Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Wednesday, 30 September 2020

ആയുർവ്വേദംപറയുന്നു, കുളി എങ്ങനെ ആവണം..?

ദിവസവും രണ്ട് നേരം കുളിക്കണം എന്നാണ് പറയുന്നത്. എന്നാൽ രണ്ട് നേരം കുളിക്കാന്‍ ബുദ്ധിമുട്ടുള്ളവർ ഒരു നേരമെങ്കിലും കുളിക്കാൻ ശ്രദ്ധിക്കണം. എന്നാൽ മാത്രമേ അത് നിങ്ങളുടെ ആരോഗ്യത്തിനും ബുദ്ധിക്കും എല്ലാം ഗുണകരമായി ബാധിക്കുകയുള്ളൂ. ആയുര്‍വ്വേദത്തിൽ കുളിക്കേണ്ട രീതികളെപ്പറ്റി പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞാൽ അത് നിങ്ങൾക്ക് പലതും നൽകുന്നുണ്ട്. പല രോഗങ്ങളേയും ഇല്ലാതാക്കി നല്ല ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുന്നതിന് എന്നും മികച്ച് നില്‍ക്കുന്ന ഒന്നാണ് ചിട്ടയനുസരിച്ചുള്ള കുളി. ഇത് ശ്രദ്ധിച്ചാൽ നമുക്ക് പല വിധത്തിലുള്ള ഗുണങ്ങളും ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നമുക്ക് നോക്കാം.

രാവിലെയുള്ള കുളി

രാവിലെ എഴുന്നേറ്റ ഉടനേ ഉറക്കച്ചടവ് മാറും മുൻപ് കുളിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ അന്നത്തെ ദിവസം ഊർജ്ജത്തിന്‍റേയും ഉൻമേഷത്തിന്‍റേയും ആക്കി മാറ്റുന്നതിന് സഹായിക്കുന്നുണ്ട്. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് തണുത്ത വെള്ളത്തിൽ കുളിക്കാൻ ശ്രമിക്കുക എന്നുള്ളതാണ്. എന്നാല്‍ ഷവറിലാണ് കുളിക്കുന്നതെങ്കിൽ അത് അൽപം ശ്രദ്ധിച്ച് വേണം. കാരണം ഷവറിൽ നിന്ന് വെള്ളം നേരിട്ട് തലയിലേക്കാണ് പതിക്കുന്നത്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് കുളിക്കുമ്പോൾ ആദ്യം കാലിലാണ് വെള്ളം ഒഴിക്കേണ്ടത്. അതിന് ശേഷം എവിടെ വേണമെങ്കിലും നനച്ച് കുളി തുടങ്ങാവുന്നതാണ്.

എന്തുകൊണ്ട് കാലിൽ ആദ്യം വെള്ളം

എന്തുകൊണ്ടാണ് കാലിൽ ആദ്യം വെള്ളമൊഴിക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നേരിട്ട് തലയിൽ വെള്ളമൊഴിക്കുമ്പോൾ അത് പല വിധത്തിലുള്ള അസ്വസ്ഥതകളും ആരോഗ്യത്തിൻറെ കാര്യത്തിൽ ഉണ്ടാക്കുന്നുണ്ട്. തലച്ചോറിനെ തണുപ്പ് വരുന്നുണ്ട് എന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് കാലിൽ ആദ്യം വെള്ളമൊഴിക്കാൻ പറയുന്നത്. തലയിൽ ആദ്യം വെള്ളമൊഴിക്കുമ്പോൾ അത് പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

തോർത്തുമ്പോൾ

തോർത്തുന്ന കാര്യത്തിലും അൽപം ശ്രദ്ധിക്കണം. തോർത്തുമ്പോൾ ആദ്യം തലയല്ല തോർത്തേണ്ടത്. പലരുടേയും ശീലം ഇത്തരത്തിലായിരിക്കും. എന്നാൽ തല തോർത്തുന്നതിന് മുൻപ് മുതുകാണ് തോർത്തേണ്ടത്. ഇത്തരത്തിൽ ചെയ്യണം എന്നാണ് ആയുർവ്വേദം നിർദ്ദേശിക്കുന്നത്. മാത്രമല്ല മേലു വേദന, നീര്‍ വീഴ്ച എന്നിവ ഉള്ളവരിൽ പലപ്പോഴും കുളിയുടെ രീതി മാറ്റുന്നത് നല്ലതാണ്. ഇവരും കുളിക്കുമ്പോൾ ആദ്യം കാലിൽ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. ഒരു കാരണവശാലും തലയിൽ ആദ്യം വെള്ളം ഒഴിക്കാൻ പാടില്ല.

ദിവസവും എണ്ണ തേക്കുന്നത്

ദിവസവും എണ്ണ തേക്കുന്ന ശീലം ഉള്ളവരാണോ നിങ്ങൾ എന്നാൽ അതും അൽപം ശ്രദ്ധിക്കണം. കാരണം ദിവസവും എണ്ണ തേക്കുന്നതിലൂടെ അത് പലപ്പോഴും നിങ്ങളിൽ ചര്‍മ്മം കൂടുതൽ എണ്ണമയമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ദിവസവും എണ്ണ തേച്ച് കുളിക്കാതെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം എണ്ണ തേക്കാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുകയും നീർവീഴ്ച പോലുള്ള അസ്വസ്ഥതകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.

തിളപ്പിച്ചാറിയ വെള്ളം

ശരീരം കുളിക്കാൻ തിളപ്പിച്ചാറിയ വെള്ളമാണ് നല്ലത്. തലകുളിക്കുന്നതിന് ആവട്ടെ പച്ച വെള്ളവും ഉപയോഗിക്കാവുന്നതാണ്. നാല്‍പ്പാമരാദി തൈലം ദേഹത്ത് തേച്ച് കുളിച്ച് നോക്കൂ. ഇത് നല്ലതു പോലെ ശരീരത്തിൽ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കുളിക്കാവുന്നതാണ്. ശരീരവേദന , പേശീവേദന എന്നീ അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കി നല്ല ശാരീരിക ഉൻമേഷവും മാനസിക ഉൻമേഷവും നൽകുന്നുണ്ട്. മാത്രമല്ല സോപ്പ് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. അതിന് പകരം നമുക്ക് ചെറുപയർ പൊടി ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മ രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

തലയിൽ എണ്ണ തേക്കുമ്പോൾ

തലയിൽ എല്ലാ ദിവസവും എണ്ണ തേച്ചില്ലെങ്കിലും ആഴ്ചയിൽ രണ്ട് തവണയെങ്കിലും എണ്ണ തേക്കാൻ ശ്രദ്ധിക്കണം. അതിന് വേണ്ടി ജീരകമോ തുളസിയോ ഇട്ട എണ്ണ കാച്ചി തേക്കുന്നതിന് ശ്രദ്ധിക്കുക. എണ്ണ നല്ലതു പോലെ തേച്ച് മസ്സാജ് ചെയ്ത ശേഷം താളി ഉപയോഗിച്ച് കഴുകിക്കളയാൻ ശ്രദ്ധിക്കണം. അതിന് വേണ്ടി കുറുന്തോട്ടിയോ വെള്ളിലയോ കൊണ്ട് താളി തയ്യാറാക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധയോടെ സമയമെടുത്ത് ചെയ്യേണ്ടതാണ്..

Sunday, 27 September 2020

ഓർമ്മകളിലേ വിമാനത്താവളവും വിമാന അപകടവും..

ചേളാരി വിമാനത്താവളത്തിലെ വിമാന അപകടം..

1969 ജനുവരി 17 നു വെള്ളിയാഴ്ച ചേളാരിയിലെ പഴയ എയർസ്ട്രിപ്പിൽ ദി ഹിന്ദു പത്രത്തിന്റെ ഡെക്കോട്ട വിമാനം തകർന്ന് വീണു പൈലറ്റും സഹപൈലറ്റും മരിച്ചത് പഴയ തലമുറയിലെ ചിലർക്കെങ്കിലും ഓർമ്മയില്ലാതിരിക്കില്ല!


1969 ജനുവരി 17നാണു ഹിന്ദു പത്രത്തിന്റെ ഡെക്കോട്ട വിമാനം (Douglas C-47A-50-DL)
രാവിലെ 6.45 നു ചേളാരിയിലെ എയർ സ്ട്രിപ്പിനു സമീപത്തെ വയലിലേക്ക് തകർന്ന് വീണത്. പത്രക്കെട്ടുകൾ ഇറക്കി തിരിച്ചു പറക്കുന്നതിനിടയിൽ വിമാനം ഒരു വശത്തേക്ക് ചിറകുകുത്തിവീണു. എഞ്ചിൻ തകരാറായിരുന്നത്രെ കാരണം. വിമാനം വീണു ഒരു മണിക്കൂറോളം കാഴ്ച മറക്കുന്ന പൊടിയായിരുന്നു.
പൈലറ്റ് മെഹ്ത്തയും സഹപൈലറ്റ് റെഡ്ഢിയും വിമാനത്തിൽ നിന്നും വയലിലേക്ക് തെറിച്ചുവീണു. സഹപൈലറ്റ് റെഡ്ഢി സംഭവസ്ഥലത്ത്തന്നെ മരിച്ചു. കാലുകൾ വേർപെട്ട നിലയിലായിരുന്നു മൃതദേഹം. മെഹ്തയിൽ ജീവന്റെ തുടിപ്പ് ബാക്കിയുണ്ടായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അപകടത്തിന് ദൃസാക്ഷിയായിരുന്ന ഹിന്ദു പത്രത്തിന്റെ അന്നത്തെ സബ് ഏജൻറ്​ ചേളാരിക്കാൻ ബാവാക്ക പറഞ്ഞിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നും ഡോക്ടർമാരെത്തി പൈലറ്റുമാരുടെ മൃതദേഹം സംഭവസ്ഥലത്ത് തന്നെ ടെൻറ്​ കെട്ടി പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നുവെത്രെ.
തകർന്ന വിമാനം ഒരുമാസത്തോളം സംഭവസ്ഥലത്ത് കിടന്നു. പിന്നീട് യന്ത്രഭാഗങ്ങൾ അഴിച്ച് വേർപെടുത്തിയാണ് ചേളാരിയിൽനിന്നും കൊണ്ടുപോയത്.

ചേളാരിയിൽ വിമാനത്താവളമോ?

ചേളാരിയിൽ അങ്ങിനെയൊരു എയർസ്ട്രിപ്പ് ഉണ്ടായിരുന്നോ എന്നതായിരിക്കും പലരുടെയും സംശയം. എന്നാൽ സംശയിക്കേണ്ട. അങ്ങിനെയൊന്ന് ഉണ്ടായിരുന്നു ചേളാരിയിൽ. മാവൂരിലെ ഗ്രാസിം അഥവാ ഗ്വാളിയോർ റയോൺസിലേക്കുള്ള യാത്ര എളുപ്പമാക്കാൻ 1962ൽ ബിർളാ കമ്പനിയാണു ചേളാരിയിൽ ഒരു സ്വകാര്യ മിനി വിമാനത്താവളം നിർമിച്ചത്. 
ചേളാരി എയർസ്ട്രിപ്പ് ( പഴയ ചിത്രം )
കടപ്പാട് : മാധ്യമം

അന്നത്തെ ബിർളാ മാനേജർ ആയിരുന്ന കേണൽ രാജൻ ആണ് ചേളാരിക്കാരനായ ആലിക്കുട്ടിഹാജിയുടെ 92 ഏക്കർ സ്ഥലം വിലക്കെടുത്ത് നിർമാണ പ്രവർത്തികൾ ആരംഭിച്ചത്. ആലിക്കുട്ടി ഹാജിക്ക് തന്നെയായിരുന്നു നിർമ്മാണകരാർ. എട്ട് കിലോമീറ്റർ നീളത്തിലുള്ള റൺവേയുമായി ഒന്നര വർഷം കൊണ്ട് എയർ സ്ട്രിപ്പ് പ്രവർത്തനസജ്ജമായി.

ദേശീയപാതയുടെ കിഴക്ക് ഭാഗത്തായി ഇറങ്ങുന്ന വിമാനം പാത മുറിച്ച കടന്ന് പടിഞ്ഞാറോട്ട് കുതിച്ച് ലാൻറ്​ ചെയ്യുന്ന രീതിയിലായിരുന്നു റൺവേയുടെ നിർമ്മാണം. വിമാനം ലാൻഡ്​ ചെയ്യുന്ന സമയം ഇരുപത് മിനിറ്റോളം ദേശീയപാതയുടെ ഇരുവശവും ചങ്ങലയിട്ട് പൂട്ടി ഗതാതം നിയന്ത്രിക്കും.

ബിർളയുടെ സ്വകാര്യാവശ്യത്തിനു നിർമ്മിച്ചതായിരുന്നെങ്കിലും ദി ഹിന്ദുവി​ന്റെ പത്രമിറക്കാനായും ചേളാരി എയർസ്ട്രിപ്പ് ഉപയോഗിച്ചിരുന്നു. ദിവസവും രാവിലെ ആറേകാലോടെ പത്രവുമായി ഹിന്ദുവിെന്റെ ഡെക്കോട്ട വിമാനം ചേളാരിയിലെത്തും. കോഴിക്കോട്, കണ്ണൂർ, തലശ്ശേരി, വടകര എന്നിവിടങ്ങളിലേക്കുള്ള 3250 ഓളം കോപ്പികളുമായാണ് വിമാനം ദിവസേന ചേളാരിയുടെ മണ്ണിൽ പറന്നിറങ്ങിയിരുന്നത്. അപകടത്തിന് ശേഷം പിന്നീട് ഒരിക്കലും ഹിന്ദുവിന്റെ വിമാനം ചേളാരിയിൽ വന്നിട്ടില്ലെങ്കിലും കരിപ്പൂർ വിമാനത്താവളം വരുന്നതുവരെ ചേളാരിയിലെ എയർസ്ട്രിപ്പ് പ്രവർത്തിച്ചിരുന്നു . കരിപ്പൂർ വിമാനത്താവളം നിർമ്മിക്കുന്നതിനുമുൻപ് ബിർളയുടെ ഈ സ്വകാര്യ വിമാനത്താവളം ഏറ്റെടുത്ത് കോഴിക്കോട് വിമാനത്താവളമാക്കാൻ കേന്ദ്രസർക്കാർ ആലോചിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ ഉയർത്തി ഇന്ത്യൻ എയർലൈൻസ് ഇതിനെ എതിർക്കുകയായിരുന്നു.

