വായനക്കാർ ആവശ്യപ്പെട്ട ചോദ്യത്തിനുള്ള ഉത്തരങ്ങളാണ് ഈ പോസ്റ്റുകൾ..
എന്താണ് അവിഹിതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബന്ധങ്ങളിലേക്ക് ആളുകളെ നയിക്കുന്നത്?
എന്താണവർക്ക് അതിൽ നിന്ന് ലഭിക്കുന്നത്?
ഈ വിഷയത്തിൽ നടന്ന ഒരു പഠനം ഉൾക്കാഴ്ച നൽകുന്ന ഒന്നാണ്.
പഠനത്തില്‍ പങ്കെടുത്തവരില്‍ 20-25 ശതമാനം വിവാഹിതരും പ്രണയബന്ധമുള്ള 33-35 ശതമാനം ആളുകളും അവരുടെ ബന്ധത്തിന് പുറമേ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. എന്താണ് വിഹിതം, എന്താണ് അവിഹിതം എന്നതിനെക്കുറിച്ച് ഇത്രയും നാള്‍ കരുതിയതിനേക്കാള്‍ സങ്കീര്‍ണമായ അര്‍ഥമാണുള്ളതെന്ന് പഠനം കാട്ടിത്തരുന്നു.
ആഷ്‌ലി മാഡിസണ്‍ സര്‍വേയില്‍ പങ്കെടുത്തവരില്‍ അധികവും മധ്യവയസ്‌കരായ പുരുഷന്മാരാണ്. ഇവരില്‍ ആര്‍ക്കും വിവാഹബന്ധത്തില്‍ വിള്ളലോ, അസംതൃപ്തിയോ, പങ്കാളിയോടുള്ള സ്‌നേഹത്തില്‍ കുറവോ ഇല്ല. പലര്‍ക്കും പങ്കാളിയോട് ആഴത്തിലുള്ള പ്രണയവും ഉണ്ട്. അതേസമയം സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയോളം ആളുകളും പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തില്‍ പൂര്‍ണ തൃപ്തരല്ലെന്ന് വെളിപ്പെടുത്തിയിരുന്നു. ലൈംഗിക തൃപ്തിക്കുറവാണ് മറ്റൊരു ബന്ധത്തിലേക്ക് എത്താനുള്ള കാരണമായി അധികമാളുകളും പറയുന്നത്. എന്നാല്‍ വിശ്വാസവഞ്ചനയിലേക്ക് ആളുകളെ എത്തിക്കാനുള്ള പ്രധാനഘടകം എന്താണെന്നതിനെ കുറിച്ച് കൃത്യമായ തെളിവുകള്‍ ലഭിക്കാനുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. പങ്കാളിയുമുള്ള ബന്ധത്തില്‍ പൂര്‍ണ തൃപ്തരായവര്‍ പോലും വഞ്ചനയ്ക്ക് തുനിയാറുണ്ടെന്നാണ് ജോണ്‍സ് ഹോപ്കിന്‍സിലെ ഗവേഷകരുടെ പക്ഷം.
ആഷ്‌ലി മാഡിസണ്‍ സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം ആളുകളും പങ്കാളികളുമായി വൈകാരികമായും ലൈംഗികമായും പൂര്‍ണതൃപ്തരാണ്. 80 ശതമാനം ആളുകളും മറ്റൊരു ബന്ധം പങ്കാളിയില്‍ നിന്ന് മറച്ചുവെക്കുകയും ചെയ്തിട്ടുണ്ട്. ആഷ്‌ലി മാഡിസണ്‍ വെബ്‌സൈറ്റ് ഉപയോഗിച്ച 84-90 ശതമാനം ആളുകളും വിവാഹിതരും മധ്യവയസ്‌കരുമായ പുരുഷന്മാര്‍ ആയതിനാല്‍ പഠനം സമ്പൂര്‍ണമല്ലെന്ന് ഗവേഷകര്‍ തന്നെ പറയുന്നു.
