താങ്കളുടെ ബേബി പൗഡർ അതായത് ടാൽക്ക് ബേസ്ഡ് ആയിട്ടുള്ള ബേബി പൗഡർ നിർത്തുകയാണെന്ന് കമ്പനി അമേരിക്കയിലും കാനഡയിലും അറിയിച്ചു. ഈ രണ്ടു രാജ്യങ്ങളിൽ നിന്നായി ഏകദേശം 38,000 കേസുകൾ ഈ പ്രൊഡക്റ്റിനെ എതിരെ കോടതിയിൽ വന്നു..
എന്നാൽ ഇതേ പ്രോഡക്റ്റ് ഇന്ത്യ ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ കമ്പനി വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഇതേ കമ്പനി ടാൽക്ക് ബേസ്ഡ് ആയിട്ടുള്ള ബേബി പൗഡർ 2023 വർഷാവസാനം എല്ലാ രാജ്യത്തൊന്നും പിൻവലിക്കുമെന്ന് അറിയിച്ചിരുന്നു.. ആ തീരുമാനം നടപ്പിലായോ ഇല്ലയോ എന്ന് അറിയില്ല..
എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്
ബേബി പൗഡർ ക്യാൻസറിന് കാരണമായ ആസ്ബറ്റോസ് അടങ്ങിയിരിക്കുന്നു എന്നതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. അമിതമായ തോതിൽ ആസ്ബറ്റോസ് ഉള്ളിൽ ചെല്ലുന്ന പ്രായമായ ആളുകളിൽ ഓവര്യൻ ക്യാൻസറിനും ശ്വാസകോശ ക്യാൻസറും ഇടയാക്കും.
ബേബി പൗഡറിൽ ആസ്പറ്റോസ് എങ്ങനെ എത്തിയെന്ന് അറിയണമെങ്കിൽ ബേബി പൗഡർ എന്താണെന്ന് മനസ്സിലാക്കണം. നമ്മൾ പൗഡർ പൊതുവായി ടാൽക്കം പൗഡർ എന്നാണ് വിളിക്കുന്നത്. അതായത് നമ്മുടെ ബേബി പൗഡർ വെറും താൽക്കം പൗഡർ മാത്രമാണ്. മഗ്നീഷ്യം ഹൈഡ്രോ സിലിക്കേറ്റ് എന്ന ധാതുവിനെയാണ് താൽക്കം എന്ന് വിശേഷിപ്പിക്കുന്നത്. ഇത് ചിലയിടങ്ങളിൽ ഖനികളിൽ നിന്നും കുഴിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഈ ധാതുവിന്റെ ഈർപ്പം വലിച്ചെടുക്കുവാനുള്ള കഴിവാണ് ഇതിനെ പൗഡറിന്റെ ഘടകമായി ഉപയോഗിക്കുന്നത്.
കോസ്മെറ്റിക്സ്, ബേബി പൗഡർ, ക്രയോൺസ്, സെറാമിക് പെയിൻറ് ,റൂഫിംഗ് ഉപയോഗിക്കുന്ന വസ്തുക്കൾ എന്നിവയിൽ എല്ലാം അഭിവാജ്യ ഘടകമാണ് ടാൾക്കം.
ഇതുകൂടാതെ നാം കഴിക്കുന്ന ചോക്ലേറ്റ്, ചൂയിം ഗം , ഡ്രൈഫ്രൂട്ട്സ് , ചീസ് എന്തിന് ഉപ്പു നിർമ്മാണത്തിന് വരെ ഈ ടാൽക്കം ഉപയോഗിക്കാറുണ്ട്. ധാതുക്കൾ തമ്മിൽ ഒട്ടിപ്പിടിക്കാതെ നല്ല തിളക്കമുള്ളവആക്കാനും താൽക്കം ഉപയോഗിക്കുന്നുണ്ട്.
ടാൽക്കം എങ്ങനെ ക്യാൻസറിന് കാരണമാകുന്നു എന്ന് ചിന്തിക്കുമ്പോൾ ശരിക്കും സംശയം തോന്നാം പക്ഷേ യഥാർത്ഥത്തിൽ വില്ലൻ ടാൽക്കാം അല്ല. കൂടെ കലരുന്ന ആസ്പറ്റോസ് ആണ്..
