അപരിചിതമായ പറക്കുന്ന വസ്തുക്കളെ (UFO : unidentified flying object) പറക്കും തളികകൾ എന്ന് പൊതുവെ പറയുന്നു. എങ്കിലും അന്യഗ്രഹ ജീവികളായ ഏലിയൻസ് സഞ്ചരിക്കുന്ന തളിക പോലുള്ള വാഹനത്തെ ആണ് പറക്കും തളികയായി നാം കണക്കാക്കുന്നത്.
പറക്കും തളികകൾ യാഥാർത്ഥമാണോ എന്ന് ചോദിച്ചാൽ..
ശാസ്ത്രീയമായ ഒരു തെളിവും നമുക്ക് ഇതുവരെ കിട്ടിയിട്ടില്ല. എന്നാലും.. പൊതുവെ ആളുകൾ വിശ്വസിക്കുന്ന ചില സംഭവങ്ങൾ ഇവിടെ പറയാം.
അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അമേരിക്കയിലെ, ന്യൂ മെക്സിക്കോയിലെ, റോസ്‌വെല്ലിൽ തകർന്നുവീണ പറക്കുംതളിക
പത്ര വാർത്ത ഇങ്ങനെ ആണ്:
1947 ജൂലൈ 2 നു മെക്സിക്കോയിലെ റോസ്‌വെല്ലിലെ റാഞ്ചിലെ മരുഭൂമിയിൽ ഒരു UFO തകർന്നുവീണു. റോസ്‌വെൽ മിലിട്ടറി ആയ ' Roswell Army Air Field ' ആണ് ഇത് കണ്ടെത്തിയത്. UFO യുടെ തകർന്ന ഭാഗങ്ങൾ സുരക്ഷിതമായി റോസ്‌വെൽ മിലിട്ടറി എടുത്തു സൂക്ഷിച്ചിരിക്കുകയാണ് എന്നും. ( ചിത്രത്തിൽ Roswell Daily Record പത്രത്തിൽ വന്ന വാർത്ത കാണാം )
തകർന്നു വീണത് ജൂലൈ 2 നു ആയിരുന്നെകിലും പത്രവാർതെ വന്നത് ജൂലൈ 8 നു ആയിരുന്നു
എന്നാൽ തൊട്ടടുത്ത ദിവസം പത്രവാർത്ത തിരുത്തി. അത് UFO അല്ല. പകരം.. കാലാവസ്ഥാ നിരീക്ഷണ ബലൂൺ ആയിരുന്നു എന്ന്
ഇത് വളരെയധികം കോലാഹലം ഉണ്ടാക്കിയ വാർത്ത ആയിരുന്നു.
ഇതിന്റെ പേരിൽ കുറെ കഥകളും ഉണ്ട്.
3 ഏലിയൻസ് അതിൽ ഉണ്ടായിരുന്നു എന്നും. UFO കണ്ട് കിട്ടുമ്പോൾ അതിലുണ്ടായിരുന്ന 2 ഏലിയൻസ് മരിച്ചിരുന്നു എന്നും, മൂന്നാമത്തെ എലിയനെ ജീവനോടെ കിട്ടി എന്നും.
അതിന്റെ ഇന്റർവ്യൂ ഒക്കെ യൂറ്റിയൂബിൽ ഉണ്ട്. കൂടാതെ മരിച്ച എലിയനെ പോസ്റ്റുമാർട്ടം നടത്തുന്ന രംഗങ്ങളും വീഡിയോയിൽ ഉണ്ട്. കൂടാതെ UFO തകർന്നു വീണ ഇടത്തിൽ ഏല്യന്റെയും UFO യുടേയുമൊക്കെ ഫോട്ടോ എടുക്കാൻ പോയ സ്റ്റിൽ ഫോട്ടോഗ്രാഫറുടെ ഇന്റർവ്യൂ, ആ ഇടത്തിനു അടുത്തുള്ള വീട്ടിലെ ആളുകളുടെ ഇന്റർവ്യൂ ഒക്കെ നെറ്റിൽ ഉണ്ട്.
കൂടാതെ അമേരിക്കൻ ഇന്റലിജന്റ്‌സ് ഏജൻസിയിലെ ഒരു ഏജന്റ് എന്ന് പറയുന്ന ഒരാൾ.. ഒരു വീഡിയോയിലൂടെ എലിയൻസിന്റെ വിശദശാംശങ്ങളും പറയുന്നുണ്ട്.