ഭാര്യാഭര്‍ത്താക്കന്‍മാരുടെ വിവാഹേതര ബന്ധങ്ങള്‍ കേരളത്തില്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുകയാണ്. പരസ്പരം മടിയോ മറയോ ഇല്ലാതെ ഭാര്യയും ഭര്‍ത്താവും പരസ്പരം അവിഹിത ബന്ധങ്ങള്‍ ആസ്വദിക്കുന്ന സാഹചര്യത്തില്‍വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ഇത്തരത്തില്‍ ഒരുവശത്ത് സദാചാര സംസ്കാരം തന്നെ തകര്‍ന്നടിയുമ്പോള്‍ മറ്റൊരുവശത്തു ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും വഴിവിട്ട ബന്ധങ്ങള്‍ ഏറുകയാണ്.
പണ്ടൊക്കെ ദാമ്പത്യത്തിലെ സ്വരച്ചേര്‍ച്ചകള്‍ ബന്ധുക്കളോടു പങ്കുവയ്ക്കുമായിരുന്നെങ്കില്‍ അണുകുടുംബങ്ങളിലേക്കു ജീവിതം പറിച്ചുനട്ടതോടെ ചിന്തകളും വിചാരങ്ങളും പ്രശ്നങ്ങളും പങ്കുവയ്ക്കാന്‍, പ്രത്യേകിച്ചു കുടുംബിനികളായ സ്ത്രീകള്‍ക്ക് ഒരിടം ഇല്ലാതെ വന്നിരിക്കുന്നു.
ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഫീലിങ് സാഡും ഫീലിങ് ആന്‍ഗ്രിയും പോലുള്ള സ്റ്റാറ്റസുകള്‍ അപ്ഡേറ്റ്ചെയ്യുന്നവരെ ആശ്വസിപ്പിക്കാന്‍ നൂറുകണക്കിനു അപരിചിതര്‍ വാട്സ് റോങ് വിത്ത് യു എന്നു ചോദിച്ചെത്തുന്ന കാലമാണിത്. ഇവരുടെ വഴിവിട്ടുള്ള ആശ്വാസ സാമിപ്യത്തില്‍ അകപ്പെട്ടുപോയി കഴിഞ്ഞാല്‍ പലപ്പോഴും അത് അരുതാത്ത ബന്ധത്തിലേക്കു നയിക്കാനാണു സാധ്യത. പിന്നീടൊരിക്കല്‍ അവിഹിത ബന്ധത്തിനു തടസ്സം നേരിടുമ്പോള്‍ അയച്ച മെസ്സേജുകളും നഗ്നചിത്രങ്ങളും കാട്ടി ഭീഷണിപ്പെടുത്തുന്നതും പലരും നേരിട്ട ദുരനുഭവമാണ്.
അവിഹിതം എങ്ങനെ സംഭവിക്കുന്നു
സ്ത്രീ പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല.
ചില സാഹചര്യങ്ങളിലൂടെ കടന്നു പോവുമ്പോൾ പലപ്പോഴും നമ്മളറിയാതെ സംഭവിക്കുന്നതാണ്.
അതിൽ പ്രധാനപ്പെട്ട ഘട്ടങ്ങൾ ഇവിടെ വിശദീകരിക്കാം…
1. ഫിസിക്കൽ അട്രാക്ഷൻ
2. പ്രോക്സിമിറ്റി
3. സിമിലാരിറ്റി
4. റെസിപ്രോസിറ്റി
5. ഇന്റിമസി
ഫിസിക്കൽ അട്രാക്ഷൻ
ഒന്നാമത്തെ ഘട്ടം . പരസ്പരമുള്ള ആകർഷണം.
എതിർ ലിംഗത്തിലുള്ള ഒരു വ്യക്തിയുടെ സൗന്ദര്യം, ആകാരം, ശബ്ദം, ബുദ്ധിശക്തി , സംസാരം, മറ്റു കഴിവുകൾ തുടങ്ങി നമ്മെ ആ വ്യക്തിയിലേക്ക് ആകർഷിക്കുന്ന ഭൗതികമായ എന്തും ഫിസിക്കൽ അട്രാക്ഷന് കാരണമായിത്തീരുന്നു…
പ്രോക്സിമിറ്റി
അടുത്ത ഘട്ടം പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യങ്ങൾ.