ചേളാരി വിമാനത്താവളം സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് ഇപ്പോൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷ​ൻറ ബോട്ടിലിംഗ് യൂണിറ്റ് പ്രവർത്തിക്കുന്നത്. യൂണിറ്റിന്റെ എതിർവശം ദേശീയപാതക്ക് അപ്പുറം തകർന്ന എയർസ്ട്രിപ്പിന്റെ ഭാഗങ്ങൾ ഇപ്പോഴും കാണാനാകും.

Thursday, 24 September 2020

ഗുണങ്ങള്‍ മാത്രമുള്ള പുതിന..( mint )

വളരെ സുലഭമായി കാണുന്ന ഔഷധ സസ്യമാണ് പുതിന. കര്‍പ്പൂര തുളസി എന്നും ഇതിന് പേരുണ്ട്. പെപ്പര്‍മിന്റ്, പൈനാപ്പിള്‍മിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്


100 ഗ്രാം പുതിനയില്‍

 4.80 ശതമാനം പ്രോട്ടീന്‍. 
0.6 ശതമാനം കൊഴുപ്പ്
2.00 ശതമാനം നാരുകള്‍ 
1.60 ശതമാനം ധാതു ലവണങ്ങള്‍ 
 0.20 ശതമാനം കാത്സ്യം 
0.08 ശതമാനം ഫോസ്ഫറസ് 
 15.06 മില്ലി ഗ്രാം ഇരുമ്പ്
50 മില്ലിഗ്രാം വിറ്റാമിന്‍ സി
27009 യൂണിറ്റ് 'വിറ്റാമിന്‍ എ' എന്നിവ അടങ്ങിയിട്ടുണ്ട്. 

ഗുണങ്ങള്‍ മാത്രമുള്ള പുതിന അറബിനാടുകളില്‍ നമ്മുടെ തുളസിയോളം പ്രാധാന്യമുള്ള ഒരു ഔഷധ ചെടിയാണ്.

നിരവധി ഗുണങ്ങള്‍

ദഹനത്തെ ഉണ്ടാക്കുന്നതാണിത്. പുതീനയില്‍ നിന്നാണ് മെന്‍തോള്‍ എന്ന തൈലം വാറ്റിയെടുക്കുന്നത്. ഊണിന് മുമ്പ് പുതീനയില വായിലിട്ട് ചവയ്ക്കുകയും ഊണ് കഴിഞ്ഞശേഷം പുതീനയിലയും കുരുമുളകും കൂട്ടി ചവച്ചുകൊണ്ടിരിക്കുകയും ചെയ്താല്‍ വായില്‍ ഉമിനീര് തെളിയുന്നത് മാറും.

ഔഷധഗുണമുള്ള ഭക്ഷ്യവസ്തു

തക്കാളി, ഉള്ളി, കക്കരി, പുതീന, കൊത്തമല്ലിയില, വെള്ളരിക്ക എന്നിവ നുറുക്കിയതും വിനാഗിരി, ചെറുനാരങ്ങാനീര് എന്നിവയും ഉപ്പ്, പച്ചമുളകും കൂട്ടി ഉപ്പിലിട്ടത് ഉണ്ടാക്കി നിത്യേന മറ്റ് ആഹാരത്തോടൊപ്പം കഴിക്കുന്നത് ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ്. ആഹാരവസ്തുക്കളിലുണ്ടാകുന്ന വിഷാണുക്കളെ ഈ അച്ചാര്‍ നശിപ്പിക്കും.

ഇത് മൂത്രത്തെ വര്‍ധിപ്പിക്കുന്നതുമൂലം രക്തത്തില്‍ നിന്നും ആവശ്യമായ രാസവസ്തുക്കളെ നീക്കം ചെയ്ത് ശരീരത്തിന് പുതുജീവന്‍ നല്കുന്നു.

 വേദനയോടുകൂടിയ ആര്‍ത്തവം

വയറുവേദനയ്ക്ക് പുതീനനീരില്‍ കുരുമുളകുപൊടിയും തേനും ചേര്‍ത്ത് കുടിച്ചാല്‍ മതി. വേദനയോടുകൂടിയ ആര്‍ത്തവം മാറാന്‍ ആര്‍ത്തവാരംഭം പ്രതീക്ഷിക്കുന്നതിന്റെ 5 ദിവസം മുമ്പ് മുതല്‍ ആര്‍ത്തവം കാണുന്ന ദിവസം വരെ പുതീനനീര് ചൂടാക്കി അല്പം മധുരവും ചേര്‍ത്ത് ദിവസവും 15 മില്ലി വീതം 3 നേരം കഴിച്ചാല്‍ തീര്‍ച്ചയായും ശമനം ലഭിക്കും.
 ‍
ഗര്ഭകാലഛര്‍ദ്ദി

ഗര്‍ഭകാലഛര്‍ദ്ദിക്ക് ചെറുനാരങ്ങാനീരും പുതീനനീരും തേനും സമം കൂട്ടി ദിവസം 3 നേരം കഴിച്ചാല്‍ (7 ദിവസം) ഛര്‍ദ്ദി ശമിക്കുന്നതാണ്.പുതീനനീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് ചെന്നിയില്‍ പുരട്ടിയാല്‍ തലവേദന മാറും.

പുതീനനീരും വെളിച്ചെണ്ണയും

പല്ലുവേദനയ്ക്ക് പുതീനനീര് പഞ്ഞിയില്‍ മുക്കി വെച്ചാല്‍ വേദനമാറും. ശരീരത്തില്‍ ചതവുപറ്റുകയോ വ്രണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ പുതീനനീരും വെളിച്ചെണ്ണയും ചേര്‍ത്ത് പുറമെ പുരട്ടിയാല്‍ സുഖപ്പെടും.

കൊതുകുശല്യത്തിന് മുറിയില്‍ പൊതിനയില വെച്ചാല്‍ മതി.

പുതീനയില പല്ലിനെ ശുദ്ധീകരിക്കുവാന്‍ പറ്റിയ പ്രകൃതിദത്തമായ അണുനാശകങ്ങള്‍ അടങ്ങിയ വസ്തുവാണ്. പ്രഭാതത്തില്‍ പല്ലുതേപ്പു കഴിഞ്ഞാല്‍ കുറച്ചു പൊതീനയില ചവച്ചാല്‍ മതി. അതിലടങ്ങിയ ക്ലോറോഫില്‍ മറ്റു രാസവസ്തുക്കളുടെ സഹായത്താല്‍ വായനാറ്റത്തെ അകറ്റുന്നതും രോഗാണുക്കളെ നശിപ്പിക്കുന്നതും ഊനിനെ ശക്തിപ്പെടുത്തുന്നതുമാണ്.

 മൂക്കില്‍ ദശ

പുഴുപ്പല്ല്, മോണപഴുപ്പ്, പല്ലിളകല്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഇതിനു കഴിയും. വായക്ക് നല്ല സുഗന്ധവും നാവിന് പുതിയ ഭക്ഷ്യവസ്തുക്കളെ നല്ലപോലെ രുചിക്കുവാനുള്ള ശക്തിയും പ്രദാനം ചെയ്യുന്നു. മൂക്ക് പഴുപ്പ്, മൂക്കില്‍ നിന്നും ചോരവരല്‍, ഘ്രാണശക്തി കുറയല്‍, മൂക്കില്‍ ദശ എന്നിങ്ങനെ മൂക്കിനെ ബാധിക്കുന്ന രോഗങ്ങളില്‍ പുതിനയില ഉണക്കിപ്പൊടിച്ചതും, വേളയുടെ വേര് ഉണക്കിപ്പൊടിച്ചതും സമം കൂട്ടി മൂക്കില്‍ വലിച്ചാല്‍ നല്ല ഫലം സിദ്ധിക്കും.

പുതീനയില വെള്ളം

മൂന്നു ഗ്ലാസ്സു വെള്ളത്തില്‍ ചുരുങ്ങിയത് അഞ്ചു ചെടി പൊതീന കഴുകിയിട്ടു.. വെള്ളം രണ്ടു ഗ്ലാസ്സ് ആവുന്നത് വരെ ചൂടാക്കുക. ഇതു മാറുന്ന കാലാവസ്ഥക്ക് നല്ലതാണ്..

Wednesday, 23 September 2020

ഇവിടെ ഒരു കടലുണ്ടായിരുന്നു....

ഭൂഗോളത്തിലെ വലിയൊരു അത്യാഹിതമായിട്ടാണ് ചരിത്രം അതിനെ അടയാളപ്പെടുത്തിയത്. ഒരു കടല്‍ വറ്റിപ്പോവുക. പകരം മരുഭൂമി പിറക്കുക!! അവിശ്വാസത്താല്‍ പുരികം വളച്ചല്ലാതെ ആര്‍ക്കാണ് ഇത് കേള്‍ക്കാനാവുക?
എന്നാല്‍, ദശലക്ഷക്കണക്കിന് വര്‍ഷം ആയുസ്സുള്ള ഒരു കടലിന്‍റെ (മഹാ തടാകം)അന്ത്യം അംഭവിച്ചത് ഏതാനും വര്‍ഷങ്ങള്‍ മാത്രം കൊണ്ടാണ് എന്നുകൂടി അറിയുമ്പോള്‍ അതൊരു ഞെട്ടലായി മാറും. 

കേട്ടിട്ടില്ളേ ‘ആരാല്‍’ കടലെന്ന്. അതെ, ആരാല്‍ ഒരു കടലായിരുന്നു. ഇന്നത് ചുട്ടുപൊള്ളുന്ന മരുഭൂമിയാണ്. 
ഇന്നും ആ കടല്‍ മനസ്സില്‍ അലയടിക്കുന്ന ഒരു മീന്‍പിടുത്തക്കാരന്‍ അവിടെ ഉണ്ട്. അതാണ് ഖോജബെ. ഖോജാബെയെ പോലുള്ള സാധാരണ മനുഷ്യരുടെ സ്വപ്നങ്ങളുടെ മരുപ്പറമ്പായി ആരാല്‍ മാറിയതെങ്ങനെയെന്ന് അറിയാമോ? 

ആരാലിന്റെ മാറില്‍ നിന്ന് മീന്‍ പിടിച്ച് ഉപജീവനം നടത്തിയിരുന്ന നൂറു കണക്കിന് പേര്‍ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. 1970കള്‍ വരെ അവര്‍ പട്ടിണിയില്ലാതെ ജീവിച്ചു. തങ്ങള്‍ക്ക് മല്‍സ്യം വാരിക്കോരി തന്നിരുന്ന കടലമ്മ പിന്നീട് ക്ഷീണിതയാവുന്നതാണ് അവര്‍ കണ്ടത്. 40 വര്‍ഷം പിന്നിട്ടപ്പോഴേക്കും കടലിന്‍റെ നെഞ്ച് കാണാന്‍ തുടങ്ങിയിരുന്നു. 68000സ്ക്വയര്‍ കിലോമീറ്ററിലെ പാരാവാരം വറ്റിവരണ്ടു. അങ്ങനെ ഒരു കടല്‍ മരിച്ചു!
ആരാല്‍ ഉള്‍പെടുന്ന കസാകിസ്താനിലെ സലാനാഷ് ഗ്രാമമാണ് ഖേജാബെയുടെത്. ആരാല്‍ കടലിന്‍റെ വടക്കന്‍ തീരത്തെ ഗ്രാമം. 

