Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Wednesday, 14 February 2024

പുരുഷന്മാർ ചെയ്യുന്ന തെറ്റുകൾ..


സെക്സ് ബെഡ്റൂമില്‍ ആരംഭിക്കുന്നു

പുരുഷന്മാര്‍ക്ക് ഒരു ലൈറ്റ് തെളിയുന്നത് പോലെ ഉത്തേജനം ലഭിക്കുമെങ്കിലും സ്ത്രീകള്‍ക്ക് വേഗത്തില്‍ ഉത്തേജനം ലഭിക്കില്ല എന്ന് സെക്സ് തെറാപ്പിസ്റ്റായ ഇയാന്‍ കെര്‍നര്‍ പിഎച്ച്.ഡി പറയുന്നു.

ബന്ധത്തില്‍ സുരക്ഷിതത്വവും സംരക്ഷണവും തോന്നുമ്പോഴാണ് സ്ത്രീകള്‍ക്ക് സെക്സില്‍ അയവ് ലഭിക്കുന്നതെന്ന് കെര്‍നര്‍ പറയുന്നു. ഒരു ദീര്‍ഘിച്ച ആലിംഗനം നിങ്ങള്‍ കരുതുന്നതിനേക്കാള്‍ ഫലം നല്കും. 30 സെക്കന്‍ഡ് സമയം ആലിംഗനം ചെയ്യുന്നത് ഓക്സിടോസിനെ ഉത്തേജിപ്പിക്കും. ഈ ഹോര്‍മോണാണ് അടുപ്പവും വിശ്വാസവും തോന്നിപ്പിക്കുന്നത്.

അവള്‍ക്ക് എന്താണ് വേണ്ടതെന്നുള്ള ഊഹം -

ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ ഏറെ സ്ത്രീകള്‍ ഇന്ന് രതിമൂര്‍ച്ഛ അഭിനയിക്കുന്നവരാണെന്ന് കെര്‍നര്‍ പറയുന്നു. അതിനാല്‍ അവള്‍ സ്വയം ആസ്വദിക്കുന്നില്ലെങ്കിലും നിങ്ങള്‍ അത് തിരിച്ചറിയില്ല.

ഇതെങ്ങനെയുണ്ട്? അല്ലെങ്കില്‍ നിനക്ക് മറ്റേതെങ്കിലും രീതിയില്‍ വേണോ? എന്ന് ചോദിക്കാന്‍ ഭയക്കേണ്ടതില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വേണ്ടി ചോദിക്കാം.

നിങ്ങളുടെ രീതിയില്‍ തുടരുക

ആദ്യ തവണ മൂന്ന് തവണ പ്രായോഗികമായെങ്കില്‍ അടുത്ത മൂന്ന് തവണയും അത് ഫലപ്രദമാകും എന്ന് കരുതേണ്ടതില്ല. അവളുടെ ഉത്തേജനം മൂഡിനെ ആശ്രയിച്ചായിരിക്കും. അവള്‍ ചിലപ്പോള്‍ ആര്‍ത്തവത്തിലായിരിക്കാം.

പങ്കാളിയുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് മനശാസ്ത്രജ്ഞനായ ലോണി ബാര്‍ബാച്ച് പറയുന്നു. വ്യത്യസ്ഥമായ കാര്യങ്ങള്‍ പരീക്ഷിക്കുകയും അവയോട് അവള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നും നോക്കുക.

ഫലപ്രദമായ ചിലത് കണ്ടെത്തിയാല്‍ അത് തുടരുക. തങ്ങള്‍ ഒരു കാര്യം ഇഷ്ടപ്പെട്ട് തുടങ്ങുമ്പോഴേക്കും പുരുഷന്മാര്‍ അടുത്ത കാര്യത്തിലേക്ക് പോകുമെന്ന് മിക്ക സ്ത്രീകളും പരാതിപ്പെടാറുണ്ട്.

