ഓരോ നിമിഷവും സ്ത്രീ എങ്ങനെ ജീവിക്കുന്നു, എന്തൊക്കെ ചെയ്യുന്നു, എന്തെല്ലാം പ്രതിസന്ധികളെ തരണം ചെയ്യുന്നു, വീട്ടിൽ നിന്ന് മുതൽ പൊതുനിരത്തിൽ വരെ എന്തെന്ത് പീഡനങ്ങൾക്ക് വിധേയയാക്കപ്പെടുന്നു എന്നൊക്കെ ചിന്തിക്കാൻ ഒരു ദിനം... മാർച്ച് 8- വനിതാ ദിനം.
1857 മാര്‍ച്ച് 8 ന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് ഊര്‍ജ്ജം പകര്‍ന്നത്. കുറഞ്ഞ ശമ്പളത്തിനെതിരെയും ദീര്‍ഘസമയത്തെ ജോലി ഒഴിവാക്കുന്നതിനുംവേണ്ടി തുണി മില്ലുകളില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകളാണ് അന്ന് ഒത്തുകൂടിയത്. അവകാശത്തിനായി സ്ത്രീകൾ ആദ്യമായി ശബ്ദമുയര്‍ത്തിയപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമായി. സമരാഗ്നി മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്നത് പെട്ടെന്നായിരുന്നു. 1909 ഫെബ്രുവരി 28ന് അമേരിക്കയിലാണ് വനിതാ ദിനാചരണത്തിന്റെ പിറവി. 1975ലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. പിന്നീടിങ്ങോട്ട് എല്ലാവര്‍ഷവും ഈ ദിനം വനിതകളുടെ ദിനമായി മാറി. ഈ ദിവസത്തെ ഒരു അന്തർദേശീയ ദിനമാക്കി മാറ്റുക എന്ന ആശയം മുന്നോട്ടുവെച്ചത് ക്ലാരാ സെറ്റ്കിൻ എന്ന ജർമ്മൻ തത്വചിന്തകയായിരുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവകാശങ്ങൾക്കു വേണ്ടി സ്ത്രീകള്‍ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയും ഓര്‍മ്മപ്പെടുത്തലുമാണ് ഓരോ വനിതാദിനമെന്ന തിരിച്ചറിവ് നിലനിൽക്കുമ്പോഴും, പെണ്ണായി പിറന്നതിലുള്ള അഭിമാനവും സന്തോഷവും ആഘോഷമാവുമ്പോഴും... പലയിടത്തും അവൾ പേറേണ്ടി വരുന്ന ദുരന്തങ്ങളുടെ ആക്കവും ആഴവും ഇന്നും വലുതാണ്. സമൂഹം സ്ത്രീക്ക് അപമാനം നൽകുന്ന അവസ്ഥയിൽ നിന്ന് മാറിയാലല്ലാതെ ഈ ദിനത്തിന് യഥാർത്ഥ പ്രസക്തി കൈവരില്ല.
വനിതാ ദിനത്തിൽ ശാസ്ത്രസാങ്കേതിക മേഖലയിലെ സ്ത്രീ കണ്ട്‌പിടിത്തങ്ങളെ കുറിച്ചു കൂടി താഴെ കൊടുക്കുന്നു. ആധുനിക ജീവിതശൈലിയെ മാറ്റാൻ സഹായിച്ച ഒരു പാട് മികച്ച കണ്ടുപിടിത്തങ്ങൾ നടത്തിയ വനിതകളെ നമുക്ക് ഓർക്കാം.
ബുള്ളറ്റ് പ്രൂഫ് ഉടുപ്പുകൾ
ബുള്ളറ്റ് പ്രൂഫ് ഉടുപ്പുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന Kevlar Fibre വികസിപ്പിച്ചെടുത്തത് Stephanie Kwolek എന്ന അമേരിക്കൻ രസതന്ത്ര ശാസ്ത്രജ്ഞയായിരുന്നു. സ്റ്റീലിനെക്കാൾ അഞ്ചിരട്ടി കടുപ്പമുള്ളതാണ് സിന്തറ്റിക് ഫൈബറായ കെവ്‌ലർ. 1964 ലായിരുന്നു ഈ കണ്ടു പിടിത്തം.
കാറിന്റെ വൈപ്പർ
കാറിന്റെ അകത്തിരുന്നു പ്രവർത്തിപ്പിക്കാവുന്ന വൈപ്പറുകൾ കണ്ടു പിടിച്ചതും ഒരു സ്ത്രീയായിരുന്നു. 1903 അലബാമ സ്വദേശിയായ മേരി ആൻഡേഴ്‌സൺ ആയിരുന്നു മോട്ടോർ വൈപ്പറുകൾക്കുള്ള പേറ്റന്റ് നേടിയത്.