മനുഷ്യനോട് സാമ്യമുള്ള ശരീരം. പൊക്കം മൂന്നടി മാത്രം. ധരിച്ചിരുന്നത് ലോഹനിര്‍മ്മിതമായ വസ്ത്രമാണ്. അതിവേഗം പായുന്നവര്‍ ധരിക്കുന്നത് പോലുള്ള ഒരു ജാക്കറ്റും ധരിച്ചിരുന്നു. കൂടാതെ ഏലിയൻസ് മരിക്കുവാനുള്ള കാരണവും മറ്റും.
ഇതൊക്കെ നടന്നിരിക്കുമോ ?
നമ്മൾ ഒന്ന് ആലോചിച്ചു നോക്കിയാൽ മനസിലാവും...
ഒരു ലക്ഷത്തിനു മുകളിൽ വിമാനയാത്രകൾ ഓരോ ദിവസവും ഇവിടെ ഉണ്ട്. എന്നിട്ട് ദിവസവും ഓരോ വിമാനം തകർന്നു വീഴുന്നുണ്ടോ ? പോട്ടെ.. 10 ദിവസം കൂടുമ്പോഴെങ്കിലും ഒരു വിമാനം തകർന്നു വീഴുന്നുണ്ടോ ? ഇല്ല.
ഭൂമിയിൽ ഏലിയൻസ് വരണം എങ്കിൽ അത് മറ്റു നക്ഷത്രങ്ങളുടെ ഗ്രഹത്തിൽ നിന്നായിരിക്കണം. സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമസെന്റോറിയിൽനിന്നു പ്രകാശം ഭൂമിയിൽ ഏതാണ് നാലേകാൽ വർഷം എടുക്കും. അപ്പോൾ അത്ര ദൂരെനിന്നും ഏലിയൻസ് ഇവിടെ വരാൻ ചുരുങ്ങിയത് ആയിരക്കണക്കിന് വർഷങ്ങൾ എടുക്കും. ഇനി അവർക്കു അതിലും വേഗം ഇവിടെ വരുവാനുള്ള ടെക്‌നോളജി ഉണ്ടെങ്കിൽ അവർ നമ്മളെക്കാൾ വളരെ വളരെ സാങ്കേതീകമായി പുരോഗമിച്ചവർ ആയിരിക്കണം. അങ്ങനെ പുരോഗമിച്ചവർ ഇത്ര ദൂരം വന്നിട്ട് ഇവിടെ അവരുടെ വാഹനം തകർന്നു എന്ന് പറയുന്നതിലെ യുക്തിയിലെ വൈരുധ്യം മാത്രം കണക്കിലെടുത്താൽ ഇത് ബാലിശമായ കഥയാണെന്ന് മനസിലാവും.
പത്തുലക്ഷം വിമാനയാത്രകളിൽ ഓരോ വിമാനം എന്നതോതിൽ പോലും നമുക്ക് വിമാനാപകടങ്ങൾ ഉണ്ടാവുന്നില്ല. അപ്പോൾ ഇത്രമാത്രം സാങ്കേതീകമായി പുരോഗമിച്ച എലിയൻസിന്റെ UFO ഒരു തരത്തിലും തകർന്നു വീഴുവാൻ പാടുള്ളതല്ല .
( സാങ്കേതീകമായി പുരോഗമിക്കുമ്പോൾ സേഫ്റ്റിയും പുരോഗമിച്ചിരിക്കും. )
ഇപ്പോൾ റോസ്‌വെൽ UFO യുടെ പേരിലും, എലിയൻസിന്റെ പേരിലും ആണ് അറിയപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ടു മ്യൂസിയവും, ബിസിനസ്സുകളും അവിടെ ഉണ്ട്.
UFO തകർന്നുവീണെന്നു പറയുന്ന ജൂലൈ 2 നെ ലോക പറക്കും തളിക ദിനവും ആയി ആചരിക്കുന്നുണ്ട്.
കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ശാസ്ത്രീയമായ ഒരു തെളിവും അന്യഗ്രഹ ജീവികളെക്കുറിച് നമുക്കിതുവരെ കിട്ടിയിട്ടില്ല..
( രാജ്യങ്ങൾ രഹസ്യമായി സൂക്ഷിക്കുന്ന കാര്യങ്ങൾ ആര് വിചാരിച്ചാലും പുറത്തു കൊണ്ടുവരാൻ സാധിക്കില്ല.. അതിനെ ആണ് ക്ലാസിഫൈഡ് എന്ന വിഭാഗത്തിൽ വെച്ചിരിക്കുന്നത് .. ചില കാര്യങ്ങളിൽ സെർച്ച് എഞ്ചിനായ ഗൂഗിളും കള്ളത്തരം പറയുന്നു എന്നുള്ളത് മനസ്സിലാക്കുക..)
No comments:
Post a Comment