തരാമെന്ന് സോവിയറ്റ്‌ യൂണിയൻ. മറ്റൊരു രാജ്യവും തയാറല്ല ഇന്ത്യക്ക് ടെക്നോളജി നൽകുവാൻ അമേരിക്കയും കാനഡ ഉൾപ്പെടെ മറ്റുരാജ്യങ്ങളും ഇത് തടയാനും നീട്ടിക്കൊണ്ട് പോകുവാനും ശ്രമിക്കുന്നു.

5) 1998 ഇന്ത്യ പൊഖ്റാനിൽ ആണവപരീക്ഷണം നടത്താൻ തീരുമാനിക്കുന്നു തടയാൻ പഠിച്ച പണി പതിനെട്ടും അമേരിക്ക നോക്കുന്നു.ഇന്ത്യ പരീക്ഷണം നടത്തി ആണവശക്തിയാകുന്നു.തുടർന്ന് അമേരിക്ക ഇന്ത്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നു റഷ്യയും , ഇറാനും മാത്രം ഇന്ത്യക്കൊപ്പം നിലകൊള്ളുന്നു. 

ഇനിയും പലതും ഉണ്ട്.മരുന്നു കൊടുക്കാത്തതിൽ വിരട്ടിയത് ചെറുത് ചരിത്രത്തിൽ നിന്ന് പാഠം പഠിക്കാത്തവർ തിരിച്ചടി നേരിടും..

Thursday, 9 April 2020

വെള്ളപോക്ക് / അസ്ഥിസ്രാവം / അസ്ഥിയുരുക്കം / leukorrhea എന്ത്..?

സ്ത്രീകൾ പലപ്പോഴും പുറത്ത് പറയാൻ മടിക്കുന്ന ഒരു കാര്യമാണ് വെള്ളപോക്ക്. പലപ്പോഴും ഈ വിഷയത്തെ കുറിച്ചുള്ള അജ്ഞത അവരെ നോർമലായി ഉണ്ടാകുന്ന വെള്ളപ്പൊക്കിനെ പോലും പലരും രോഗമായി കാണുന്നു. അനാവശ്യമായി തനിക്ക് അണുബാധയാണെന്ന് തെറ്റിദ്ധരിക്കുന്നു. 

അതുപോലെ ചില സ്ത്രീകൾ ഇത് മറച്ചു വെക്കുന്നു. എന്തോ വലിയ രോഗം ആണെന്നും തന്റെ നല്ല പാതിയോട് പോലും തുറന്ന് പറയാത്ത സ്ത്രീകളും ഉണ്ട്.

ആദ്യം നമ്മുക്ക് എന്താണ് വെള്ളപോക്ക് എന്ന് നോക്കാം.

സാധാരണ ഗതിയിൽ സ്ത്രീകളുടെ യോനിയിൽ നിന്നും നശിച്ച കോശങ്ങളും, ബാക്റ്റീരിയയും യോനിയിലുള്ള ഗ്രന്ഥികളിൽ നിന്നും പുറപ്പെടുവിക്കുന്ന ദ്രാവകം വഴി പുറം തള്ളുന്നു. അതാണ് വെള്ളപോക്ക്. തികച്ചും നോർമലായ ഒരു പ്രക്രിയ മാത്രമാണ് അത്.

സാധാരണ ഗതിയിൽ ഇവ വെള്ളം പോലെയോ അല്ലെങ്കിൽ പാലിന്റെ വെള്ള കളറിലോ ആവാം. പൊതുവെ സ്ത്രീകളിൽ അണ്ഡോൽപ്പാദനം നടക്കുമ്പോൾ, മുലയൂട്ടുമ്പോൾ, ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോൾ ഒക്കെ വെള്ളപൊക്കു കണ്ടു വരാം. പക്ഷെ പേടിക്കേണ്ട . അത് തികച്ചും സ്വാഭാവികമാണ്.

പിന്നെ എപ്പോഴാണ് വെള്ളപൊക്കു ശ്രദ്ധിക്കേണ്ടത്ത്..? 

നിറത്തിലോ , മണത്തിലോ,രൂപത്തിലോ വ്യത്യാസം വരികയോ, യോനിയിൽ ചൊറിച്ചിലോ, പുകച്ചിലോ അനുഭവപ്പെടുകയോ ഉണ്ടായാൽ ശ്രദ്ധിക്കുക.

എന്തുകൊണ്ടാണ് ഇത്‌ ഉണ്ടാകുന്നത്?

ഒരുപക്ഷേ ബാക്റ്റീരിയൽ അണുബാധ മൂലം , പ്രമേഹം ഉള്ളവരിൽ, സ്റ്ററോയ്ഡ്സ് ഉപയോഗിക്കുന്നവരിൽ, ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നവരിൽ, ഗർഭാശയമുഖ ക്യാൻസർ ഉള്ളവരിൽ, ലൈംഗിക രോഗങ്ങൾ ഉള്ളവരിൽ( gonorrhea,chlamydia), മണമുള്ള സോപ്പ് ഉപയോഗിക്കുന്നവരിൽ, douche( വെള്ളം സ്‌പ്രേ ചെയ്തു യോനി കഴുകുന്ന ഒരു ഉപകരണം) ഉപയോഗിക്കുന്നവരിൽ, trichomoniasis( ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു രോഗം), മാസക്കുളി നിന്ന് സ്ത്രീകളിൽ, പൂപ്പൽ അണുബാധ,pelvic inflammatory disease ഉള്ളവരിൽ ഒക്കെ രൂപത്തിലോ, നിറത്തിലോ, മണത്തിലോ വെള്ളപോക്കിന് മാറ്റം സംഭവിച്ചതു മൂലം ചികിൽസ വേണ്ടി വരാം.

പല തരത്തിൽ ഉള്ള ഡിസ്ചാർജ്

1.ബ്രൗണ് അല്ലെങ്കിൽ ചുവപ്പ് കലർന്ന ഡിസ്ചാർജ് :
   ഒരു പക്ഷെ സ്പോട്ടിങ് ആയി ചുവപ്പോ ബ്രൗണ് നിറത്തിലോ രക്തം കണ്ടാൽ അബോർഷനാവാം. ഗര്ഭിണിയാകുവാൻ സാധ്യത ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. കൂടാതെ എൻഡൊമെട്രിയൽ ക്യാൻസർ, ഗര്ഭാശയമുഖ ക്യാൻസർ തുടങ്ങിയവയിലും ഇവ കാണാം.

2.മഞ്ഞ നിറം ,പച്ച നിറം :
  ലൈംഗിക രോഗങ്ങൾ ആയ gonorrhea, chlamydia ആകാം

3.കൈകളിൽ ഒട്ടിപിടിച്ചു വലിയുന്ന തരത്തിൽ ഉള്ളവ ആണെങ്കിൽ അവ അണ്ഡോൽപ്പാദനം സൂചിപ്പിക്കുന്നു.

4.പതഞ്ഞു മഞ്ഞയോ, പച്ചയോ നിറവും, ചീത്ത മണവും ആണെങ്കിൽ :
Trichomoniasis - സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരാം

5.കട്ടിയുള്ള വെള്ള നിറത്തിൽ cheese പോലെയുള്ള ഡിസ്ചാർജ് :
യീസ്റ്റ് അണുബാധമൂലമാകാം ഈ തരത്തിൽ ഉള്ള ഡിസ്ചാർജ്

6.വെള്ളയോ, ഗ്രേ, മൽസ്യത്തിന്റെ നാറ്റമുള്ള ഡിസ്ചാർജ് ആണെങ്കിൽ ബാക്റ്റീരിയൽ വജൈനോസിസ് ആവാം. 

പ്രതിരോധം

1.ആർത്തവ സമയത്തു ശുചിത്വം കത്തുസൂക്ഷിക്കുക. 4 മണിക്കൂർ കൂടുമ്പോൾ പാഡ് മാറ്റുക. Mentrual കപ്പ് ആണ് ഉപയോഗിക്കുന്നതെങ്കിൽ 12 മണിക്കൂറിൽ കൂടുതൽ ഒരു തവണ ഉപയോഗിക്കരുത്. ശേഷം രക്തം കളഞ്ഞു കഴുകി വൃത്തിയാക്കിയ്തിന് ശേഷം മാത്രം കപ്പ് ഉപയോഗിക്കുക.

2. സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.
കോണ്ടം ഉപയോഗിക്കുക. എത്ര തന്നെ വിശ്വാസം ഉള്ള ആളാണെങ്കിലും കോണ്ടം ഉപയോഗിച്ചു മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.

3. കോട്ടൻ അടിവസ്ത്രം മാത്രം ഉപയോഗിക്കുക. ദിവസവും അടിവസ്ത്രം മാറ്റുക. കഴുകി വെയിലത്തു ഉണക്കുക( വെയിൽ അണുബാധയകറ്റുവാൻ സഹായിക്കും). നനഞ്ഞ അടിവസ്ത്രം ഉപയോഗിക്കാതെയിരിക്കുക.

4.മണമുള്ള സോപ്പുകൾ ഉപയോഗിച്ചു യോനി കഴുകാതെയിരിക്കുക. കട്ടി കുറഞ്ഞ സോപ്പ്, അല്ലെങ്കിൽ vaginal വാഷ് ഇന്ന് വിപണിയിൽ ലഭ്യമാണ്.

5. Flavoured കോണ്ടം ഓറൽ സെക്സിന് വേണ്ടിയുള്ളതാണ്. ലൈംഗിക ബന്ധത്തിന് അവയുപയോഗിച്ചാൽ സ്ത്രീകൾക്ക് യീസ്റ്റ് അണുബാധ യോനിയിൽ ഉണ്ടാകാം. അതുകൊണ്ട് flavoured അല്ലാത്ത സാധാരണ കോണ്ടം മാത്രം ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുക.

6.അണുബാധ ഉണ്ടെന്ന് സംശയം തോന്നിയെങ്കിൽ ഉടനെ ഡോക്ടറെ കാണിക്കുക. അല്ലെങ്കിൽ അണുബാധ കൂടി PID പോലെയുള്ള അസുഖങ്ങൾ വരാം.

7.vaginal douche ഉപയോഗിക്കാതെ ഇരിക്കുക. യോനി കഴുകുന്ന ഒരു സ്‌പ്രേ പോലത്തെ സാധനമാണ്. പണ്ട് കാലത്ത് ഇവ ലൈംഗിക ബന്ധത്തിന് ശേഷം ശുക്ലം യോനിയിൽ നിന്ന് കഴുകി കളയുവാൻ ഉപയോഗിച്ചിരുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ ഗര്ഭിണിയാകുവാനുള്ള സാധ്യത കുറയും എന്നു പണ്ട് വിശ്വസിച്ചിരുന്നു. പക്ഷെ അത് തെറ്റായ വിശ്വാസം ആയിരുന്നു കൂടാതെ douche ചെയ്യുന്നതിലൂടെ ഗർഭാശയ മുഖ ക്യാൻസർ, എൻഡൊമെട്രിയോസിസ്, PID, ലൈംഗിക രോഗങ്ങൾ വരാൻ സാധ്യത കൂടുകയെയുള്ളൂ.

8. ടിഷ്യൂവോ തുണിയോ ഉപയോഗിച്ചു തുടയ്ക്കുമ്പോൾ യോനിയിൽ നിന്നും പിറകോട്ട് തുടയ്ക്കുക. ഒരിക്കലും പിന്നിൽ നിന്ന് മുൻപോട്ട് തുടയ്ക്കരുത്. കാരണം മലദ്വാരത്തിന് ചുറ്റുമുള്ള അണുക്കൾ യോനിയിൽ വരുവാൻ സാധ്യതയേറുന്നു. അതിനാൽ മുൻപിൽ നിന്ന് പിന്നിലോട്ടു മാത്രം തുടയ്ക്കുക. ഈ രീതി കുട്ടികളിലും ഉപയോഗിക്കുക.

ചികിത്സ

1. നിങ്ങളുടെ അണുബാധ അനുസരിച്ചു ഡോക്ടർ ആന്റിബയോട്ടിക്കുകൾ, അല്ലെങ്കിൽ ആന്റിഫങ്ങൽ മരുന്നുകളോ തരും. യോനിയിൽ വെക്കാവുന്ന ഗുളികകളും ഉണ്ടാവും. കൂടാതെ പുരട്ടുവാൻ ക്രീമുകളും തരാം .

2. കൂടാതെ മുകളിൽ എഴുതിയ അണുബാധ വരാതെയിരിക്കുവാനുള്ള മാർഗ്ഗങ്ങളും സ്വീകരിക്കുക.

Pap സ്മിയർ ഗർഭാശയമുഖ കോശങ്ങൾക്ക് മാറ്റം ഒന്നുമില്ലലോ എന്നു സ്ഥിതീകരിക്കുവാൻ ഒരുപക്ഷേ ഡോക്ടർ നിർദ്ദേശിക്കാം. രോഗം ഇല്ലാത്ത സ്ത്രീകളും വർഷത്തിൽ ഒന്ന് ഇത് ചെയ്യുന്നത് വളരെ നല്ലതാണ്. ക്യാൻസറോ, ഭാവിയിൽ ക്യാൻസർ വരാൻ സാധ്യത ഉള്ള വിധം കോശങ്ങൾക്ക് മാറ്റം ഉണ്ടോ എന്ന് അറിയുവാൻ സാധിക്കും. അല്ലെങ്കിൽ യോനിയിൽ നിന്നുള്ള ദ്വവം ചിലപ്പോൾ അണുബാധ തിരിച്ചറിയുവാൻ മൈക്രോസ്കോപ്പിൽ വെച്ചു നോക്കാവുന്നതാണ്..


Wednesday, 8 April 2020

ഭവനങ്ങളിലെ കഷ്ടാനുഭാവാചാരണം..

ഗാർഹിക  ലിറ്റർജി  വളരെ  അധികം  വികാസം  പ്രാപിച്ച ഒരു  പ്രാചീന  ക്രൈസ്തവ  സഭാ സമൂഹമാണ്  ഭാരതത്തിലെ  മാർത്തോമ്മാ  നസ്രാണികൾ.  പോർച്ചുഗീസുകാരുടെ  ആഗമനത്തിന്  മുൻപ്  ഇവിടെ  കുടുബ കേന്ദ്രീകൃതമായ  ഒരു   ആചരണ സംസ്കാരമായിരിന്നു  നിലവിലിക്കുന്നത്.  

അതിന്റെ  ചില  അവശേഷിപ്പുകൾ  ഇന്നും  ഈ  ക്രൈസ്തവരുടെ  കുടുബങ്ങളിൽ  നിന്ന്  വിട്ട്  മാറിയിട്ടില്ല.  പള്ളികൾ  അടുത്തില്ലായിരുന്നതുകൊണ്ട്   ആണ്ടിൽ  ചുരുങ്ങിയ  തവണയേ  പള്ളികളിൽ  ആരാധനയിൽ  പങ്കെടുത്തിരുന്നുള്ളൂ.  മാമ്മോദീസാ,  വിവാഹം ,  വലിയ  തിരുനാളുകൾ  എന്നിവയ്ക്കും    ചില  ഞായറാഴ്ചകളിലുമായി  ചുരുങ്ങിയിരുന്നു  അവരുടെ  പള്ളിയുമായിയുള്ള  ബന്ധം.  യാത്രാ  സൗകര്യങ്ങൾ  കുറവായിരുന്നതിനാൽ  പള്ളിക്കടുത്തുള്ള  കുടുബങ്ങൾ  മാത്രമാണ്   എല്ലാ  ഞായറാഴ്ചകളിലും  മുടങ്ങാതെ  ആരാധനയിൽ  പങ്കെടുത്തിരുന്നത്.  