നമ്മെ ആകർഷിച്ച വ്യക്തിയുമായി തുടർന്നും ഇടപെടാനുള്ള സാഹചര്യമാണ് പ്രോക്സിമിറ്റി…
സ്‌കൂൾ/കോളേജ് ക്യാമ്പസ്, ഓഫീസ്, വീട് ( ജോലിക്കാർ ) , ബസ്/ഓട്ടോറിക്ഷ തുടങ്ങിയ പബ്ലിക് വാഹനങ്ങൾ, ഫോൺ, വാട്സ് അപ്പ്,ഫേസ്ബുക്ക് മറ്റു സോഷ്യൽ മീഡിയ ഇതൊക്കെ പ്രോക്സിമിറ്റിക്കു കാരണങ്ങളാണ്…
സിമിലാരിറ്റി
മൂന്നാമത്തെ ഘട്ടം. പരസ്പരം ഒന്നാകാനുള്ള പ്രവണത .
പരസ്പരം ആശയ വിനിമയം നടത്തുന്നതിലൂടെ, നമ്മെ ആകർഷിച്ച വ്യക്തിയും നമ്മളും തമ്മിലുള്ള സാദൃശ്യങ്ങൾ കണ്ടെത്തുന്നതാണ് സിമിലാരിറ്റി.
ഒരേ ഭക്ഷണം, നിറം, യാത്ര, ചർച്ച ചെയ്യാനിഷ്ടപ്പെടുന്ന വിഷയങ്ങൾ തുടങ്ങി എന്തും സിമിലാരിറ്റിക്കു കാരണമാവുന്നു…
റെസിപ്രോസിറ്റി
നാലാമത്തെ ഘട്ടം. പരസ്പരം ത്യാഗം ചെയ്യാനുള്ള സന്നദ്ധത.
പരസ്പരം വസ്തുക്കൾ കൈമാറുന്ന ഘട്ടമാണ് ഇത്.
പുസ്തകങ്ങൾ, മറ്റു പഠന സഹായികൾ, വസ്ത്രം, ഇഷ്ടപ്പെട്ട ഭക്ഷണം, ആഭരണം, മൊബൈൽ, പണം തുടങ്ങി തങ്ങൾക്കു വിലപ്പെട്ട പലതും ഈ ഘട്ടത്തിൽ കൈമാറ്റം ചെയ്യാൻ തുടങ്ങുന്നു .
ഇന്റിമസി
സ്ത്രീ പുരുഷ ബന്ധത്തിന്റെ ക്ലൈമാക്സ് ഇവിടെ തുടങ്ങുന്നു.
ഇതാണ് _ ബന്ധം വേർപിരിക്കാനാകാത്ത വിധം മുറുകിക്കൊണ്ടിരിക്കുന്ന ഘട്ടം_ .
ഇന്റ്‌റിമസി എന്ന അവസ്ഥയിൽ എത്തുന്നതോടെ ആണിന്റ്റെയും പെണ്ണിന്റ്റെയും ശരീരത്തിൽ ഡോപ്പാമിൻ എന്ന ഒരു ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നു.
ശക്തമായ ഒരു ഹോർമോൺ ആണ് ഇത്. ഇത് ഉണ്ടാവുന്നതോടെ മതം, ജാതി, പ്രായ വ്യത്യാസം, ജോലി, സമ്പത്ത്, വിവാഹം, കുട്ടികൾ, മാതാപിതാക്കൾ തുടങ്ങിയ ഒന്നിനും ബന്ധം വേർപെടുത്താൻ സാധിക്കാതെ വരുന്നു.
ഒളിച്ചോട്ടം , ആത്മഹത്യാ തുടങ്ങി എന്ത് ത്യാഗത്തിനും ഈ ഹോർമോൺ പ്രേരിപ്പിക്കുന്നു…
ആന്റ്‌റി ക്ലൈമാക്സ്
നമ്മുടെ പെൺകുട്ടികൾ, സ്ത്രീകൾ നിർബന്ധമായും മനസ്സിലാക്കേണ്ട ഘട്ടമാണിത് .
ഡോപ്പാമിൻ ഹോർമോണിനു ഒരു കാലാവധിയുണ്ട്. ഏകദേശം ആറു മാസം മുതൽ ഒരു വർഷം വരെയാണിത്.