ആരാൽ കടൽ പഴയ ചിത്രവും പുതിയതും

ഈ കടലില്‍ ഞങ്ങള്‍ എത്രതവണ മുങ്ങാംകുഴിയിട്ടിരിക്കുന്നു. കുട്ടികള്‍ എത്രതവണ കടല്‍ക്കുളിക്കിറങ്ങിയിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്ന ഇതേ സ്ഥലത്തു തന്നെ. 40 മീറ്റര്‍ വരെ ആഴമുണ്ടായിരുന്ന ആരാലിലെ വെള്ളം ഞങ്ങള്‍ നോക്കി നില്‍ക്കയെന്നവണ്ണം നീരാവിയായി ആകാശത്തിലേക്കുയര്‍ന്നു - ഇതുപറയുമ്പോള്‍ 86കാരനായ അദ്ദേഹത്തിന്‍റെ കാലിനടിയിലെ മണ്ണ് ചുട്ടുപൊള്ളുകയായിരുന്നു. ഇപ്പോള്‍ നോക്കിയാല്‍ കണ്ണെത്താ ദൂരത്തോളം ‘മണല്‍കടല്‍’ കാണാം. അവിടെ പണ്ടൊരു നിറകടല്‍ അതിന്‍റെ ഉള്ളില്‍ പലതിനെയും ഒളിപ്പിച്ച് ജീവിച്ചിരുന്നു എന്നതിന് പല അടയാളങ്ങളും. മണ്ണില്‍ ഉറഞ്ഞുപോയതിനാല്‍ ഉടമകള്‍ ഉപേക്ഷിച്ചുപോയ കൂറ്റന്‍ മീന്‍പിടുത്ത ബോട്ടിന്‍െറ അവശേഷിപ്പുകള്‍ ഒരു പ്രേതഭൂമിയെ അനുസ്മരിപ്പിക്കുന്നു. ഈ ബോട്ടില്‍ 20 മുതല്‍ 40 പേര്‍ വരെ മീന്‍പടിക്കാന്‍ പോവാറുണ്ടായിരുന്നു. വീണ്ടെടുക്കാനാവാത്ത വിധം മണ്ണില്‍ ഉറച്ചുപോയ അവയെ ഉടമകള്‍ കണ്ണീരോടെ ഉപേക്ഷിക്കുകയായിരുന്നു. മണല്‍പുറത്ത് ആഞ്ഞു വീശുന്ന കാറ്റില്‍ അവ പുതഞ്ഞുപോയിരിക്കുന്നു. ‘ദിവസം ഞാന്‍ 400 കിലോഗ്രാം വരെ മീന്‍ പിടിക്കുമായിരുന്നു. എന്നാല്‍, എന്‍റെ അവസാനത്തെ വലയില്‍ ജീവനറ്റ മല്‍സ്യങ്ങള്‍ ആയിരുന്നു.
കടലിന്‍റെ അന്ത്യ നിമിഷങ്ങളെ കുറിച്ച് വേദനയോടെ ഖോജാബെ പറയുന്നത് കേള്‍ക്കുക. ആ കാലങ്ങളില്‍ കടലില്‍ ഉപ്പിന്‍െറ അംശം ഘനീഭവിച്ചു. വെള്ളത്തില്‍ ഇറങ്ങുന്നവരുടെ മേല്‍ വെളുത്ത പാടയോ പൊടിയോ വന്നു മൂടി. ശരീരം കഠിനമായി വരണ്ടു- ഇതോടെ ഖോജാബെയും ഗ്രാമത്തിലെ മറ്റും മീന്‍പിടിത്തക്കാരും തങ്ങളുടെ സ്വപ്ന ഭൂമിയെ പിറകില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. അവരുടെ മുന്നില്‍ ഉള്ള ലക്ഷ്യമാവട്ടെ 2000ത്തിലേറെ കിലോമീറ്റുകള്‍ക്കപ്പുറത്തെ കിഴക്കന്‍ കസാക്കിസ്താന്‍റെ ബല്‍ഖാഷ് ആയിരുന്നു. 

ചൈനയുടെ അതിര്‍ത്തിയോട് വളരെ അടുത്ത പ്രദേശമായിരുന്നു അത്. എന്നിട്ടും പോവാന്‍ മനസ്സുവരാതെ പകുതിയോളം വര്‍ഷം ആ ഭീതിജനകമായ അന്തരീക്ഷത്തില്‍ അവര്‍ പിടിച്ചു നിന്നു.
എന്നും ഉറക്കമുണരുമ്പോള്‍ കടല്‍ തിരികെയത്തെിയോ എന്ന് വെറുതേ നോക്കുമായിരുന്നു ഖോജാബെ. ഒരിക്കലും അതു സംഭവിക്കില്ളെന്ന് അറിഞ്ഞിട്ടും. പിന്നീടങ്ങോട്ട് ദ്രുതഗതിയില്‍ ആയിരുന്നു അന്തരീക്ഷത്തിന്‍റെ ഭാവമാറ്റം. വിവിധയിനം ധാന്യങ്ങളും ഫലവര്‍ഗങ്ങളും വിളയിപ്പിച്ചെടുത്ത ഞങ്ങളുടെ മണ്ണ്. തണ്ണിമത്തന്‍ ഇഷ്ടം പോലെ വിളയിക്കുകയും ഭക്ഷണമാക്കുകയും ബാക്കിയുള്ളവ മാര്‍ക്കറ്റില്‍ വില്‍ക്കുകയും ചെയ്തിരുന്നു ഞങ്ങള്‍. ബാര്‍ലിയും ചോളവും ഉണ്ടാക്കി. പിന്നീട് എപ്പൊഴോ മഴ നിലച്ചു. പുല്ലുകള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങി. കടലിനോട് ചേര്‍ന്ന ശുദ്ധജലത്തിന്‍റെ കൈവഴികള്‍ മെലിഞ്ഞു നേര്‍ത്തു. പിന്നീട് അവ അപ്രത്യക്ഷമായി. ഈ മേഖലയില്‍ പതിവായിരുന്ന കൃഷ്ണമൃഗങ്ങള്‍ ഇല്ലാതായി. വേനല്‍കാലം അസഹനീയമായ ചൂടോടെ പ്രത്യക്ഷപ്പെട്ടു. തണുപ്പാകട്ടെ അതിനേക്കാള്‍ ഭീകരവും. ഒരു ഗ്രാമത്തില്‍ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് ബോട്ടുകളില്‍ യാത്ര ചെയ്തിരുന്നത് ഓര്‍മയായി. ഇപ്പോള്‍ കാറുകളും ട്രക്കുകളുമാണ് ഈ ‘മണല്‍ കടലിലൂ’ടെ യാത്ര ചെയ്യുന്നത്...ഓര്‍മയിലലയടിച്ച കടലിന്‍റെ വരണ്ട മാറിലൂടെ യാത്രികര്‍ കടന്നുപോയി. ആ കടല്‍ ഇനിയൊരിക്കലും മടങ്ങിവരില്ളെന്ന് അവര്‍ക്കറിയാമായിരുന്നു. അവസാന നിമിഷം വരെ പിടിച്ചു നിന്ന ഖോജാബെയും കൂട്ടുകാരും മറ്റു തൊഴിലുകള്‍ അന്വേഷിക്കാന്‍ നിര്‍ബന്ധിതരായി. വടക്കന്‍ കസാക്കിസ്താനിലെ മറ്റൊരു കേന്ദ്രത്തിലേക്കത്തെുകയായിരുന്നു അവരുടെ ലക്ഷ്യമെങ്കിലും ആ യാത്ര കഠിനതരമായതിനാല്‍ അവര്‍ മടങ്ങി

പിന്നീട് മരുഭൂമിയില്‍ തന്നെ ഒട്ടകത്തെ മേയ്ച്ച് ഉപജീവനം തേടി. 
കടല്‍ മറഞ്ഞ വഴി
സുപീരിയര്‍,വിക്ടോറിയ,കാസ്പിയന്‍ തടാകങ്ങള്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ശുദ്ധജല തടാകം കൂടിയായിരുന്നു ആരാല്‍. മധ്യേഷ്യയുടെ ഓമനപുത്രിയായിരുന്നു ഇത്. 

മധ്യേഷ്യയില്‍ നിന്നുള്ള രണ്ടു വന്‍ നദികള്‍ ആണ് ആരാല്‍ കടലിനെ ജലസമ്പുഷ്ടമാക്കിയിരുന്നത്. തെക്ക് പാമീര്‍ മലനിരകളില്‍ നിന്ന് ഉല്‍ഭവിച്ച് 1500 മൈലുകള്‍ താണ്ടിയത്തെുന്ന അമു ദാര്യയും വടക്കുനിന്നുള്ള സിര്‍ ദാര്യയും. ഈ നദികള്‍ സോവിയറ്റ് രാജ്യങ്ങളിലെ പരുത്തി കൃഷിയെ ജീവത്താക്കി. ‘വെളുത്ത സ്വര്‍ണം’ എന്നറിയപ്പെട്ടിരുന്ന പരുത്തിയുടെ വ്യവസായം ഉയര്‍ച്ചയിലത്തെി. ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഉല്‍പാദകരാജ്യമായി മാറാന്‍ സോവിയറ്റ് മല്‍സരിച്ചു. 1980കളില്‍ ഉസ്ബെകിസ്താന്‍ ലോകത്തിലെ മറ്റേതു രാജ്യത്തേക്കാളും പരുത്തികൃഷിയില്‍ മുന്നില്‍ എത്തിയിരുന്നു. സ്കൂള്‍,കോളജ് വിദ്യാര്‍ഥികള്‍ വര്‍ഷത്തിന്‍റെ പാതി കാലയളവില്‍ പരുത്തി കൃഷിയിടങ്ങളില്‍ ചെലവഴിച്ചു. 

സോവിയറ്റിന്‍െറ വ്യാവസായിക ആര്‍ത്തിയായിരുന്നു ആരാല്‍ കടലിനെ ഞെക്കിക്കൊന്നത്. മറ്റു തരത്തില്‍ പറഞ്ഞാല്‍ പരുത്തികൃഷിക്കുവേണ്ടിയുള്ള സോവിയറ്റ് പദ്ധതിയില്‍ ഒരു കടല്‍ മരിച്ചൊടുങ്ങി. സിര്‍ ദാര്യയിലെയും അമു ദാര്യയെയും വെള്ളം പരുത്തി കൃഷിക്കായി മരുഭൂമിയിലേക്ക് തിരിച്ചു വിടാന്‍ തുടങ്ങി. അതിനായി 1960ല്‍ സോവിയറ്റ് സര്‍ക്കാര്‍ തീരുമാനമെടുത്തു.1940ല്‍ കൂറ്റന്‍ അണക്കെട്ടിന്‍്റെ പണി ആരംഭിച്ചു. അണക്കെട്ട് യാഥാര്‍ഥ്യമാവുന്നതിന് മുമ്പ് 1960ല്‍തന്നെ അരാല്‍ കടല്‍ മെലിയാന്‍ തുടങ്ങിയിരുന്നു. ആദ്യത്തെ പത്തു വര്‍ഷം കൊണ്ട് വര്‍ഷത്തില്‍ 20 സെന്റീമീറ്റര്‍ എന്ന തോതില്‍ ചുരുങ്ങി. തൊട്ടടുത്ത ദശകങ്ങളില്‍ ഈ ചുരുങ്ങല്‍ വര്‍ഷത്തില്‍ മൂന്നും നാലും ഇരട്ടിയായി. 2000 ആയപ്പോഴേക്കും കൃഷിക്കായി നദികളില്‍ നിന്ന് വെള്ളമെടുക്കുന്നതിന്‍റെ അളവ് മടങ്ങുകളായി വര്‍ധിച്ചിരുന്നു.
2005ല്‍ പണി പൂര്‍ത്തിയായി വടക്ക് ആരാല്‍ എന്നും തെക്ക് ആരാല്‍ എന്നും കുറുകെ മുറിച്ച് ‘കോക്കറാല്‍’ അണക്കെട്ട് ഉയര്‍ന്നുവന്നു. 13 കിലോമീറ്റര്‍ ആയിരുന്നു ഇതിന്‍റെ നീളം. രണ്ടു നില കെട്ടിടത്തിന്‍റെ ഉയരവും. ഇതോടെ അണക്കെട്ടിലേക്ക് ഒഴുകിയത്തെുന്നിടത്തെ ജലത്തിന്‍റെ ഉയരം മൂന്നു മീറ്ററിലേറെ ഉയര്‍ന്നു. 
ഈ നദികളിലെ വെള്ളം പിന്നീട് പരുത്തികൃഷിയിടങ്ങള്‍ക്കപ്പുറത്തേക്ക് കുതിച്ചൊഴുകിയില്ല. ആരാല്‍ കടലിലേക്കുള്ള ഒഴുക്ക് ക്രമേണ കുറഞ്ഞു. 

ഇതോടെ വിശാലമായ ആരാല്‍ കടല്‍ രണ്ടു ഉപ്പ് തടാകങ്ങള്‍ ആയി മാറി. അതിന്‍റെ ദക്ഷിണ ഭാഗം ഉസ്ബെക്കിസ്താനിലും ഉത്തരഭാഗം കസാക്കിസ്താനിലുമായി. മെലിഞ്ഞുകൊണ്ടിരിക്കുന്ന തടാകത്തിലേക്ക് പിന്നീട് വന്‍തോതില്‍ രാസകീടനാശികള്‍ കലരാന്‍ തുടങ്ങി. മല്‍സ്യസമ്പത്തിനെ പ്രതികൂലമായി ബധിച്ചു. കാര്‍ഷിക വ്യവസ്ഥയില്‍ രാസഘടകങ്ങള്‍ ചേക്കേറിയതിന്‍റെ പ്രത്യാഘാതങ്ങള്‍ അത്ര ചെറുതല്ലായിരുന്നു. രാസാംശം അടങ്ങിയ വെള്ളത്തിന്‍റെ മുകളിലൂടെ വീശിയ കാറ്റില്‍ പരിസരത്തെ വായുവും വിഷലിപ്തമായി. കുടിവെള്ളത്തിലും എന്തിന് അമ്മമാരുടെ മുലപ്പാലില്‍ പോലും അതു കലര്‍ന്നു. ഈ പ്രദേശത്ത് ജീവിച്ചിരുന്നവരില്‍ കാന്‍സര്‍ അടക്കം പല മാരകരോഗങ്ങളും ദൃശ്യമായി. കടല്‍ തടത്തിലെ വൈവിധ്യമാര്‍ന്ന ജന്തു സസ്യജാലങ്ങള്‍ അന്ത്യശ്വാസം വലിച്ചു.
ഏതാനും മാസങ്ങൾക്ക് മുമ്പ്, 2014 ഒക്ടോബറില്‍ വടക്കന്‍ ആരാല്‍ തടാകം പൂര്‍ണമായും ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായി. അഞ്ചര ലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന അരാല്‍ കടല്‍ അര നൂറ്റാണ്ടു സമയം കൊണ്ട് ഭീതിയുണര്‍ത്തുന്ന മരുഭൂമിയായി. കടലിന്‍റെ അപ്രത്യക്ഷമാവല്‍ ഒരുവേള സോവിയറ്റിനെ പോലും അമ്പരപ്പിച്ചു. സോവിയറ്റിന്‍റെ രാസായുധ പരീക്ഷണത്തിനടക്കം ഈ മരുഭൂ തടം വേദിയുമായി. 