ഇങ്ങനെ  എപ്പോഴും  പള്ളിയിൽ  പോകാൻ  സാധിക്കാതിരുന്നപ്പോൾ  അവർ  ചില  ആചരണങ്ങളും  ഓർമ്മ  പുതുക്കലും  ഭവനങ്ങളിൽ  നടത്തിയിരുന്നു.   ഈ  കൊറോണ  നാളുകളിൽ  നമ്മുടെ   ഭവനങ്ങളെ  പള്ളികളാക്കി  നമ്മുടെ  രക്ഷകന്റെ  കഷ്ടാനുഭത്തിന്റെ  ഓർമ്മ  നമുക്ക്  നമ്മുടെ  ഭവനങ്ങളിൽ  എങ്ങനെ  ആചരിക്കാം  എന്ന്  നമുക്ക്  നോക്കാം 

1. നാല്പതാം  വെള്ളിയാഴ്ച  

എല്ലാ  ക്രൈസ്തവ  വിഭാഗങ്ങളിലും  നോമ്പ് നാല്പത്  ദിവസമാണ്.  അങ്ങനെയുള്ള  നാല്പത്  നോമ്പിന്റെ,  നോമ്പ് വീടലാണ്  നാൽപതാം  വെള്ളി.  കർത്താവിന്റെ  മരുഭൂമിയിലെ  നാല്പത്  ദിവസത്തെ   നോമ്പ് അവസാനിച്ചതിനെ  അനുസ്മരിച്ചുകൊണ്ട്  ഭവനങ്ങളിൽ  കൊഴുക്കട്ട  ഉണ്ടാക്കാറുണ്ട്.  നാല്പതാം  വെള്ളിയാഴ്ച  നമ്മുടെ  കർത്താവ്  ലാസറിനെ  ഉയർപ്പിച്ച സംഭവമാണ്  ഓർക്കുന്നത്.   ഈ  സംഭവമാണ്  ഇന്നത്തെ  വേദഭാഗം.  ലാസറിന്റെ  ഉയർപ്പിന്  ശേഷം  അവന്റെ  സഹോദരി  നമ്മുടെ  കർത്താവിന്  ഉണ്ടാക്കി  നൽകിയ  വിശിഷ്ട  വിഭവമായി  കണക്കാക്കിയാണ്  ഭവനങ്ങളിൽ  കൊഴുക്കട്ട  തയ്യാറാക്കുന്നത്.   കൊഴുക്കട്ട  പൊട്ടിക്കുബോൾ ദൃശ്യമാകുന്ന ഉള്ളിൽ  നിറച്ച ശർക്കരയും  തേങ്ങായും   കല്ലറയിൽ  നിന്ന്  പ്രകാശിച്ച പുതു ജീവന്റെ  ഉദയത്തെയാണ്   പ്രതിനിധീകരിക്കുന്നത്.  നാല്പതാം  വെള്ളിയാഴ്ച  കൊഴുക്കട്ടയുണ്ടാക്കി  വീട്ടുകാരുമായൊത്ത്  അന്നത്തെ  ദിവസത്തെ  കുറിച്ചും  ഓർത്തും  പ്രാർത്ഥന  നിർവ്വഹിച്ചും  കുട്ടികളോട്  ഇവയുടെ  അർത്ഥതലങ്ങളെ  കുറിച്ച്  പറഞ്ഞും   പഠിപ്പിച്ചും  നാല്പതാം  വെള്ളി  ആചരിക്കാം.  നാല്പത്  നോബ്  അവസാനിച്ചു  എങ്കിലും  അതിനു ശേഷം  വരുന്ന  വലിയ  ആഴ്ചയുടെ  പ്രധാന്യത്തെ   കണക്കിലാക്കി   ഉയിർപ്പ് തിരുനാൾ  വരെയാണ്  വലിയ  നോബ് 

2. ഓശാന 

ഓശാന  എന്നാൽ  കുരുത്തോല  എന്നാണ്  സാധാരണക്കാരന്റെ  മനസിലേക്ക്  കടന്നു  വരുന്നത്.  നമ്മുടെ  കർത്താവിന്റെ  ആഘോഷപൂർവ്വമായ  ജെറുസലേം  ദേവാലയ  പ്രവേശനത്തെ  ഓർത്തുകൊണ്ടാണ്  ഓശാന  തിരുനാൾ  ആഘോഷിക്കുന്നത്.  തലേ  ദിവസം  നമുക്ക്  നമ്മുടെ  ഭവനങ്ങൾ  വ്യത്തിയാക്കി   പുതിയ  തുണികൾ  വിരിച്ച് കുരുത്തോലകളും  പൂമാലയും  ഭവനങ്ങളിൽ  തൂക്കി  ഈ  ഓശാനയെ  വരവേൽക്കാം.  ഓശാനയുടെ  റംശാ  നമസ്കാരവും  രാത്രി  നമസ്കാരവും  ഒന്നിച്ച്  വീടുകകളിൽ  ചൊല്ലി  രാവിലെ  കുളിച്ച്  പ്രഭാത നമസ്കാരം  നിർവ്വഹിക്കാം.  നമസ്കാരം  നിർവ്വഹിക്കുബോൾ  വിളക്ക്  കൊളുത്തണം  എന്ന കാര്യം  മറക്കാതിരിക്കാം.  

3.ഓശാന  മുതൽ വലിയ  ബുധനാഴ്ച  വരെ 

ക്യത്യമായ  നമസ്കാരങ്ങൾ  നിർവ്വഹിക്കാം. പെസഹാ  അപ്പവും  പാലും  തിളപ്പിക്കുവാനുള്ള  പാത്രങ്ങൾ  തയ്യാറാക്കി  വയ്ക്കാം.  കഴിവതും  പുതിയ  പാത്രങ്ങളിൽ  ഉണ്ടാക്കുവാൻ  ശ്രദ്ധിക്കാം.  അല്ലങ്കിൽ  പഴയ  പാത്രങ്ങൾ  തേച്ച്  മിനുക്കി  തയ്യാറാക്കി  വയ്ക്കാം 

4. പെസഹാ  വ്യാഴം. 

ഉച്ച കഴിഞ്ഞ്  അപ്പവും  പാലും  ഉണ്ടാക്കുന്നതാണ്  നമ്മുടെ  പാരമ്പര്യം.  പാരമ്പര്യപ്രകാരം  വീട്ടിലെ  പുരുഷന്മാരാണ്  അപ്പവും  പാലും  നിർമ്മിക്കുന്നത്.  ഈ  സമയത്ത് പ്രാർത്ഥനയിൽ ആയിരുന്നുകൊണ്ട്  അപ്പവും  പാലും  നിർമ്മിക്കുവാൻ  ശ്രദ്ധിക്കുമല്ലോ.  

ഗാർഹിക  സഭയുടെ  കുർബാന  ആചരണമാണ്  പെസഹാ  അപ്പത്തിന്റെയും  പാലിന്റെയും  വാഴ്തൽ.  യഹൂദ  ആചരണത്തിന്റെ  തുടർച്ചയായി  നമ്മുടെ  സമുദായം  നൂറാണ്ടുകളായി  കൈമാറി  വന്നിരുന്ന  ആചരണമാണ്  കുടുബങ്ങളിലെ  ഈ  പെസഹാ  ആചരണം.   വ്യാഴാഴ്ച  വൈകുന്നേരം  കുളി  കഴിഞ്ഞ്  സന്ധ്യയുടെ  നമസ്കാരം  കഴിഞ്ഞിട്ട്  അപ്പം  മുറിക്കുന്നതാണ്  ഉചിതം.  അന്നേദിവസം  മുറിക്കപ്പെടുന്ന  അപ്പവും  പകർത്തപ്പെടുന്ന  പാലും  നമ്മുടെ  രക്ഷകന്റെ  ശരീര രക്തങ്ങളുടെ  പതിപ്പാണ്.   കുടുബ  നാഥൻ  അപ്പം  മുറിക്കുബോൾ   മദ്ബഹായിൽ  നിർവ്വഹിക്കപ്പെടുന്നത്  തന്നെയാണ്  ഞാനും  വീട്ടിൽ  ചെയ്യുന്നത്  എന്ന്  ഓർക്കുക. 

