ഒരുപാട് വസ്ത്രങ്ങള്‍ ധരിച്ച് നടക്കുന്നവരെ നാം കണ്ടിട്ടുണ്ട്. നമ്മില്‍ പലരും അതുപോലെ ചെയ്യുന്നവരാകാം. എന്നാല്‍ വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്നതിനേക്കാള്‍ ഗുണം നഗ്നരായി നടക്കുന്നത് ആണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നത്. വസ്ത്രം ഒഴിവാക്കാന്‍ പറ്റാത്ത സന്ദര്‍ഭത്തിലാണെങ്കില്‍ കുറഞ്ഞ അളവില്‍ അതു ധരിക്കുകയാകും ഉചിതം.
ഇതാ നഗ്നതയുടെ ചില ഗുണങ്ങള്‍:
വിറ്റമിന്‍ ഡി ലഭിക്കും:
സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്. എല്ലായ്‌പ്പോഴും ഇതു ചെയ്യേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുടര്‍ച്ചായി ഏറെനേരം വെയില്‍ കൊണ്ടാല്‍ മാത്രമെ സൂര്യന്‍ നിങ്ങളുടെ ത്വക്കിനെ നശിപ്പിക്കൂ. എന്നാല്‍ രാവിലെ നഗ്നരായി പതിനഞ്ചു മിനിറ്റോളം സൂര്യപ്രകാശം ഏറ്റാല്‍ ആവശ്യത്തിനു വിറ്റാമിന്‍ ഡി നമുക്ക് ലഭിക്കും. നല്ല മനോഭാവം ഉണ്ടാക്കാന്‍ സഹായകരമാണ് വിറ്റമിന്‍ ഡി.
ആരോഗ്യമുള്ള ത്വക്ക് :
നമ്മുടെ ശരീരതിന് ശുദ്ധമായ വായു ആവശ്യമുണ്ട്. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ത്വക്ക് അനാരോഗ്യകരമാകും എന്നാണ് സത്യം. കാരണം ത്വക്കിലൂടെ പുറത്തുവിടുന്ന വിഷവസ്തുക്കള്‍ ശരീരത്തിലേക്ക് തിരിച്ചു പ്രവേശിക്കുന്നു. നഗ്നരായി ഇരുന്നാല്‍ ഇത് ഒഴിവാക്കാം.
ചുവന്ന പാടുകള്‍ക്ക് വിട:
നഗ്നരായാല്‍ ബ്രായും പാന്റീസുമുണ്ടാക്കുന്ന ചുവന്ന പാടുകള്‍ക്ക് വിട നല്‍കാനാകും. കൂടാതെ സുഗമമായ രക്തപ്രവാഹവും ശരീരത്തിലുണ്ടാകും.
ആരോഗ്യമുള്ള മസ്തിഷ്‌കം:
ശരീരം മാത്രമല്ല കാല്‍ പാദങ്ങളും നഗ്നമാക്കുന്നത് നല്ലതാണ്. നഗ്നപാദത്തില്‍ ഓടുന്നത് അല്‍ഷിമേഴ്‌സ് രോഗം വരാതിരിക്കാന്‍ സഹായിക്കും. നഗ്നപാദരായി ഓടുന്നതും നടക്കുന്നതും തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു.
റിലാക്‌സ് ചെയ്യിക്കുന്നു:
നഗ്നരാകുന്നത് മാനസിക സമ്മര്‍ദങ്ങള്‍ കുറയ്ക്കും. അത് ആത്മവിശ്വസം കൂട്ടുകയും മാനസിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. രക്തചംക്രമണം കൂടുന്നതോടെ ശരീരശുദ്ധീകരണം ശക്തമാകും. ശരീരം ചൂടുള്ളതും സ്വതന്ത്രവുമാകാന്‍ ഇതു സഹായിക്കുന്നു.
അണുബാധ അകറ്റുന്നു:
വസ്ത്രങ്ങള്‍ വിയര്‍പ്പിനെ പുറംതള്ളാതെ സൂക്ഷിക്കുന്നതുമൂലം അണുബാധ കൂട്ടുന്നു. നഗ്നരായാല്‍ ഫംഗസിനെയും ബാക്റ്റീരിയകളെയും അകറ്റിനിര്‍ത്താന്‍ കഴിയുന്നു.
പ്രത്യുത്പാദന ശക്തി കൂട്ടുന്നു:
ഇറുകിയ അടിവസ്ത്രങ്ങളും ലോ വേയ്‌സ്റ്റ് ജീന്‍സും ധരിക്കുന്നത് ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കുന്നു. ഇത് നാഡി കോശങ്ങളെ നശിപ്പിക്കാനും ബീജങ്ങളുടെ എണ്ണം കുറയ്ക്കാനും ഇടവരുത്തുന്നു..
No comments:
Post a Comment