ശാരീരികമായ പ്രധാന്യം

രതിപൂര്‍വ്വ ലീലകള്‍ സംബന്ധിച്ച് നിങ്ങളുടെ ആശയങ്ങള്‍ വിപുലീകരിക്കുക. ചില പുരുഷന്മാര്‍ ശാരീരികമായി മാത്രം സ്ത്രീകളെ ഉത്തേജിപ്പിക്കുകയും, മാനസികമായ ഉത്തേജനത്തെ അവഗണിക്കുകയും ചെയ്യുമെന്ന് കെര്‍നര്‍ പറയുന്നു.
തങ്ങള്‍ കാണുന്നതില്‍ പുരുഷന്മാര്‍ ഉത്തേജിതരാകുമെങ്കില്‍, ഉത്തേജനത്തിന്‍റെ ഭാഗമായി സ്ത്രീകള്‍ സെക്സിനിടെ ധാരാളം ഭാവന ചെയ്യുന്നുണ്ട്. അതില്‍ പങ്കാളിയാവുക - ഒരു ഭാവന അല്ലെങ്കില്‍ സെക്സ് സംബന്ധിച്ച ഓര്‍മ്മ പങ്കുവെയ്ക്കുക.

വശീകരണം ഒഴിവാക്കല്‍

സ്ത്രീകള്‍ വശീകരിക്കപ്പെടുന്നവരാണ്. വശീകരണം എന്നത് പ്രധാനപ്പെട്ടതും, പ്രയോഗത്തേക്കാള്‍ പ്രധാനപ്പെട്ടതുമാണെന്ന് കൂപ്പര്‍ അഭിപ്രായപ്പെടുന്നു.

ഏത് തരത്തില്‍, അതായത് കാഴ്ച, വാക്ക്, മാനസികം എന്നിങ്ങനെ ഏത് രീതിയിലുള്ള ഉത്തേജനമാണ് നിങ്ങളുടെ പങ്കാളി ഇഷ്ടപ്പെടുന്നതെന്ന് മനസിലാക്കാന്‍ ഇത് സഹായിക്കും. നിങ്ങള്‍ ഫോണില്‍ അശ്ലീലം സംസാരിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്യുന്നത് നിങ്ങളുടെ പങ്കാളിക്ക് ഇഷ്ടമാണോ? നിങ്ങളുടെ വിരലുകള്‍ പതിയെ അവളുടെ നെഞ്ചിലേക്ക് കൊണ്ടുപോവുകയോ സല്ലപിക്കുകയോ ചെയ്യുന്നത് ഇഷ്ടമാണോ?രതിമൂര്‍ച്ഛയിലുള്ള ശ്രദ്ധ മിക്ക സ്ത്രീകള്ക്കും രതിമൂര്‍ച്ഛ ലഭിക്കാന്‍ കൃസരിയില്‍ ഉത്തേജനം നല്കേണ്ടി വരും. എന്നാല്‍ ഇത് ചിന്തിക്കുന്നതിനേക്കാള്‍ സങ്കീര്‍ണ്ണമാണ്.

ചില പുരുഷന്മാര്‍ കൃസരിയുടെ രൂപഘടന മനസിലാക്കാത്തവരാണെന്ന് കൂപ്പര്‍ പറയുന്നു. ഇത് നിങ്ങള്‍ക്ക് കാണാവുന്ന ചെറിയ ബട്ടണിലും അധികമാണ്. ഇതിന്‍റെ ഞരമ്പുകളുടെ അന്ത്യഭാഗം ഉപസ്ഥത്തിലും യോനിയിലുമായി വ്യാപിച്ച് കിടക്കുന്നു. ഇവയെല്ലാം ആഹ്ലാദം നല്കുന്ന, പര്യവേഷണം നടത്താവുന്ന സ്ഥലങ്ങളാണ്.

4 comments:

  1. Recommended article , men should read this before approaching a girl for sex

    ReplyDelete
  2. How this is possible in extramarital affairs, now it is common in married men and women in india.

    ReplyDelete
  3. ഇന്ന് കേരളത്തിൽ ട്രെൻഡ് ആണ് അവിഹിതം എവിടെ തിരിഞ്ഞാലും അത് മാത്രമേ ഉള്ളൂ യൂട്യൂബിൽ ആണെങ്കിലും ടിവിയിൽ ആണെങ്കിലും ഇപ്പോൾ ഇറങ്ങുന്ന സിനിമകളിൽ വരെ അതുണ്ട് എന്താണ് അവിഹിതം എങ്ങനെ ഉണ്ടാകുന്നു അതിൻറെ നിയമവശങ്ങൾ ഇതൊക്കെ ചേർത്ത് ഒരു പോസ്റ്റ് ഇടാമോ

    ReplyDelete
    Replies
    1. അടുത്ത പോസ്റ്റിൽ ഉൾപ്പെടുത്തുന്നതാണ്

      Delete