അപ്പം  മുറിച്ചച്ചതിനുശേഷം  വീടുകളിൽ   നിശബ്തമായി   ഒരു  മണിക്കൂർ  ജാഗരണം  നിർവഹിക്കണം.  കാരണം  നമ്മുടെ  കർത്താവ്  ഗദ്സമേനിയിൽ  വിയർത്ത് പ്രാർത്ഥന  നടത്തിയതിന്റെയും  കാരാഗൃഹത്തിൽ  അടക്കപ്പെട്ടത്തിന്റെയും  ഓർമ്മയാണ്.  അവനോടുകൂടി  ഒരു  മണിക്കൂർ  നേരം  എങ്കിലും  നമുക്ക്  ഉണർന്നിരിക്കാം.  ഇന്നത്തെ  രാത്രി  നമസ്കാരം  കുറച്ച്  നീണ്ടതാണ്.  സാധിക്കുന്നവർ  അത്  വീടുകളിൽ  അനുഷ്ഠിക്കാൻ  ശ്രദ്ധിക്കുക. 

4. പീഡാനുഭവ  വെള്ളി. 

ഉപവാസ  ദിനമാണ്.  രാവിലെതന്നെ  വീടുകളിൽ  അലങ്കരിച്ച മേശമേൽ  നമ്മുടെ  കർത്താവിന്റെ  സ്ലീവാ  നാട്ടി   രണ്ട്  വശവും   തിരികത്തിച്ച്  നമസ്കാരങ്ങൾ   നിർവഹിക്കണം.  സാധിക്കുന്നവർ  വീടുകളിൽ  ചൊറുക്കായും  വിനാഗിരിയും  കൂട്ടി  കയ്പുനീർ  ഉണ്ടാക്കണം.  വൈകുന്നേരം  മൂന്നുമണി  സമയത്ത്  നമസ്കാരം  നിർവ്വഹിച്ച്  സ്ലീവാ  മുത്തി  കയ്പ്നിർ  രുചിക്കണം.    ഈ  ദിവസവും  രാത്രി  ജാഗരണത്തിൽ  കഴിയണം.  കാരണം  നമ്മുടെ  കർത്താവ്  ഖബറിൽ  കഴിയുന്ന  ദിനമാണ്.

5. വലിയ  ശനിയും  ഉയിർപ്പ്  ഞായറും 

 ഉയിർപ്പ്  ഞായറിന്റെ  അകന്ന ഒരുക്കം.  സാധിക്കുന്നേടത്തോളം    നിശബ്‌ദതയിൽ  ദൈവ  വചനം  പാരായണം  ചെയ്യുക.   വൈകുന്നേരം   വീടിന്  ചുറ്റും  തിരികൾ  കത്തിച്ച്   നമുക്ക് ഉയിർപ്പ്  പ്രഘോഷിക്കാം.  കാരണം  ഉയിർപ്പ്  വെളിച്ചത്തിന്റെ  ആഘോഷമാണല്ലോ. 

ഇങ്ങനെ ആചരിച്ച്  നമ്മുടെ  കർത്താവിന്റെ   പെസഹാ  രഹസ്യത്തെ  ധ്യാനിക്കാം..

Saturday, 4 April 2020

എന്താണ് N95 മാസ്കുകൾ..

N95

കോവിഡ്19 പോലെയുള്ള പകർച്ചവ്യാധി ബാധിച്ചവരെ പരിചരിക്കുന്ന ഡോക്ടർമാരും  പാരാമെഡിക്കൽ സ്റ്റാഫും ഉപയോഗിക്കുന്ന ഒരിനം മുഖാവരണമാണിത്. ഓട്ടോമൊബൈൽ വ്യവസായം, ഖനി വ്യവസായം തുടങ്ങിയവയിൽ പ്രവർത്തിക്കുന്നവരും ഇതു ധാരാളമായി ഉപയോഗിക്കാറുണ്ട്.
മാസ്ക് എന്നതിനേക്കാൾ കുറച്ചുകൂടി ശരിയായ പദപ്രയോഗം റെസ്പിറേറ്റർ എന്നോ റെസ്പിറേറ്റർ മാസ്ക് എന്നോ ആണ്. പുറത്തു നിന്നു വരുന്ന രോഗാണുക്കൾ അടങ്ങിയ ദ്രവത്തുള്ളികളെ (droplets) പ്രതിരോധിക്കാൻ വേണ്ടിയാണ് ആരോഗ്യ പ്രവർത്തകർ ഇതുപയോഗിക്കുന്നത്.

പേരിൻറെ അർത്ഥം


സ്റ്റാൻഡേർഡ് ടെസ്റ്റുകളിൽ വളരെ ചെറിയ കണികകളെ (0.3 മൈക്രോ മീറ്റർ അഥവാ 0.0003 മില്ലിമീറ്റർ) തടയുന്നതിൽ ഇതിന് 95 ശതമാനമെങ്കിലും കാര്യക്ഷമത ഉണ്ടെന്നാണ്  ഇതിൻറെ പേരിലെ 95 ന്റെ അർത്ഥം. N എന്നത് Not എന്ന ഇംഗ്ലീഷ് വാക്കിലെ ആദ്യ അക്ഷരമാണ്. Not resistant to oil based aerosols എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വ്യവസായ രംഗത്ത്  ലൂബ്രിക്കന്റുകൾ, ലേത്തുകളിലും മറ്റും ഉപയോഗിക്കുന്ന കട്ടിംഗ് ഫ്ളൂയിഡ് തുടങ്ങിയവ ഓയിൽ ബേസ്ഡ് ആണ്. അവയെ പ്രതിരോധിക്കാൻ R (Resistant to oil based aerosols) എന്നു മാർക്കു ചെയ്ത മാസ്കുകൾ വിപണിയിൽ ലഭ്യമാണ്. N100 മാസ്കുകളും (99.97 ശതമാനം കാര്യക്ഷമതയുള്ളവ) വിപണിയിൽ ലഭ്യമാണ്. ഇവ വിഷപദാർത്ഥങ്ങളെ കൈകാര്യം ചെയ്യേണ്ടി വരുന്നവർക്കാണ് ആവശ്യം വരിക.
 
ചരിത്രം

ആധുനിക വൈദ്യശാസ്ത്ര രംഗത്ത് ഉപയോഗിക്കുന്ന ഒന്ന് മാസ്കുകളുടെ ചരിത്രം തുടങ്ങേണ്ടത് വു ലീൻ തെ (Wu Lien-teh) എന്ന ചൈനീസ് വംശജനായ ശാസ്ത്രജ്ഞനിൽ നിന്നാണ്. ബ്രിട്ടീഷ് അധിനിവേശത്തിലായിരുന്ന പെനാംഗിൽ 1879-ൽ ജനിച്ച വു ബ്രിട്ടനിലെ കേംബ്രിഡ്ജിൽ നിന്ന് ഉയർന്ന ബിരുദങ്ങൾ കരസ്ഥമാക്കിയിരുന്നുവെങ്കിലും നാട്ടിൽ നല്ല ജോലിയൊന്നും ലഭിച്ചില്ല. അതു ബ്രിട്ടീഷുകാർക്കായി സംവരണം ചെയ്യപ്പെട്ടിരുന്നു.
അങ്ങനെയിരിക്കെ 1910-ൽ അദ്ദേഹത്തിന് ഒരു ചുമതല കിട്ടി. 