കടലിന് മുകളിലുടെ കാറോടിച്ച് പോവുമ്പോള്‍ വല്ല ചന്ദ്രനിലൂടെയോ ചൊവ്വയിലൂടെയോ പോവുന്ന പ്രതീതിയാണെന്ന് ബ്രിട്ടീഷ് എഴുത്തുകാരിയും ‘അരാല്‍ സീ’ എന്ന പുസ്തകത്തിന്‍റെ രചയിതാവുമായ താര ഫിറ്റ്സറാള്‍ഡ് എഴുതി. 
എന്നാല്‍, ഒരു കടല്‍ തങ്ങളെ തേടി എത്തുമെന്ന് ഇന്നും അരാലിലെ കുട്ടികള്‍ സ്വപ്നം കാണുന്നു. ഒരിക്കല്‍ അരാല്‍ മടങ്ങി വരും. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികള്‍ ഞങ്ങളുടെ നാട് കാണാന്‍ എത്തും. ഇവിടെ ധാരാളം ഹോട്ടലുകളും റിസോര്‍ട്ടുകളും ഉയരും..

Sunday, 20 September 2020

ഓപ്പറേഷൻ മേഘദൂത്..

സിയാചിൻ ഗ്ലേഷ്യർ നിയന്ത്രണത്തിലാക്കാനായി 1984 ഏപ്രിൽ 13-ന് ആരംഭിച്ച ഇന്ത്യൻ സേനയുടെ സൈനിക നീക്കമാണ് ഓപ്പറേഷൻ മേഘദൂത് എന്നറിയപ്പെടുന്നത്. 

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാചിനിലെ ആദ്യ സൈനിക നീക്കമായിരുന്നു ഇത്. ഈ സൈനിക ഓപ്പറേഷന്റെ ഫലമായി ഇന്ത്യയ്ക്ക് സിയാചിൻ ഗ്ലേഷ്യറിന്റെ പൂർണ്ണനിയന്ത്രണം കൈകളിലാക്കാനായി.

പ്രധാനകാരണങ്ങൾ

ഷിംല കരാറിലെ അവ്യക്തത

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള 1972-ലെ ഷിംല കരാർ പ്രകാരം കാശ്മീരിലെ നിയന്ത്രണരേഖ സിയാചിൻ ഗ്ലേഷ്യർ സ്പർശിച്ചിരുന്നില്ല. കരാർ പ്രകാരം രേഖ NJ9842 എന്ന പോയിന്റിൽ വന്നവസാനിച്ചു. മനുഷ്യവാസയോഗ്യമല്ലാത്ത പ്രദേശമായിരുന്നതിനാലായിരുന്നു സിയാചിൻ ഗ്ലേഷ്യറിനെ ഉൾപ്പെടുത്താതിരുന്നത്. അതോടെ ഈ പ്രദേശം ഇരുരാഷ്ട്രങ്ങളും അവകാശമുന്നയിക്കുന്ന തർക്കസ്ഥലമായി മാറി.

പാകിസ്താന്റെ നീക്കങ്ങൾ

1970-80 കാലഘട്ടത്തിൽ ഈ പ്രദേശത്ത് പർവ്വതാരോഹണം നടത്താൻ പാകിസ്താൻ ആരോഹകരെ ക്ഷണിച്ചതും ആരോഹണസമയത്ത് അവരുടെ കൂടെ പാകിസ്താൻ സൈനിക ഉദ്യോഗസ്ഥർ ചേർന്നതും വളരുന്ന പാക്-ചൈന ബന്ധവും ഗ്ലേഷ്യറിന്റെ മേൽ ഇന്ത്യയുടെ അടിയന്തര ശ്രദ്ധ പതിയാനിടയാക്കി.

ഇന്ത്യയുടെ നീക്കങ്ങൾ

1978-ൽ ഇന്ത്യയുടെ വശത്തു നിന്നും പർവ്വതാരോഹണം നടക്കുകയുണ്ടായി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യൻ ആർമ്മിയിലെ കേണൽ നരീന്ദ്രകുമാറിന്റെ നേതൃത്വത്തിൽ നടന്ന ആരോഹണമാണ്. ഭക്ഷണസാധനങ്ങളും മറ്റും യഥാസമയം എത്തിച്ചുകൊടുത്തുകൊണ്ട് ഇന്ത്യൻ വ്യോമസേനയും ഈ ദൗത്യത്തിൽ പങ്കാളികളായി. ബേസ് ക്യാമ്പിൽ കുടുങ്ങിയ പർവ്വതാരോഹകരെ രക്ഷപെടുത്താനായി 1978 ഒക്ടോബർ 6-ന് ഗ്ലേഷ്യറിൽ ആദ്യമായി ഒരു ഹെലികോപ്ടർ ഇറങ്ങി.

ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ ഗ്ലേഷ്യറിനു മേലുള്ള അവകാശവാദമുന്നയിക്കുവാൻ ആരംഭിച്ചു. എരിതീയിൽ എണ്ണയൊഴിച്ചുകൊണ്ട് പാകിസ്താൻ, 1984-ൽ ഒരു സംഘം ജാപ്പനീസ് പർവ്വതാരോഹകരെ റിമോ-1 എന്ന പർവ്വതത്തിന്റെ ഉയരം അളക്കുന്നതിനായി നിയോഗിച്ചു. ഈ പർവ്വതം സിയാചിൻ ഗ്ലേഷ്യറിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നതും ചൈന കൈയ്യടക്കി വെച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശമായ അക്സ്സായ് ചിന്നിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തെ പൂർണ്ണമായും നിരീക്ഷിക്കത്തക്കതുമായിരുന്നു.

സൈനിക ഓപ്പറേഷൻ

1983-ൽ, പാകിസ്താൻ സൈനികമേധാവികൾ സിയാചിൻ ഗ്ലേഷ്യറിലേയ്ക്ക് സൈനിക ട്രൂപ്പുകളെ അയച്ചുകൊണ്ട് തങ്ങളുടെ അവകാശമുന്നയിക്കാൻ തീരുമാനിച്ചു. ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള പർവ്വാതാരോഹോണങ്ങളെ വിശകലനം ചെയ്ത അവർ ഇന്ത്യ സിയാചിനിലെ മലമ്പാതകളും ചുരങ്ങളും പിടിച്ചടക്കുമെന്ന് ഭയന്നു. അതിനുമുൻപേ തങ്ങളുടെ ട്രൂപ്പുകളെ അയയ്ക്കാൻ അവർ തീരുമാനിച്ചു. ഇതറിഞ്ഞ ഇന്ത്യ അതിനും മുമ്പേ ഇറങ്ങാൻ തീരുമാനിച്ചു.

അങ്ങനെ ഒരു സൈനിക ഓപ്പറേഷനിലൂടെ സിയാച്ചിൻ ഗ്ലേഷ്യർ പിടിച്ചടക്കാൻ ഇന്ത്യ പദ്ധതിയിട്ടു. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സംസ്‌കൃതകവിയായ കാളിദാസന്റെ പ്രസിദ്ധകൃതിയുടെ പേരായിരുന്നു ഓപ്പറേഷന്റെ രഹസ്യനാമം. ശ്രീനഗറിലെ 15- കോർപ്‌സിലെ ജനറൽ ഓഫീസറായിരുന്ന പ്രേം നാഥ് ഹൂൺ ആയിരുന്നു ഓപ്പറേഷന്റെ തലവനായി ചുമതലയേറ്റത്.

ഓപ്പറേഷന്റെ ആദ്യപടിയായി ഇന്ത്യൻ ആർമി സൈനികരെ വായൂമാർഗ്ഗം ഗ്ലേഷ്യറിലെത്തിച്ചു. ഇതിൽ ഇന്ത്യൻ വ്യോമസേനയുടെ പങ്ക് വളരെ വലുതാണ്. ഹെലികോപ്ടറുകൾക്ക് പറക്കാവുന്ന ഉയർന്നപരിധിയിലുമുയരെ പറന്ന് ഇന്ത്യൻ വ്യോമസേന ആദ്യ സൈനികട്രൂപ്പിനെയും അവർക്ക് വേണ്ട സാധനസാമഗ്രികളും ഗ്ലേഷ്യറിലെത്തിച്ചു.

1984 മാർച്ചിൽ കുമാവോൺ റെജിമെന്റിന്റേയും ലഡാക്ക് സ്കൗട്ട്‌സിന്റേയും ഒരു സൈനികദളം മുഴുവൻ സോജിലാ പാസിലൂടെ നടന്ന് ഗ്ലേഷ്യറിന്റെ കിഴക്കൻ ബേസിൽ എത്തിച്ചേർന്നു. പാകിസ്താൻ റഡാറുകളുടെ കണ്ണിൽപ്പെടാതെ ഗ്ലേഷ്യറിലെത്തിച്ചേരുക എന്നതായിരുന്നു കഠിനമായ ഈ നീക്കത്തിന്റെ ലക്ഷ്യം. ഓപ്പറേഷനാരംഭിക്കുന്നതിന് ആഴ്ച്ചകൾക്ക് മുമ്പേ സൈനികർക്ക് നൽകിയ അതികഠിന പരിശീലനത്തിന്റെ ഫലമായി ലോകത്തിന്റെ മൂന്നാം ധ്രുവം എന്ന് വിശേഷിക്കപ്പെടുന്ന, ഓക്സിജൻ ലഭ്യത വളരെക്കുറവുള്ള, സിയാച്ചിനിലെ കൊടുംതണുപ്പിൽ അച്ചടക്കത്തോടെ മനോധൈര്യം കൈവിടാതെ ഇന്ത്യൻ സൈനികർ ഉയരങ്ങൾ കീഴടക്കി.

അടുത്ത സുപ്രധാന നീക്കം ഇന്ത്യൻ സൈന്യത്തിന് ബിലാഫോണ്ട് ലായുടെ നിറുകയിലും ത്രിവർണ്ണ പതാക പാറിക്കാനായി എന്നുള്ളതാണ്. നാലു ദിവസത്തെ തുടർച്ചയായ പര്യടനത്തിലൂടെ അടുത്ത ഇന്ത്യൻ ട്രൂപ്പ് സിയാച്ചിനിലെത്തി . അവർ ക്യാമ്പ്-1, ക്യാമ്പ്-2, ക്യാമ്പ്-3 എന്നിങ്ങനെ മൂന്ന് ക്യാമ്പുകൾ സ്ഥാപിച്ചു. മുന്നേ വന്നവർ സ്ഥാപിച്ച ക്യാമ്പുകൾ സംരക്ഷിക്കുകയെന്നതായിരുന്നു അവരുടെ കടമ.

കാര്യങ്ങൾ ഇത്രയുമായപ്പോളാണ് പാകിസ്താൻ ഇന്ത്യയുടെ നീക്കങ്ങളെക്കുറിച്ച് ബോധവാന്മാരായത്. സിയാചിനിലെ മൂന്ന് പ്രധാന ചുരങ്ങളായ സിയാ ലാ, ഗ്യോങ്ങ് ലാ ബിലാഫോണ്ട് ലാ എന്നിവ മൂന്നും ഇന്ത്യ കൈയ്യടക്കിയെന്നകാര്യം പാകിസ്താൻ അറിഞ്ഞപ്പോളേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.

ഓപ്പറേഷൻ അവസാനിച്ചപ്പോഴേക്കും 2400 ചതുരശ്ര കിലോമീറ്റർ ഭൂമി ഇന്ത്യയുടെ കൈകളിലായി. ഇരുരാജ്യങ്ങളും സ്ഥാപിച്ച താത്ക്കാലിക ക്യാമ്പുകൾ സ്ഥിരം ക്യാമ്പുകളായി പരിണമിച്ചു..

ആമസോൺ മഴക്കാടുകളിൽ ആന്‍ഡ്രൂസ് റുസോസ്..

ഒരു കെട്ടുകഥയുടെ പിന്‍ബലത്തില്‍ ആമസോണ്‍ കാടുകയറിയ ഒരു ഭൗമ ശാസ്ത്രജ്ഞനുണ്ട്.. അദ്ദേഹമാണ് ‘ആന്‍ഡ്രൂസ് റുസോസ്’

ഒരു മുത്തച്ഛന്‍ കഥ;

റൂസോസിന്‍റെ കുട്ടികാലം മുത്തച്ഛനോടൊപ്പമായിരുന്നു താമസം. മുത്തച്ഛന്‍റെ കഥകള്‍ കേട്ട് റൂസോസ് വളര്‍ന്നു. എന്നാല്‍ അതിലൊരു കഥ കുഞ്ഞു റുസോസിന്‍റെ ഉള്ളില്‍ വേരുറച്ചു.. പെറുവില്‍ കാലാകാലാങ്ങളായി നിലനിന്നിരുന്ന ഒരു നാടോടി കഥയുണ്ട്.. ഇന്‍കൊ സാമ്രാജ്യം .. പ്രി കൊളംബിയൻ ഈറയിലെ ഏറ്റവും ശക്തമായ സമ്രാജ്യം. കുറെ യുദ്ധവിജയങ്ങള്‍ക്കുശേഷം സ്പാനിഷുകാര്‍ അവര്‍കെതിരെ യുദ്ധം പ്രഖ്യാപിച്ചു .. ഇന്‍കോ രാജാവ് വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല കാര്യങള്‍.. സ്പാനിഷ് പട ജയിച്ചു മുന്നേറി..അവസാനത്തെ ഇന്‍കോ രാജാവിനേയും വധിച്ച് സ്പാനിഷ് പട ആമസോണ്‍ മഴകാട് കയറി .. എന്നാല്‍ അവരൊന്നും മറുകര എത്തിയില്ല.. കാരണം തിളക്കുന്ന നദി അവരെ കൊന്നൊടുക്കി…ഇന്‍കോ രാജാവിന്റെ ശാപമായാണ് അത് നാടോടി കഥയില്‍ പറയുന്നത്. പക്ഷെ മുത്തച്ഛനു ഉറപ്പായിരുന്നു അങ്ങിനെ ഒരു നദി ഉണ്ടെന്ന്… കുഞ്ഞു റുസോസി അത് വിശ്വസിക്കുകയും ചെയ്തു.. അവന്‍ വളര്‍ന്ന് വലുതായി..ലോകം അറിയപെടുന്ന ഒരു ഭൗമ ശാസ്ത്രജ്ഞനുമായി..അതോടൊപ്പം തിളയ്ക്കുന്ന നദിയെ കുറിച്ചുള്ള കഥകളും..

