വായനക്കാരൻ ആവശ്യപ്പെട്ട ചോദ്യത്തിനുള്ള ഉത്തരം
വിവാഹേതര ബന്ധങ്ങളെ നമ്മുടെ നാട് ഇന്നും വിളിക്കുന്നത് അവിഹിത ബന്ധങ്ങൾ എന്നാണ്. ആ പ്രയോഗത്തിൽ തന്നെ എന്തൊ തെറ്റ് ചെയ്യുന്നു എന്ന സൂചനയുണ്ട്.
എന്നാൽ നമ്മുടെ നിയമ വ്യവസ്ഥയിലും
ഈയടുത്ത കാലം വരെ വിവാഹേതര ലൈംഗിക ബന്ധം അല്ലെങ്കിൽ വ്യഭിചാരം എന്നത് ഒരു ക്രിമിനൽ കുറ്റമായിരുന്നു. ഇൻഡ്യൻ പീനൽ കോഡിലെ 497 വകുപ്പിലാണ് അത് വിശദീകരിച്ചിരുന്നത്. ഇതനുസരിച്ച് ഏതെങ്കിലും ഒരു പുരുഷൻ്റെ ഭാര്യയായിരിക്കുന്ന സ്ത്രീയുമായി ആ പുരുഷൻ്റെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായിരുന്നു.
അതായത് ഒരു പുരുഷൻ മറ്റൊരു പുരുഷൻ്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നു. ഇത്തരമൊരു ബന്ധത്തിന് ആ സ്ത്രീയുടെ ഭർത്താവിൻ്റെ സമ്മതം ഇല്ലെങ്കിൽ അത് കുറ്റകൃത്യമായിരുന്നു എന്നർത്ഥം. എന്നാൽ അത്തരമൊരു ബന്ധത്തിലേർപ്പെടുന്ന സ്ത്രീ കുറ്റവാളി ആവില്ല താനും.
ഇത്തരമൊരു സംഭവത്തിൽ കുറ്റകൃത്യത്തിലേർപ്പെടുന്ന പുരുഷനെതിരെ പരാതിപ്പെടാൻ അവകാശമുള്ളത് പ്രധാനമായും രണ്ട് പേർക്കാണ്. സി.ആർ.പി.സി 198 (2) അനുസരിച്ച് ആ ബന്ധത്തിലേർപ്പെടുന്ന സ്ത്രീയുടെ ഭർത്താവിനും ഭർത്താവിൻ്റെ അസാനിധ്യത്തിൽ ആ സ്ത്രീക്ക് സംരക്ഷണം കൊടുക്കുന്ന പുരുഷനും. എന്നാൽ 2018 ൽ അട്ടൽട്ടറി കുറ്റകൃത്യമാക്കുന്ന ഐ.പി.സി 497 വകുപ്പും പരാതി കൊടുക്കാൻ ഭർത്താവിന് അവകാശം നൽകുന്ന സി.ആർ.പി.സി 198 ( 2 ) വകുപ്പും സുപ്രീം കോടതി റദ്ദാക്കി. അതിന് കോടതി കണ്ടെത്തിയ കാരണങ്ങൾ നോക്കാം..
എന്ത് കൊണ്ട് റദ്ദാക്കി ?
2018 സെപതംബർ 27 നാണ് 158 വർഷമായി നമ്മുടെ നിയമ വ്യവസ്ഥയുടെ ഭാഗമായിരുന്ന അഡൽട്ടറി എന്ന കുറ്റകൃത്യം സുപ്രീം കോടതി റദ്ദാക്കുന്നത്. ജോസഫ് ഷൈൻ v. യൂണിയൻ ഓഫ് ഇന്ത്യ എന്ന പൊതുതാത്പര്യ ഹർജിയാലാണിത്.