ചൈനയിലെ ഹാർബിനിൽ പൊട്ടിപ്പുറപ്പെട്ട പ്ലേഗിനെ പ്രതിരോധിക്കുക എന്നതായിരുന്നു അത്. അവിടെ വന്ന ഇനത്തിൽ പെട്ട പ്ലേഗിന്റെ മരണനിരക്ക് 99.9 ശതമാനമായിരുന്നു എന്നു പറഞ്ഞാൽ ആ ഭീകരാവസ്ഥ ബോദ്ധ്യപ്പെടും. വു അവിടെ എത്തിയ ഉടനെ ചെയ്ത ഒരു കാര്യം അന്നത്തെ ആചാരങ്ങൾക്കു വിരുദ്ധമായി ഒരു മൃതശരീരം പോസ്റ്റുമോർട്ടം വഴി പരിശോധിച്ചുവെന്നതാണ്. ഈ പ്ലേഗ് പരക്കുന്നത് വായുവിലൂടെ തെറിക്കുന്ന ദ്രവത്തുള്ളികളിലൂടെ (droplets) യാണെന്നു കണ്ടെത്തിയത് ഒരു വഴിത്തിരിവായി. അന്നു പടിഞ്ഞാറൻ നാളുകളിൽ നിലവിലിരുന്ന സർജിക്കൽ മാസ്കുകളിൽ നിന്ന് വ്യത്യസ്തമായി പരുത്തിനാരിന്റെ നിരവധി അടുക്കുകൾ ചേർത്ത ഒരു മാസ്ക് അദ്ദേഹം രൂപകല്പന ചെയ്തു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ 60,000 മാസ്കുകളാണ് നിർമിച്ച് വിതരണം ചെയ്തത്. ഇതു കൂടാതെ പ്ളേഗിനാൽ മരിച്ചവരുടെ മൃതശരീരങ്ങൾ ദഹിപ്പിക്കണമെന്നും നിഷ്കർഷിച്ചു. 


ഇതും ആചാരവിരുദ്ധമായിരുന്നെങ്കിലും അതു പ്രയോഗത്തിലാക്കിയതോടെ പ്ലേഗിനെ പിടിച്ചുകെട്ടാൻ കഴിഞ്ഞു. ഇതിനിടയിൽ  അവിടെ ചികിത്സാക്കായി എത്തിയ മെസ്നി എന്ന ഒരു ഫ്രഞ്ച് ഭിഷഗ്വരൻ വൂവിന്റെ മാസ്കുകൾ അനാവശ്യമാണെന്നു പറയുകയും അവ ഉപയോഗിക്കാതെ രോഗികളുമായി ബന്ധപ്പെടുകയും ദിവസങ്ങൾക്കകം മരണപ്പെടുകയും ചെയ്തു. അതോടെ വൂവിന്റെ രീതികൾക്ക് വലിയ അംഗീകാരമായി. പിന്നീടും അദ്ദേഹത്തിന്റെ ജീവിതം സംഭവബഹുലമായിരുന്നു. 

1935ൽ വൈദ്യശാസ്ത്ര – ജീവശാസ്ത്ര നോബെൽ പുരസ്കാരത്തിനു അദ്ദേഹത്തിന്റെ പേർ നിർദേശിക്കപ്പെട്ടുവെങ്കിലും പുരസ്കാരം ലഭിച്ചില്ല. എന്നാൽ വൂവിന്റെ മാസ്കുകൾ പലവിധ പരിഷ്കാരങ്ങളോടെ ലോകമെങ്ങും പ്രസിദ്ധമായി.
വ്യാവസായിക ഉത്പാദനം
കുറച്ചു കാലം മുമ്പു വരെ അമേരിക്കയിലെ 3M കമ്പനിയായിരുന്നു ഇതിന്റെ ഉത്പാദനത്തിൽ മുൻപന്തിയിൽ. അവരുടെ പ്രധാന ഡിസൈനറായിരുന്ന പ്രശസ്തയായ സാറ ലിറ്റിൽ ടേൺബുൾ അവതരിപ്പിച്ച രൂപകല്പനകൾ പിന്നീട് പ്രശസ്തമായി. പരുത്തിക്കു പകരം പോളിപ്രൊപ്പിലീൻ (polypropylene) നാരുകളാണ് ആധുനിക N95 മാസ്കുകളിൽ ഉപയോഗിക്കുന്നത്.

ചൈനയിലും ഇന്ത്യയിലും വിവിധ കമ്പനികൾ ഇവ നിർമിക്കുകയും അമേരിക്കയടക്കം വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും പതിവായിരുന്നു. കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ ഇവയുടെ കയറ്റുമതി ഇന്ത്യ നിയന്ത്രിച്ചിട്ടുണ്ട്. വീനസ് സേഫ്റ്റി, മാഗ്നം മെഡികെയർ എന്നിവയാണ് ഇന്ത്യയിലെ പ്രമുഖ ഉത്പാദകർ..

കൊറോണ : ശുദ്ധവായു ശ്വസിച്ച് ലോകം..

ലോക്ക് ഡൗണിനെ തുടര്‍ന്ന് ലോകവും ഇന്ത്യയും ശുദ്ധവായു ശ്വസിക്കാന്‍ തുടങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോകത്തെ പ്രധാന നഗരങ്ങളില്‍ എല്ലാം അന്തരീക്ഷമലിനീകരണം ഗണ്യമായി കുറയുകയും വായുവിന്റെ നിലവാരം വര്‍ധിക്കുകയും ചെയ്തു. ഇന്ത്യയില്‍ ഡല്‍ഹി ഉള്‍പ്പെടെ 90 നഗരങ്ങളില്‍ വായു മലിനീകരണം കുറഞ്ഞു. വാഹനങ്ങള്‍ ഓടാത്തതും ഫാക്ടറികള്‍ പ്രവര്‍ത്തിക്കാത്തതുമാണ് വായുമലിനീകരണം കുറയാന്‍ ഇടയാക്കിയത്. ലോകത്ത് മുഴുക്കെ മിക്ക രാജ്യങ്ങളിലും ലോക്ക് ഡൗണാണ്. പാരിസ് ഉടമ്പടിയിലൂടെ ലോകരാജ്യങ്ങള്‍ കാര്‍ബണ്‍ ന്യൂട്രലിന് വേണ്ടി കോടികളുടെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടും ഫലപ്രദമായിരുന്നില്ല. ഇതിന്റെ പലമടങ്ങ് ഫലമാണ് കോറോണ വൈറസിനെ തുടര്‍ന്ന് ലോകം നിശ്ചലമായപ്പോള്‍ പ്രകൃതിക്ക് ലഭിച്ചത്.

ലോകത്ത് 

ലോകത്ത് മിക്ക നഗരങ്ങളിലും എ.ക്യു.ഐ കുറഞ്ഞു. എന്നാല്‍ യു.എ.ഇയില്‍ പലയിടത്തും വായു നിലവാരം അപകടകരമായ അളവില്‍ തുടരുന്നുണ്ട്. മക്ക ഉള്‍പ്പെടെ സൗദിയിലെ തീര്‍ഥാടന കേന്ദ്രങ്ങളിലെ വായു നിലവാരം ഇപ്പോള്‍ കേരളത്തിലേതിന് തുല്യമായി. ചൈനയിലും യൂറോപ്പിലും യു.എസിലും മിക്കയിടത്തും വായു മലിനീകരണം കുറഞ്ഞു. 

ഇന്ത്യയില്‍ 
 
കേന്ദ്ര മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരവും ഇന്ത്യയില്‍ വായു മലിനീകരണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പി.എം 2.5 എന്ന സൂക്ഷ്മ പൊടിപടലത്തിന്റെ അളവ് ഡല്‍ഹിയില്‍ 30 ശതമാനവും അഹമ്മദാബാദിലും പൂനെയിലും 15 ശതമാനവുമായി കുറഞ്ഞു. 
ശ്വാസകോശ അസുഖമുണ്ടാക്കുന്ന നൈട്രജന്‍ ഓക്‌സൈഡിന്റെ അളവിലും വലിയതോതില്‍ കുറവുണ്ടായി. എയര്‍ക്വാളിറ്റി ഇന്റക്‌സ് വളരെ അപകടരമായിരുന്ന ഡല്‍ഹിയില്‍ ഏറ്റവും മികച്ചത് എന്ന നിലയിലേക്ക് എത്തി. സമീപകാലത്ത് ഒരിക്കലും ഇത്രയും ശുദ്ധമായ വായു ഇന്ത്യ ശ്വസിച്ചിട്ടില്ലെന്ന് പറയാം..

Thursday, 2 April 2020

ലൈംഗിക പ്രവർത്തിയിലെ ഘട്ടങ്ങൾ എന്തൊക്കെയാണ്..


