ദുഃഖശനി എന്നത് പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള കരുത്ത് മനുഷ്യര്‍ക്ക് പ്രദാനം ചെയ്യുന്ന ദിനമാണ്. ഏത് സഹനത്തിനും സങ്കടത്തിനും രോഗത്തിനും പ്രശ്‌നത്തിനും ദുരിതത്തിനും ദൈവത്തിന്റെ മുമ്പില്‍ ഒരു പ്രതിവിധി ഉണ്ടെന്നും അവിടുന്ന് നമ്മുടെ ജീവിതത്തില്‍ എല്ലാം നന്മയ്ക്കായി ക്രമീകരിക്കുമെന്നും ഉറച്ച് വിശ്വസിക്കേണ്ട ദിനം..
യേശുവിന്റെ കുരിശുമരണത്തോടെ ശിഷ്യന്മാര്‍ നിരാശയിലാണ്ടുപോയി എന്ന് നമുക്കറിയാം. തങ്ങളുടെ പഴയ ജോലിയിലേയ്ക്ക് പിന്മാറാന്‍ പോലും പലരും തീരുമാനിച്ചതായും നമ്മള്‍ സുവിശേഷങ്ങളില്‍ വായിക്കുന്നുണ്ട്. പക്ഷെ, യേശു മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്തു എന്ന അറിവില്‍, അവര്‍ എല്ലാ നിരാശയില്‍ നിന്നും കരേറുകയാണ്. പ്രതീക്ഷയുടെ പുതുവസന്തത്തിലേയ്ക്ക് അവര്‍ പ്രവേശിക്കുന്നു. പിന്നീടുള്ള ശിഷ്യരുടെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും അത് വ്യക്തമാണുതാനും. അവരുടെ പ്രസംഗങ്ങളും മാനസാന്തരപ്പെടുത്തലുകളും സുവിശേഷം പ്രചരിപ്പിക്കുന്നതിനായുള്ള യാത്രകളും അതിന്റെ ഉത്തമമായ തെളിവുകളാണ്. ഉത്ഥിതനെ കണ്ടവന് പിന്നീട് നിരാശയുണ്ടാകുന്നില്ല.
ഉത്ഥിതന്‍ മാത്രമാണ് ശാശ്വതമായ പ്രതീക്ഷ നല്‍കി മനുഷ്യകുലത്തെ മുമ്പോട്ടു കൊണ്ടുപോകുന്നത്. കാരണം, അവന്‍ പ്രത്യാശ നല്‍കുന്ന ഏറ്റവും വലിയ അടയാളവും വ്യക്തിയുമാണ്. ഏത് പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരമുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന ഒരു സന്തോഷമുണ്ടല്ലോ. അതാണ് ഉത്ഥിതനായ ഈശോയെ ഓര്‍ക്കുമ്പോള്‍ നമുക്കുമുണ്ടാവേണ്ടത്..
No comments:
Post a Comment