ബേബി പൗഡറില് ആസ്ബറ്റോസ് കലരുന്നത് എങ്ങനെ
താൽക്കം അതായത് മഗ്നീഷ്യം സിലിക്കേറ്റും ആസ്പറ്റോസും അടുത്തടുത്ത ധാതുക്കളാണ്. അതുകൊണ്ടുതന്നെ താൽക്കം ഖനികളിൽ ആസ്പറ്റോസിന്റെ സാന്നിധ്യം കാണപ്പെടാറുണ്ട്. അങ്ങനെയാണ് താൽക്കത്തിൽ ആസ്പറ്റോസ് കലരുന്നത്. കൂടാതെ 2018 റോയിട്ടേഴ്സ്, ന്യൂയോർക്ക് ടൈംസ് എന്നീ അന്താരാഷ്ട്ര ന്യൂസ് ഏജൻസികൾ നടത്തിയ പരിശോധനയിൽ പലപ്പോഴും ഈ ബേബി പൗഡറിൽ ആസ്പറ്റോസ് കലർന്നിട്ടുണ്ടെന്ന് കമ്പനി അറിയാമായിരുന്നുവെന്നും ഇത് പുറത്തു പറയാൻ പറ്റാത്തതിനാൽ പല കമ്പനി ജീവനക്കാരും മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതും 2019 അവർ റിപ്പോർട്ട് ചെയ്തിരുന്നു.
ബേബി പൗഡർ ഒരു കോസ്മെറ്റിക് ആയതിനാൽ USFDA ക് ഇതിൽ ഇടപെടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 2020ൽ USFDA ഒരു ടെസ്റ്റ് നടത്തി. ഒരു ബോട്ടിലിൽ ആസ്പറ്റോസ് ഉണ്ട് എന്ന് സ്ഥിരീകരിച്ച അവർ ഏതാണ്ട് 33,000 ബോട്ടിൽ കമ്പനിയെ കൊണ്ട് തിരിച്ചു വിളിപ്പിക്കുകയുണ്ടായി.
ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം ടാൾക്കാം ബേബി പൗഡർ സുരക്ഷിതമല്ല.
എന്നാൽ ഈ കമ്പനി മാത്രമാണോ പൗഡർ വിൽക്കുന്നത് . ഈയിടെ നടന്ന ഒരു പഠനത്തിൽ വിവിധ ബ്രാന്റുകളുടെ ഒരുമിച്ച് നടത്തിയ പരിശോധനയിൽ ഏതാണ്ട് 20% കമ്പനികളുടെ ടാൽകം പൗഡറുകളിലും ആസ്പറ്റോസിന്റെ സാന്നിധ്യം കണ്ടെത്തി എന്നുള്ളതാണ്. ടാൾകം നല്ലതാണ് എങ്കിലും ആസ്ബറ്റോസ് കലരുമ്പോൾ അത് അപകടകാരിയായി മാറുന്നു. അതിനാൽ പകരം ചോളപ്പൊടി , കപ്പപ്പൊടി എന്നിവ ഉപയോഗിച്ച് പൗഡറുകൾ ഇറക്കാൻ ആണ് ഇപ്പോൾ കമ്പനികളുടെ ശ്രമം..
എല്ലാവരും കണ്ടു വായിച്ചു മറന്നു കളയുന്ന ഒരു വാർത്തയാണ് ഇത് അതിനെ എടുത്ത് ഇത്രയും നന്നായി അവതരിപ്പിച്ചതിന് താങ്കൾ ഒരു അനുമോദനം അർഹിക്കുന്നു.
ReplyDeleteഇപ്പോഴും ബേബി പൗഡർ ഉപയോഗിക്കുന്ന മാതാപിതാക്കളെ നമ്മൾ മലയാളികൾക്കിടയിൽ കാണാൻ സാധിക്കും.
പൗഡർ ഇടുന്നത് പണ്ടുകാലത്തെ ഫാഷൻ ആയിരുന്നു ഇന്നത്തെ തലമുറ അത് തന്നെ പിന്തുടരണം എന്നുണ്ടോ
Delete