1. Desire Phase

ലൈംഗിക താല്പര്യം ഉണ്ടാകുന്ന ഘട്ടം - ഇതിനെ ബാധിക്കുന്ന ഘടകങ്ങൾ

▪️Sexual drive (ലൈംഗിക ആസക്തി) - ഹോര്മോണ് testosterone ന്റെ പ്രവർത്തനം മൂലം

▪️Other Diseases - മറ്റു ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത അവസ്‌ഥ 

(പ്രത്യേകിച്ചു മാനസിക രോഗങ്ങൾ, വിഷാദ രോഗം, ഉത്കണ്ഠ രോഗം തുടങ്ങിയവയും അതിന്റെ ചികിത്സയും)

▪️പങ്കാളിയോടുള്ള താല്പര്യം (ലൈംഗിക ബന്ധത്തിന് ആണെങ്കിൽ)

▪️Sexual fantasies (ലൈംഗിക ഭാവനകൾ)

▪️ലൈംഗിക അഭിരുചി (Sexual Orientation): സ്വവർഗപ്രണയം (Homo Sexual) ആണോ എതിർലിംഗത്തോടുള്ള അഭിരുചി ആണോ (Hetero Sexual) അതോ രണ്ടിനോടും ഉള്ള അഭിരുചി (Bi Sexual) - ലൈംഗിക ബന്ധത്തിന് ആണെങ്കിൽ മാത്രം

2. Excitement Phase - 

ലൈംഗിക ഉത്തേജന ഘട്ടം - ലൈംഗിക ഉത്തേജനം നടത്തുന്നത് മൂലം (സ്വയം ഭോഗത്തിൽ സ്വയമായിട്ടു ലൈംഗിക അവയവങ്ങളെ ഉദ്ധീപിപ്പിക്കുന്നത് - പുരുഷൻ ലിംഗത്തിന്റെ തൊലിയെ മുന്നോട്ടും പിന്നോട്ടും ആക്കുന്നത് മൂലം; സ്ത്രീ, ലൈംഗിക അവയവങ്ങൾ ആയ യോനിയിലും, കൃസരിയിലും (Clitoris), സ്തനങ്ങളിലും കൈ കൊണ്ടോ മറ്റു സാധങ്ങൾ ഉപയോഗിച്ചോ ഉദ്ധീപിപ്പിക്കുന്നത് മൂലം) 

പുരുഷനിൽ, ലിംഗം ഉദ്ധരിച്ചു, കട്ടിയും നീളവും കൂടി വരും, അതോടൊപ്പം മൂത്ര നാളത്തിൽ കൂടി, വഴു വഴുത്ത, മണവും രുചിയും ഇല്ലാത്ത സുതാര്യമായ ഒരു ദ്രാവകം തുള്ളികൾ ആയി പുറത്തു വരുന്നു (Pre cum / Pre ejaculatory fluid). ഈ ദ്രാവകം ശുക്ലം അല്ല. ഇതിന്റെ ധർമം lubrication ഉണ്ടാക്കുകയും ശുക്ലവിസർജനത്തിനു മുൻപ് മൂത്രനാളിയിൽ ശുക്ലത്തിനുള്ള വഴി ശെരിയാക്കുകയും ചെയ്യുക എന്നതാണ്.

സ്ത്രീയിൽ, യോനിയും കൃസരിയും വലുതാകുകയും യോനിയിൽ നനവ് ഉണ്ടാകുകയും ചെയ്യും

3. Plateu phase - 

തുടർച്ചയായിട്ടുള്ള ഉത്തേജന ഫലമായി ലിംഗം ഉദ്ധരിച്ചു തന്നെ നിൽക്കുകയും യോനിയിൽ നനവ് നിലനിൽക്കുകയും ചെയ്യും. 

രതിമൂർച്ഛ (സ്ത്രീയിലും പുരുഷനിലും) ഉണ്ടാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. 

ഈ ഘട്ടത്തിൽ നെഞ്ചിടിപ്പ് കൂടുകയും, മുഖത്തും ശരീരത്തും രക്തയോട്ടം കൂടുകയും ചെയ്യും പേശികൾ എല്ലാം വലിഞ്ഞു മുറുകുകയും ചെയ്യും.

4. Orgasm phase

രതിമൂർച്ഛ ഘട്ടം. ലൈംഗിക ഉത്തേജനതിന്റെ പാരമ്യതയിൽ,

പുരുഷന്, ലിംഗത്തിൽ കൂടി ശുക്ലവിസർജനം നടക്കുകയും അതിനോടൊപ്പം ലൈംഗിക സുഖം ലഭിക്കുകയും ചെയ്യുന്നു. 

സ്ത്രീക്ക് യോനിയിൽ സങ്കോചങ്ങൾ ഉണ്ടാകുകയും ലൈംഗിക സുഖം ലഭിക്കുകയും ചെയ്യുന്നു. 

5. Resolution phase


രതിമൂർച്ഛ എത്തിച്ചേർന്നുകഴിഞ്ഞാൽ 
പുരുഷന്റെ ലിംഗം ചുരുങ്ങുകയും, ലിംഗവും യോനിയും ഉത്തേജനത്തിനു മുൻപുള്ള അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. 

സ്ത്രീക്കും പുരുഷനും, പേശികൾ എല്ലാം അയയുകയും, ഉറക്ക ക്ഷീണം ഉണ്ടാകുകയും ചെയ്യുന്നു..

Wednesday, 1 April 2020

" ആർത്തവം " ( periods ) അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

എന്താണ്  ആർത്തവം ?

പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്‍റെ ലക്ഷണമാണ്  ആർത്തവം അതോടു കൂടി അണ്ഡവിസർജനം ആരംഭിക്കുകയും  ഗർഭാശയം ഗർഭധാരണത്തിനായി  ഒരുങ്ങുകയും വളർച്ച എത്തിയ അണ്ഡം പുറത്തുവന്നു പുരുഷബീജവുമായി ചേർന്ന്  ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങൾ സ്ത്രീ ശരീരത്തിൽ കൗമാരത്തിലേ ആരംഭിക്കുകയും ചെയ്യുന്നു. ബീജസംയോഗമോ ഗർഭധാരണമോ നടക്കാതെ വരുമ്പോൾ ഈ മുന്നൊരുക്കങ്ങൾ  അവസാനിക്കുന്നു. ഈ പ്രവർത്തിയുടെ ഫലമായി യോനീനാളത്തിലൂടെയുണ്ടാകുന്ന രക്ത സ്രാവമാണ് ആർത്തവം.

ആർത്തവം എങ്ങനെ ഉണ്ടാകുന്നു ?

തലച്ചോറു  മുതൽ അണ്ഡാശയം വരെ പങ്കെടുക്കുന്ന ചില ഹോർമോണുകളുടെ സഹായത്തോടെ  നടക്കുന്ന സങ്കീർണ്ണമായ പ്രവർത്തനങ്ങൾ ഒന്ന് ചേർന്നതാണ്  ആർത്തവം. അണ്ഡാശയത്തിൽ  ഹൈപ്പോതലാമസിലെയും പിറ്റ്യുറ്ററിയിലെയും ഹോർമോണുകളുടെ പ്രവർത്തന  ഫലമായി എല്ലാമാസവും ഒരു അണ്ഡം വളർച്ചയെത്തി പുറത്തുവരും ഇതാണു അണ്ഡവിസർജനം. ഇതിനൊപ്പം ഗർഭപാത്രത്തിൽ ധാരാളം മാറ്റവും സംഭവിക്കുന്നു ഈ അണ്ഡം ബീജവുമായി ചേർന്നില്ലെങ്കിൽ  ഗർഭപാത്രത്തിലെ മറ്റങ്ങൾ പ്രയോജന രഹിതമാകുകയും അവിടെ രൂപപ്പെട്ട എൻഡോമെട്രിയം സ്തരം പൊട്ടി രക്തത്തോടൊപ്പം പുറത്ത് പോകുന്നു (എൻഡോമെട്രിയം സ്തരം -അണ്ഡവും ബീജവും സംയോജിച്ചു ഉണ്ടാകുന്ന ഭ്രൂണത്തിനു പറ്റിപിടിച്ചു വളരാൻ ഗർഭാശയം ഒരുക്കുന്ന ഒരു മെത്തയാണ് )

ആദ്യമായി വരുന്ന ആർത്തവം കൃത്യമായി പറയാൻ പറ്റുമോ..?