ഇലക്ട്രിക് വാട്ടർ ഹീറ്റർ
Ida Forbes എന്ന അമേരിക്കക്കാരിയുടെ കണ്ടുപിടിത്തമാണ് നാം ഇന്ന് രാവിലെ കുളിക്കാനുപയോഗിക്കുന്ന ചൂടുവെള്ളത്തിന്റെ ഉറവിടം. 1917 ലായിരുന്നു ഫോർബ്‌സ് വാട്ടർ ഹീറ്റർ കണ്ട് പിടിക്കുന്നത്.
മെഡിക്കൽ സിറിഞ്ച്
Letitia Geer എന്ന വനിതയാണ് ഒറ്റ കൈ കൊണ്ട് മാത്രം ഉപയോഗിക്കാവുന്ന ആധുനിക മെഡിക്കൽ സിറിഞ്ച് കണ്ടു പിടിക്കുന്നത്, 1899 ൽ.
റെഫ്രിജറേറ്റർ
വൈദ്യുതി ഉപയോഗപ്പെടുത്തിയുള്ള മോഡേൺ റെഫ്രിജറേറ്ററിന്റെ കണ്ടു പിടിത്തത്തിന്ന് പിറകിലും ഒരു സ്ത്രീയായിരുന്നു. അമേരിക്കക്കാരിയായ Florence Parpart 1914 ലാൺ ഈ മഹത്തായ കണ്ടു പിടുത്തം നടത്തിയത്.
പേപ്പർ ബാഗ്
പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ വനിതാ ശാസ്ത്രജ്ഞയെന്ന് പ്രസിദ്ധി നേടിയ മാർഗരറ്റ് നൈറ്റ് (Margaret Knight) ആണ് കീഴ്‌ഭാഗം പരന്നിരിക്കുന്ന പേപ്പർ ബാഗും അത് നിർമ്മിക്കുന്ന ഉപകരണവും കണ്ടു പിടിച്ചത്. 1871 ലായിരുന്നു അവരുടെ ഈ കണ്ട് പിടുത്തം. പേപ്പർ ബാഗിനെ കൂടാതെ നിരവധി കണ്ട് പിടുത്തങ്ങൾക്ക് പേറ്റന്റ് നേടിയിട്ടുള്ള മാർഗരറ്റ് 1914 ൽ അമേരിക്കയിൽ വെച്ച് അന്തരിച്ചു.
ഡിഷ് വാഷ്
മാർഗരറ്റ് വിൽകോക്സ് എന്ന മെക്കാനിക്കൽ എഞ്ചിനീയറുടെ നിരവധി കണ്ടുപ്പിടിത്തങ്ങളിലൊന്നാണ് ഇന്നത്തെ ആധുനിക ഡിഷ് വാഷ്. മോട്ടോർ വാഹങ്ങളിൽ ഇന്നുപയോഗിക്കുന്ന ഹീറ്റർ സംവിധാനം കണ്ടു പിടിച്ചതും മാർഗരറ്റ് തന്നെ. 1893 ൽ.
സെൻട്രൽ ഹീറ്റിംഗ്
'സൺ ക്യൂൻ' എന്ന അപരനാമത്തിൽ അറിയപ്പെട്ട ഹംഗറി സ്വദേശിയായ ഡോ. മരിയ ടെൽക്കസ്, സൗരോർജ്ജവുമായ ബന്ധപ്പെട്ട നിരവധി കണ്ടുപ്പിടിത്തങ്ങൾ നടത്തിയിട്ടുണ്ട്.
സി. സി. ടി. വി.
ന്യൂ യോർക്കിൽ ജനിച്ച് വളർന്ന Marie Van Brittan Brown എന്ന ശാസ്ത്രജ്ഞയാണ് ഹോം സെക്യൂരിറ്റി സിസ്റ്റം വികസിപ്പിച്ചെടുത്തത്. ഇതാണ് പിന്നീട് ക്ലോസ്‌ഡ് സർക്ക്യൂട്ട് ടെലി വിഷൻ സിസ്റ്റം ആയി മാറിയത്. 1966 ലായിരുന്നു അത്. 1999 ൽ തന്റെ 76 ആം വയസ്സിൽ അവർ മരണപ്പെട്ടു.
Cobol
ആദ്യ കമ്പ്യൂട്ടർ സോഫ്‌റ്റ്‌വേർ പ്രോഗ്രാമായ കോബോൽ ന്റെ ഉപജ്ഞാതാവും ഒരു വനിതയായിരുന്നു. യു. എസ്. നേവിയിലെ അഡ്‌മിറലായ Dr Grace Murray Hooper ആയിരുന്നു ഇതിന്റെ പിറകിൽ പ്രവർത്തിച്ചത്. 1959 ൽ ആയിരുന്നു ഈ കണ്ടുപിടിത്തം..
No comments:
Post a Comment