Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Tuesday, 6 February 2024

സ്ത്രീകളിലെ ലൈംഗികത..

തുറന്ന് സംസാരിക്കാൻ പലരും വിമുഖത കാണിക്കുന്ന വിഷയമാണ് ലൈംഗികത.

 അത് സ്ത്രീകളിൽ അധികമാണെന്നും നിരീക്ഷണങ്ങളുണ്ട്. വളരെ അടുപ്പമുള്ള സ്ത്രീ സൗഹൃദങ്ങളിൽപോലും ലൈംഗികത വിരളമായേ ചർച്ചചെയ്യപ്പെടാറുള്ളൂ. പങ്കാളിയോടുപോലും ചിലർ താത്പര്യങ്ങളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്ന് സംസാരിക്കാൻ തയ്യാറാകുന്നില്ല. 

ഏന്നാൽ..

 വിദേശങ്ങളിൽ സ്ത്രീകൾ ലൈംഗികതയെ കുറിച്ച്  സംസാരിക്കുക മാത്രമല്ല 30 വയസ്സനുള്ളിൽ ആയിരം പേരുമായി എങ്കിലും ലൈംഗിക ബന്ധത്തിൽപ്പെട്ടിരിക്കും. 

പക്ഷേ കേരളത്തിലെ പുതിയ തലമുറ അല്ലാത്ത ഒട്ടുമിക്ക സ്ത്രീകളും ലൈംഗിക ജീവിതത്തിലെ താളപ്പിഴകളെ സഹിച്ച് ജീവിക്കാമെന്ന നില
പാടിലേക്ക് എത്തിച്ചേരുന്നു.

മനസ്സില്ല മനസ്സോടെ ചെയ്യേണ്ട ഒന്നല്ല സെക്സ്

ലൈംഗിക പ്രശ്നങ്ങളുടെ കാരണങ്ങൾ കൃത്യമായി കണ്ടെത്താൻ കഴിഞ്ഞാൽ അത് പരിഹരിക്കാൻ സാധിക്കും. ലൈംഗികതയുടെ ആനന്ദം വീണ്ടെടുക്കാനുമാകും. അതിന് പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനുള്ള സാഹചര്യവും അത് ഉൾക്കൊള്ളാൻ പങ്കാളിക്ക് പക്വതയും ഉണ്ടാകണം. പരസ്പരം ഉള്ളറിഞ്ഞ് സംഭോഗത്തിൽ ഏർപ്പെടുമ്പോൾ മാത്രമേ ആനന്ദം ശരിയായി അനുഭവിക്കാനാകൂ.

സംഭോഗത്തിന്റെ ഘട്ടങ്ങൾ

ലൈംഗിക പ്രതികരണങ്ങളെ, താത്പര്യങ്ങളെ നിർണയിക്കുന്നത് പല ഘടകങ്ങൾ ചേർന്നാണ്. ശാരീരികവും വൈകാരികവുമായ കാര്യങ്ങളും പരിചയവും ജീവിതരീതിയും ബന്ധത്തിന്റെ തീവ്രതയുമെല്ലാം അതിനെ സ്വാധീനിക്കുന്നുണ്ട്. ഇവയിൽ ഏതെങ്കിലും ഒന്നിൽ തടസ്സം നേരിട്ടാൽ അത് ലൈംഗിക ആസക്തിയെയോ ഉത്തേജനത്തെയോ സംതൃപ്തിയെയോ ബാധിക്കാം.