അറിയില്ല എന്നാണു ഉത്തരം ,11-12 വയസിലാണ് സാധാരണയായി ആർത്തവം വരാറ്, ശാരീരിക വളർച്ച, സ്തന വളർച്ച  കക്ഷത്തെയും മറ്റു രഹസ്യ ഭാഗങ്ങളിലെയും രോമവളർച്ച  എന്നീ മാറ്റങ്ങൾക്ക് പിന്നാലെയാണ് ആർത്തവം വരാര്‍.

ആർത്തവം  എത്ര ദിവസം കൂടുമ്പോഴാണ്‌   ഉണ്ടാവുന്നത്‌

സാധാരണയായി  25-30 ദിവസം കൂടുമ്പോഴാണ്‌  ആർത്തവം  ഉണ്ടാകുന്നത് 21-35 ദിവസത്തിലും ഉണ്ടാവാറുണ്ട്. ആർത്തവ  ചക്രത്തിലെ ദൈർഘ്യത്തിൽ സ്ഥിരമായി മാറ്റമുണ്ടാകുകയാണെങ്കിൽ  ആർത്തവ ക്രമക്കേടായി കരുതി ഡോക്ടറുടെ ഉപദേശം തേടണം.

ആർത്തവം തുടങ്ങിയ ദിവസം മുതൽ അടുത്ത ആർത്തവം തുടങ്ങുന്ന ദിവസം വരെയാണ് ഒരു ആർത്തവ ചക്രം. സാധാരണയായി 3-5 ദിവസം വരെ രക്ത സ്രാവം നീണ്ടുനിൽക്കാറുണ്ട് ചിലപ്പോൾ 7 ദിവസം വരെ നീളാം.

ചെറുപ്രായത്തിലെ ആർത്തവം

ഭക്ഷണരീതി ഒരു പരിധി  വരെ സ്വാധീനിക്കാറുണ്ട്  സ്ത്രീ ഹോർമോണായ ഇസ്ട്രജന്‍റെ അളവാണു  ആർത്തവത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം അണ്ഡാശയത്തിലെ ഫോളിക്കിളുകളിൽ നിന്നാണ് പ്രധാനമായും ഇസ്ട്രജൻ ഉത്പാദിപ്പിക്കുന്നത് അതോടൊപ്പം  ശരീരത്തിലെ കൊഴുപ്പ് കോശങ്ങളും ചെറിയ അളവിൽ ഇസ്ട്രജൻ ഉത്പാദിപ്പിക്കുന്നുണ്ട് കോഴി ഇറച്ചി അതുപോലെ മറ്റു ജങ്ക് ഫുഡ് എന്നിവ ശരീരത്തിൽ കൊഴുപ്പിന്‍റെ അളവു കൂട്ടുന്നു അതിനൊപ്പം ഇസ്ട്രജൻ ഉത്പാദനവും കൂടുന്നു മാത്രമല്ല കോഴികളിൽ വേഗത്തിൽ വളർച്ചയെത്താൻ ഇസ്ട്രജൻ കുത്തിവെക്കുന്നു എന്ന്  പറയപ്പെടുന്നു. മറ്റ്  രോഗങ്ങൾ കൊണ്ടും ഉണ്ടാകാം, അഡ്രിനൽ ഗ്ലാൻഡിന്‍റെ പ്രശ്നങ്ങൾ, തലച്ചോറിലെ വ്യതിയാനങ്ങൾ, അണ്ഡാശയ മുഴകൾ, ചില രോഗങ്ങളുടെ ലക്ഷണവുമായിരിക്കാം ചെറുപ്രായത്തിലെ ആർത്തവം. അതുകൊണ്ട്  ചെറുപ്രായത്തിലെ ആർത്തവം വരുന്നവർ ഒരു വിദഗ്ദ്ധ ഡോക്ടറെ കണ്ട്  മറ്റ് കുഴപ്പങ്ങളൊന്നുമില്ല എന്ന്  ഉറപ്പു വരുത്തുക.

വൈകി വരുന്ന ആർത്തവം / ആർത്തവം ഇല്ലായിമ

സാധാരണഗതിയിൽ 15 വയസിനുള്ളിൽ ആർത്തവം വരാറുണ്ട് , ശാരീരിക വളർച്ച, സ്തന വളർച്ച  കക്ഷത്തെയും മറ്റു രഹസ്യ ഭാഗങ്ങളിലെയും രോമവളർച്ച എന്നിവ ശരിയായ രീതിയിൽ ഉണ്ടെങ്കിൽ 15 വയസിനുള്ളിൽ ആർത്തവം ആയില്ലെങ്കിലും അധികം ഭയക്കേണ്ടതില്ല കുറച്ചു കൂടി  നോക്കാം.

15 വയസു കഴിഞ്ഞിട്ടും ഇത്തരം ലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ലെങ്കിൽ  ശ്രദ്ധിക്കണം  ഗർഭപാത്രത്തിലെ മുഴകൾ തൈറോയ്ഡ്  ഗ്രന്ഥി യുടെ പ്രവർത്തന  തകരാറുകൾ എന്നിവ മൂലം ആർത്തവം വൈകാം, ഗർഭപാത്രവും മറ്റു പ്രത്യുല്പാദന അവയവങ്ങളും വേണ്ടവിധം വികാസം പ്രാപിച്ചില്ലെങ്കിലും ആർത്തവം വൈകാം, യോനീനാളം അടഞ്ഞിരിക്കുന്നത് മൂലം (കന്യാചർമ്മത്തിൽ ദ്വാരം ഇല്ലാത്തത് മൂലം ) ഉള്ളിലെ പ്രവർത്തനങ്ങൾ വേണ്ടവിധം നടന്നാലും ആർത്തവ രക്തം പുറത്ത് വരാതെ ഇരിക്കും ചെറിയൊരു ശസ്ത്ര ക്രിയയിലൂടെ ഇത് പരിഹരിക്കാം

 ജന്മനാതന്നെ യോനി ഭാഗികമായോ പൂർണ്ണമയോ ഇല്ലാതിരിക്കുക ഗർഭപാത്രം അണ്ഡാശയം എന്നിവ ഇല്ലാതിരിക്കുക എന്നീ അവസ്ഥകൾ ആർത്തവം ഇല്ലായിമയ്ക്ക്  കാരണമാകുന്നു. 15 വയസു കഴിഞ്ഞിട്ടും ആർത്തവം വരാത്തവർ ഡോക്ടറെ കാണേണ്ടത് ആത്യാവശ്യം ആണ്.

എത്ര അളവ് രക്തം പോകും

ആർത്തവ  രക്തത്തിന്‍റെ അളവ് കൃത്യമായി പറയാൻ സാധിക്കില്ല 30-80 ml  രക്തം ഒരോ ആർത്തവത്തിലും പുറത്ത്  പോകുന്നു എന്നാണു കണക്കാക്കുന്നത്  1-2 ദിവസങ്ങളിൽ കൂടുതലും  പിന്നെ ആദ്യ ദിവസങ്ങളെ അപേക്ഷിച്ചു കുറയുകയുമാണ് ചെയ്യാറ്‌, ആർത്തവ രക്തം കുടുതലാണോ കുറവാണോ എന്ന്  സ്ത്രീകൾക്ക് സാധരണ തിരിച്ചറിയാൻ സാധിക്കാറുണ്ട്. 1 -5 ദിവസം വളരെ ഏറെ രക്തം പോകുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതു നല്ലതാണ്.

ആർത്തവം  മൂലം വിളർച്ച ഉണ്ടാകുമോ?