അന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് റോഹിൻഡൻ നരിമാൻ, ജസ്റ്റിസ് എ.എം ഖൻവിൽക്കർ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന അഞ്ചംഗ ബഞ്ചിൻ്റേതായിരുന്നു ഈ സുപ്രധാന വിധി. ഐ.പി.സി 497 വകുപ്പ് റദ്ദാക്കാനുള്ള പ്രധാന കാരണം അത് ഭരണഘടനാ വിരുദ്ധമാണ് എന്നതായിരുന്നു.
ഭരണഘടനയുടെ മൂന്നാം ഭാഗത്തിലാണല്ലൊ മൗലികാവകാശങ്ങളെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. അവയിൽ തന്നെ പ്രധാനപ്പെട്ട ഒരവകാശമാണ് ആർട്ടിക്കിൾ 14 ലെ തുല്യതക്കുള്ള അവകാശം. എന്ന് വച്ചാൽ നിയമത്തിന് മുമ്പിലുള്ള തുല്യത. ഒരു വ്യക്തിക്കും സ്റ്റേറ്റ് അഥവാ ഭരണകൂടം നിയമത്തിന് മുമ്പിലുള്ള തുല്യത നിഷേധിക്കരുത് എന്നാണർത്ഥം.
എന്നാൽ ഐ.പി.സി 497 വകുപ്പ് നോക്കുക. ഒരാളുടെ ഭാര്യയുമായി മറ്റൊരു പുരുഷൻ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ആ ഭർത്താവിന് പരാതി കൊടുക്കാം. അത്തരമൊരു ബന്ധത്തിലേർപ്പെട്ട പുരുഷൻ കുറ്റക്കാരനുമാകാം. എന്നാൽ ഇതെ പോലെ ഒരു സ്ത്രീക്ക് തൻ്റെ ഭർത്താവായ പുരുഷൻ മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ പരാതി കൊടുക്കാൻ പ്രൊവിഷൻ ഇല്ല താനും.
മറ്റൊരു പുരുഷനുമായൊ സ്ത്രീയുമായൊ വിവാഹേതര ബന്ധമുണ്ടാക്കുന്നത് തെറ്റാണ് എന്നാണെങ്കിൽ അത് ബാധിക്കുന്ന സ്ത്രീക്കും പുരുഷനും ഒരെ പോലെ പരാതി കൊടുക്കാൻ പറ്റണമല്ലൊ. എന്നാൽ നിയമം അങ്ങനെ ഒന്ന് പുരുഷന് മാത്രമെ അനുവദിച്ചിരുന്നുള്ളൂ. ഇത് നിയമത്തിന് മുമ്പിലുള്ള തുല്യതയുടെ ലംഘനമാണ്.
ഇൻഡ്യൻ പീനൽ കോഡിലെ തന്നെ 494 വകുപ്പ് നോക്കുക.
ഇതനുസരിച്ച് ഭർത്താവൊ ഭാര്യയൊ ജീവിച്ചിരിക്കുമ്പോൾ മറ്റൊരു വിവാഹം കഴിക്കുന്നത് നിയമപരമായി നിലനിൽക്കില്ല. മാത്രവുമല്ല അത്തരമൊരു വിവാഹം കഴിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ ആദ്യ വിവാഹം കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിൽ രണ്ടാമത്തെ വിവാഹം സാധു ആണ് . മാത്രവുമല്ല ഭർത്താവിനെയൊ ഭാര്യയെയൊ തുടർച്ചയായ എഴ് വർഷമായി കാണാതാവുകയും അവരെ കുറിച്ച് മറ്റൊരു വിവരവും ലഭിക്കാതിരിക്കുകയും ചെയ്താൽ പുനർ വിവാഹം കഴിക്കാവുന്നതാണ്. മതപരമായ വ്യക്തിനിയമങ്ങൾ അനുവദിക്കുന്നുണ്ടെങ്കിലും ഇത് സാധ്യമാണ്. ഈ വകുപ്പ് പോലും ജൻ്റെ ർ ന്യൂട്രൽ ആണ് എന്ന് കോടതി വിലയിരുത്തി.