2011-ൽ വിഷം നിറഞ്ഞ വെള്ളവും, പാമ്പുകളെ ഭക്ഷിക്കുന്ന മനുഷ്യരും, താഴെ തിളയ്ക്കുന്ന നദിയുമൊക്കെയായി മുത്തച്ഛന്‍ പറഞ്ഞുതന്ന കഥ മനസ്സില്‍ വച്ചുകൊണ്ട് ആ യുവ ശാസ്ത്രജ്ഞന്‍ ആമസോണ്‍ കാടു കയറാനുള്ള തീരുമാനം ഉറപ്പിച്ചു. എന്നാല്‍ യാത്ര തിരിക്കുന്നതിനു മുമ്പ് താന്‍ ഗവേഷണം നടത്തുന്ന സതേണ്‍ മെതഡിസ്റ്റ് സര്‍വ്വകലാശാലയിലെ അദ്ധ്യാപകരോടും, സര്‍ക്കാരിനോടും, എണ്ണ, ഗ്യാസ്, മൈനിംഗ് കമ്പനികളോടും ഈ നദിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ നിലവിലുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ എല്ലാവരും ഇല്ലാ എന്ന മറുപടിയാണ് നല്‍കിയത്.

മിയന്റുയാകൂ നദിയെ കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ലാ എന്നതൊന്നും അവനെ തളര്‍ത്തിയില്ല.. തിരിച്ചുവരും എന്ന ഉറപ്പില്ലാത്ത ഒരു യാത്രക്കായി അവന്‍ ഇറങ്ങി .. ദുർഘടമായ പാതകളും ചെങ്കുത്തായ മലനിരകളും പിന്നിട്ട് കുറെ ദിവസത്തെ യാത്രക്ക് ശേഷം അവന്‍ തിളച്ച് മറയുന്ന ആ നദികരയില്‍ എത്തി…

നാലു മൈലായിരുന്നു ആ നദിയുടെ നീളം.. അതും തിളച്ചുമറിഞ് ഒഴുകുന്നു..മായിന്‍ തുയോകുവിലെ അഷാനിങ്കയിലെ ജനങളുടെ നാട്ടിലൂടെ ഒഴുകുന്ന ആ നദി അവന്‍ കണ്ടെത്തുക തന്നെ ചെയ്തു.. 82 അടി വീതിയിലും 20 അടി ആഴവും വരുന്ന ഈ നദിയിലെ ജലം ചായ ഉണ്ടാക്കാന്‍ പാകത്തിലുള്ളതാണെന്ന് റൂസോ സാഷ്യപെടുത്തുന്നു…
വെള്ളത്തില്‍ വീണു കിടക്കുന്ന ആനേകം മൃഗങ്ങളുടെ അവശിഷ്ടം കണ്ട് താന്‍ ഞെട്ടിപോയെന്നും റൂസോ പറയുന്നു..ജിയോതെര്‍മല്‍ താപം കാരണമാണ് ഈ നദി ഇങ്ങനെ തിളച്ച് മറിയുന്നതെന്ന് കരുതപ്പെടുന്നു. അഗ്‌നിപര്‍വതങളില്‍ നിന്നും വളരെ ദൂരെ ആയതിനാല്‍ അതിന്റെ സാമീപ്യം കാരണമായിരിക്കില്ല ഈ പ്രതിഭാസത്തിനു കാരണമെന്നും റൂസോ കരുതുന്നു.

Thursday, 17 September 2020

ബ്രഷ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം..

എല്ലാ ദിവസവും പല്ലുതേയ്ക്കുന്നതിനൊപ്പം വായ കൂടെ പരിശോധിക്കണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശം. മുന്നിലെ കണ്ണാടിയില്‍ നോക്കി പല്ലിനും വായുടെ ഉള്ളിലുമുണ്ടാകുന്ന മാറ്റങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാം.

എന്നാല്‍ വായയുടെയും പല്ലിന്റെയും കാര്യത്തില്‍ നിരവധി അബദ്ധ ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരാണ് മലയാളികള്‍. പല്ലുതേയ്ക്കുമ്പോഴും പേസ്റ്റ് തിരഞ്ഞെടുക്കുമ്പോഴും എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്.

ബ്രഷ് ചെയ്യുമ്പോൾ

ബ്രഷ് ചെയ്യുന്നതിന് ഒരു രീതിയുണ്ട്. മുകളിലത്തെ പല്ലാണെങ്കില്‍ മുകളില്‍ നിന്ന് താഴേക്കും താഴത്തെ പല്ലാണെങ്കില്‍ താഴെ നിന്ന് മുകളിലേക്കും തേയ്ക്കാം. ബ്രഷ് ചരിച്ചുപിടിച്ചിട്ട് വേണം തേയ്ക്കാന്‍. ഇങ്ങനെ ചെയ്യുമ്പോള്‍ പല്ലിനിടയില്‍ അടിഞ്ഞിട്ടുള്ള ഭക്ഷണപദാര്‍ഥങ്ങളൊക്കെ കളയാന്‍ പറ്റും. 

അതുപോലെ പല്ല് അധികം ശക്തി കൊടുത്ത് അമര്‍ത്തി തേയ്ക്കണ്ട. അമിതബലം കൊടുത്താല്‍ ഇനാമല്‍ തേഞ്ഞുപോവും. അപ്പോഴാണ് പല്ലിന് പുളിപ്പുണ്ടാവുന്നത്. 

ഒരു ബ്രഷ് എത്രകാലം ഉപയോഗിക്കാം? 

ഒരു ബ്രഷ് ദീര്‍ഘകാലം ഉപയോഗിക്കുന്നത് നല്ലതല്ല. മൂന്നുമാസം കൂടുമ്പോള്‍ ബ്രഷ് മാറ്റണം. ബ്രിസില്‍ (നാരുകള്‍) വിടര്‍ന്നാല്‍ ബ്രഷ് മാറ്റാനുള്ള സമയമായെന്ന് ഉറപ്പിക്കാം. 

അതുപോലെ ഹാര്‍ഡ് ബ്രിസിലുള്ള ബ്രഷ് നമ്മുടെ മോണയ്ക്ക് ആവശ്യമില്ല. ബ്രഷിന് അധികം കട്ടിയില്ലാത്ത ബ്രിസില്‍ മതി. ബ്രഷിന്റെ അററത്ത് ട്രയാംഗുലര്‍ ഷേപ്പ് ആണെങ്കില്‍ ഉള്ളിലെ പല്ല് വരെ ക്ലീന്‍ ചെയ്യാം. 

വീട്ടില്‍ എല്ലാവരുടെയും ബ്രഷും ഒരു പാത്രത്തിലാണോ സൂക്ഷിക്കാറ്?

ബ്രഷ് സൂക്ഷിക്കുന്നതും അത്യാവശ്യം ശ്രദ്ധ വേണം. ഉപയോഗിച്ച് വെച്ച ബ്രഷില്‍ അണുക്കളുണ്ടാവും. ആ അണുക്കള്‍ പിറ്റേദിവസം വീണ്ടും അകത്തേക്ക് പോകും. ഇതൊഴിവാക്കാന്‍ പല്ലുതേപ്പ് കഴിഞ്ഞാല്‍ ബ്രഷ് നല്ലപോലെ കഴുകുക. 

അതിലുള്ള വെള്ളമെല്ലാം തട്ടികളഞ്ഞ് ഉണങ്ങിയ ശേഷം എന്തെങ്കിലും ഒരു കവറിന് അകത്തിട്ടോ മൂടിയിട്ടോ അടച്ചിട്ടോ സൂക്ഷിക്കണം. 

എന്തുഭക്ഷണം കഴിച്ചാലും പേസ്റ്റിട്ട് ബ്രഷ് ചെയ്യണോ? 

രാവിലെയും രാത്രിയും രണ്ടുതവണ ബ്രഷ് ചെയ്താല്‍ മതി. അല്ലാതെ പല്ലുതേക്കാന്‍ തോന്നുകയാണെങ്കില്‍ പേസ്റ്റില്ലാതെ ബ്രഷ് ചെയ്യുന്നതാണ് നല്ലത്. ചിലര്‍ക്ക് പല്ല് അങ്ങോട്ടുമിങ്ങോട്ടും നീങ്ങിയിരിക്കുകയാണെങ്കില്‍ അതിനിടയില്‍ ഭക്ഷണം അടിയാന്‍ സാധ്യതയുണ്ട്. 

അത് നീക്കം ചെയ്യാന്‍ ഇടയ്ക്കിടെ പല്ലുതേക്കേണ്ടി വരും. പക്ഷേ എല്ലായ്‌പ്പോഴും പേസ്റ്റ് ഉപയോഗിക്കേണ്ട. അതുപോലെ കുട്ടികള്‍ക്കാണെങ്കിലും രാവിലെയും രാത്രിയും പേസ്റ്റ് ഉപയോഗിച്ചാല്‍ മതി. ഇടയ്ക്ക് അവര്‍ ബിസ്‌ക്കറ്റും മിഠായിയുമൊക്കെ കഴിക്കുന്നുണ്ടെങ്കില്‍ ബ്രഷ് മാത്രം ഉപയോഗിച്ച് പല്ലുതേപ്പിക്കാം. 

ഒരുപാട് പേസ്റ്റ് ഉപയോഗിച്ചാല്‍ പല്ല് വൃത്തിയാകുമോ?


ഒരുപാട് പേസ്റ്റ് ഉപയോഗിക്കുന്നത് ശീലത്തിന്റെ ഒരു ഭാഗമാണ്. ശരിക്കും അത്രക്കും പേസ്റ്റ് പല്ലിന് ആവശ്യമില്ല. ബ്രഷിന്റെ ബ്രിസിലിന്റെ അളവില്‍ പേസ്റ്റ് ഉണ്ടായാല്‍ മതി. 

ഓരോ തവണ ഓരോ ടൂത്ത്‌പേസ്റ്റ്


ചില പേസ്റ്റുകള്‍ പലര്‍ക്കും വായില്‍ അലര്‍ജിയുണ്ടാക്കും. വായില്‍ ചുവന്നുവരിക, തടിച്ചുവരിക, എരിവ് ഉണ്ടാകുക, കുമിളകള്‍ വരിക തുടങ്ങിയവയൊക്കെ അലര്‍ജിയുടെ ലക്ഷണമാണ്. വായില്‍ കുമിള വന്ന് പൊട്ടി ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥ വരെ വരാറുണ്ട്. 

ഉപയോഗിക്കുന്ന പേസ്റ്റും ചില മൗത്ത് വാഷുമൊക്കെയാണ് ആ അലര്‍ജി ഉണ്ടാക്കുന്നത്. കഴിക്കുന്ന ഭക്ഷണവും ചിലപ്പോള്‍ അലര്‍ജി വരുത്താം. ഭക്ഷണത്തിലെ പ്രിസര്‍വേററീവ്‌സും മറ്റും വായില്‍ എരിച്ചിലും കുമിളയുമൊക്കെ ഉണ്ടാക്കാം. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ അലര്‍ജിയുണ്ടാക്കുന്ന പേസ്റ്റ് ഉപയോഗിക്കുന്നതും അവസാനിപ്പിക്കാം.

Wednesday, 16 September 2020

ചില വിമാന വിശേഷങ്ങൾ..

സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം കുടൂന്തോറും 'ശ്വസിക്കാവുന്ന വായു'വിന്റെ അളവ് കുറയുമെന്ന് നമ്മുക്കറിയാം. അപ്പോള്‍ 35,000 അടി മുകളിലൂടെ പറക്കുന്ന യാത്രാ വിമാനങ്ങളില്‍ ഈ ബുദ്ധിമുട്ട് അനുഭവപ്പെടേണ്ടതല്ലേ?

എന്നാല്‍ വിമാനത്തിലിരുന്നു ശ്വസിക്കാന്‍ വലിയ പ്രയാസമുണ്ടാകാറില്ല. യഥാര്‍ത്ഥത്തില്‍ ഉയരം കൂടുന്തോറും വായുവിന്റെ അളവ് ക്രമാതീതമായി കുറയുന്നില്ല. അതായത് 35,000 അടി ഉയരത്തിലും വായു ആവശ്യത്തിലേറെയുണ്ട്.എന്നാല്‍ ഈ അവസരത്തില്‍ വായുവിലുള്ള ഓക്‌സിജന് മര്‍ദ്ദം തീരെ കുറവായിരിക്കും. അതുകൊണ്ടു ഈ ഉയരത്തില്‍ ജീവജാലങ്ങള്‍ക്ക് വായു ശ്വസിച്ചെടുക്കാന്‍ പറ്റില്ല. പക്ഷെ വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ ആര്‍ക്കും ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടാറില്ല. ഇതിന് പിന്നിലെ കാരണം വിമാനത്തിന്റെ ജെറ്റ് എഞ്ചിനുകളാണ് ഉള്ളിലിരിക്കുന്ന യാത്രക്കാര്‍ക്ക് ശുദ്ധവായു പകരുന്നതെന്ന് അറിയുമ്പോള്‍ അത്ഭുതം തോന്നും. ജെറ്റ് എഞ്ചിനില്‍ നിന്നുള്ള ചൂടും മര്‍ദ്ദവുമേറിയ വായുവാണ് പാസഞ്ചര്‍ ക്യാബിനില്‍ എത്തുന്നത്.എന്നാല്‍ ക്യാബിനില്‍ കടക്കുന്നതിന് മുമ്പ് അത്യാധുനിക യന്ത്രങ്ങളുടെ സഹായത്താല്‍ വായു സംസ്‌കരിച്ച് ശുദ്ധീകരിക്കപ്പെടും. ഉയരങ്ങളിലൂടെ പറക്കുമ്പോള്‍ വിമാനത്തിന്റെ ഇരു ജെറ്റ് ടര്‍ബൈന്‍ എഞ്ചിനുകളിലൂടെയും വായു അതിവേഗം കടക്കും.