ലൈംഗിക പ്രതികരണ ചക്രത്തിന് നാല് തലങ്ങളാണ് ഉള്ളത്; ഉത്തേജനം, വികാരത്തിന്റെ ഉയർച്ച (പ്ലാറ്റു), രതിമൂർച്ഛ, പൂർവസ്ഥിതി (റസല്യൂഷൻ). പതുക്കെ തുടങ്ങി മൂർധന്യത്തിലേക്ക് കടന്ന് പിന്നിട് വിശ്രമാവസ്ഥയിലേക്ക് നീളുന്ന ആനന്ദത്തിന്റെ പടവുകളാണത്. ഇവയിൽ ഏത് ഘട്ടത്തിൽ വേണമെങ്കിലും ബുദ്ധിമുട്ടുണ്ടാകാം. തുടർച്ചയായി ലൈംഗിക അസംതൃപ്തി ഉണ്ടാകുകയാണെങ്കിൽ ചികിത്സ തേടുന്നതാണ് ഉചിതം. പ്രയാസങ്ങളെ പങ്കാളികൾക്കുതന്നെ പരസ്പരം പങ്കുവെച്ച് പരിഹരിക്കാൻ സാധിക്കുന്നതാണെങ്കിൽ മറ്റ് ചികിത്സകളിലേക്ക് പോകേണ്ട കാര്യമില്ല.

സംതൃപ്തിയെ ബാധിക്കുമ്പോൾ

ശാരീരിക കാരണങ്ങളെപ്പോലെ പ്രാധാന്യമർഹിക്കുന്നതാണ് മാനസിക കാരണങ്ങളും. ലൈംഗികതയുടെ വൈകാരികതലത്തിൽ പങ്കാളികൾ തമ്മിലുള്ള മാനസിക അടുപ്പവും വിശ്വാസവും വളരെയേറെ പ്രാധാന്യമർഹിക്കുന്നു. സ്ത്രീകളിൽ കാണുന്ന ലൈംഗിക അസംതൃപ്തിയുടെ മാനസിക തലങ്ങൾ പരിശോധിച്ചാൽ ഒട്ടേറെ കാര്യങ്ങൾ അതിൽ അന്തർലീനമായി കാണാം. ജോലിസംബന്ധമായും അല്ലാതെയും ഉണ്ടാകുന്ന പിരിമുറുക്കങ്ങൾ, ആശങ്കകൾ, ലൈംഗികതയെക്കുറിച്ചുതന്നെയുള്ള ആശങ്കകൾ, കുടുംബ ജീവിതത്തിലും വ്യക്തിബന്ധങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ, വിഷാദം, കുറ്റബോധം, ഭൂതകാലത്തുണ്ടായിട്ടുള്ള ലൈംഗികാഘാതങ്ങൾ, അപ്രതീക്ഷിത ഗർഭധാരണമുണ്ടാകുമോ എന്ന ആശങ്ക തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.

പങ്കാളിയുമായുള്ള അടുപ്പം

പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ, ലൈംഗികതയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയിക്കോട്ടെ, അതെല്ലാം ലൈംഗിക ജീവിതത്തെയും അതിന്റെ സംതൃപ്തിയെയും ബാധിക്കും. സ്വന്തം ശരീരത്തെക്കുറിച്ചുള്ള ആകുലതകളും സ്ത്രീകളിൽ ലൈംഗികതയെ ബാധിച്ചേക്കാം.

വൈകാരിക മാറ്റങ്ങൾ

ആർത്തവവിരാമവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വൈകാരിക മാറ്റങ്ങൾ സ്ത്രീകളിൽ ലൈംഗിക വിരക്തി ഉണ്ടാക്കാം. എന്നാൽ ശാരീരികവും മാനസികവുമായ ഈ സ്വാഭാവിക മാറ്റത്തെ ഉൾക്കൊണ്ടുതന്നെ രതി ആസ്വദിക്കാൻ കഴിയും. ആർത്തവ വിരാമം ലൈംഗികതയുടെ വിരാമമായി കാണേണ്ടതില്ല. ഗർഭധാരണം നടക്കുമോ എന്ന ഭയം വേണ്ട എന്നുള്ളതുകൊണ്ട് ശാന്തമായി രതി ആസ്വദിക്കാം.

