ഒരു വർഷത്തെ കഠിനാധ്വാനത്തിന് ശേഷം, ടാറിയിലെ ടഫ്മ ചെമ്പട ടീം (TAFMA) തങ്ങളുടെ ചെണ്ടമേളം അരങ്ങേറ്റം വിജയകരമായി പൂർത്തിയാക്കി. ടാറിയിലെ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടിയിലാണ് ഈ യുവ കലാകാരന്മാർ അരങ്ങേറ്റം കുറിച്ചത്.
ടീം ചെമ്പടയുടെ ഒരു സ്പെഷ്യൽ പെർഫോമൻസ് ടഫ്മയുടെ ഓണാഘോഷ പ്രോഗ്രാം ആരവം 2025ൽ നിന്നും..
ഓൺലൈൻ പരിശീലനത്തിലൂടെയും മാർഗ്ഗനിർദ്ദേശങ്ങളിലൂടെയും ഈ കലാകാരന്മാരെ ചെണ്ടമേളം പരിശീലിപ്പിച്ചത് ആശാന്മാരായ രതീഷും രജീഷുമാണ്. ഈ മനോഹരമായ അവസരം ഒരുക്കിയ ടഫ്മയ്ക്ക് ടീം നന്ദി അറിയിച്ചു.
ഷിബുവിന്റെ നേതൃത്വത്തിലാണ് ചെണ്ടമേളം അരങ്ങേറ്റം കുറിച്ചത്. ഈ സംരംഭത്തിന് പിന്തുണ നൽകിയ എല്ലാ മലയാളികൾക്കും ടഫ്മ ചെമ്പട ടീം സ്നേഹത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
ഷിബു: 0470280960
ജിസ്റ്റോ: 0413726876
സതീഷ്: 0466403080
ചെമ്പട ടീം അംഗങ്ങൾ:
ഷിബു, സിമി, ധനേഷ്, സുബി, ജെബിൻ, ജിസ്റ്റോ, സിബി, ജസ്റ്റിൻ, യദു, ജിന്റോ, ദീപക്, സതീഷ്, തോമസുകുട്ടി, വിനോദ്.
ചെമ്പടയുടെ പുലി കുട്ടികൾക്ക് ആശംസകൾ
ReplyDeleteചെമ്പടക്ക് ഒത്തിരി അധികം ബുക്കിംഗ് ലഭിക്കട്ടെ 👍
ReplyDeleteBest of luck guys👍
ReplyDeleteഈ ബ്ലോഗിന് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ടായിരുന്ന.🤔അതൊരു പുതിയ അറിവായിരുന്നു😁😁
ReplyDeleteBest of luck to everyone who worked behind this Chembada melam
ReplyDeleteI will share on Facebook about this team
ReplyDeleteBest of luck guy's