ടര്‍ബൈന് അകത്തുള്ള ഫാന്‍ ബ്ലേഡുകളുടെ അതിവേഗ ചലനം വായു മര്‍ദ്ദം കൂട്ടും. ശേഷം ചൂടും മര്‍ദ്ദവുമേറിയ വായുവാണ് ടര്‍ബൈനിലൂടെ പുറത്തുവരിക. 'ബ്ലീഡ് എയര്‍' (Bleed Air) എന്നാണ് ഈ ഘട്ടത്തില്‍ വായുവിനുള്ള പേര്.ടര്‍ബൈനില്‍ നിന്നും ചുട്ടുപൊള്ളുന്ന താപത്തിലായിരിക്കും വായു പുറത്തുചാടുക. അതുകൊണ്ടു വായുവിന്റെ താപം കുറയ്‌ക്കേണ്ടത് അനിവാര്യം. ഇതിനു വേണ്ടിയാണ് ഹീറ്റ് എക്‌സ്‌ചേഞ്ചറുകള്‍ (Heat Exchangers) വിമാനത്തില്‍ ഇടംപിടിക്കുന്നത്.

ഹീറ്റ് എക്‌സ്‌ചേഞ്ചറുകൾ വായുവിന്റെ താപം കുറയ്ക്കും. ശേഷം മാത്രമാണ് ശ്വസിക്കാന്‍ പര്യാപ്തമായ മര്‍ദ്ദത്തില്‍ വായു പാസഞ്ചര്‍ ക്യാബിനിലേക്ക് കടക്കുക. ശ്വസിച്ചു വിടുന്ന വായു പുറത്തേക്ക് കളയാനും വിമാനത്തില്‍ പ്രത്യേക സംവിധാനമുണ്ട്.യാത്രക്കാര്‍ ശ്വസിച്ചു വിടുന്ന വായു ക്യാബിനിലുള്ള പ്രത്യേക വാല്‍വുകള്‍ വിമാനത്തില്‍ നിന്നും പുറന്തള്ളും. തത്ഫലമായി വിമാനത്തിന് അകത്തെ വായു നിലവാരം ക്രമപ്പെടും.കേവലം പറക്കാന്‍ മാത്രമല്ല വിമാന എഞ്ചിനുകള്‍ ഉപയോഗിക്കുന്നത്. പറക്കാന്‍ ഒരു എഞ്ചിന്‍ തന്നെ ധാരാളം. എന്നാല്‍ വിമാനത്തിനുള്ളിലെ വായുനിലയും, മര്‍ദ്ദവും ക്രമപ്പെടുത്താന്‍ രണ്ടു എഞ്ചിനുകളും നിര്‍ണായകമാണ്.

അറുപതുകളില്‍ സഞ്ചരിച്ചിരുന്ന വേഗതയാണ് യാത്രാവിമാനങ്ങള്‍ക്ക് ഇപ്പോഴും. അതായത് സാങ്കേതിക വളർച്ച യാത്രാവിമാനങ്ങളുടെ വേഗത വർധിപ്പിച്ചില്ലെന്ന് സാരം. ഇതെന്തു കൊണ്ടാണ്..?

വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും യാത്രാവിമാനങ്ങള്‍ പതിയെ പറക്കാനുള്ള പ്രധാന കാരണം ഇന്ധനക്ഷമതയാണ്. വിമാനവേഗത പത്തു ശതമാനം കൂട്ടിയാല്‍ ഇന്ധനഉപഭോഗം ഇരുപതു ശതമാനം വര്‍ധിക്കുമെന്നാണ് കണക്ക്.
എയറോഡൈനാമിക് പ്രതിരോധമാണിതിന് കാരണം. ഉയര്‍ന്ന വേഗത ഇന്ധനഉപഭോഗം വര്‍ധിപ്പിക്കും. ഇത് വിമാനങ്ങളുടെ പ്രവര്‍ത്തന ചെലവും കൂട്ടും. ഇക്കാരണത്താല്‍ കഴിഞ്ഞ 40-50 വര്‍ഷമായി യാത്രാവിമാനങ്ങള്‍ക്ക് വേഗത വര്‍ധിച്ചിട്ടില്ല.

Thursday, 10 September 2020

അമ്മച്ചികൊട്ടാരം..

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ  കുട്ടിക്കാനത്തിനു സമീപം കൊല്ലം തേനി ദേശീയപാതയോടു ( പഴയ കോട്ടയം കുമളി റോഡ് ) ചേർന്ന് തല ഉയർത്തി നിൽക്കുന്ന,, ശില്പഭംഗി കൊണ്ടും പൗരാണികതയുടെ കുലീനതകൊണ്ടും ശ്രദ്ധേയമായ ഒരു വീടാണ് അമ്മച്ചിക്കൊട്ടാരം . 


ഇരുന്നൂറിൽ പരം വർഷങ്ങൾ  പഴക്കമുള്ള കുട്ടിക്കാനം അമ്മച്ചിക്കൊട്ടാരം തിരുവിതാംകൂർ രാജ കുടുംബത്തിന്റെ വേനൽക്കാല വസതി ആയിരുന്നു .
 1800 ന്റെ ആദ്യവർഷങ്ങളിൽ പണികഴിപ്പിച്ച കൊട്ടാരം പുതുക്കിപ്പണിതു മോടി കൂട്ടിയത് തിരുവിതാംകൂറിന്റെ കിഴക്കൻ മലകളിൽ തോട്ടവ്യവസായത്തിനു തുടക്കം കുറിച്ച ജോൺ ഡാനിയേൽ മൺറോ എന്ന ജെ .ഡി മൺറോ ആയിരുന്നു . 
പീരുമേട്ടിൽ അദ്ദേഹം സ്ഥാപിച്ച ഗ്ലെൻറോക്ക് എസ്റ്റേറ്റിന്റെ ഭാഗം ആയിരുന്നു അമ്മച്ചിക്കൊട്ടാരം .
 1877ൽ മൺറോ തന്റെ പ്രശസ്തമായ ” ദി ഹൈറേഞ്ചസ് ഓഫ് ട്രാവൻകൂർ ” എന്ന പ്രശസ്ത ഗ്രന്ഥം എഴുതിയത് ഈ കൊട്ടാരത്തിൽ വെച്ചാണ്.

 1924–1931 കാലയളവിൽ റീജന്റ് ആയിരുന്ന റാണി സേതു ലക്ഷ്മി ഭായി തിരുവിതാംകൂറിന്റെ വേനൽക്കാല തലസ്ഥാനമായി ഉപയോഗിച്ചിരുന്നത് അമ്മച്ചിക്കൊട്ടാരം ആയിരുന്നു .
രാജസഭകൾ കൂടാൻ ഉപയോഗിച്ചിരുന്ന ദർബാർ ഹാൾ ഈ കൊട്ടാരത്തിന്റെ പ്രത്യേകതയായിരുന്നു .
 ശത്രുക്കളുടെ ആക്രമണം ഉണ്ടായാൽ രക്ഷപെടുന്നതിനുള്ള രണ്ടു രഹസ്യ തുരങ്കങ്ങളും ഈ കൊട്ടാരത്തിൽ ഉണ്ട് . സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറിന്റെ വസ്തുവകകൾ സംസ്ഥാന സർക്കാരിന്റെ ഭാഗം ആകുമായിരുന്നു എങ്കിലും
കാലങ്ങൾ പിന്നിട്ടപ്പോൾ ഈ കൊട്ടാരം ബെംഗളൂരു ആസ്ഥാനമായുള്ള ഏതോ ഒരു ഐടി കമ്പനിയുടെ ഉടമസ്ഥതയിലായി.
 തിരുവിതാംകൂർ രാജവംശത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നതും സ്വാതന്ത്ര്യത്തിനു ശേഷം കേരള സർക്കാരിനു കീഴിൽ വരേണ്ടിയിരുന്നതുമായ ഈ കൊട്ടാരം എങ്ങനെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ വന്നു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്.

മരങ്ങൾ തിങ്ങിനിറഞ്ഞ് നിൽക്കുന്ന 25 ഏക്കറിന് നടുവിൽ എവിടെയോ ഒരു നിഗൂഢത ഒളിഞ്ഞിരിക്കും പോലെ ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നു. കൊട്ടാരത്തിന്റെ നോട്ടക്കാരനായ ധർമ്മ ലിംഗം ചേട്ടൻ കഴിഞ്ഞ 52 വർഷമായി ഇവിടെയുണ്ട്.
കാർബൺ , ഇന്ദ്രിയം, പൈലറ്റ് തുടങ്ങിയ സിനിമകളിലും ഈ കൊട്ടാരം ഇടം പിടിച്ചിട്ടുണ്ട്.
പഴയ കാലത്ത് ഭരണാധികാരികളുടെ ഭാര്യമാരെ 'അമ്മച്ചി' എന്ന് ബഹുമാനപൂർവ്വം വിളിച്ചിരുന്നു.
അതിനാലാണ് ഈ കൊട്ടാരത്തിന് " അമ്മച്ചി കൊട്ടാരം " എന്ന പേര് വീണതും.

ഇവിടെ നിന്ന് രണ്ടു രഹസ്യ ഇടനാഴികളും ഒരു ഭൂഗർഭപാതയും ഉണ്ട് . 
ഭൂഗർഭ പാത പീരുമേട്  ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ്‌ എന്ന് പറയപ്പെടുന്നു .
5 കി.മീ ദൂരം വരുന്ന ഈ തുരങ്കം ഇപ്പോൾ അടച്ചിരിക്കുന്നു.
പകലുകളിൽ മഞ്ഞുമൂടിയും ചെറുമഴത്തുള്ളികളാൽ പുണർന്നും സ്വീകരിക്കുന്ന പ്രകൃതിയാണ് കുട്ടിക്കാനത്തേത്. 
നട്ടുച്ച നേരത്തും മഞ്ഞിൽ പാതി മറഞ്ഞു നിൽക്കുന്ന ഈ കൊട്ടാരം, കാഴ്ചക്കാരിൽ ചിത്രകഥകളിലെ ഭൂതത്താൻ കോട്ടയെ അനുസ്മരിപ്പിക്കും.
 ജെ.ഡി.മൺറോ എന്ന വിദേശിയാണ് ഈ കൊട്ടാരം നിർമിച്ചതെന്ന് പറയപ്പെടുന്നു. 
കേരളീയ വാസ്തു ശില്പശൈലിയിൽ പണിതിരിക്കുന്ന ഈ കൊട്ടാരക്കെട്ടിന്റെ അകത്തളങ്ങൾക്കു വിദേശ നിർമിതിയുടെ മുഖഛായ നൽകിയിട്ടുണ്ട്. 
കൊട്ടാരത്തിന് മരപ്പലകകളാൽ മച്ചുകൾ നിർമിച്ചിട്ടുണ്ട്‌. 
നിലത്തിനു ഭംഗിയേകിയിരിക്കുന്നതു തറയോടുകളാണ്.
 വിദേശ നിർമിത വിളക്കുകൾ, ബാത്റൂം ഉത്പന്നങ്ങള്‍, ടൈലുകൾ തുടങ്ങി അക്കാലത്തു ലഭ്യമായ മുന്തിയ സാമഗ്രികൾ എല്ലാം തന്നെ ഈ കൊട്ടാര നിർമിതിക്ക് ഉപയോഗിച്ചിട്ടുണ്ട്.

നാലുപുറവും നീളൻ വരാന്തയും നടുമുറ്റവും കിടപ്പുമുറിയോടു ചേർന്ന് ശുചിമുറികളും വിശാലമായ സ്വീകരണ മുറിയും ഭോജനശാലയും അടുക്കളയുമെല്ലാം രാജകീയമായി തന്നെ ഇന്നും നിലനിൽക്കുന്നുണ്ട്. പ്രധാനമായും രണ്ടു ഹാളുകൾ മൂന്നു ശയന മുറികളും അടുക്കള കൂടാതെ രണ്ടു ഇടനാഴികളുമുണ്ട്. 
ഇതിൽ ഒരു ഇടനാഴി കൊട്ടാരം സേവകർക്കു  കൊട്ടാരത്തിന്റെ വിവിധഭാഗങ്ങളിലേക്കു പ്രവേശിക്കാനുള്ളതായിരുന്നുവെന്നു കരുതപ്പെടുന്നു..

Wednesday, 9 September 2020

കുതിരയേക്കാൾ വേഗത്തിൽ ഓടുന്ന പക്ഷി..

ലോകത്തിലെ ഏറ്റവും വലിയ പക്ഷിയാണ്‌ ഒട്ടകപക്ഷി. പൂർണവളർച്ച എത്തിയവക്ക് രണ്ടു മീറ്ററിലേറെ ഉയരവും തൊണ്ണൂറു മുതൽ നൂറ്റിരുപതു കിലോ വരെ ഭാരവുമുണ്ടാകും. ഇവയുടെ കാലുകളിൽ രോമമില്ലാത്ത രണ്ടു വിരലുകൾ മാത്രമാണുള്ളത്, ബലമേറിയറാലും കുളമ്പ് പോലുള്ള രണ്ട് പാദങ്ങളും ഉള്ള ഇവയുടെ കൊക്ക് വീതിയേറിയതും വളരെ ചെറുതും ആണ്. വലിയ കണ്ണുള്ള ഇവയുടെ ശ്രവണ - കാഴ്ച ശക്തി അപാരമാണ്. ദൂരെയുള്ള ഏതു വസ്തുവും  വ്യക്തമായി കാണാൻ സാധിക്കും. ചിറകുകൾ ഉണ്ടെങ്കിലും പറക്കാൻ കഴിവില്ലാത്ത ഇവക്കു കുതിരയേക്കാൾ വേഗത്തിൽ ഓടാൻ സാധിക്കും. പക്ഷികളിൽ ഏറ്റവും വലിയ മുട്ട ഇടുന്നതും ഈ പക്ഷിയാണ്‌. ഇവയുടെ മുട്ടയിൽ ഒരു കോശം മാത്രമേ ഉണ്ടാവൂ . ആൺ ഒട്ടകപ്പക്ഷികൾ സിംഹത്തെപ്പോലെ ഗർജിക്കുന്നത്ഇവയുടെ പ്രത്യേകതകളിൽ എടുത്തു പറയേണ്ടതാണ്.