ഫിസിക്കൽ അട്രാക്ഷനിൽ തുടങ്ങി പ്രോക്സിമിറ്റി, സിമിലാരിറ്റി, റെസിപ്രോസിറ്റി എന്നീ ഘട്ടങ്ങളിലൂടെ ഇന്റ്റിമസിയിൽ എത്തിയ ശേഷം ഉണ്ടായ ഡോപ്പാമിൻ ഹോർമോണിന്റെ പ്രവർത്തനം ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിർവീര്യമായി തുടങ്ങുന്നു …
ഡോപ്പാമിൻ നിർവീര്യമാവുന്നതോടെ ബന്ധത്തിൽ ഉലച്ചിലുകൾ തട്ടാൻ ആരംഭിക്കുന്നു. പരസ്പര കലഹത്തിൽ തുടങ്ങി ബന്ധം വേർപിരിയുന്ന ഘട്ടത്തിലേക്ക് നയിക്കുന്നു…
പുരുഷനിൽ നിന്നുള്ള ലാളനകളാണ് സ്ത്രീയെ അവനിലേക്ക് ആകർഷിക്കുന്നത് .
സ്ത്രീ ഒരിക്കലും പുരുഷനെ പോലെ ലൈംഗികത ലക്ഷ്യമാക്കുന്നില്ല.
പുരുഷനോടൊപ്പം കൂടുതൽ സമയം കൊഞ്ചി രസിച്ചിരിക്കാൻ അവൾ ഇഷ്ടപ്പെടുന്നു.
തനിക്കു വേണ്ടി സമയം ചിലവഴിക്കുന്ന പുരുഷനെ അവൾ സ്വഭാവികമായും ഏറെ ഇഷ്ടപ്പെടുന്നു. അവനിലേക്ക് പതുക്കെ ചായാൻ തുടങ്ങുകയും തനിക്കു വിലപ്പെട്ടതെല്ലാം പകരം നൽകാൻ തയ്യാറാവുകയും ചെയ്യുന്നു.
പുരുഷന് സ്ത്രീയിൽ താല്പര്യം കുറയുന്നതോടെ പഞ്ചാര വർത്തമാനങ്ങളും ലാളനകളും പതുക്കെ ഇല്ലാതാവുന്നു. പുരുഷൻ സ്ത്രീയോട് പരുക്കനായി തുടങ്ങുന്നു…
ലാളനകൾ നഷ്ടപ്പെടുന്ന പെണ്ണ് ആദ്യത്തിൽ ക്ഷമിക്കുമെങ്കിലും, പിന്നീട് പുരുഷനോട് അകലാൻ തുടങ്ങുന്നു. അപ്പോഴേക്കും തിരിച്ചെടുക്കാൻ കഴിയാത്ത വിധം പെണ്ണിന് എല്ലാം നഷ്ടപ്പെട്ടിരിക്കും. അത് വീണ്ടും മറ്റു കടും കൈകൾ ചെയ്യാൻ അവളെ പ്രേരിപ്പിക്കുന്നു.
അവിഹിത ബന്ധങ്ങൾ വഴിയുള്ള ചെറിയ സുഖാനന്ദങ്ങൾക്കു വേണ്ടി വലിയ വിലയാണ്. ചിലപ്പോൾ സ്വന്തം ജീവിതം തന്നെയാണ് പലർക്കും ബലി കഴിക്കേണ്ടി വരുന്നത് . പരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഇതിനു ഇരകളാവുന്നത് .
മുൻകരുതൽ
അവിഹിത ബന്ധങ്ങൾ ഉണ്ടാവാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ഡോപ്പാമിൻ ഉല്പാദനത്തിലേക്ക് നയിക്കുന്ന ആദ്യ രണ്ടു ഘട്ടങ്ങളായ ഫിസിക്കൽ അട്രാക്ഷൻ, പ്രോക്സിമിറ്റി എന്നീ സാഹചര്യങ്ങളെ പരമാവധി ഇല്ലായ്മ ചെയ്യാൻ പരിശ്രമിക്കലാണ് .
Subin
ReplyDeleteWhat is the best way to convince a married woman to start an extra marital affair.
അനോണിമസായിമെസ്സേജ് അയച്ചപ്പോൾസ്വന്തംപേര് കയറിയത്കണ്ടില്ല മണ്ടൻ
DeleteWomen don't have the freedom in indian marital culture to explore themselves so if women got a chance they will surely use it.
ReplyDeleteപറഞൊ പറഞോ ഒരു കുഴപ്പവുമില്ല വല്ല ലൈംഗികരോഗവും കിട്ടുമ്പോൾ ഇതൊക്കെ തന്നെ പറയണം
Delete