രതിമൂർച്ഛ അനുഭവിക്കാതെ

ലൈംഗിക അനുഭൂതിയുടെ പാരമ്യതയാണ് രതിമൂർച്ഛ. പക്ഷേ, പല സ്ത്രീകളും രതിമൂർച്ഛ അനുഭവിക്കാനാവുന്നില്ലെന്ന് പരാതിപ്പെടാറുണ്ട്. ലൈംഗികമായ ചിന്തകളെ അടിച്ചമർത്തുക, പരിചയമില്ലായ്മ (സാധാരണയായി നവവധുക്കൾക്കിടയിൽ കണ്ടുവരുന്നു), അറിവില്ലായ്മ, കുറ്റബോധം, ഉത്കണ്ഠ എന്നിവയൊക്കെ രതിമൂർച്ഛ അനുഭവിക്കാൻ സാധിക്കാത്തതിന് കാരണമാകാറുണ്ട്. വേദനാജനകമായ രതിയോടുള്ള ഭയം സ്ത്രീകളുടെ ലൈംഗിക താത്പര്യത്തെ കുറച്ചേക്കാം.

മടുപ്പ് മാറ്റാൻ

ശാരീരിക പ്രശ്നങ്ങൾക്ക് പുറമെ വിഷാദം, പിരിമുറുക്കം തുടങ്ങിയ മാനസിക പ്രശ്നങ്ങളും സ്ത്രീകളിലെ ലൈംഗിക താത്പര്യം നഷ്ടപ്പെടുത്തിയേക്കാം. ലൈംഗികബന്ധത്തിലേർപ്പെടുന്ന സ്ഥലം, അവിടുത്തെ സുരക്ഷിതത്വം, കുട്ടികൾ അടുത്തുണ്ടെങ്കിൽ അവർ അറിയുമോ എന്നൊക്കെയുള്ള ആശങ്കകൾ ഘടകങ്ങളാണ്. സ്ഥിരമായി സ്വീകരിക്കുന്ന ലൈംഗിക ചേഷ്ടകളോടുള്ള മടുപ്പും ഉത്തേജനത്തെ ഇല്ലാതാക്കിക്കളയും. അത് ഒഴിവാക്കാൻ സംഭോഗത്തിൽ പുതുമകൾ കൊണ്ടുവരാൻ ശ്രമിക്കണം.

ആനന്ദം നഷ്ടമാകാതിരിക്കാൻ

സ്ത്രീകളിലെ ലൈംഗികപ്രശ്നങ്ങളും ലക്ഷണങ്ങളും വ്യത്യസ്തമായതിനാൽ അതിനുള്ള പ്രതിവിധിയും വ്യത്യസ്തമാണ്. ചിലർക്ക് പങ്കാളിയോട് മനസ്സുതുറന്ന് സംസാരിച്ചാൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളു. എന്നാൽ ചിലർക്ക് ഡോക്ടറുടെ സേവനമായിരിക്കും വേണ്ടത്. ചിലർക്ക് മാനസികാരോഗ്യ വിദഗ്ധരുടെ കൗൺസലിങ് വേണ്ടിവരും.

ശരിയായ രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസമാണ് ആശങ്കകളെ മറികടക്കുന്നതിന് അത്യാവശ്യം. അത് ലൈംഗിക പ്രതികരണങ്ങളോടുള്ള തെറ്റിദ്ധാരണയും ആകാംഷയും കുറയ്ക്കാൻ സഹായിക്കും.

സ്വന്തം ശരീരവും പങ്കാളിയുടെ ശരീരവും ഓരോ ചെയ്തികളിലും എങ്ങനെ പ്രതികരിക്കുന്നു എന്ന് തിരിച്ചറിയുന്നത് ലൈംഗിക ആസ്വാദനം കൂട്ടാൻ സഹായകമാകും.

സ്ത്രീകൾക്കും ലൈംഗികത ആസ്വദിക്കാനും പരീക്ഷണങ്ങൾ നടത്തുന്നതിനും സ്വാതന്ത്ര്യമുണ്ട്.