മരുഭൂമിയിലെ പക്ഷി-ഒട്ടകപക്ഷി എന്ന് നാം വായിച്ചറിഞ്ഞതും വിശേഷിപ്പിക്കപ്പെട്ടിരുന്നതും ഇനി നമുക്ക് തിരുത്തി വായിക്കേണ്ടിവരും. ഇതിനെ നമുക്ക് നാട്ടിലും വളർത്താം. ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയതും ചെറിയ ചിറകുള്ളതും പറക്കാൻ പറ്റാത്തതും ഏറ്റവും വേഗത്തിൽ ഓടുന്നതും ആയ ഇവയുടെ ജന്മനാട് ആഫ്രിക്കയാണ്. സഹാറ എന്ന സ്ഥലത്ത് മരുഭൂമി പ്രദേശങ്ങളിൽ മാത്രം കണ്ടിരുന്നത് കൊണ്ടാണ് മരുഭൂമിയിലെ പക്ഷി എന്ന് വിശേഷിപ്പിച്ചിരുന്നത്.

ആദ്യമായി ഒട്ടകപക്ഷി ഫാം തുടങ്ങിയത് 1863 ൽ ആഫ്രിക്കയിലെ 'കാരു' എന്ന സ്ഥലത്തായിരുന്നു. 1870 ൽ ഇവയെ സംരക്ഷിക്കുവാനായി നിയമം കൊണ്ടുവന്നു. 1884 ൽ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുമ്പോൾ അധിക നികുതി ചുമത്തി ആഫ്രിക്ക ആധിപത്യം സ്ഥാപിച്ചു. എങ്കിലും എമുവിന്റെ നാടായ ഓസ്ട്രേലിയ ഇവയെ ഇറക്കുമതി ചെയ്തു. ഇപ്പോൾ ഇതിൽ 4000 അംഗങ്ങളും 70,000 പക്ഷികളും ഉണ്ട്. ലോകത്തിൽ ഇപ്പോൾ 50 രാജ്യങ്ങളിൽ ഒട്ടകപ്പക്ഷിയെ വളർത്തി വരുന്നു.

1991 ലെ 'ഗാട്ട്' കരാറിനെ തുടർന്ന് ഇന്ത്യയിലും വൻ മുന്നേറ്റം വന്നു. 25-2-1997 ൽ ബാംഗ്ലൂരിൽ 'ഒട്ടകപക്ഷി ഫാമിംഗും, ഇറച്ചിയും' എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ നടന്നു. 3-11-1997 ൽ ഇവിടെ തന്നെ ഇവയുടെ ഒരു പ്രദർശനവും നടത്തുകയുണ്ടായി. കർണ്ണാടക സർക്കാർ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഭൂമി ആവശ്യക്കാർക്ക് വിട്ട് കൊടുത്തിരുന്നു.

ആൺപക്ഷിക്ക് കറുപ്പ് നിറം (ചിറകും വാലും വെളുപ്പ്) പെൺപക്ഷിക്ക് തവിട്ട് (ചാര) നിറം. ആൺ പക്ഷി 30 മാസം പ്രായത്തിലും പെൺപക്ഷി 24 മാസത്തിലും പ്രായപൂർത്തിയാകും. ആൺ പക്ഷി 2-3 പെൺപക്ഷിയുമായി കഴിയും. ആയുസ്സ് 70 വർഷം. പ്രജനന കാലം 30 വർഷം. കൊല്ലത്തിൽ 80 മുട്ട. നിറം ക്രീം (മഞ്ഞ കലർന്ന വെള്ള). മുട്ട വിരിയാൻ 45 ദിവസം വേണം.

ഭക്ഷണം സസ്യഭുക്കാണെങ്കിലും ചെറിയ പ്രാണികളെ വിഴുങ്ങും. ഇവയ്ക്ക് പല്ല് ഇല്ല. ഭക്ഷണം വിഴുങ്ങും. ഇവ ദഹിപ്പിക്കുവാനായി ചെറിയ കൽകഷ്ണങ്ങൾ കഴിക്കും. ഇവയുടെ ആമാശയത്തിൽ എപ്പോഴും ഒരു കി.ഗ്രാം കല്ല് ഉണ്ടായിരിക്കും. വെള്ളം കുടിക്കാതെ ദിവസങ്ങളോളം കഴിയാമെങ്കിലും വെള്ളത്തിൽ മദിച്ച് കളിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. ഏത് കാലാവസ്ഥയുമായും പൊരുത്തപ്പെടും. ഇവ 6 മാസം വരെ ദിവസം 1 സെ.മി വെച്ച് വളരും. 12 മാസമാകുമ്പോൾ മാംസത്തിനായി ഉപയോഗിക്കാം. 35 - 45 കിഗ്രാം മാംസം കിട്ടും.

ഇണ ചേരുന്നത് മാർച്ച്- ഏപ്രിൽ മാസങ്ങളിലാണ്. സെപ്തംബർ വരെയും ആകാം. ആൺ പക്ഷി പ്രബലനാണെങ്കിൽ കൂട്ടത്തിലുള്ള എല്ലാ പെൺ പക്ഷികളുമായി ഇണ ചേരും. പെൺപക്ഷി മിടുക്കി ആണെങ്കിൽ ഒരു ആൺ പക്ഷിയെ മാത്രമെ സ്വീകരിക്കുകയുള്ളൂ.

ആൺ പക്ഷികൾ ഉണ്ടാക്കുന്ന കുഴിയിലാണ് പെൺ പക്ഷികൾ മുട്ടയിടുന്നത്. ഒരു കുഴിക്ക് 1 -2 അടി ആഴവും 9 - 10 അടി വീതിയും ഉണ്ടായിരിക്കും. മുട്ടയ്ക്ക് അടയിരിക്കുന്നത് രാത്രി കാലങ്ങളിൽ ആൺ പക്ഷിയും പകൽ സമയങ്ങളിൽ ഏതെങ്കിലും പെൺപക്ഷിയും മാറി മാറി ആണ്. പല പെൺപക്ഷികളും ഇട്ട മുട്ടയിൽ നിന്ന് സ്വന്തം മുട്ടയെ തിരിച്ചറിയുവാനുള്ള കഴിവ് പെൺ പക്ഷിക്കുണ്ട്.

നാട്ടിൽ ഇവ വളർന്നുവരുമ്പോൾ കൃത്രിമമായി കുഴിയുണ്ടാക്കി കൊടുക്കണമെന്നില്ല. (മുട്ടയിടാൻ സാധാരണ നിലത്ത് ഇടുന്ന മുട്ട അപ്പോഴപ്പോൾ ശേഖരിച്ചുവെന്നും വിരിയിപ്പിക്കാൻ ഇന്ന് ഇൻകുബേറ്റർ സുലഭമാണ്. ഇവ പേടിച്ചാൽ തല പൂഴിയിൽ (നിലത്ത് )താഴ്ത്തി വെക്കും എന്നുള്ളത് ശരിയല്ല. ഇങ്ങനെ കാണുന്നത് ഇവ ഭക്ഷണം കഴിക്കുമ്പോഴാണ്.

തൂവലുകൾ അലങ്കാരവസ്തുവായി ഉപയോഗിക്കാം. ഇവയെക്കൊണ്ട് ജാക്കറ്റ്, സ്ക്കർട്ട്സ്, ഹാൻസ് ബാഗ്, പേഴ്സ്, ബെൽറ്റ്, ആഡംബര കാറുകൾക്കുള്ളിൽ അലങ്കാരമായി പാനൽസ് എന്നിവയും ഉണ്ടാക്കാം. മുട്ടത്തോട് കൊണ്ട് ജ്വല്ലറി ഇനങ്ങളായ, നെക്ലസ്, കമ്മലുകൾ (മുട്ടത്തോട് കഷണങ്ങൾ കൊണ്ട്) കൂടാതെ തോടിനുള്ളിൽ ബൾബ് വെച്ച് (മുട്ടത്തോട് ബൾബുകൾ) പ്രകാശിപ്പിക്കാം.

ഇന്ന് കിട്ടുന്ന ഇറച്ചികളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠവും ലോകത്ത് ഒന്നാം നമ്പർ ഇറച്ചിയായി കണക്കാക്കിയിരിക്കുന്നതും ഒട്ടക പക്ഷിയുടേതാണ്. മറ്റു ഇറച്ചികൾക്ക് ഒട്ടകപക്ഷിയുടെ ഇറച്ചിയേക്കാൾ രണ്ടിരട്ടി കലോറിയും, 6 ഇരട്ടി കൊഴുപ്പും, 3 ഇരട്ടി കൊളസ്ട്രോളും ഉണ്ട്..

Sunday, 6 September 2020

വിമാനത്തിൽ ഭക്ഷണം കഴിക്കുമ്പോൾ..

വിമാനത്തിൽ ആഹാരം കഴിക്കുമ്പോൾ പൊതുവെ അതിനു നല്ല ടേസ്റ്റ് ഒന്നും തോന്നാറില്ല.. എന്ന് പറയാറുണ്ട്. 


ഇത് പ്രധാനമായും ക്യാബിനിലെ മർദം കുറഞ്ഞത് കാരണമാണ്.
അതിനാൽ ക്യാബിനിലെ വായു വരണ്ടതാണ്.
കൂടാതെ അവിടത്തെ വായു പകുതിയോളം പുനരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നു. അതിനാൽ ആഹാരത്തിന്റെ മണം നഷ്ടമാവുന്നു.

നാം കഴിക്കുന്ന ആഹാരത്തിന്റെ ടേസ്റ്റ് അതിന്റെ മണത്തിൽ കൂടിയും നാം അനുഭവിക്കുന്നു.
അതിനാൽ മൂക്ക് പൊത്തിയിരുന്നു ആഹാരം കഴിച്ചാൽ നമുക്ക് ആഹാരത്തിനു അധികം ടേസ്റ്റ് തോന്നില്ല.

വിമാനം നിലത്തു ആയിരിക്കുമ്പോൾ നമ്മൾ അതെ ആഹാരം കഴിച്ചു നോക്കിയാൽ അതിനു കൃത്യമായ ടെസ്റ്റ് ഉണ്ടായിരിക്കും.
അതിനാൽ വിമാനത്തിലെ ആഹാരം ഉണ്ടാക്കുന്നവർ അതിൽ കൂടുതൽ മണം ഉണ്ടായിരിക്കുവാൻ ശ്രമിക്കാറുണ്ട്. കൂടാതെ വിമാനത്തിനകത്തെ കുറഞ്ഞ മർദത്തിൽ ആഹാരം കഴിച്ചു ടേസ്റ്റ് ചെക്ക് ചെയ്യാറുമുണ്ട്.

ഇനി രസകരമായ മറ്റൊരു കാര്യം, ഫ്ലൈറ്റിൽ തക്കാളി ജ്യൂസ് കുടിച്ചു നോക്കിയാൽ നമ്മൾ നിലത്തുണ്ടാകുമ്പോൾ കുടിച്ച തക്കാളി ജൂസിനെക്കാൾ  അതിന്റെ ടേസ്റ്റ് ഇഷ്ടമാവും. കാരണം അതിന്റെ ആവശ്യത്തിൽ കൂടുതൽ ഉള്ള മണം നഷ്ടപ്പെടുന്നതിനാൽ ആണ്..

Saturday, 5 September 2020

മാറാത്ത ദുരൂഹത..



2013  January യിൽ  Los Angeles, California ലാണ് സംഭവം.  
University of British Columbia യിലെ വിദ്യാർത്ഥിനി ആയിരുന്ന 21കാരി  എലിസ ലാം കാനഡയിലെ Vancouver എന്ന സ്ഥലത്തു ഒരു restaurent ഉടമ കൂടി ആയിരുന്നു.  

ഒറ്റക്ക് സഞ്ചരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന എലിസക്ക് പക്ഷെ bipolar disorder (ഭയങ്കരമായ depression, mood maattam കാരണം അമിത സന്തോഷം, ആരോഗ്യം അല്ലെങ്കിൽ irritation ഉണ്ടാവുക  )എന്ന മാനസിക പ്രശ്നം ഉണ്ടായിരുന്നു. 

ജനുവരി  26 ആം തീയതി los angels, ൽ എത്തിയ എലിസ 2 ദിവസത്തിന് ശേഷം ആണ്   skidrow യിലെ cecil ഹോട്ടലിൽ റൂം എടുക്കുന്നത്. ആദ്യം  ആ ഹോട്ടലിലെ 5ആം  നിലയിൽ മറ്റു രണ്ടു പേരുമായി ഒരു  റൂം ഷെയർ ചെയ്യാൻ അവർ നിര്ബന്ധിതയായി.  പക്ഷെ മറ്റു രണ്ടു പേരും എലിസ  "വിചിത്രമായി പെരുമാറുന്നു " എന്ന പരാതി കൊടുത്തതിനാൽ പിന്നീട് എലിസയെ 2 ദിവസത്തിന്  ശേഷം വേറൊരു റൂമിലേക്ക്‌ മാറ്റി.  

എല്ലാ ദിവസവും മാതാപിതാക്കളെ ഫോൺ വിളിച്ചിരുന്ന എലിസ പക്ഷെ ജനുവരി 31 ആം തീയതി റൂം vacate  ചെയ്യുന്ന ദിവസം അവരെ വിളിച്ചില്ല.  സംശയം തോന്നി los angels പോലീസിനെ ബന്ധപ്പെട്ട അവർ അന്വേഷണം ആരംഭിച്ചു.  