സാധാരണ രക്ത പ്രവാഹമാണെങ്കിൽ ഉണ്ടാകില്ല, പുറത്ത് പോകുന്ന രക്തത്തിന്‍റെ അളവ് ശരീരം പരിഹരിക്കും.

ആര്‍ത്തവം തുടങ്ങുന്നതിന്‌ മുമ്പ്‌ ചിലരിൽകാണുന്ന  മാനസിക ബുദ്ധിമുട്ട്?

ആര്‍ത്തവത്തിനു മുമ്പ്‌ അനുഭവപ്പെടുന്ന മാനസിക ബുദ്ധിമുട്ടിനു കാരണം ആ സമയത്ത്‌ സ്‌ത്രീ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്‌. സ്‌ത്രീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി അമിത ഉത്‌കണ്‌ഠ, ടെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങൾ  അനുഭവപ്പെടാം.
ആർത്തവസമയത്തെ സ്തന വേദന
ആർത്തവസമയത്തോ അതിനു മുൻപോ ചില സ്ത്രീകൾക്ക് സ്തന വേദന അനുഭവപെടാറുണ്ട്  അത് ഹോർമോണ്‍ വ്യതിയാനങ്ങൾ മൂലമാണു ഭയപ്പെടെണ്ടതില്ല.
ആർത്തവ ദിവസങ്ങളിലെ വയറുവേദന പുറം വേദന
ചില സ്ത്രീകളിൽ   ആർത്തവ  കാലത്ത് വേദന അനുഭവപ്പെടാറുണ്ട്  ഡിസ്മെനൂറിയ എന്നാണു ഈ വേദന അറിയപ്പെടുന്നത്  ചിലർക്ക്  കുറച്ചു സമയത്തേക്ക് മാത്രമാണ് വേദന കാണാറ് ചിലർക്ക്  നീണ്ടു  നിൽക്കും അമിതമായി വേദന ഉള്ളവർ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്..

ആർത്തവം മാറ്റിവെക്കാൻ മരുന്ന് കഴിക്കുന്നത്‌ 
 
ആർത്തവം  ദിവസം നീട്ടതിരിക്കുകയൊ കുറക്കാതിരിക്കുയോ ആണു നല്ലത് പക്ഷെ അത്യപൂർവ്വവും അടിയന്തിരവുമായ അവസ്ഥകളിൽ അങ്ങനെ ചെയ്യേണ്ടിവരും, ആർത്തവം നേരത്തെ ആക്കാനായി 15 ദിവസം മുൻപേ ചികിത്സ തേടണം താമസിപ്പിക്കാനായി 5 ദിവസം മുൻപേ ചികിത്സ തേടണം , ഹോർമോണ്‍ സന്തുലനാവസ്ഥയി ൽ  മാറ്റം വരുത്തി ആർത്തവ ചക്രത്തിന്‍റെ താളം തെറ്റിക്കുന്ന ബാഹ്യ ഇടപെടലാണ് ഇത്, ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രം ചെയ്യുക സാധരണ ഗതിയിൽ ഗൗരവമേറിയ പാർശ്വഫലങ്ങൾ ഉണ്ടാകാറില്ല.

ആർത്തവകാലത്തെ ലൈംഗികത
ആർത്തവകാലത്ത്  ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു വൈദ്യശാസ്ത്ര പരമായും ശരീരശാസ്ത്ര പരമായും ഒരു വിലക്കും  ഇല്ല പങ്കാളികൾക്ക്  താൽപ്പര്യം ഉണ്ടെങ്കിൽ ശുചിത്വം പാലിച്ചുകൊണ്ട്  മാറ്റ് ഏതൊരു ദിവസത്തെ പോലെയും ആർത്തവ ദിവസത്തിലും ബന്ധപ്പെടാം, ആർത്തവകാലത്ത്  ബന്ധപ്പെടുമ്പോൾ  ഗർഭ നിരോധന ഉറ ഉപയോഗിക്കുന്നതു നല്ലതാണ്. ആർത്തവ  വേദനയുള്ള ചില സ്ത്രികളിൽ രതിമൂർച്ച വേദന കുറയ്ക്കുന്നതായി പറയപ്പെടുന്നു .

ആർത്തവകാലത്തെ ലൈംഗികത ആസ്വാദ്യകരമാക്കാൻ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രതി പൂർവ്വ ലീലകൾക്ക്  കൂടുതൽ പ്രാധാന്യം കൊടുക്കുക

 സ്ത്രീയുടെ ഇടുപ്പിൽ പ്രത്യേകം തലോടുകയും പതുക്കെ അമർത്തുകയും ചെയ്യുക.

 ഇടുപ്പിൽ ഏൽപ്പിക്കുന്ന ഒരോ മർദ്ദവും ആർത്തവ വേദന കുറക്കുകയും ലൈംഗികതയ്ക്കായി  അവളെ ഒരുക്കുകയും ചെയ്യുന്നു.

 യോനി ഭാഗത്തും അടിവയറിലും പതുക്കെ മനസറിഞ്ഞ് തലോടുന്നതും അവളെ ഉണര്‍ത്തും.

പ്രസവം കഴിഞ്ഞ്

ആർത്തവം  തുടങ്ങുന്നത് എപ്പോൾ
കൃത്യമായി പറയാൻ സാധ്യമല്ല എങ്കിലും സാധാരണ ഗതിയിൽ 3 മാസത്തിനു ശേഷം കണ്ടുതുടങ്ങാം ചിലരിൽ ഒരു വർഷം വരെ നീളാം മുലയൂട്ടുമ്പോൾ ചില സ്ത്രീകൾക്ക് ആർത്തവം ഉണ്ടാകാറില്ല, മുലയൂട്ടാത്ത സ്ത്രീകൾക്ക് ആദ്യ മാസം കഴിയുമ്പോൾ തന്നെ ആർത്തവം വരാൻ സാധ്യത കുടുതലാണ്.

ആർത്തവ കാലത്തെ ശുചിത്വം
യോനി ഭാഗത്തെ രോമങ്ങൾ കളയുകയോ നീളം കുറച്ചു വെട്ടി വെക്കുകയോ ചെയ്യണം.

ചുരുങ്ങിയതു 2 തവണയെങ്കിലും കുളിക്കാൻ ശ്രദ്ധിക്കുക വൃത്തിയായി ഇരിക്കുക.

ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക വായു സഞ്ചാരം കുടിയ വസ്ത്രങ്ങൾ ധരിക്കുക.

യോനി ഭാഗം നന്നായി കഴുകി ഒപ്പി  ഈർപ്പം ഇല്ലാ എന്ന് ഉറപ്പ് വരുത്തിയിട്ട് വേണം പാഡ്  ധരിക്കാൻ.

5 മണിക്കുറിൽ കൂടുതൽ  ഒരു പാഡ്  ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ആർത്തവ വിരാമം
50 വയസിനോട്  അടുപ്പിച്ചാണ്  ആർത്തവ വിരാമം സാധാരണയായി ഉണ്ടാകുന്നത് അണ്ഡാശയത്തിലെ അണ്ഡോൽപാദനവും ഹോർമോണ്‍ ഉത്പാദനവും നിലക്കുകയും അതിന്‍റെ ഫലമായി ആർത്തവം നിലക്കുകയും ചെയ്യുന്നതാണ്  ആർത്തവ വിരാമം.

അമ്മമാരുടെ ശ്രദ്ധക്ക്

മകളോട്  ഹൃദയം തുറന്നു പെരുമാറുക 9-10 വയസോടുകുടി ശാരീരിക മാറ്റങ്ങളെ കുറിച്ചും  ആർത്തവത്തെ കുറിച്ചു ഒരു ധാരണ മകള്‍ക്ക് കൊടുക്കണം. ആർത്തവം  ഒരു ശാരിരിക പ്രവർത്തനം മാത്രമാണെന്ന ബോധ്യം കുട്ടിയിൽ  വരുത്തണം. പാഡ് അല്ലെങ്കിൽ തുണി ഇവ ഉപയോഗിക്കുന്നത് എങ്ങിനെ എന്ന് വ്യക്തമായി മനസിലാക്കി കൊടുക്കയുംചെയ്യുക..