റാഫേൽ കേസിൽ ഒറ്റയ്ക്ക് പോരാടിയ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. പേര് രാഹുൽ ഗാന്ധി. റാഫേലിലെ വൻ അഴിമതി വെളിച്ചത്തു കൊണ്ടുവരാൻ വേണ്ടി സുപ്രീം കോടതി വരെ പോയി ആ മനുഷ്യൻ. ചൗക്കിദാർ ചോർ ഹേ എന്ന മുദ്രാവാക്യവുമായി രാഹുൽ എത്തിയത് രഞ്ജൻ ഗോഗോയ് എന്ന ചീഫ് ജസ്റ്റിസ് ന്റെ മുമ്പിലായിരുന്നു. എന്നാൽ റാഫേൽ രേഖകൾ ഉൾപ്പെടെയുള്ള എല്ലാം അപ്രത്യക്ഷമാവുകയായിരുന്നു. പലപ്പോഴായി ആർഎസ്എസിനെ കൂടുതൽ ആക്രമിച്ചു സംസാരിച് കൊണ്ടിരുന്ന രാഹുൽ ഗാന്ധിയോട് സംഘപരിവാറിനെതിരെ ചുമ്മാ എന്തെങ്കിലും വിളിച്ചു പറയരുത് എന്നായിരുന്നു രഞ്ജൻ ഗോഗോയ് ഉൾപ്പെടുന്ന ബെഞ്ച് ന്റെ നിർദേശം.
രാഹുലിന്റെ ഒറ്റയാൾ പോരാട്ടം അവസാനിക്കപ്പെട്ടു. രഞ്ജൻ ഗോഗോയ് ആവട്ടെ ബിജെപിയുടെ രാജ്യസഭ സ്ഥാനാർഥിയുമായി. ഏറ്റവും വലിയ അഴിമതി ലോകം കാണാതെ ഇരുളിൽ മറഞ്ഞു. അതിൻറെ പ്രത്യുപകാരവും നിർവഹിക്കപ്പെട്ടു..
രാഹുലിനെ അമുൽ ബേബി, വേണ്ട സമയത്ത് രാജ്യത്ത് ഉണ്ടാവാത്ത ആൾ എന്നൊക്കെ പറഞ്ഞു രസിച്ച ഒരുപാട് രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെയുള്ളവരോട്. അയാൾ ഇനിയുമെന്തു വേണമായിരുന്നു....?. അയാൾക്ക് അയാളുടെ പോരാട്ടത്തിൽ ആരുടെ സപ്പോർട്ട് ആണ് ലഭിച്ചത്...?. പാർട്ടിക്കുള്ളിൽ തന്നെയുള്ള ഹിന്ദുത്വ അജണ്ടകളുടെ അപ്പോസ്തലന്മാർക്ക് മുന്നിൽ ഒറ്റക്കായിപ്പോയ അയാൾ എന്ത് ചെയ്യണമായിരുന്നു..... ?
ഒരു സർക്കാർ സംവിധാനത്തിന്റെ എല്ലാ പൂർണ്ണതകളും കൈമുതലായുള്ള ഒരു വലിയ ഫാസിസ്റ്റ് പ്രസ്ഥാനത്തോട് പൊരുതി തോറ്റു പോയ ഒരാളാണ് രാഹുൽ. അതിനെ കഴിവുകേടായി വ്യാഖ്യാനിക്കുന്ന ആളുകളോട്,
രഞ്ജൻ ഗോഗോയ്മാരുടെ പൂർണ്ണ പിന്തുണയുള്ള ഒരു ഫാസിസ്റ്റ് പ്രസ്ഥാനത്തോട് ഏറ്റുമുട്ടി ജയിക്കാൻ അയാള് സൂപ്പർമാൻ ഒന്നുമല്ല. നന്മയുള്ള, ഈ ജനാധിപത്യസംവിധാനത്തിൽ വിശ്വസിക്കുന്ന ഒരു പാവം മനുഷ്യനാണ്..
No comments:
Post a Comment