അന്നേ ദിവസം തീർത്തും ഒറ്റക്കായിരുന്നു എലിസ എന്നു ഹോട്ടൽ അധികൃതർ പറഞ്ഞു. എന്നാൽ എലിസ അവസാനം പോയ   ഹോട്ടലിന്റെ  അടുത്ത  book store ഉടമ പറഞ്ഞത് എലിസ അന്നേ ദിവസം വളരെ സന്തോഷവതിയും, സൗഹൃദപരമായ പെരുമാറ്റവും വീട്ടുകാർക്ക് വേണ്ടി giftum വാങ്ങിയിരുന്നു എന്നും ആണ്. 

ഫെബ്രുവരി 18 വരെ ഹോട്ടലും los angels police um dog squard ഉം ചേർന്ന് നഗരവും  അരിച്ചു പെറുക്കിയിട്ടും അവർക്ക് ആകെ കിട്ടിയ തുമ്പ് എലിസ ലിഫ്റ്റ്‌ ഉപയോഗിക്കുന്ന അതിവിചിത്രമായ വീഡിയോ ആയിരുന്നു. 



ആദ്യം ലിഫ്റ്റിൽ കയറിയ എലിസ ഏതോ floor എത്തിയപ്പോൾ വളരെ ഭീതിയോട് കൂടി പുറത്തേക്കു നോക്കിയിട്ട് വീണ്ടും ലിഫ്റ്റിൽ കയറി ഒളിക്കുന്നു. പരിഭ്രമത്തോടെ പലപല ബട്ടൻസ് മാറി മാറി അമർത്തുന്ന അവർ  വീണ്ടും ഏതോ floorൽ എത്തുന്നു. 

ആരിൽ നിന്നോ ഓടി ഒളിക്കാൻ ശ്രമിക്കുന്ന രീതിയിലാണ് അവരാദ്യം പെരുമാറിയത്.  പക്ഷെ പിന്നീട് ഏതോ floor എത്തുമ്പോൾ വിചിത്രമായ കാലടികളോട് കൂടി ലിഫ്റ്റിന് പുറത്തേക്കിറങ്ങുകയും വല്ലാത്ത ആംഗ്യ ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്നുണ്ട്. 

ഒടുവിൽ  ഫെബ്രുവരി 19 ആം തീയതി aa ഹോട്ടലിലെ പല റൂമിലും ദുർഗന്ധം വമിക്കുന്ന വെള്ളമാണ് കിട്ടുന്നതെന്നു പരാതി ഉയർന്നതുകൊണ്ട്  റൂഫിലെ 3800 ലിറ്റർ tank തുറന്നപ്പോളാണ് എലിസയുടെ മൃതദേഹം കിട്ടിയത്. 

പക്ഷെ മൃതദേഹം അവരുടെ സംശയങ്ങൾ കൂട്ടിയതേ ഉള്ളു. 

മുങ്ങിമരണമാണ്  കാരണമെങ്കിലും  അവർ ആത്മഹത്യാ ചെയ്തതായോ കൊല്ലപ്പെട്ടതായോ യാതൊരു തെളിവും ഇല്ല. 

മല്പിടുത്തതിന്റെയോ ശാരീരിക പീഡനത്തിന്റെയോ യാതൊരു തെളിവും ഇല്ല. 

ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നില്ലെങ്കിലും അവ tankൽ ഉണ്ടായിരുന്നു. അവരുടെ വാച്ച്,  റൂം കീ എന്നിവയും tank ൽ ഉണ്ടായിരുന്നു. 

ആന്തരികാവയവങ്ങളിൽ രക്തസ്രാവമോ വിഷമോ മുറിവോ മറ്റു മരുന്നുകളോ മദ്യമോ  ഒന്നും ഉണ്ടായിരുന്നില്ല 

റൂഫിലെ  ഡോറിനു  കീയും  പാസ്സ്‌വേർഡ്‌ ഉം ഉണ്ടായിരുന്നിട്ടും  അതൊന്നുമില്ലാതെ അവർ ഒരു അലാറവും ഓൺ ആകാതെ എങ്ങനെ റൂഫിൽ എത്തി എന്നത് ആദ്യത്തെ നിഗൂഢത. 

ഒരു cctv ലും പെടാതെ എങ്ങനെ അവർ rooftop ൽ എത്തി?  

8 അടി പൊക്കം ഉള്ള ആ tank നു attached ഏണി ഇല്ലായിരുന്നു.  പുറമേ ഏണി വച്ചാലേ മുകളിൽ കയറാൻ സാധിക്കുമായിരുന്നുള്ളൂ. (Tank ൽ അപ്പോൾ  ഒരു ഏണിയും ഉണ്ടായിരുന്നില്ല ) എന്നിട്ടും എലിസ എങ്ങനെ മുകളിൽ കയറി അല്ലെങ്കിൽ കയറ്റി?  

അതുമാത്രം അല്ല. അവരുടെ ഫോൺ മിസ്സിംഗ്‌ ആയിരുന്നു.  
 
ഈ കേസ് ഇപ്പോളും തെളിയിക്കപ്പെടാതെ  Los Angels police department ൽ കിടക്കുന്നു. 

ലിഫ്റ്റിന് ഉള്ളിലെ അവരുടെ അതിവിചിത്രമായ പെരുമാറ്റവും അസാധാരണ മരണവും ഇന്നും പല തിയറി കൾക്ക് വഴിവെക്കുന്നു.  
പ്രേത ബാധ,  വിചിത്രമായ മാനസിക പ്രശ്നം,  demonology,  Elevator ritual,   എന്നിങ്ങനെ ഒട്ടനവധി ആശയങ്ങൾ വന്നെങ്കിലും ഒന്നും അടിസ്ഥാന തെളിവുകളുടെ അഭാവത്തിൽ അംഗീകരിക്കപ്പെട്ടില്ല . 

Tuesday, 1 September 2020

എന്താണ് ഏത്തം..?

വൈദ്യുത പമ്പുകൾ വരുന്നതിനു മുമ്പ് കേരളത്തിൽ ജലസേചനത്തിനും മറ്റുമായി വെള്ളം ധാരാളമായി കോരിയെടുക്കുന്നതിന്ന് ഉപയോഗിച്ചിരുന്ന ഒരു സംവിധാനമാണ് ഏത്ത. ചിലയിടങ്ങളിൽ ഇതിനെ ത്ലാവ് എന്നും വിളിക്കാറുണ്ട്. ജലസേചനാവശ്യങ്ങൾക്ക് മനുഷ്യൻ കണ്ടുപിടിച്ച ഏറ്റവും പഴയ ഉപാധികളിലൊന്നാണ് ഇത്.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഇതിന്റെ ഡെങ്ക്ലി (denkli) എന്നും പേകൊട്ട (paecottah) എന്നും വിളിക്കുന്ന രണ്ടു രൂപങ്ങൾ നിലവിലുണ്ടായിരുന്നു. ഇതിൽ ഡെങ്ക്ലി പ്രവർത്തിപ്പിക്കാൻ രണ്ടു പേർ വേണമായിരുന്നു. ഒരാൾ വെള്ളക്കൊട്ട താഴ്ത്തുകയും ഉയർത്തുകയും ചെയ്യുമ്പോൾ മറ്റേയാൾ ഉത്തോലകത്തണ്ടിനു മുകളിൽ കയറിനിന്ന് താങ്ങുതൂണുകൾ കേന്ദ്രമാക്കി അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടിക്കൊണ്ട് ആദ്യത്തെയാളുടെ അദ്ധ്വാനം കുറച്ചുകൊണ്ടിരിക്കും. ഇതുപയോഗിച്ച് ആറുമുതൽ എട്ടുവരെ മണിക്കൂറുകൾ കൊണ്ട് ആയിരം മുതൽ മൂവായിരം വരെ ഘനയടി വെള്ളം ജലസേചനത്തിനായി ലഭ്യമാക്കാൻ സാധിക്കുമായിരുന്നുവത്രേ

Image Courtesy :  Wikipedia

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇത് ഉപയോഗത്തിലിരുന്നിട്ടുണ്ട്. ഷാഡൂഫ് (shadoof), ഷാഡുഫ് (shaduf), കൗണ്ടർപോയ്സ് ലിഫ്റ്റ് (counterpoise-lift) എന്നൊക്കെ ഇതിന് പേരുകളൂമുണ്ട്[5] ഷാഡുഫ് എന്ന വ്യാപകമായുപയോഗിക്കപ്പെടുന്ന പേരിന്റെ ഉദ്ഭവം അറബി പദമായ شادوف, (šādūf, ഷാഡുഫ്) എന്ന വാക്കിൽ നിന്നാണ്. ഇതിന്റെ ഗ്രീക്ക് പേരുകൾ κήλων ( kēlōn, കെലോൺ), κηλώνειον, (kēlōneion കെലോണെയോൺ) എന്നിങ്ങനെയാണ്. ഇംഗ്ലീഷിൽ ഇതിനെ സ്വേപ്പ് (swape) എന്നും വിളിച്ചുവരുന്നു

ആഫ്രിക്കയുടേയും ഏഷ്യയുടെയും പലഭാഗങ്ങളിലും ഇപ്പോഴും ഇത് ഉപയോഗത്തിലുണ്ട്.

ചരിത്രം

ഈ സംവിധാനം ഈജിപ്തിലും സമീപദേശങ്ങളിലുമൊക്കെ ഫറവോമാരുടെ കാലത്തുതന്നെ നിലവിൽ വന്നിരുന്നു. ഈജിപ്തിലെ ക്ഷേത്രങ്ങളിലും പിരമിഡുകളിലും ഇതിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. മെസോപോട്ടേമിയയിലാണു ഇതിന്റെ ഉത്ഭവം എന്നു പറയുന്നു. ബി.സി.ഇ. 2000-ത്തിലെ സുമേറിയയിൽ നിന്നുള്ള ഒരു മുദ്രയിൽ ഇതിന്റെ ചിത്രമുണ്ട്.

പ്രവർത്തനം

ഇത് ആദ്യഗണത്തിൽപ്പെട്ട (First order)ഉത്തോലകമാണ്. രണ്ട് മരക്കാലുകൾക്കിടയിൽ രണ്ടോ മൂന്നോ മീറ്റർ ഉയരത്തിൽ ഇരുവശത്തേക്കും താഴാനും പൊങ്ങാനും കഴിയും വിധം നേർമദ്ധ്യത്തിലല്ലാതെ താങ്ങിനിർത്തുന്ന ഒരു മരത്തണ്ടാണ് ഇതിന്റെ പ്രധാനഭാഗം. ഇതിന്റെ നീളം കൂടിയ അറ്റത്ത് വെള്ളം കോരാനുള്ള ഏത്തക്കൊട്ട (മരം കൊണ്ടുണ്ടാക്കിയ വലിയ തൊട്ടി) തൂക്കിയിടുന്നു. ഇതിൽ രണ്ടു മൂന്ന് മൺകുടങ്ങളിൽ കൊള്ളുന്നത്ര വെള്ളം (ഇരുപത്-ഇരുപത്തഞ്ച് ലിറ്റർ) കൊള്ളും. നീളം കുറഞ്ഞ അറ്റത്ത് ഭാരമുള്ള ഒരു കല്ലോ മറ്റു വസ്തുക്കളോ പ്രതിഭാരമായും തൂക്കിയിടുന്നു. താഴെ ജലാശയത്തിൽ നിന്ന് ഏത്തക്കൊട്ടയിൽ മുകളിലേക്കെത്തുന്ന വെള്ളം ഒരു വിശാലമായ പാത്തിയിലേക്ക് ഒഴിക്കുന്നു. ഇവിടെനിന്നു ചാലുകൾ ഉണ്ടാക്കിയാണ് ദൂരെ ചെടികളുടെ അടിയിലേക്കോ വയലുകളിലേക്കോ സാധാരണ ജലമെത്തിക്കുന്നത്. ഈ ജലം ചെറിയ കുഴികളിൽ സംഭരിച്ച് അതിൽ പച്ചച്ചാണകം കലക്കി ആ ജലം മൺകുടങ്ങളിൽ നിറച്ചാണ് പണ്ടുകാലത്ത് കേരളത്തിൽ വെറ്റിലക്കൊടികൾക്ക് നനച്ചിരുന്നത്.

ഏത്തക്കൊട്ട കെട്ടിയ കൈപിടി (ചെത്തിയുഴിഞ്ഞ ഉറപ്പുള്ള വണ്ണം ഇല്ലാത്ത, ജലാശയത്തിന്റെ ആഴത്തിനനുസരിച്ച് നീളമുള്ള മുള ) കിണറ്റിലേക്ക് താഴ്ത്താനാണ് ബലം പ്രയോഗിക്കേണ്ടി വരിക. വെള്ളം നിറച്ച ഏത്തക്കൊട്ട മുകളിലേക്ക് ഉയർത്താൻ ഏത്തത്തിന്റെ മറ്റേ അറ്റത്ത് ആവശ്യത്തിനുള്ള ഭാരം തൂക്കിയിടുന്നതുകൊണ്ട് അധികം ബലത്തിന്റെ ആവശ്യമില്ല.

കുനിഞ്ഞു നിവരുന്നതിനു ഏത്തമിടുക എന്ന് പറയുന്നത് ഈ സംവിധാനത്തിന്റെ ചലനവുമായി അതിനുള്ള സാമ്യം കൊണ്ടാണ്.

ഉപയോഗം

കൃഷിക്ക് ജലസേചനത്തിനായി ഈ സംവിധാനം ഉപയോഗിച്ചിരുന്നു 

വലിയ ക്ഷേത്രങ്ങളിലും പാചകത്തിനും മറ്റുമായി വേണ്ടുന്ന വെള്ളം കിണറുകളിൽ നിന്നു സംഭരിക്കാൻ ഈ സംവിധാനം ഉപയോഗിച്ചിരുന്നു.