ഇവിടെ ഭർത്താവൊ ഭാര്യയൊ ജീവിച്ചിരിക്കെ മറ്റൊരാളെ വിവാഹം ചെയ്താൽ പുരുഷനും സ്ത്രീയും ഒരു പോലെ കുറ്റക്കാരാകും. എന്നാൽ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഒരാൾ മാത്രം കുറ്റക്കാരാകുന്നത് ശരിയല്ല.
ആർട്ടിക്കിൾ 21
അഡൽട്ടറി ലംഘിച്ചിരുന്ന മറ്റൊരു മൗലികാവകാശം ആർട്ടിക്കിൾ 21 ആയിരുന്നു. അതായത് ജീവിതത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം.
ജീവിതത്തിനുള്ള അവകാശമെന്നത് അന്തസ്സോടെയും ആത്മാഭിമാനമുള്ള ജീവിതത്തിനുള്ള അവകാശം ആണ് എന്ന് സുപ്രീം കോടതി തന്നെ പല വട്ടം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അഡൽട്ടറി എന്ന കുറ്റകൃത്യം സ്ത്രീയെ ഒരു സ്വത്ത് പോലെയൊ വസ്തുവക പോലെയൊ ആണ് കാണുന്നതെന്ന് കോടതി വിലയിരുത്തി. അത് കൊണ്ടാണ് ഭാര്യയുടെ ലൈംഗിക ബന്ധത്തിന് ഭർത്താവിൻ്റെ സമ്മതം വേണമെന്ന് പറയുന്നത്.
മറ്റൊരാളുടെ ശരീരത്തിലുള്ള അധികാരമാണത്. ഇത് പുരുഷനെ സ്ത്രീയുടെ മുതലാളി ആയി കാണുന്നു. ഇത് അംഗീകരിക്കാനാവില്ല. മാത്രവുമല്ല, ഒരു സ്ത്രീയുടെ ലൈംഗിക ബന്ധത്തിൽ പരാതി കൊടുക്കാൻ ഭർത്താവിനൊ മറ്റൊരു പുരുഷനൊ അവകാശം നൽകുന്നത് സ്ത്രീയുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ്. കെ.എസ് പുട്ടസാമി കേസിൽ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി തന്നെ വിശദീകരിച്ചിട്ടുമുണ്ട്.
വിവാഹേതര ബന്ധങ്ങളാണ് വിവാഹങ്ങളെ തകർക്കുകയെന്ന് പൂർണമായി പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി
പുതിയ മാറ്റങ്ങൾക്ക് കാരണം കോടതി തന്നെയാണല്ലേ. സദാചാരം ഒക്കെ തകരുമല്ലോ
ReplyDeleteNot all woman don't do extra marital affairs. Only a few will do it that's all.
Deleteഇതൊക്കെ കണ്ടു,കേട്ടും വായിച്ചും കഴിയുമ്പോൾ ഏതു പെണ്ണിനുംഒരുകൗതുകം തോന്നാം ഒന്ന് ചെയ്താലോ എന്ന്
Deleteഎല്ലാം സൂപ്പറായിട്ടുണ്ട് അവിഹിതം സിന്ദാബാദ്
ReplyDeleteTareemalayali വിവാഹേതരബന്ധങ്ങൾ പുലർത്തുന്നവർകുറ്റബോധത്തിൽവീഴാറുണ്ടോ?
ReplyDeleteഅതുകൊണ്ടല്ലേ നിങ്ങൾ പെണ്ണുങ്ങൾ അവിഹിതം ചെയ്യുമ്പോൾ ഭർത്താവിൻറെ ഫോട്ടോ മറച്ചു വെക്കുക മോതിരവും താലിയും ഊരി മാറ്റി വയ്ക്കുകയോ ഒക്കെ ചെയ്യുന്നത്
Deleteസരിക കുറ്റബോധത്തിൽ ആരും വീഴില്ല നല്ല പഴതൊലി ഇട്ടാൽ ആരായാലും തെന്നി വീഴും
Delete