മാനസിക ഉല്ലാസം നൽകുന്ന കാര്യങ്ങളിൽ വ്യാപൃതരാകുന്നതുകൊണ്ട് പിരിമുറുക്കം കുറയ്ക്കാനും ലൈംഗികത ആസ്വദിക്കാനും രതിമൂർച്ഛ അനുഭവിക്കുന്നതിനും സാധിക്കും.

മദ്യപാനശീലവും പുകവലിയും ഒഴിവാക്കുന്നത് ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നതിനും നിലനിർത്തുന്നതിനും സഹായകമാകും.

ആരോഗ്യകരമായ ജീവിതശൈലി പിൻതുടരേണ്ടത് അത്യാവശ്യമാണ്. ശാരീരികമായ ഉൻമേഷം നിലനിർത്തുന്നതിനും കൃത്യമായ വ്യായാമം ശീലിക്കുന്നത് നല്ലതാണ്. സ്റ്റാമിന കൂട്ടുന്നതിനും സ്വയംമതിപ്പ് കൂട്ടുന്നതിനും പിരിമുറുക്കം കുറയ്ക്കുന്നതിനും മാനസിക ഉൻമേഷം നിലനിർത്തുന്നതിനും പ്രണയാർദ്രമായ ചിന്തകൾ ഉണർത്തുന്നതിനും വ്യായാമം സഹായിക്കും.

പങ്കാളികൾ ഇഷ്ടങ്ങളെപ്പറ്റിയും അനിഷ്ടങ്ങളെപ്പറ്റിയും തുറന്നുസംസാരിക്കണം. ഇതുവരെ അങ്ങനെ ഒരു ശീലം ഇല്ലെങ്കിൽ സാവധാനം അതിന് ശ്രമിക്കുന്നത് പങ്കാളികൾ തമ്മിലുള്ള മാനസിക അടുപ്പം കൂട്ടുന്നതിന് സഹായിക്കും. അതുവഴി സെക്സ് കൂടുതൽ ആസ്വാദ്യകരമാവുകയും ചെയ്യും.

4 comments:

  1. 1000 മലയാളി പെണ്ണുങ്ങൾ ഒട്ടും പിന്നിൽ അല്ല

    ReplyDelete
  2. ഒളിഞ്ഞും തെളിഞ്ഞും കടൽക്കരയിലും പൊന്തക്കാട്ടിലും ഹോട്ടലുകളിലും സെക്സ് ചെയ്യുന്ന വിവാഹിതരെ കാണാൻ സാധിക്കും ഇന്നത്തെ കേരളത്തിൽ

    ReplyDelete
    Replies
    1. സ്ത്രീ എപ്പോഴും കൊതിക്കുന്നത് ഭർത്താവിൽ നിന്നുള്ള പരിഗണനയും സ്നേഹവും ആണ് അല്ലാതെ സെക്സ് അല്ല സെക്സ് ഒരു ഘടകമാണ് എന്നുമാത്രം അത് കിട്ടാതെ വരുമ്പോൾ ആണ് വേറെ പുരുഷന്മാരെ തേടാൻ സ്ത്രീയെ പ്രേരിപ്പിക്കുന്നത്.

      കേരളത്തിലെ സാമൂഹിക പശ്ചാത്തലത്തിൽ നിയമങ്ങൾ എത്രയൊക്കെ മാറിയാലും ഇതൊക്കെ രഹസ്യമായി അല്ലേ ചെയ്യാൻ സാധിക്കൂ.

      സ്വന്തം ഭർത്താവിനോട് ഇഷ്ടങ്ങൾ തുറന്നുപറഞ്ഞ് അത് ആ വ്യക്തിക്ക് സ്വീകാര്യമല്ലെങ്കിൽ മറ്റൊരാളെ തേടുന്നതാണ് ഇന്നത്തെ തലമുറ

      Delete
  3. കേരളം പഴയ കേരളം അല്ല വളരെയധികം പുരോഗമിച്ചു വിത്ത് കോണ്ടം ആയിരം രൂപ വിത്തൗട്ട് 5000 രൂപ

    ReplyDelete